Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക!
കുട്ടികള്‍ കിടക്കയില്‍ മൂത്രം ഒഴിക്കാറുണ്ടോ? അടിക്കുന്നതല്ല പരിഹാരം! ചെയ്യേണ്ടത് ഇത്
കുട്ടികള്‍ ഒരു പ്രായംവരെ കിടക്കയില്‍ മൂത്രം ഒഴിക്കാം. പ്രത്യേകിച്ച് രാത്രിയില്‍ സ്വപ്നം കണ്ടും, അല്ലെങ്കില്‍ അറിയാതെ, കിടക്കയില്‍ മൂത്രം ഒഴിക്കുന്ന ധാരാളം കുട്ടികള്‍ ഉണ്ട്. പ്രത്യേകിച്ച്, മഞ്ഞുകാലത്ത് ഈ പ്രവണത കുട്ടികളില്‍ അമിതമായിരിക്കും. കുട്ടികള്‍ അറിയാതെ ചെയ്യുന്ന ഈ പ്രവര്‍ത്തി പലപ്പോഴും മാതാപിതാക്കള്‍ക്കാണ് തലവേദന സൃഷ്ടിക്കുന്നത്. ബെഡ്ഷീറ്റ് കഴുകുന്നത് പതിവായാല്‍ പല അമ്മമാരും കുട്ടികളെ വഴക്കു പറയുകയും, അടിക്കുകയും ചെയ്യുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ കുട്ടികളോട് പെരുമാറുന്നത് അവരുടെ മനസ്സില്‍ തീരാ നോവാകാന് സാധ്യത കൂടുതലാണ്. അവര്‍ തെറ്റുചെയ്ത അനുഭൂതിയായിരിക്കും ഇവരില്‍ ഉണ്ടായിരിക്കുക. അതിനാല്‍, കുട്ടികള്‍ കിടക്കയില്‍ മൂത്രം ഒഴിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തെല്ലാമെന്നും ആയുർവേദത്തിൽ ഇതിനുള്ള പരിഹാരം എന്തെല്ലാമെന്നും വിശദീകരിക്കുകയാണ് ഡോ. കാർത്തിക വി നായർ, BAMS

വസ്ത്രങ്ങളിലെ മാറ്റം
കുട്ടികളുടെ ശരീരം അമിതമായി തണുക്കുമ്പോള്‍, മൂത്രം ഒഴിക്കാനുള്ള പ്രവണതയും കുട്ടികളില്‍ ഉണ്ടാകുന്നു. അതിനാല്‍, കുട്ടികളെ കിടക്കയില്‍ കിടത്തുമ്പോള്‍ നല്ല ചൂട് നല്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. തണുപ്പ് ശരീരത്തില്‍ അമിതമായി ഏൽക്കാത്ത വിധത്തില്‍ പുതപ്പിക്കാനും ശ്രദ്ധിക്കുക. ഇത് മൂത്രം ഒഴിക്കാനുള്ള ഒരു പ്രവണത കുറയ്ക്കുന്നതാണ്.
ആഹാരവും വെള്ളവും
കുട്ടികള്‍ക്ക് കിടക്കുന്നതിന് തൊട്ടുമുന്‍പ് നല്ലപോലെ ആഹാരം നല്കി, വെള്ളവും നല്കി കിടത്തി ഉറക്കുന്ന അമ്മമാരായിരിക്കും പലരും. എന്നാല്‍, ഇതിനുപകരം, കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം നല്കി, വെള്ളം ആവശ്യത്തിന് നല്കാന് ശ്രദ്ധിക്കുക. കിടക്കുന്നതിന് തൊട്ടു മുന്‍പ് കുട്ടികളെ മൂത്രം ഒഴിപ്പിച്ച് കിടത്തുക.
