Latest Updates
-
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത്
ഗര്‍ഭകാലം ശ്വസന വ്യായാമം നിര്‍ബന്ധം: ഗുണങ്ങള്‍ അനവധി
ഗര്‍ഭകാലം സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങളുണ്ടാവും. ഇതില്‍ തന്നെ പലപ്പോഴും സമ്മര്‍ദ്ദവും ഉത്കണ്ഠയും വേദനകളും എല്ലാം കൂടി ചേര്‍ന്ന് പലരും മോശം മാനസികാവസ്ഥയില്‍ തന്നെയായിരിക്കും. സന്തോഷിക്കേണ്ട അവസരത്തില്‍ പോലും ഉത്കണ്ഠകളും സമ്മര്‍ദ്ദവും നമ്മളെ പ്രതിസന്ധിയിലാക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ഇനി ഗര്‍ഭകാലം ഉഷാറാക്കുന്നതിനും നമുക്ക് ചില ശ്വാസന വ്യായാമങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഗര്‍ഭകാലത്തുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.
മാനസികമായും ശാരീരികമായും ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് പലപ്പോഴും ഇത് സഹായിക്കുന്നു. സമ്മര്‍ദ്ദവും ഉത്കണ്ഠയും കൊണ്ട് നിറഞ്ഞ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ഇനി പരിഹാരം കാണാം. കാരണം നിസ്സാരമായി ശ്വസന വ്യായാമത്തിലൂടെ നമ്മുടെ ഉറക്കം കളയുന്ന ആ വില്ലന്മാരെ ഇല്ലാതാക്കാം. അതിനായി എപ്രകാരം ശ്വസന വ്യായാമങ്ങള്‍ ശീലിക്കണം, എന്തൊക്കെ ഗുണങ്ങള്‍ അവ നല്കുന്നു എപ്പോള്‍ മുതല്‍ ചെയ്യണം എന്നതിനെക്കുറിച്ച് നോക്കാം.

ശ്വസന വ്യായാമങ്ങളുടെ ഗുണങ്ങള്‍
ആദ്യം തന്നെ മനസ്സിലാക്കേണ്ടത് ശ്വസന വ്യായാമങ്ങളുടെ ഗുണത്തെക്കുറിച്ചാണ്. നിങ്ങള്‍ക്ക് ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥകളില്‍ നല്ലൊരു ശതമാനം പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്തരം ശ്വസന വ്യായാമങ്ങള്‍. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്കെല്ലാം തന്നെ പൂര്‍ണ പരിഹാരം എന്ന നിലക്ക് ശ്വസന വ്യായാമങ്ങള്‍ ശീലമാക്കാം. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൃത്യമാക്കുന്നത് വഴി വൈകാരിക മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കം കൂടിയാണ് പലപ്പോഴും ഇത്തരം ശ്വസന വ്യായാമങ്ങള്‍.
ആഴത്തിലുള്ള ശ്വസനം
എപ്പോഴും ആഴത്തിലുള്ള വളരെ ലളിതമായ ശ്വസന വ്യായാമങ്ങളാണ് ശീലിക്കുന്നത്. അതില്‍ ആദ്യത്തെ സ്റ്റെപ് എന്ന് പറയുന്നത് സുഖമായി ഇരിക്കുക എന്നതാണ്. പിന്നീട് ആഴത്തില്‍ മൂക്കിലൂടെ ശ്വാസമെടുക്കുക. പിന്നീട് കുറച്ച് സെക്കന്റുകള്‍ ശ്വാസം പിടിച്ച് വെയ്ക്കുക. തുടര്‍ന്ന് വായിലൂടെ പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. ഇത് നിരവധി തവണ ആവര്‍ത്തിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് വഴി നിങ്ങളുടെ സമ്മര്‍ദ്ദവും ആ വായുവിനൊപ്പം പുറത്തേക്ക് പോവുന്നു. ദിനവും ഈ ആസനം ശീലിക്കുന്നതിന് ശ്രദ്ധിക്കണം.
ഇതര നാസാരന്ധ്ര ശ്വസനം
ഈ രീതിയില്‍ ഒരു നാസാരന്ധ്രത്തിലൂടെ ശ്വസിക്കുകയും മറ്റൊരു നാസാരന്ധ്രത്തിലൂടെ പുറത്തേക്ക് വിടുകയും ചെയ്യുക. ഇത് കൈകള്‍ വെച്ച് കൃത്യമായ രീതിയില്‍ ചെയ്യാവുന്നതാണ്. ഒരു വശത്തിലൂടെ ശ്വസിക്കുമ്പോള്‍ വിരലുകള്‍ കൊണ്ട് മറ്റേ മൂക്ക് പൊത്തിപ്പിടിക്കണം. തിരിച്ചും അപ്രകാരം ചെയ്യണം. ഇത് നിങ്ങളുടെ എനര്‍ജി വര്‍ദ്ധിപ്പിക്കുകയും അത് കൂടാതെ ഓര്‍മ്മശക്തിയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഗര്‍ഭകാലത്ത് ഗുണം ചെയ്യും.
പേശികളുടെ ആരോഗ്യത്തിന്
ഗര്‍ഭാവസ്ഥയില്‍ പേശികളില്‍ വലതും വലിഞ്ഞ് മുറുകുകയും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ശ്വസന വ്യായാമം ചെയ്യുന്നത് വഴി ഇത്തരം അസ്വസ്ഥതകള്‍ നമുക്ക് കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല പേശികള്‍ക്ക് നല്ല വിശ്രമവും ഈ സമയം നല്കുന്നു. കൂടാതെ ശരീരത്തിന്റെ പിരിമുറുക്കത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മികച്ച ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
മനസ്സിനെ ശാന്തമാക്കാന്‍
മനസ്സിനെ ശാന്തമാക്കി വെച്ച് വേണം ഇത്തരം ശ്വസന വ്യായാമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍. അതിനായി ഓംകാര ശബ്ദം പതിയേ കേട്ട് കൊണ്ട് ഇത്തരം വ്യായാമങ്ങള്‍ ശീലമാക്കാം. ഇത് ആഴത്തിലുള്ള ശ്വസനത്തിലേക്കും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ പക്ഷേ എന്ത് പുതിയ കാര്യത്തിന് തുടക്കം കുറിയ്ക്കുകയാണെങ്കിലും നിങ്ങളുടെ ഡോക്ടറെ കണ്ട് കാര്യങ്ങള്‍ പറയുകയും ചെയ്യണം. സ്ഥിരമായി ഇത്തരം വ്യായാമങ്ങള്‍ ചെയ്താല്‍ മാത്രമേ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.



Click it and Unblock the Notifications
