Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
രാവിലെ മക്കളോട് നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കണം; കാരണം ഇത്
മക്കളോട് നാം എന്ത് പറയുന്നു, എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു എന്നതെല്ലാം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. മാതാപിതാക്കല്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ഒരു കുട്ടിയുടെ മാനസികാരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. അത്തരത്തില്‍, മാതാപിതാക്കള്‍ കുട്ടികള്‍ രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ പറയേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്നും, അവയുടെ പ്രാധാന്യം എന്തെല്ലാമെന്നും നോക്കാം.

നന്നായി ഉറങ്ങിയോ?
ഏതൊരു കുട്ടിയും രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ, അവരോട് നന്നായി ഉറങ്ങിയോ എന്ന് അന്വേഷിക്കണം. ഇത്തരത്തില്‍ അവരുടെ ഉറക്കത്തെ കുറിച്ച് അന്വേഷിക്കുമ്പോഴായിരിക്കും പല കാര്യങ്ങളും കുട്ടികള്‍ തുറന്ന് പറയുക. ചിലപ്പോള്‍ രാത്രി കണ്ട ഭീകര സ്വപ്നത്തെ കുറിച്ചായിരിക്കാം. അല്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ മനസ്സിനെ അലട്ടുന്നുണ്ട് എന്നും. എന്തുകൊണ്ട് ഉറക്കം ലഭിക്കുന്നില്ല എന്നെല്ലാം കുട്ടികള്‍ മനസ്സ് തുറന്ന് സംസാരിക്കും. ഇത്തരത്തിൽ സംസാരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
പ്ലാന്‍
കുട്ടികളോട് ആ ദിവസത്തെ അവരുടെ പ്ലാന്‍ എന്തൊക്കെയാണെന്നും, എന്തൊക്കം കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നും അന്വേഷിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ നല്കുന്ന നല്ലൊരു അവസരം കൂടിയാണിത്. കൂടാതെ, കുട്ടികളെ മനസ്സിലാക്കാനും മാതാപിതാക്കള്‍ക്ക് ഇത്തരം സംസാരങ്ങളിലൂടെ മനസ്സിലാക്കാനും സാധിക്കും. കൂടാതെ, കുട്ടികളുടെ മനസ്സിലേയ്ക്ക് പോസറ്റീവ് ചിന്താഗതികള്‍ നിറയ്ക്കാനും ഇത് സഹായിക്കുന്നു.
പോസറ്റീവ് കാര്യങ്ങള്‍
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ കുട്ടികളുടെ മനസ്സിലേയ്ക്ക് നല്ല ചിന്തകള്‍ കയറുന്ന വിധത്തില്‍ അവരെ അഭിസംബോധന ചെയ്യുന്നത് നല്ലതാണ്. അവരോട് സ്നേഹത്തോടെ പെരുമാറുക. അതുപോലെ, സ്കൂളില്‍ പോകുന്നതിന് മുന്‍പ്, ഇന്നത്തെ ദിവസം നല്ലതായിരിക്കും എന്നിങ്ങനെ നല്ല വാക്കുകള്‍ പറഞ്ഞ് കുട്ടികളെ സന്തോഷിപ്പിക്കുക. കുട്ടികളോട് അന്നത്തെ ദിവസം നടന്ന ഏതെങ്കിലും കാര്യങ്ങള്‍ പറയാവുന്നതാണ്. അതല്ലെങ്കില്‍ ജീവിതത്തില്‍ സംഭവിച്ച രസകരമായ കാര്യങ്ങള്‍ അവരോട് പറയുന്നതും വളരെ നല്ലതാണ്. മാതാപിതാക്കളുമായി കൂടുതല്‍ ആത്മബന്ധം വളരാന്‍ ഇത്തരം ശീലങ്ങള്‍ സഹായിക്കുന്നതാണ്. കുട്ടികളെ ചുംബിക്കുന്നതും, അവരെ കെട്ടിപിടിക്കുന്നതുമെല്ലാം തന്നെ നല്ല ശീലങ്ങളുടെ ഭാഗമാണ്.
വാഗ്ദാനങ്ങള്‍
കുട്ടികളോട് ഇന്ന് വരുമ്പോള്‍ കളിക്കാന്‍ പോകാം. അല്ലെങ്കില്‍ ഏതെങ്കിലും ഒരു കാര്യം ചെയ്യാം എന്നെല്ലാം പറഞ്ഞ് വാഗ്ദാനങ്ങള്‍ നല്‍കുന്നത് അവരുടെ മനസ്സ് സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. കുട്ടികളെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുപോകാം, അല്ലെങ്കില്‍ വൈകീട്ട് വരുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള പലഹാരം തരാം എന്നെല്ലാം പറയുന്നതും, ആ ആഗ്രഹങ്ങള്‍ നടത്തി കൊടുക്കുന്നതും കുട്ടികളുടെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. കൂടാതെ, രാവിലെ അമിതമായിട്ടുള്ള ഉത്സാഹത്തോടെ ഓരോ കാര്യങ്ങളും ചെയ്യാനും കുട്ടികള്‍ക്ക് സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications