പൊണ്ണത്തടി എങ്ങനെ ഗര്‍ഭധാരണത്തെ ബാധിക്കുന്നു? തടയാനുള്ള വഴികള്‍

അമിതവണ്ണം എപ്പോഴും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അത് ഗർഭകാലത്താണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല. അമ്മയാകാൻ തയ്യാറെടുക്കുന്ന ഒരു സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. അത് ഗർഭധാരണത്തെയും അതിനു ശേഷമുള്ള ഓരോ ഘട്ടത്തെയും കുഞ്ഞിന്റെ ആരോഗ്യത്തെയും വളരെയേറെ സ്വാധീനിക്കുന്നു.

അമ്മയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെങ്കിൽ അത് ഗർഭകാല സങ്കീർണ്ണതകൾ കുറയ്ക്കുകയും ആരോഗ്യമുള്ള കുഞ്ഞിനെ നൽകുകയും ചെയ്യും. എന്നാൽ ആഗോളതലത്തിൽ തന്നെ ഏറ്റവും സാധാരണമായതും കൂടുതൽ അവഗണിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ് അമിതവണ്ണം.

മറ്റു ഗുരുതരരോഗങ്ങളെപ്പോലെ തന്നെ അമ്മയുടെ അമിതവണ്ണം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. ബിഎംഐ വഴിയാണ് സാധാരണ പൊണ്ണത്തടി കണക്കാക്കുന്നത്. ഇത് പ്രകാരം അമ്മയുടെ ബോഡി മാസ് ഇൻഡക്‌സ് 30 കവിയുന്നത് അമിതവണ്ണമായി കണക്കാക്കും. പൊണ്ണത്തടി എങ്ങനെ ഗർഭധാരണത്തെ ബാധിക്കുമെന്നും അത് എങ്ങനെയെല്ലാം പരിഹരിക്കാമെന്നും അറിയാൻ തുടർന്ന് വായിക്കുക.

Overweight during pregnancy

പൊണ്ണത്തടി ഗർഭധാരണത്തെ ബാധിക്കുന്ന വിധം

പൊണ്ണത്തടി ഗർഭധാരണത്തെ പലവിധത്തിൽ ബാധിക്കാറുണ്ട്. ഗർഭധാരണം മുതൽ പ്രസവം വരെയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഇത് ബാധിക്കുന്നു.

ഗർഭധാരണ സാധ്യത കുറയ്ക്കുന്നു

ഉയർന്ന ബിഎംഐ നിരക്ക് അണ്ഡോത്പാദനത്തിനെയും ബീജസങ്കലനത്തെയും ബാധിക്കും. അതുകൊണ്ട് തന്നെ അമിതവണ്ണമുള്ള സ്ത്രീകൾക്ക് കൃത്യമായി അണ്ഡോത്പാദനം നടന്നാലും ഗർഭിണിയാകാൻ പ്രയാസമാണ്.

ഐവിഎഫ് വിജയസാധ്യത കുറയ്ക്കുന്നു

വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ് എന്നത് ഒരു സ്ത്രീയുടെ അണ്ഡം ബീജവുമായി ശരീരത്തിന് പുറത്തു അഥവാ ലബോറട്ടറിയിൽ വച്ച് ബീജസങ്കലനം ചെയ്തു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതാണ്. അമിതവണ്ണമുള്ള സ്ത്രീകൾക്ക് ഐവിഎഫ് വിജയസാധ്യതയും കുറവാണ്.

ഗർഭം അലസൽ

അമിതവണ്ണമുള്ള സ്ത്രീകൾക്ക് അബോർഷനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും പതിവായുള്ള ഗർഭമലസൽ അമിതവണ്ണമുള്ള സ്ത്രീകളിൽ കാണപ്പെടുന്നു.

Overweight during pregnancy

ഹൃദയ പ്രശ്നങ്ങൾ

അമിതവണ്ണമുള്ളവർക്ക് പൊതുവെ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ അമിതവണ്ണമുള്ള ഗർഭിണികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

ഉറക്കക്കുറവ്

അമിതവണ്ണമുള്ള ആളുകൾക്ക് പലതരം ഉറക്ക പ്രശ്‍നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ള ഗർഭിണികൾക്ക് ഉറക്കക്കുറവിന് സാധ്യതയുണ്ട്, ഇത് ജീവന് തന്നെ ഭീഷണിയായേക്കാം.

