For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ലോക ക്ഷീര ദിനം: പക്ഷേ കുഞ്ഞിന് നല്‍കേണ്ട പാലിന്റെ അളവ് അറിയുമോ?

|

കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തിനും വേണ്ടി പാല്‍ പല മാതാപിതാക്കളും നല്‍കാറുണ്ട്. എന്നാല്‍ എത്രയാണ് കുഞ്ഞിന് ഓരോ പ്രായത്തിലും അനുവദിച്ചിട്ടഉള്ള പാലിന്റെ അളവ് എന്ന് നിങ്ങള്‍ക്കറിയാമോ? കാരണം പാല്‍ എന്നത് പലപ്പോഴും പലരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. അത് എങ്ങനെ എപ്പോള്‍ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ എടുക്കുന്ന പല മുന്‍കരുതലുകളും പലപ്പോഴും കൃത്യമായത് തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. പക്ഷേ കുഞ്ഞിന്റെ വളര്‍ച്ചക്ക് പാല്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് മനസ്സിലാക്കണം.

World Milk Day 2022:

ഇന്ന് ലോകക്ഷീര ദിനം, ഈ ദിനത്തില്‍ തന്നെ നമ്മുടെ കുഞ്ഞിന് നല്‍കേണ്ട പാലിന്റെ അളവിനെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരായിരിക്കണം. അതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പാല്‍ കുഞ്ഞിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ആരോഗ്യം എന്നത് പോലെ തന്നെ പാല്‍ കുഞ്ഞിന്റെ ബുദ്ധിക്കും ഉണര്‍ച്ച നല്‍കുന്നുണ്ട്. കുഞ്ഞിന് നല്‍കേണ്ട പാലിന്റെ അളവും എന്ത് പാല്‍ നല്‍കണം എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം.

0-6 മാസം

0-6 മാസം

ജനിച്ച് ആറ് മാസം വരെ കുഞ്ഞിന് നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കിയിരിക്കണം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം മറ്റൊരു പാലും കുഞ്ഞിന് ആറ് മാസം വരെ നല്‍കരുത്. കാരണം കുഞ്ഞിന് ഈ സമയത്ത് ലഭിക്കേണ്ട ചില പോഷകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ഭാവിയിലെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നതാണ്. അതിന് ശേഷം 2 വയസ്സ് വരെ അല്ലെങ്കില്‍ നിങ്ങള്‍ക്കും കുഞ്ഞിനും ഇഷ്ടമുള്ളിടത്തോളം കാലം പൂരക പോഷകാഹാരങ്ങള്‍ക്കൊപ്പം പാല്‍ നല്‍കുന്നത് തുടരുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

0-6 മാസം

0-6 മാസം

മുലയൂട്ടുന്നതിലൂടെ അമ്മക്കും കുഞ്ഞിനും ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. കുഞ്ഞിനുണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് മുലപ്പാല്‍. ഇത് കൂടാതെ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നതിനും എല്ലാം മുലപ്പാല്‍ സഹായിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് വേണ്ടി മുലപ്പാല്‍ തന്നെയാണ് അത്യാവശ്യം.

ഫോര്‍മുല മില്‍ക്ക്

ഫോര്‍മുല മില്‍ക്ക്

പല സ്ത്രീകളിലും പ്രസവത്തിന് ശേഷവും ആവശ്യത്തിന് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയില്‍ കുഞ്ഞിന് ഫോര്‍മുല മില്‍ക്ക് പലരും നല്‍കുന്നുണ്ട്. ആദ്യത്തെ ആറ് മാസത്തേക്ക് കുഞ്ഞിന് നല്‍കുന്ന പോഷക സ്രോതസ്സ് ആണ് ഫോര്‍മുല മില്‍ക്ക്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞിന് ഇത് നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ കുഞ്ഞിന് എന്ത് പാലാണ് നല്‍കേണ്ടത് എന്നതിനെക്കുറിച്ച് ഡോക്ടറോട് ഒന്ന് ചോദിക്കുന്നത് നല്ലതാണ്. കുഞ്ഞിനെ സ്വാഭാവികമായ രീതിയില്‍ മുലയൂട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് അഭിപ്രായം അറിഞ്ഞ ശേഷം വേണം ഫോര്‍മുല മില്‍ക്ക് നല്‍കുന്നതിന്.

6-12 മാസം വരെ

6-12 മാസം വരെ

അതിന് ശേഷം കുഞ്ഞിന് ആറ് മാസം ആവുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ കുഞ്ഞിന്റെ ഭക്ഷണക്രമത്തില്‍ വരുത്താവുന്നതാണ്. ഏകദേശം 6 മാസത്തിനുള്ളില്‍ നിങ്ങളുടെ കുഞ്ഞിന്റെ ഭക്ഷണരീതിയില്‍ നിങ്ങള്‍ക്ക് തന്നെ പ്രകടമായ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. അതിനാല്‍ സ്വാഭാവികമായും അവര്‍ക്ക് ആവശ്യമുള്ള പാലിന്റെ അളവില്‍ കുറവ് വരുന്നുണ്ട്. നിങ്ങള്‍ മുലയൂട്ടുന്ന അവസ്ഥയിലാണെങ്കില്‍ ഭക്ഷണത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് പലപ്പോഴും മുലപ്പാല്‍ കുടിക്കുന്നത് കുറയുന്നു. ഫോര്‍മുല മില്‍ക്ക് ഉപയോഗിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, 7-9 മാസങ്ങള്‍ക്കിടയില്‍ പ്രതിദിനം 600 മില്ലി ലിറ്റര്‍ ആവശ്യമായി വരും. എന്നാല്‍ ഇത് 10-12 മാസത്തിനുള്ളില്‍ 400 മില്ലി ലിറ്ററായി കുറയുമെന്നുമാണ് പല പഠനങ്ങളും പറയുന്നത്.

