ഗര്‍ഭാവസ്ഥയില്‍ പൊക്കിള്‍ പതിഞ്ഞിരിക്കുന്നോ, അതോ പുറത്തേക്ക് നിക്കുന്നോ, കാരണങ്ങള്‍

ഗര്‍ഭകാലം പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങളുടെ കാലമാണ്. പലപ്പോഴും ശാരീരികമാറ്റത്തിന് വേണ്ടി കാത്തിരിക്കുന്ന നിരവധി സ്ത്രീകള്‍ തന്നെയുണ്ട്. ഇത് വളരെ വലിയ തോതില്‍ തന്നെ ഇവരെ ബാധിക്കുന്നു. ഗര്‍ഭകാലത്ത് ഓരോ ആഴ്ചയും ദിവസവും പിന്നിടുമ്പോഴും ശരീരത്തിലെ ഓരോ മാറ്റത്തേയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ ധാരാളമാണ്. വയറ് വലുതാവുന്നതും സ്തനങ്ങളിലെ മാറ്റവും പൊക്കിള്‍ വലുതാവുന്നതും പതിഞ്ഞ് പോവുന്നതും ഉള്ളിലേക്ക് വലിയുന്നതും പുറത്തേക്ക് ഉന്തി നില്‍ക്കുന്നതും എല്ലാവരും ആശ്ചര്യത്തോടെയാണ് കാണുന്നത്.

എന്നാല്‍ ഗര്‍ഭകാലത്തിന്റെ ഓരോ ആഴ്ചയിലും ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ഉണ്ട്. അവ പൊക്കിളിനെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. അത് കൂടാതെ ഏത് ആഴ്ചയില്‍ അല്ലെങ്കില്‍ ഏത് മാസത്തിലാണ് പ്രകടമായ മാറ്റങ്ങള്‍ പൊക്കിളില്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ചുള്ള ടെന്‍ഷന്‍ വേണ്ട എന്നതും സത്യമാണ്.

pregnancy

പുറത്തേക്ക് നില്‍ക്കുന്ന പൊക്കിള്‍
ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പൊക്കിള്‍ എപ്പോഴും പുറത്തേക്ക് നില്‍ക്കുന്ന തരത്തില്‍ ഉള്ളതായിരിക്കും. സാധാരണ അവസ്ഥയില്‍ നിങ്ങള്‍ക്ക് പൊക്കിള്‍ അകത്തേക്ക് നില്‍ക്കുന്നതാണെങ്കില്‍ പോലും ഗര്‍ഭകാലത്തിന്റെ ഒരു ഘട്ടത്തില്‍ ഇത് പുറത്തേക്ക് വരുന്നു. ഇത് നിങ്ങളുടെ വയറ് വലുതാവുന്നതിന്റെ ഫലമായി സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളില്‍ ഒന്നാണ്. ചിലരില്‍ ഇത് വസ്ത്രത്തിന് പുറത്തേക്കും കാണപ്പെടുന്നു. എന്നാല്‍ പ്രസവ ശേഷം പൊക്കിള്‍ സാധാരണ അവസ്ഥയിലേക്ക് മാറിപ്പോവുന്നു. എന്നാല്‍ ഹെര്‍ണിയ അല്ലെന്ന് ഉറപ്പാക്കുന്നതിന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

പൊക്കിള്‍ താഴ്ന്ന് പോവുന്നത്
എന്നാല്‍ ചിലരില്‍ പൊക്കിള്‍ പതിഞ്ഞ് പോവുന്നത് പോലെ കാണാറുണ്ട്. ഇത് നിങ്ങളുടെ ആമാശയം വലുതാവുന്നതിന് അനുസരിച്ച് ചര്‍മ്മത്തിലുണ്ടാവുന്ന മാറ്റങ്ങളുടെ ഫലമായാണ് സംഭവിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും ആശങ്കയുണ്ടാക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ പ്രസവ ശേഷം പൊക്കിള്‍ സാധാരണ സ്ഥിതിയിലേക്ക് തന്നെ തിരിച്ച് വരുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം. ഇതെല്ലാം ഗര്‍ഭിണികളായ എല്ലാ സ്ത്രീകളിലും സംഭവിക്കുന്ന ഒന്നാണ്.

pregnancy bell

പൊക്കിളിലെ ചൊറിച്ചില്‍
ഗര്‍ഭകാലത്ത് പലപ്പോഴും സ്ത്രീകളില്‍ വയറ്റില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഇത് ചര്‍മ്മം വലിയുന്നതിന്റേയും ഗര്‍ഭപാത്രം വികസിക്കുന്നതിന്റേയും ഫലമായി സംഭവിക്കുന്നതാണ്. ഇതെല്ലാം വളരെയധികം നിസ്സാരമായി സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പൊക്കിളില്‍ അതികഠിനമായ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അണുബാധ സംശയിക്കേണം. അതുകൊണ്ട് തന്നെ എപ്പോഴും പൊക്കിള്‍ അഴുക്കും പൊടിയും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. ലോഷനും ക്രീമും പുരട്ടുന്നതിനും ശ്രദ്ധിക്കണം. എന്നിട്ടും ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെയുള്ള കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്.

പൊക്കിള്‍ വേദനിക്കുന്നത്
ചിലരില്‍ ഗര്‍ഭകാലത്ത് പൊക്കിള്‍ വേദന ഉണ്ടാവുന്നു. അതിന്റെ കാരണം എന്ന് പറയുന്നത് ഗര്‍ഭകാലത്ത് ഗര്‍ഭപാത്രം വലുതാവുന്നതിന്റെ ഫലമായി ചെറിയ തരത്തിലുള്ള വേദനകള്‍ വയറ്റിലും അതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഉണ്ടാവുന്നു. എന്നാല്‍ സാധാരണ കുറഞ്ഞ വേദനയായിരുന്നു. ഇത് പലപ്പോഴും പൊക്കിള്‍ ഭാഗത്തും നിങ്ങള്‍ക്ക് അനുഭവപ്പെടാം. എന്നാല്‍ ഇത്തരം വേദനകള്‍ അധികമാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സ്‌ട്രെച്ച് ചെയ്യപ്പെടുന്നതിന്റെ ഫലമായാണ് ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നത്. പക്ഷേ വേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

belly button

എപ്പോള്‍ പൊക്കിളില്‍ മാറ്റം വരുന്നു?
എപ്പോള്‍ നിങ്ങളുടെ പൊക്കിളില്‍ ശ്രദ്ധേയമായ മാറ്റം ഗര്‍ഭകാലത്തുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. രണ്ടാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോഴാണ് ഇത്തരം മാറ്റം പലരും ശ്രദ്ധിക്കുന്നത്. അതായത് 14 മുതല്‍ 27 ആഴ്ചകള്‍ വരെയഉള്ള സമയത്ത് നിങ്ങളുടെ പൊക്കിളില്‍ പ്രകടമായ മാറ്റം കണ്ട് വരുന്നു. ഈ സമയത്താണ് നിങ്ങളുടെ വയറും വലുതാവുന്നത്. കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുപാതമായി വയറിന്റെ വലിപ്പവും വര്‍ദ്ധിക്കുന്നു. രണ്ടാം ട്രൈമസ്റ്ററില്‍ കുഞ്ഞിന്റെ വലിപ്പം എന്ന് പറയുന്നത് ഒരു വാഴപ്പഴത്തിന്റെ അത്രയേ ഉണ്ടായിരിക്കുകയൂള്ളൂ തൂക്കം വെറും 300 ഗ്രാമും. വലുതാവുന്നതിന് അനുസരിച്ചാണ് പൊക്കിളിലും മാറ്റം വരുന്നത്.

Story first published: Wednesday, April 26, 2023, 17:54 [IST]
X
Desktop Bottom Promotion