പിരിശീലിപ്പിക്കേണ്ട കാര്യങ്ങള്‍
പൊതുവില്‍ 4 വയസ്സ് വരെ, അല്ലെങ്കില്‍ 6 വയസ്സുവരെ കുട്ടികള്‍ കിടക്കയില്‍ മൂത്രം ഒഴിക്കാം. മുതിര്‍ന്നവരെപ്പോലെ മൂത്രം നിയന്ത്രിച്ച് പിടിക്കാനുള്ള ശേഷി കുട്ടികളില്‍ കുറവായിരിക്കും. പലപ്പോഴും സ്വപ്നം കണ്ട് മൂത്രം ഒഴിക്കുന്നവരാണ് പല കുട്ടികളും. ചില കുട്ടികള്‍ 6 വയസ്സിന് ശേഷവും കിടക്കയില്‍ മൂത്രം ഒഴിക്കാറുണ്ട്. ഇവ പരിഹരിക്കുന്നതിനായി കുട്ടികളെ മൂത്രം നിയന്ത്രിച്ച് പിടിക്കാന്‍ പരിശീലിപ്പിക്കുക. ബാത്ത്റൂമില്‍ പോയി മൂത്രം ഒഴിക്കാന്‍ പരിശീലിപ്പിക്കുന്നത് കിടക്കയില്‍ മൂത്രം ഒഴിക്കുന്ന ശീലം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ചില കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലും മൂത്രം ഒഴിക്കുന്നത് പതിവാണെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്. കാരണം, ഇവര്‍ക്ക് മൂത്രം നിയന്ത്രിക്കാനുള്ള ശേഷം കുറവായിരിക്കും. ഇതിന് കൃത്യമായ ചികിത്സയും അനിവാര്യമാണ്.
7 വയസ്സിനു ശേഷവും മൂത്രം ഒഴിക്കുന്നുണ്ടെങ്കില്
ഏഴ് വയസ്സിന് ശേഷവും കുട്ടികള്‍ കിടക്കയില്‍ മൂത്രം ഒഴിക്കുന്നുണ്ടെങ്കില്, അതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. പ്രത്യേകിച്ച്, ചെറിയ മൂത്രസഞ്ചി ഉള്ളവരാണെങ്കില്‍ രാത്രിയില്‍ മൂത്രം ഒഴിക്കാന്‍ തോന്നാം. കുട്ടികളുടെ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു കാരണമാണ്. അതുപോലെ, മൂത്രാശയ അണുബാധ, ഉറക്കക്കുറവ്, പ്രമേഹം, മലബന്ധപ്രശ്നങ്ങള്‍, ഞരമ്പുകളിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം മൂത്രം അറിയാതെ പോകുന്നതിന് കാരണമാണ്.ആയുർവേദ മരുന്നുകൾ
പൊതുവിൽ കുട്ടികൾ ഒരു പ്രായം കഴിഞ്ഞും മൂത്രം ഒഴിക്കുന്നുണ്ടെങ്കിൽ ആയൂർവേദ പ്രകാരം നൽകുന്ന ചില മരുന്നുകളുണ്ട്. അര ഗ്ലാസ്സ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ Cognium syp (charak Pharma) കലക്കി നൽകാൻ നിർദ്ദേശിക്കാറുണ്ട്. അതുപോലെ, Nevoss ഗുളിക, അശ്വഗന്ധി ലേഹ്യം ഒരു ടേബിൾസ്പൂൺ ഒരു ഗ്ലാസ്സ് പാലിൽ കലക്കി കൊടുക്കുന്നത് നല്ലതാണ്. ഇത് ആഹാര ശേഷമാണ് നൽകേണ്ടത്. ഇത്തരത്തിൽ കുട്ടികളുടെ പ്രായം, അവരുടെ ആരോഗ്യം എന്നിവ കണക്കിലെടുത്ത് ആയുർവേഗത്തിൽ മരുന്നുകൾ ലഭ്യമാണ്.



Click it and Unblock the Notifications