Latest Updates
-
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ
പനിയില്ലാത്ത സമയത്തും കുഞ്ഞിന്റെ തലക്ക് ചൂടോ, അറിഞ്ഞിരിക്കാം കാരണം
കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും അമ്മമാര്‍ ടെന്‍ഷനിലായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിലുണ്ടാവുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും അമ്മമാരില്‍ ആധിയുണ്ടാക്കുന്നു. കുഞ്ഞിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. കുഞ്ഞിന്റെ തല ചൂടുള്ളതായി തോന്നുന്നുവെങ്കില്‍ അതിന് പിന്നിലുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന് പിന്നില്‍ പല വിധത്തിലുള്ള സംഭവങ്ങളുണ്ടാകാം. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
എന്നാല്‍ പനി ഇല്ലാത്ത അവസ്ഥയില്‍ പോലും കുഞ്ഞിന്റെ തലക്ക് ചൂടു തോന്നാറുണ്ടോ. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്ന് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഭയപ്പെടേണ്ട ഒന്നല്ലാത്തതാണെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. പല അവസ്ഥകളും മറ്റ് പല കാരണങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് എളുപ്പത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയാണെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. പനിയില്ലാതെ തന്നെ കുഞ്ഞിന്റെ തല ചൂടാകാനുള്ള സാഹചര്യം എന്താണെന്നും ആ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും നമുക്ക് നോക്കാം.

കുഞ്ഞിന്റെ മുറി
നിങ്ങളുടെ കുഞ്ഞിന്റെ മുറി ചൂടുള്ളതാണെങ്കില്‍ അത് തല ചൂടാക്കുന്നതിന് കാരണമാകുന്നുണ്ട്. അത് കുഞ്ഞിന്റെ തല അവരുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചൂടാകാന്‍ ഇടയാക്കും. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ഇത് സാധാരണയായി സംഭവിക്കാം. ഇത് അത്രക്ക് അപകടമുണ്ടാക്കുന്ന ഒന്നല്ല എന്നുള്ളതാണ് സത്യം.

ചൂടുവസ്ത്രങ്ങള്‍
ഓരോ കാലാവസ്ഥക്കും അനുയോജ്യമായ വസ്ത്രമാണ് തിരഞ്ഞെടുക്കേണ്ടത്. കുഞ്ഞിനെ അതനുസരിച്ച് വസ്ത്രം ധരിപ്പിക്കുകയാണെങ്കില്‍ അത് ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും അവരുടെ തല ചൂടാകാനുള്ള സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥയില്‍ ഒരു കുഞ്ഞിനെ തൊപ്പി ധരിപ്പിക്കുന്നത് പോലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അവരുടെ തലയെ ചൂടാക്കും.

തലയുടെ സ്ഥാനം
രാത്രി കുഞ്ഞ് ഉറങ്ങുന്ന പൊസിഷന്‍ നോക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. രാത്രി ഉറങ്ങുന്നതിന് വേണ്ടി കുഞ്ഞ് മലര്‍ന്ന് കിടക്കുകയാണെങ്കില്‍ പനിയില്ലാതെ തന്നെ കുഞ്ഞിന്റെ തല ചൂടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

സമ്മര്‍ദ്ദവും കരച്ചിലും
കുഞ്ഞിന്റെ സമ്മര്‍ദ്ദവും കരച്ചിലും വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ കുഞ്ഞിന്റെ ശരീര താപനില വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. താപനിലയിലുണ്ടായ വര്‍ധന തലയിലോ നെറ്റിയിലോ ആയിരിക്കും കൂടുതല്‍ പ്രകടമാകുന്നത്. ഇത് കുഞ്ഞിന് കൂടുതല്‍ അ്സ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പല്ലിലെ അസ്വസ്ഥ
ദന്താരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ശരീര താപനിലയില്‍ നേരിയ വര്‍ദ്ധനവിന് കാരണമായേക്കാം, ഇത് മുഖത്തിനും തലയ്ക്കും ചുറ്റും കൂടുതല്‍ പ്രകടമാകാം. ചുവന്ന വീര്‍ത്ത മോണകള്‍, ഇരു കവിളിലും ഉണ്ടാവുന്ന തടിപ്പ് എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം വളരെ കൂടുതലാണ്.

ശാരീരിക പ്രവര്‍ത്തനങ്ങള്‍
ഏതെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീര താപനിലയില്‍ വര്‍ദ്ധനവിന് കാരണമാകുമെന്ന് മനസ്സിലാക്കേണ്ടതാണ്. കുഞ്ഞുങ്ങള്‍ നീന്തുകയോ അല്ലെങ്കില്‍ നടക്കുകയോ ചെയ്യുന്ന പ്രായമാണെങ്കില്‍ ഇത് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ വളരെ ഊഷ്മളമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ കുഞ്ഞിന്റെ തലക്ക് ചൂടു വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നു.

മരുന്നുകള്‍
ചില മരുന്നുകള്‍ ശരീരത്തിലെ തെര്മോണ്ഗുലേഷന് പ്രക്രിയകളെ തടസ്സപ്പെടുത്തിയേക്കാം. കുഞ്ഞിന് നല്കുന്ന ഇത്തരം മരുന്നുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് മൊത്തത്തിലുള്ള ശരീര താപനില വര്‍ദ്ധിപ്പിക്കുകയോ തല, ചൂട് പോലുള്ള ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗം ഉണ്ടാക്കുകയോ ചെയ്യാം. അതുകൊണ്ട് ശ്രദ്ധിക്കണം.



Click it and Unblock the Notifications
