Just In
- 20 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 59 min ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 16 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
Don't Miss
- Automobiles
തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen
- Movies
ജാൻവിയുടെ മുൻകാമുകനും സഹോദരി ഖുശിയും പ്രണയത്തിലോ? സംശയമുണർത്തി താരങ്ങളുടെ കമന്റ്
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
യീസ്റ്റ് അണുബാധ കുട്ടികളില്‍ നിന്നും പൂര്‍ണമായും മാറ്റാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ തന്നെ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥകളില്‍ പ്രധാനമായും ഉള്ളതാണ് പലപ്പോഴും യീസ്റ്റ് അണുബാധ. പിഞ്ച് കുട്ടികൡലാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാര്‍ പലപ്പോഴും നെട്ടോട്ടമോടുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങളില്‍ യീസ്റ്റ് അണുബാധ സംഭവിക്കുന്നത് പിന്‍ഭാഗത്താണ്. ഇത് ഫംഗസിന് ആവശ്യമായ ഈര്‍പ്പം, ചൂട്, ഇരുട്ട് എന്നിവ പോലുള്ള ശരിയായ വളര്‍ച്ചാ സാഹചര്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്ന് നിങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഈ അണുബാധയെ കാന്‍ഡിഡിയസിസ് എന്നാണ് വിളിക്കുന്നത്. ഇത് ചര്‍മ്മത്തിലോ വായിലോ യീസ്റ്റിന്റെ അധിക വളര്‍ച്ചയുണ്ടാവുന്നുണ്ട്. കാന്ഡിഡ ഫംഗസ് ആണ് ഇതിന് പിന്നിലെ രോഗകാരി. ഈ സൂക്ഷ്മാണുക്കള്‍ സ്വാഭാവികമായും കുടലിലും ചര്‍മ്മത്തിലും ജനനേന്ദ്രിയത്തിലും വായയിലും ഉണ്ടാവുന്നുണ്ട്. ഒപ്റ്റിമല്‍ പരിസ്ഥിതി കാരണം ഡയപ്പര്‍ ഏരിയയില്‍ യീസ്റ്റ് അണുബാധ സാധാരണയായി കുട്ടികളില്‍ ഉണ്ടാവുന്നുണ്ട്. അതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

യീസ്റ്റ് അണുബാധയുടെ കാരണങ്ങള്‍
ചെറിയ കുട്ടികളില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് അണുബാധ സംഭവിക്കാവുന്നതാണ്. താഴെ പറയുന്ന അവസ്ഥകളും ഘടകങ്ങളും കാരണം ഒരു കൊച്ചുകുട്ടിക്ക് കാന്ഡിഡ അല്ലെങ്കില്‍ യീസ്റ്റ് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എങ്ങനെ അമ്മമാര്‍ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് നോക്കാം.

കാരണങ്ങള്‍
ആന്റിബയോട്ടിക്കകളുടെ ഉപയോഗം, ഡയപ്പറുകളില്‍ മാറ്റം വരുന്നത് പലപ്പോഴും ഈ പ്രദേശം ഈര്പ്പമുള്ളതാക്കുന്നുണ്ട്. കോര്‍ട്ടികോസ്റ്റീറോയിഡ് ഉപയോഗവും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. സോപ്പുകള്‍, ഷവര്‍ ജെല്‍ അല്ലെങ്കില്‍ മറ്റ് ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ഇറുകിയ ഡയപ്പറുകള്‍ അല്ലെങ്കില്‍ അടിവസ്ത്രങ്ങള്‍, രോഗപ്രതിരോധ മരുന്നുകള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി എന്നിവയെല്ലാം കുട്ടികളില്‍ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പിഞ്ചുകുട്ടികളിലെ യീസ്റ്റ് അണുബാധ ഡയപ്പര്‍ ഏരിയയിലാണ് കാണപ്പെടുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ പലപ്പോഴും ഇത് ശരീരത്തിന്റെ ഏത് ഭാഗത്തേയും ചര്‍മ്മത്തെ ബാധിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍ എന്തൊക്കെ?
നിങ്ങളില്‍ കുട്ടികളില്‍ എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. താഴെ പറയുന്ന ലക്ഷണങ്ങള്‍ പീഡിയാട്രിക് യീസ്റ്റ് അണുബാധയില്‍ വരുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങളില്‍ ചര്‍മ്മത്തിലെ ചൊറിച്ചില്‍, ബാധിച്ച ഭാഗത്ത് കൂടുതല്‍ അസ്വസ്ഥതകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, സ്വകാര്യഭാഗത്തെ വേദന വീക്കം, ചര്‍മ്മത്തിലെ തിണര്‍പ്പ്, വെളുത്ത പാടുകള്‍, ഇത് കൂടാതെ ദുര്‍ഗന്ധത്തോടുകൂടിയുള്ള ഡിസ്ചാര്‍ജ്, എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ഓറല്‍ യീസ്റ്റ് അണുബാധ അല്ലെങ്കില്‍ ഓറല്‍ ത്രഷ് നാവില്‍ കട്ടിയുള്ള വെളുത്ത നിറം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍ എന്തൊക്കെ?
ഓരോ കുട്ടികളിലും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. കൃത്യമായി രോഗനിര്‍ണയം നടത്തുമ്പോള്‍ മാത്രമാണ് ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് വേണ്ടി അണുബാധയുടെ തീവ്രതയും ബാധിച്ച പ്രദേശം ഏതൊക്കെയെന്നും നോക്കിയാണ് ചികിത്സ എടുക്കേണ്ടത്. ഡയപ്പര്‍ ഏരിയയുടെ ഭാഗത്ത് പലപ്പോഴും ചുവപ്പ്, വീക്കം എന്നിവ പോലെ തോന്നുന്നതായിരിക്കും. ചില അവസ്ഥകളില്‍ തൊലി പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ചിലപ്പോള്‍ വായിലെ വേദന കാരണം കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനോ കുടിക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. പെട്ടെന്ന് തന്നെ രോഗനിര്‍ണയം നടത്തുന്നതിനും അണുബാധയെ പ്രതിരോധിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

