Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
മുലയൂട്ടലിലൂടെ പ്രതിരോധിക്കാം ന്യൂമോണിയയെ: നവജാതശിശുക്കളെ ശ്രദ്ധിക്കണം
ഇന്ന് ലോക ന്യൂമോണിയ ദിനം. ഈ ദിനത്തില്‍ ന്യുമോണിയ എന്ന രോഗാവസ്ഥയും അതുണ്ടാക്കുന്ന പ്രതിസന്ധികളും എല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരെ ഈ ഗുരുതരാവസ്ഥ ബാധിക്കുമ്പോള്‍. ശിശുമരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന രോഗമാണ് ന്യൂമോണിയ. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ ഗുരുതരാവസ്ഥക്ക് കാരണമാകുന്ന രോഗമാണ് ന്യൂമോണിയ. എന്നാല്‍ ഇതില്‍ തന്നെ മുലയൂട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് ന്യൂമോണിയ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. എന്നാല്‍ മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞുങ്ങളില്‍ ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. കൂടാതെ ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങളും ഇവരില്‍ കൂടുതലായിരിക്കും.

നവജാത ശിശുക്കളില്‍ രണ്ട് വയസ്സ് വരെ ന്യൂമോണിയ പോലുള്ള ഗുരുതരാവസ്ഥയെ കുറക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് മുലയൂട്ടല്‍ എന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. ഒരു കുഞ്ഞിന്റെ ജീവന്റെ തുടക്കം എന്ന് പറയുന്നത് തന്നെ മുലപ്പാലാണ്. ഒരു കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായതെല്ലാം മുലപ്പാലിലുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം മുലപ്പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാതാപിതാക്കള്‍ക്കും കുഞ്ഞിന്റെ കാര്യത്തിലെ ടെന്‍ഷന്‍ കുറക്കുന്നതിന് സഹായിക്കുന്നു. മുലയൂട്ടലിന്റെ ചില പ്രധാനപ്പെട്ട ഗുണങ്ങളും ഇത് ന്യൂമോണിയയെ എങ്ങനെ പ്രതിരോധിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ന്യൂമോണിയയെ തടയുന്നത് എങ്ങനെ?
മുലപ്പാല്‍ എങ്ങനെ ന്യൂമോണിയയെ തടയുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നുള്ളതാണ് ആദ്യത്തെ കാര്യം. ഒരു കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി എപ്പോഴും വികസിച്ച് കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ മുലപ്പാല്‍ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ മികച്ചതാക്കുന്നു. മുലപ്പാലില്‍ ശ്വാസകോശ പ്രശ്‌നങ്ങളെയും പ്രതിസന്ധിയേയും ഇല്ലാതാക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് ദഹന നാളത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. കുഞ്ഞ് ആദ്യമായി കുടിക്കുന്ന കൊളസ്ട്രത്തില്‍ ന്യൂമോണിയയെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

ന്യൂമോണിയയെ തടയുന്നത് എങ്ങനെ?
മുലപ്പാലില്‍ ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സയെയും സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയയെയും തടയുന്ന തരത്തിലുള്ള ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ, വൈറസുകള്‍, പൂപ്പലുകള്‍ എന്നിങ്ങനെയുള്ള പല വിധത്തിലുള്ള അണുക്കളാണ് ന്യൂമോണിയയിലേക്ക് എത്തുന്നത്. ഇത് കൂടാതെ ശ്വാസകോശം ഇടുങ്ങിയതാവുന്നതും, പോഷകാഹാരക്കുറവും പ്രതിരോധ മരുന്നുകളുടെ ലഭ്യതക്കുറവും എല്ലാം കുട്ടികളില്‍ ന്യൂമോണിയക്ക് കാരണമാകുന്നുണ്ട്. ലോകത്ത് 2500 കുഞ്ഞുങ്ങള്‍ ന്യൂമോണിയ വന്ന് മരിക്കുന്നുണ്ട് എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലക്ഷണങ്ങള്‍
ന്യൂമോണിയ കുഞ്ഞുങ്ങളില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. നിര്‍ത്താതേയുള്ള ചുമ, കഫക്കെട്ട്, നെഞ്ചിലുണ്ടാവുന്ന പഴുപ്പ് പനി, ശ്വാസംമുട്ടല്‍, വിട്ടുമാറാതെ നില്‍ക്കുന്ന നെഞ്ച് വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അച്ഛനമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കുന്നതിന് കുഞ്ഞിന്റെ ആരോഗ്യത്തിലുണ്ടാവുന്ന ഓരോ മാറ്റവും ശ്രദ്ധിക്കണം.