അവയവങ്ങൾക്ക് കേടുപാടുകൾ

അമിതവണ്ണമുള്ള ഒരാൾ ഗർഭിണിയാകുമ്പോൾ അത് അവരുടെ മറ്റു അവയവങ്ങളെ ബാധിക്കാറുണ്ട്. അതായത് അമിതവണ്ണമുള്ള ഗർഭിണിയുടെ കരൾ, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്

ഗർഭകാല പ്രമേഹം

ഗർഭാവസ്ഥയിൽ ഉണ്ടാകാവുന്ന പ്രമേഹത്തെയാണ് ഗർഭകാല പ്രമേഹം എന്ന് പറയുന്നത്. അമിതവണ്ണം ഗർഭകാല പ്രമേഹത്തെ അപകടാവസ്ഥയിൽ എത്തിക്കുന്നു.

Overweight during pregnancy

സിസേറിയൻ ആവശ്യമായി വരുന്നു

പ്രസവത്തിനുള്ള മറ്റൊരു വഴിയാണ് സിസേറിയൻ. അമിതവണ്ണമുള്ള സ്ത്രീകൾക്ക് കുഞ്ഞിനെ പ്രസവിക്കുമ്പോൾ സി-സെക്ഷൻ വേണ്ടി വന്നേക്കാം. സി-സെക്ഷനുകൾ വഴി മുറിവ് ഉണ്ടാകുകയും അത് പലപ്പോഴും അണുബാധയിൽ എത്തിക്കുകയും ചെയ്യും.

ശ്വസന പ്രശ്നങ്ങൾ

പൊണ്ണത്തടി ശ്വാസകോശ രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അമിതവണ്ണമുള്ള അമ്മമാരിൽ അപകടസാധ്യത പൊതുവെ കൂടുതലായിരിക്കും.

അമിതവണ്ണമുള്ളവർ ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ

ആരോഗ്യകരമായ ഭാരം നിലനിർത്തുക
അമിതവണ്ണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതിനാൽ സുരക്ഷിതമായ ഗർഭധാരണത്തിനുള്ള ഏക പരിഹാരം ഗർഭിണിയാകാൻ തയ്യാറാകുന്നതിന് മുൻപ് ആരോഗ്യകരമായ ഭാരം കൈവരിക്കുക എന്നതാണ്.

ഉറക്ക തകരാറുകൾ പരിഹരിക്കുക

അമിതവണ്ണമുള്ള അമ്മമാർക്ക് സ്ലീപ് അപ്നിയയ്ക്ക് സാധ്യതയുണ്ട്. സ്ലീപ് അപ്നിയ ജീവന് ഭീഷണിയാകാം. അതിനാൽ ഗർഭധാരണത്തിന് മുൻപ് പരിശോധന നടത്തി,പരിഹാരം ഉണ്ടാക്കണം.

അനാരോഗ്യകരമായ വസ്തുക്കൾ ഒഴിവാക്കുക

മദ്യം, പുകയില തുടങ്ങിയ അനാരോഗ്യകരമായ വസ്തുക്കൾ ഗർഭകാലത്ത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഗർഭധാരണത്തിന് മുൻപ് തന്നെ ഇവ പൂര്ണ്ണമായും ഒഴിവാക്കുക. ഈ ശീലങ്ങൾ പലതരം വൈകല്യങ്ങൾ നിങ്ങൾക്കുണ്ടാക്കും. കൂടാതെ ഭാരം കുറയ്ക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യും.

ഗർഭകാല പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കുക

സ്ലീപ് അപ്നിയ പോലെ, നിങ്ങളുടെ ഗർഭധാരണത്തിനു മുമ്പും സമയത്തും പതിവായി പ്രമേഹ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

Story first published: Saturday, September 23, 2023, 15:15 [IST]
X
Desktop Bottom Promotion