12-24 മാസം വരെ

12-24 മാസം വരെ

എന്നാല്‍ കുഞ്ഞിന് ഒരു വയസ്സായതിന് ശേഷം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ കുഞ്ഞിനും ചെറിയ രീതിയില്‍ നല്‍കാന്‍ തുടങ്ങുന്നു. കൂടാതെ പാല്‍ ഒഴികെയുള്ള ഭക്ഷണങ്ങളില്‍ നിന്ന് അവരുടെ പോഷണത്തിന്റെ ഭൂരിഭാഗവും കുഞ്ഞിന് കിട്ടുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികള്‍ക്ക് രണ്ട് വയസ് വരെയെങ്കിലും മുലപ്പാല്‍ നല്‍കണം എന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ നിങ്ങളുടെ കുഞ്ഞ് വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനാല്‍ മുലപ്പാല്‍ കഴിക്കുന്നതിന്റെ അളവ് കുറയുന്നു. 12 മാസത്തിനുശേഷം, നിങ്ങളുടെ കുഞ്ഞിന് ഫോര്‍മുല മില്‍ക്കിന്റെ ആവശ്യം വരുന്നില്ല. ഈ സമയം കുഞ്ഞിന് പശുവിന്‍ പാലും മറ്റും നല്‍കാവുന്നതാണ്.

12-24 മാസം വരെ

12-24 മാസം വരെ

ഒരുവയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ കുഞ്ഞിന് 350-400 മില്ലി പാലോ 3 സെര്‍വിംഗ് പാലുല്‍പ്പന്നങ്ങളോ നല്‍കേണ്ടതാണ്. എന്നാല്‍ കുഞ്ഞ് കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ കുഞ്ഞിന് കുറച്ച് പാല്‍ നല്‍കുന്നതിന് ശ്രദ്ധിക്കണം. ഇതില്‍ തന്നെ രണ്ട് വയസ്സിന് താഴെയാണ് നിങ്ങളുടെ കുഞ്ഞിന്റെ പ്രായം എന്നുണ്ടെങ്കില്‍ കുഞ്ഞിന് കൊഴുപ്പ് കുറഞ്ഞ പശുവിന്‍ പാല്‍ നല്‍കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ആട്ടിന്‍ പാല്‍ നല്‍കുന്നവരെങ്കില്‍ ഒരു കാരണവശാലും കുഞ്ഞിന് ആദ്യത്തെ ഒരു വര്‍ഷം ഇത് നല്‍കാന്‍ പാടില്ല. എന്നാല്‍ ഒരു വയസ്സിന് ശേഷം ഇത് നല്‍കാവുന്നതാണ്. പക്ഷെ എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടായാല്‍ ഉടനെ തന്നെ നിര്‍ത്തണം.

2 വയസ്സിന് മുകളില്‍

2 വയസ്സിന് മുകളില്‍

2 വയസ്സിന് ശേഷം കുട്ടികള്‍ വളരെയധികം സ്മാര്‍ട്ടാവുന്നു. ഈ സമയത്ത് ശരീരത്തിന് ഊര്‍ജ്ജവും അത്യാവശ്യമാണ്. ഈ സമയത്ത് കുഞ്ഞ് മറ്റ് ഭക്ഷണങ്ങളും കഴിച്ച് തുടങ്ങുന്നു. അതുകൊണ്ട് തന്നെ മുകളില്‍ സൂചിപ്പിച്ചതുപോലെ, 1-3 വയസ്സിനിടയില്‍ ഏകദേശം 350 - 400 മില്ലി പാല്‍ നല്‍കാവുന്നതാണ്. അത് കൂടാതെ നിങ്ങളുടെ കുഞ്ഞിന്റെ മറ്റ് ഭക്ഷണങ്ങളെ അടിസ്ഥാനമാക്കിയും എത്ര ഭക്ഷണം നല്‍കാം എന്നത്ത തീരുമാനിക്കാവുന്നതാണ്. കുഞ്ഞിന് പാല്‍ കൊടുക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടായാല്‍ ഡോക്ടറെ ഉടനേ തന്നെ കാണിക്കുന്നതിന് ശ്രദ്ധിക്കണം.

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

ശാരീരിക ബന്ധത്തിന് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭധാരണം പെട്ടെന്നാവുംശാരീരിക ബന്ധത്തിന് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭധാരണം പെട്ടെന്നാവും

English summary

World Milk Day 2022: Milk Recommendations For Infants And Toddlers In Malayalam

Here in this article we are sharing the milk recommendations for infants and toddlers on world milk day in malayalam.
Story first published: Wednesday, June 1, 2022, 12:22 [IST]
X
Desktop Bottom Promotion