മുലപ്പാലിന്റെ ഗുണങ്ങള്‍
മുലപ്പാലില്‍ ന്യൂമോണിയയെ പ്രതിരോധിക്കാന്‍ തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും പലപ്പോഴും അണുബാധക്ക് ഒരു പ്രധാന കാരണമാവുന്നുണ്ട്. അതുകൊണ്ട് അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കണം. മുലപ്പാല്‍ കുഞ്ഞിന്റെ ദഹനത്തിന് ഏറ്റവും ഉത്തമമാണ്. ഇത് കൂടാതെ ഇത് പെട്ടെന്ന് ദഹിക്കുകയും ചെയ്യുന്നു. കൂടാതെ കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ രോഗങ്ങള്‍ വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കുഞ്ഞിന് രണ്ട് വയസ്സുവരെ മുലപ്പാല്‍ നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത കുഞ്ഞുങ്ങളില്‍ ന്യൂമോണിയ സാധ്യത വളരെ കൂടുതലാണ്.

എന്തുകൊണ്ട് മുലപ്പാല്‍
മുകളില്‍ പറഞ്ഞതുപോലെ കുഞ്ഞുങ്ങള്‍ക്ക് രണ്ട് വയസ്സ് വരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനത്തിനും വികാസത്തിനും ഉത്തേജനത്തിനും സഹായിക്കുന്നു. അതിന് സഹായിക്കുന്ന തരത്തിലുള്ള രോഗപ്രതിരോധ കോംപ്ലക്‌സുകള്‍ മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. അമ്മയുടെ പാലില്‍ ഒലിഗോസാക്രറൈഡുകള്‍, ഇമ്യൂണോഗ്ലോബുലിന്‍ എ (ഐജിഎ), ലാക്ടോഫെറിന്‍, മറ്റ് രോഗപ്രതിരോധ കോശങ്ങള്‍ എന്നിവയും ഉണ്ട്. ഇത് കുഞ്ഞിനെ പല വിധത്തിലുള്ള അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുലപ്പാലിലെ ഈ ഘടകങ്ങള്‍ കുട്ടിക്കാലത്തെ ന്യൂമോണിയ, ഗ്യാസ്‌ട്രോഎന്റൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് കുഞ്ഞിന് പ്രതിരോധം തീര്‍ക്കുന്നു.

പോഷകഗുണങ്ങള്‍ ഇപ്രകാരം
മുലപ്പാലിലെ പോഷകഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. മുലപ്പാലില്‍ ആന്റി-ഇന്‍ഫെക്റ്റീവ്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികള്‍ ധാരാളം ഉണ്ട്. ഇത് കൂടാതെ കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ കൊഴുപ്പ്, പഞ്ചസാര, വെള്ളം, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയുടെ അനുയോജ്യമായ അളവുകളും മുലപ്പാലില്‍ ഉണ്ട്. കുഞ്ഞിന്റെ ശരീരഭാരം കൃത്യമാക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം മുലപ്പാല്‍ സഹായിക്കുന്നു. നിങ്ങളുടെ കുഞ്ഞ് വളരുന്നതിനനുസരിച്ച് അവരുടെ പോഷക ആവശ്യങ്ങള്‍ കൃത്യമാക്കുന്നതിന് മുലപ്പാല്‍ സഹായിക്കുന്നു.

കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍
നിങ്ങളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ അത് കുഞ്ഞിന്റെ ന്യൂമോണിയയില്‍ നിന്ന് നീണ്ട് നില്‍ക്കുന്ന ഹൈപ്പോക്‌സീമിയ അനുഭവപ്പെടുന്നിലേക്ക് നയിക്കുന്നു എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ കുഞ്ഞിന് വിട്ടുമാറാത്ത ചുമയും ശ്വാസകോശ അണുബാധയും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത ഒരിക്കലും നിസ്സാരമാക്കരുത്. എന്തിന്റെ പേരിലായാലും കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന് ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും മുലയൂട്ടേണ്ടത് അനിവാര്യമാണ്.



Click it and Unblock the Notifications











