Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നല്ല മുടിയുള്ള കുഞ്ഞ് വേണോ, എന്നാല്‍ നാലാം മാസം മുതല്‍ ഇതാണ് കഴിക്കേണ്ടത്
ഗര്‍ഭധാരണം സംഭവിക്കുമ്പോള്‍ തന്നെ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞ് വേണം എന്നാണ്. അതിലുപരി മറ്റൊന്നും ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ പിറക്കാന്‍ പോവുന്ന കുഞ്ഞ് എപ്രകാരം ആയിരിക്കും, എന്തായിരിക്കും മുഖച്ഛായ, എങ്ങനെയൊക്കെയായിരിക്കും എന്നുള്ള കാര്യങ്ങള്‍ പലര്‍ക്കും വളരെയധികം ആകാംഷ ഉയര്‍ത്തുന്നതാണ്. അതിന്റെ ഫലമായി പലരും പല കാര്യങ്ങളും ഗര്‍ഭാവസ്ഥയില്‍ തന്നെ ചെയ്യുന്നു. എന്നാല്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ആത്യന്തികമായ ഒരു കാര്യം ആരോഗ്യമുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത ഒരു കുഞ്ഞിനെ ലഭിക്കുന്നതിന് വേണ്ടിയാണ്.
പലരും പറഞ്ഞ് കേട്ടിട്ടുണ്ടാവും അമ്മക്ക് മുടിയുണ്ടാവുമ്പോള് കുഞ്ഞിന് മുടിയുണ്ടാവും എന്നെല്ലാം. എന്നാല്‍ കുഞ്ഞിന് ഗര്ഭത്തിന്റ 14-15 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഗര്‍ഭപാത്രത്തില്‍ വെച്ച് മുടി വളര്‍ന്ന് തുടങ്ങുന്നു. ഇത് രണ്ട് ഘട്ടങ്ങളായാണ് സംഭവിക്കുന്നത്. പലപ്പോഴും മുടി ആദ്യഘട്ടത്തില്‍ ഉണ്ടാവുകയും അതിന് ശേഷം കൊഴിഞ്ഞ് പോവുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് ഇത് വീണ്ടും വളരുന്നു. മുടിയുടെ ആരോഗ്യത്തിനും ഗര്‍ഭധാരണം ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് പോവുന്നതിനും പോഷകങ്ങള്‍ വളരെ അത്യാവശ്യമാണ്. കുഞ്ഞിന്റെ മുടിക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇതെല്ലാം അത്യാവശ്യം തന്നെയാണ്.

കുഞ്ഞിന് വേണ്ടി കഴിക്കേണ്ടത്
കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി എപ്പോഴും ഗര്‍ഭിണികള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഇതില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന് നല്ല ശക്തിയും ആരോഗ്യവും ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ കുഞ്ഞിന്റെ മുടി വളര്‍ച്ചക്ക് വേണ്ടി അമ്മമാര്‍ കഴിക്കേണ്ടതായ ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
മുട്ട
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും ഗര്‍ഭാവസ്ഥയില്‍ മുട്ട ഉള്‍പ്പെടുത്തണം. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും മുടിയുടെ വളര്‍ച്ചക്കും സഹായിക്കുന്നു. അമ്മക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്നതുള്‍പ്പടെയുള്ള ഗുണങ്ങള്‍ മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും പ്രഭാത ഭക്ഷണമായോ രാത്രിയിലോ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത്തരം ഭക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ നിങ്ങള്‍ക്കും കുഞ്ഞിനും ഗുണങ്ങള്‍ നല്കുന്നു.

മത്സ്യം
ഗര്‍ഭകാലത്ത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മത്സ്യം നിര്‍ബന്ധമായും കഴിക്കാവുന്നതാണ്. മുടിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്നതോടെ അത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ അത് നിങ്ങളുടെ കുഞ്ഞിന്റേയും നിങ്ങളുടേയും ആരോഗ്യത്തെ സഹായിക്കുന്നു. എല്ലാ തരം മത്സ്യങ്ങളും കഴിക്കുന്നത് നല്ലതല്ല. മെര്‍ക്കുറി കൂടുതല്‍ അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നത് ഒരിക്കലും നല്ലതല്ല. ഇത് അമ്മക്കും കുഞ്ഞിനും പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
നട്സ്
നട്സ് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ഗര്‍ഭകാലത്ത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. ഗര്‍ഭകാലത്ത് നട്സ് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ മുടി വളര്‍ച്ചക്കും സഹായിക്കുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. ഇതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. മുടി വളരുന്നതിന് വേണ്ടി ദിനവും അല്പം നട്സ് നിങ്ങള്‍ക്ക് ശീലമാക്കാം. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

അവോക്കാഡോ
പ്രോട്ടീന്‍ സമ്പുഷ്ടമാണ് ആവക്കാഡോ. ഇത് സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടി വളര്‍ച്ചക്ക് ആവശ്യമായ വിറ്റാമിന്‍ ബിയും ഇയും എല്ലാം ആവോക്കാഡോയില് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് ശേഷമുള്ള മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ഗര്‍ഭസ്ഥശിശുവിന്റെ മുടി വളരുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് ആവൊക്കോഡോ ഉള്‍പ്പെടുത്തുന്നതിന് അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇത് മുടി മാത്രമല്ല കുഞ്ഞിന് മൊത്തത്തില്‍ ആരോഗ്യവും നല്കുന്നു.
മധുര കിഴങ്ങ്
മധുരക്കിഴങ്ങ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ഇവ സൂപ്പര്‍ഫുഡ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഗുണങ്ങളുടെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് മധുരക്കിഴങ്ങ്. ഇത് കുഞ്ഞിന്റെ അവയവങ്ങളുടെ വളര്‍ച്ചക്കും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ബീറ്റാ കരോട്ടിന്‍ ആണ് കുഞ്ഞിന്റെ മുടി വളര്‍ച്ചയെ സ്വാധീനിക്കുന്നത്. ഇത് കൂടാതെ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കുഞ്ഞുങ്ങളുടെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications