For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് കരിമ്പിന്‍ ജ്യൂസ് അമ്മയ്ക്കും കുഞ്ഞിനും നല്‍കും ഗുണം

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ആഗ്രഹങ്ങള്‍ പലതാണ്. നിങ്ങള്‍ ഇതുവരെ ഇഷ്ടപ്പെടാത്ത എന്തെങ്കിലും കഴിക്കാന്‍ ഇക്കാലത്ത് നിങ്ങള്‍ പെട്ടെന്ന് ആഗ്രഹിക്കും. ഗര്‍ഭകാലത്ത് നിങ്ങള്‍ കഴിക്കുന്നത് എന്താണോ, അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാല്‍, ഗര്‍ഭകാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. ഗര്‍ഭകാലത്ത് നിങ്ങള്‍ ജ്യൂസുകള്‍ കഴിക്കണമെന്ന് പറയുന്നു.

Most read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണംMost read: മുലപ്പാല്‍ വര്‍ദ്ധിക്കും ആരോഗ്യവും; ഇതായിരിക്കണം മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം

എന്നാല്‍ ഗര്‍ഭകാലത്ത് കരിമ്പ് ജ്യൂസ് കഴിക്കാമോ ഇല്ലയോ എന്നത് പലര്‍ക്കും അറിയില്ല. തീര്‍ച്ചയായും ഗര്‍ഭകാലത്ത് കരിമ്പ് ജ്യൂസ് കഴിക്കാം. നിരവധി ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗര്‍ഭകാലത്ത് കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍, കുടിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

കരിമ്പ് ജ്യൂസിന്റെ പോഷകമൂല്യം

കരിമ്പ് ജ്യൂസിന്റെ പോഷകമൂല്യം

കരിമ്പില്‍ വിറ്റാമിന്‍ എ, ബി1, ബി2, ബി3, ബി5, ബി6, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. കരിമ്പ് ജ്യൂസ് ഗര്‍ഭിണികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമാണ്. എന്നിരുന്നാലും, നിങ്ങള്‍ക്ക് പ്രമേഹമോ ഗര്‍ഭകാല പ്രമേഹമോ ഉണ്ടെങ്കില്‍, ഗര്‍ഭകാലത്ത് നിങ്ങള്‍ കരിമ്പ് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം.

മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു

മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു

മിക്ക ഗര്‍ഭിണികളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മലബന്ധം. ഗര്‍ഭകാലത്ത് ഈ പ്രശ്‌നം പരിഹരിക്കാനായി കരിമ്പ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും. ഗര്‍ഭകാലത്ത് കരിമ്പ് ജ്യൂസ് കുടിക്കുന്നത് മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കും. കൂടാതെ ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ വിവിധ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

അണുബാധകള്‍ക്കെതിരെ പോരാടുന്നു

അണുബാധകള്‍ക്കെതിരെ പോരാടുന്നു

ഗര്‍ഭാവസ്ഥയിലുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തണം. കരിമ്പ് ജ്യൂസ് കുടിക്കുന്നത് നിങ്ങള്‍ക്ക് പോഷകം നല്‍കുന്നു. മാത്രമല്ല, ഗര്‍ഭകാലത്ത് ബാക്ടീരിയ, ഫംഗസ് അല്ലെങ്കില്‍ വൈറല്‍ അണുബാധകള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും കരിമ്പിന്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.

ജലദോഷവും ചുമയും അകറ്റുന്നു

ജലദോഷവും ചുമയും അകറ്റുന്നു

ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ക്ക് ചുമയോ ജലദോഷമോ ഉണ്ടെങ്കില്‍, കരിമ്പ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും. മരുന്നുകള്‍ കഴിക്കുന്നതിനുപകരം തീര്‍ച്ചയായും ഒരു മികച്ച പ്രതിവിധിയാണ് കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത്.

Most read:കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:കോവിഡില്‍ ലൈംഗികത താളംതെറ്റുന്നോ? ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

ബിലിറൂബിന്‍ അളവ് ബാലന്‍സ് ചെയ്യുന്നു

ബിലിറൂബിന്‍ അളവ് ബാലന്‍സ് ചെയ്യുന്നു

നിങ്ങളുടെ കരളിന്റെ മികച്ച പ്രവര്‍ത്തനത്തിന് ശരിയായ അളവില്‍ ബിലിറൂബിന്‍ അളവ് ആവശ്യമാണ്. ദിവസവും കരിമ്പ് ജ്യൂസ് കഴിക്കുന്നത് ബിലിറൂബിന്‍ അളവ് നിയന്ത്രിക്കുന്നു. ഇതിലൂടെ നിങ്ങളുടെ കരളിന്റെ ആരോഗ്യവും വളരുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ഗര്‍ഭധാരണം നിങ്ങളുടെ ഹോര്‍മോണുകളെ ബാധിക്കുന്നു. ഈ സമയം നിങ്ങള്‍ക്ക് അസുഖവും ക്ഷീണവും അനുഭവപ്പെടാം. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ കരിമ്പ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും.

Most read:40 കഴിഞ്ഞ സ്ത്രീകള്‍ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണെന്നറിയാമോ ?Most read:40 കഴിഞ്ഞ സ്ത്രീകള്‍ പുരുഷനില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണെന്നറിയാമോ ?

ശരീരഭാരം നിയന്ത്രണത്തിലാക്കുന്നു

ശരീരഭാരം നിയന്ത്രണത്തിലാക്കുന്നു

ഗര്‍ഭകാലത്ത് ശരീരവണ്ണം കൂടുന്നത് സ്ത്രീകളുടെ പ്രധാന പ്രശ്നമാണ്. കരിമ്പില്‍ പോളിഫോണുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വേഗത്തിലാക്കാനും നിങ്ങളുടെ ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, ഇത് അമിതമായി കുടിക്കുന്നത് വിപരീത ഫലമുണ്ടാക്കും.

മോണിംഗ് സിക്ക്‌നസിന് പരിഹാരം

മോണിംഗ് സിക്ക്‌നസിന് പരിഹാരം

മിക്ക ഗര്‍ഭിണികളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് മോണിംഗ് സിക്ക്‌നസിന്. കരിമ്പിന് ജ്യൂസ് ഒരു പരിധി വരെ ഇതില്‍ നിന്ന് ആശ്വാസം നല്‍കുന്നു. മോണിംഗ് സിക്നസിന്റെ ലക്ഷണങ്ങളെ മറികടക്കാന്‍ നിങ്ങള്‍ക്ക് കുറച്ച് ഇഞ്ചി നീരും ഇതിനൊപ്പം ചേര്‍ക്കാം.

Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍Most read:കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

മൂത്രനാളി അണുബാധ പരിഹരിക്കുന്നു

മൂത്രനാളി അണുബാധ പരിഹരിക്കുന്നു

ഗര്‍ഭാവസ്ഥയില്‍ മൂത്രനാളി അണുബാധ ഒരു സാധാരണ പ്രശ്‌നമാണ്. ഇത് വളരെ വേദനാജനകവും അസുഖകരമായതുമായ അനുഭവമായിരിക്കും. ഗര്‍ഭാവസ്ഥയില്‍ മൂത്രനാളിയിലെ അണുബാധയെ ചെറുക്കാന്‍ കരിമ്പ് ജ്യൂസ് കുടിക്കുന്നത് സഹായിക്കും.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

കുറഞ്ഞ ഗ്ലൈസെമിക് സൂചിക

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പാനീയമാണ് കരിമ്പ് ജ്യൂസ്. ഇത് ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ വളരെ അനുയോജ്യമാണ്. ഗര്‍ഭധാരണം നിങ്ങളെ ക്ഷീണിപ്പിക്കും. കരിമ്പ് ജ്യൂസ് കഴിക്കുന്നത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുകയും ക്ഷീണം മറികടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മികച്ച ചര്‍മ്മം നല്‍കുന്നു

മികച്ച ചര്‍മ്മം നല്‍കുന്നു

കരിമ്പ് ജ്യൂസില്‍ റൈബോഫ്‌ളേവിന്‍ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കുന്നു. കരിമ്പിന്‍ ജ്യൂസിലെ വിറ്റാമിന്‍ ബി നിങ്ങള്‍ക്ക് നീളമുള്ളതും തിളക്കമുള്ളതുമായ മുടിയും നല്‍കും.

Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍Most read:നിങ്ങളുടെ ബോയ്ഫ്രണ്ട് പെര്‍ഫക്ട് ആണ്; സ്വഭാവം ഇതെങ്കില്‍

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം, നിങ്ങള്‍ക്ക് ഇടയ്ക്കിടെ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരമായി കരിമ്പ് ജ്യൂസ് കുടിക്കുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. മുഖക്കുരു ഭേദമാക്കാന്‍ നിങ്ങള്‍ക്ക് കരിമ്പ് നീരും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് ഒരു ഫെയ്‌സ് പാക്ക് ആക്കി പുരട്ടാം.

ദന്താരോഗ്യത്തിന് നല്ലത്

ദന്താരോഗ്യത്തിന് നല്ലത്

ഗര്‍ഭധാരണം നിങ്ങളെ ദന്ത പ്രശ്‌നങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും നയിക്കും. കരിമ്പിന്‍ ജ്യൂസില്‍ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഗര്‍ഭകാലത്ത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല കരിമ്പിന്‍ ജ്യൂസ് കഴിക്കുന്നത് ദന്ത പ്രശ്‌നങ്ങളും അകറ്റി നിര്‍ത്തുകയും ചെയ്യും.

Most read:ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്‌Most read:ഭാവി വരന്റെ ഗുണങ്ങള്‍; സ്ത്രീകളുടെ ചിന്തകള്‍ ഇതൊക്കെയാണ്‌

ഗര്‍ഭകാലത്ത് കരിമ്പ് ജ്യൂസ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്ത് കരിമ്പ് ജ്യൂസ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭകാലത്ത് കരിമ്പ് ജ്യൂസ് കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, കരിമ്പ് ജ്യൂസ് കുടിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുക. എല്ലാ സമയത്തും ശുചിത്വം ആവശ്യമാണ്. വൃത്തിയുള്ള സ്ഥലത്ത് നിന്ന് കരിമ്പ് ജ്യൂസ് വാങ്ങുക. മിതമായ അളവില്‍ കരിമ്പ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കരിമ്പിന്‍ ജ്യൂസില്‍ പഞ്ചസാരയുടെ അംശം കൂടുതലുള്ളതിനാല്‍ ആവശ്യമായ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങള്‍ക്ക് പ്രമേഹമോ ഗര്‍ഭകാല പ്രമേഹമോ ഉണ്ടെങ്കില്‍ കരിമ്പ് ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കുക. ഗര്‍ഭകാല ഭക്ഷണത്തില്‍ കരിമ്പിന്‍ ജ്യൂസ് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശം തേടുക.

English summary

Benefits Of Drinking Sugarcane Juice During Pregnancy in Malayalam

Here, we shall discuss if sugarcane juice can be consumed during pregnancy or not, its health benefits, and precautions to take while drinking it.
Story first published: Tuesday, May 24, 2022, 13:22 [IST]
X
Desktop Bottom Promotion