Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സല്സ്വഭാവത്തിനായി കുട്ടികള്‍ക്ക് നല്‍കാം ബിഹേവിയര്‍ വാക്സിന്, പക്ഷേ എങ്ങനെ
Behaviour Vaccine:കുട്ടികള്‍ക്കിടയില്‍ അക്രമവാസനയും പെരുമാറ്റവുമായി ബന്ധപ്പെട്ട വെല്ലുവിളികളും മോശം സ്വഭാവങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ബിഹേവിയര്‍ വാക്സിന് എന്ന ആശയം വളരെ പ്രസക്തമാണെന്നും ഇന്നത്തെ സമൂഹത്തില്‍ പല കാരണങ്ങള്‍ കൊണ്ടും ബിഹേവിയര്‍ വാക്സിന് കുട്ടികള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്നുമുള്ള വിവരങ്ങള്‍ ബോള്‍ഡ്സ്കൈ വായനക്കാരുമായി പങ്കുവെക്കുകയാണ് തൃശ്ശൂര്‍ ഗവണ്മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന് പി. കെ.

എന്താണ് ബിഹേവിയര്‍ വാക്സിന് എന്നും എന്തുകൊണ്ടാണ് ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് ഇത് അനിവാര്യമാകുന്നതെന്നും വിവരിക്കുന്ന ലേഖനത്തിന്റെ് ആദ്യഭാഗ്യം വായിക്കാം.
എങ്ങനെയാണ് ബിഹേവിയര്‍ വാക്സിന് കുട്ടികള്‍ക്ക് നല്‍കുക എന്നാണ് ഇനി അറിയേണ്ടത്.
സ്കൂള്‍ അധിഷ്ഠിത പരിപാടികള്‍
ബിഹേവിയര്‍ വാക്സിന് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലം വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെയാണ്. കാരണം കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിലും, തീരുമാനമെടുക്കാനുള്ള ശേഷി വളര്‍ത്തുന്നതിലും കൂട്ടുകാരുമായുള്ള ഇടപഴകലിലൂടെ സാമൂഹിക ബന്ധങ്ങള്‍ക്ക് അടിത്തറ പാകുന്നതിലും വിദ്യാലയങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
സ്കൂളുകളില്‍ ബിഹേവിയര്‍ വാക്സിന് നല്‍കുന്നതിനായി നടപ്പിലാക്കാവുന്ന പരിപാടികള്‍.
ഇമോഷണല്‍ ഇന്റെലിജന്‍സ് പരിശീലനം
ശരിയായ വഴികളിലൂടെ വികാരങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.
പ്രശ്ന പരിഹാര വര്‍ക്ക്ഷോപ്പ്
സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികളും മറ്റുള്ളവരെ സമാധാനപരമായി കേള്‍ക്കാനുള്ള ക്ഷമയും സഹതാപത്തിലൂടെ ദേഷ്യം കൈകാര്യം ചെയ്യാനുള്ള രീതികളും കുട്ടികളെ പരിശീലിപ്പിക്കണം.
അടിസ്ഥാന കഴിവുകളെ കുറിച്ചുള്ള അറിവ്
തീരുമാനമെടുക്കല്‍, പ്രശ്ന-പരിഹാരം, മാനസിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ എന്നിങ്ങനെ ജീവിതത്തില്‍ അടിസ്ഥാനപരമായി വേണ്ട കഴിവുകളെ കുറിച്ചുള്ള അറിവ് പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കണം.
ഡിജിറ്റല്‍ ഡീടോക്സ്
ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നും ഇവയുടെ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടത് എങ്ങനെയാണെന്നും കുട്ടികളെ പഠിപ്പിക്കണം.
കുട്ടികള്കള്ക്കിടയിലെ പിന്തുണ
സ്കൂളില്‍ മുതിര്‍ന്ന കുട്ടികള്‍ ജൂനിയര്‍ കുട്ടികള്‍ക്ക് പിന്തുണയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുക. കുട്ടികള്‍ക്ക് സ്വന്തം അനുഭവങ്ങളിലൂടെ പാഠങ്ങള്‍ പഠിക്കാന്‍ ഇത് ഗുണകരമാകും.
സ്മാര്‍ട്ട് പാരന്റിംഗ്
വീടിനുള്ളില്‍ കുട്ടികളില്‍ പോസിറ്റീവ് സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കളും നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതിനായി മാതാപിതാക്കള്‍ക്ക് സ്വീകരിക്കാവുന്ന ചില വഴികള്‍ നോക്കാം.
കൃത്യമായ അതിരുകള്‍
ടിവി, ഫോണ്‍ എന്നിവയുടെ ഉപയോഗം, സാമൂഹികമായ ഇടപെടലുകള്‍, ഉത്തരവാദിത്തങ്ങള്‍ എന്നീ കാര്യങ്ങളില്‍ കൃത്യവും വ്യക്തവുമായ നിയമങ്ങള്‍ മുന്നോട്ടുവെക്കുക. കുട്ടികളില്‍ അച്ചടക്കം വളര്‍ത്തിയെടുക്കാന്‍ ഇത് പ്രധാനമാണ്.
തുറന്നുപറയാന്‍ ശീലിപ്പിക്കുക
കൗമാരപ്രായത്തില്‍ എത്തിയാലും വീട്ടില്‍ എന്തുകാര്യവും തുറന്ന് സംസാരിക്കാനുള്ള ധൈര്യം കുട്ടികള്‍ക്ക് ഉണ്ടാകണമെങ്കില്‍ ആ ശീലം ചെറുപ്പം തൊട്ടേ വളര്‍ത്തിയെടുക്കണം. തങ്ങളുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ആശങ്കകളും മുന്‍വിധികളില്ലാതെ, ഭയമില്ലാതെ മാതാപിതാക്കളോട് കുട്ടികള്‍ പറയുന്ന ശീലം വളരെ പ്രധാനമാണ്.
കുട്ടികള്‍ക്ക് മാതൃകയാകണം മാതാപിതാക്കള്‍
ക്ഷമ, പ്രതിസന്ധികളെ തരണം ചെയ്യല്‍, വികാരങ്ങള്‍ നിയന്ത്രിക്കല്‍ എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഏറ്റവും നല്ല മാതൃക അവരുടെ മാതാപിതാക്കള്‍ തന്നെയായിരിക്കണം. മുതിര്‍ന്നവരെ കണ്ടും നിരീക്ഷിച്ചമാണ് കുട്ടികള്‍ പല ശീലങ്ങളും പഠിക്കുന്നത്.
ഡിജിറ്റല്‍ ഇടപെടലുകള്‍ നിരീക്ഷിക്കല്‍
ഡിജിറ്റല്‍ ഉപകരണങ്ങളോ സോഷ്യല്‍മീഡിയയോ സാങ്കേതികവിദ്യകളോ നിഷേധിക്കുന്നതിന് പകരം അവ സുരക്ഷിതമായും കാര്യക്ഷമമായും എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.
അവര്‍ക്കൊപ്പം സമയം ചിലവഴിക്കുക
കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുന്നതിന് മാതാപിതാക്കള്‍ പ്രാധാന്യം കല്പ്പിക്കണം. ഒന്നിച്ച് കാര്യങ്ങള്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ജോലികള്‍ കൂട്ടായ ഉത്തരവാദിത്തത്തോടെ ചെയ്തുതീര്‍ക്കുകയും ചെയ്യുന്നത് വൈകാരിക അടുപ്പം വര്‍ധിപ്പിക്കും.



Click it and Unblock the Notifications