രോഗബാധയുടെ സങ്കീര്‍ണതകള്‍
രോഗബാധയുടെ സങ്കീര്‍ണതകള്‍ക്ക് പലപ്പോഴും നിങ്ങളുടെ കുഞ്ഞിനെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല്‍ ചില കുട്ടികളില്‍ യീസ്റ്റ് അണുബാധ പ്രശ്നമാവുന്നില്ല. എന്നാല്‍ മിക്ക കേസുകളിലും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ബാധിത പ്രദേശത്ത് നിരന്തരമായ ചൊറിച്ചിലും വേദനയും കാരണം പലപ്പോഴും കുട്ടികള്‍ക്ക് വേദന അനുഭവപ്പെടാവുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ പലപ്പോഴും പ്രതിരോധശേഷി കുറയുന്ന അവസ്ഥയില്‍ യീസ്റ്റ് ഇന്ഫെക്ഷന് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നുണ്ട്.

പ്രതിരോധിക്കാന്‍
എന്നാല്‍ കുട്ടികളില്‍ അണുബാധ തടയുന്നതിന് വേണ്ടി നമുക്ക് ചില പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ നല്‍കാവുന്നതാണ്. എന്തൊക്കെ കാര്യങ്ങളാണ് അതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കുട്ടികളുടെ ശരീരം അണുവിമുക്തമാകുന്നമാക്കുന്നതിന് ശ്രദ്ധിക്കണം. ആന്റിബയോട്ടിക്കുകളും കോര്‍ട്ടികോസ്റ്റീറോയിഡുകളും ആവശ്യമെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കാവുന്നതാണ്. ഒരിക്കലും ദീര്‍ഘകാല ഉപയോഗത്തിന് ഇത് നല്ലതല്ല. ഡയപ്പര്‍ ഏരിയ വൃത്തിയുള്ളതും വരണ്ടതുമായി നിലനിര്‍ത്താന്‍ ഡയപ്പറുകള്‍ ഇടയ്ക്കിടെ മാറ്റുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. പുതിയ ഡയപ്പര്‍ ധരിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡയപ്പര്‍ ധരിക്കുന്ന ഭാഗം കൃത്യമായി സംരക്ഷിക്കുന്നതിനും ഉണക്കുന്നതിനും ശ്രദ്ധിക്കുക.

പ്രതിരോധിക്കാന്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ വീര്യം കുറഞ്ഞ സോപ്പുകളും മറ്റ് ഉത്പ്പന്നങ്ങളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചൂടുള്ളതോ ഈര്‍പ്പമുള്ളതോ ആയ കാലാവസ്ഥയില്‍ കുഞ്ഞിനെ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്. ഡയപ്പര്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്ന കാലമായാല്‍ അത് കുട്ടികളില്‍ നിന്ന് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. അണുബാധയെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതലായാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി കൃത്യസമയത്ത് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധിക്കാന്‍
യീസ്റ്റ് അണുബാധ കുട്ടികളില്‍ സാധാരണ ഉണ്ടാവുന്ന അവസ്ഥയാണ്. ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി സാധാരണ എടുക്കുന്ന സമയം വെറും രണ്ടാഴ്ചയാണ്. ഇതിനുള്ളില്‍ തന്നെ ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. പാരിസ്ഥിതിക ഘടകങ്ങള്‍ അനുകൂലമാണെങ്കില്‍ അണുബാധ പെട്ടെന്ന് മാറുന്നുണ്ട്. പിഞ്ചുകുട്ടികളില്‍ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ഉള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിന് വേണ്ടി ഒരിക്കലും കാത്തിരിക്കരുത് എന്നതാണ് സത്യം.
കുട്ടികളിലെ
തിണര്‍പ്പ്
നിസ്സാരമാക്കരുത്:
ഗുരുതര
രോഗത്തിന്റെ
ലക്ഷണമാവാം
most
read:വേനല്‍ക്കാലം
കുഞ്ഞിനെ
അപകടത്തിലാക്കും:
അമ്മയറിയേണ്ടത്
ഇതെല്ലാം