For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ പുഞ്ചിരി ഏത് പ്രായത്തില്‍: ചിരിക്കാന്‍ വൈകുന്നതിലെ അപകടം

|

കുഞ്ഞ് ശരിക്കും ജനിക്കുന്നതിന് മുന്‍പ് തന്നെ ചിരിക്കാന്‍ തുടങ്ങും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ നവജാത ശിശുക്കള്‍ ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടാവും. ഇതിനെ നമ്മള്‍ സ്വപ്‌നം കാണുകയാണ് എന്നെല്ലാം പറയാറുണ്ട്. എന്നാല്‍ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ ചിരിക്കാന്‍ തുടങ്ങുന്നു. അതായത് ഒരു കുഞ്ഞ് അതിന്റെ പതിനൊന്നാം ആഴ്ചമുതല്‍ തന്നെ ചിരിക്കാന്‍ തുടങ്ങുന്നു. ചിരി മാത്രമല്ല കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് തന്നെ സങ്കീര്‍ണമായ പലല മുഖഭാവങ്ങളും പ്രകടിപ്പിക്കുന്നതിന് കുഞ്ഞിന് സാധിക്കുന്നു. റിഫ്‌ലെക്സ് സ്മൈല്‍ എന്നറിയപ്പെടുന്ന ഈ സ്മൈലുകള്‍ ജനനത്തിനു ശേഷവും ഏതാനും ആഴ്ചകള്‍ വരെ കുഞ്ഞിലുണ്ടായേക്കാം. എന്നാല്‍ അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ടത് കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ കഴിഞ്ഞാലും പ്രതികരിക്കുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്നതാണ്. ജനിച്ചതിനുശേഷം കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കുന്നത് എപ്പോഴാണ്?

Babies Start Smiling

ഇതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പുഞ്ചിരിക്കാന്‍ മടിക്കുന്ന കുട്ടികളെ എങ്ങനെ ചിരിപ്പിക്കാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ കുഞ്ഞ് ആക്റ്റീവ് ആണോ എന്നതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയെ ചിരി വളരെയധികം സ്വാധീനിക്കുന്നുണ്ട്. എപ്പോഴാണ് കുഞ്ഞ് ചിരിച്ച് തുടങ്ങുന്നത്, എപ്പോഴാണ് കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത്, കുഞ്ഞിന്റെ ചിരിയും മാനസിക വളര്‍ച്ചയും തമ്മിലുള്ള ബന്ധം എന്ത്, ഇതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എപ്പോഴാണ് കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കുന്നത്?

എപ്പോഴാണ് കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കുന്നത്?

ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ ഒരു റിഫ്‌ലെക്‌സ് പുഞ്ചിരി നല്‍കാന്‍ തുടങ്ങുന്നു. എന്നാല്‍ ഇത് കുഞ്ഞ് ആളുകളെ തിരിച്ചറിഞ്ഞ് ചിരിക്കുന്നതല്ല. ചില ഉദ്ദീപനങ്ങളാലോ സംഭവങ്ങളാലോ ഉണ്ടാകുന്ന പുഞ്ചിരിയാണ് റിഫ്‌ലെക്‌സ് പുഞ്ചിരികള്‍. ചില കുഞ്ഞിനെ ഡയപ്പര്‍ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് മോചനം നേടുന്ന അവസ്ഥയില്‍ കു്ഞ്ഞില്‍ ഇത്തരത്തിലുള്ള ഒരു റിഫ്‌ലെക്‌സ് പുഞ്ചിരി ഉണ്ടായേക്കാം. അല്ലെങ്കില്‍ കുഞ്ഞ് ഉറക്കത്തില്‍ പുഞ്ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചേക്കാം. ഇതെല്ലാം ഇത്തരത്തിലുള്ള റിഫ്‌ളക്‌സ് പുഞ്ചിരിയാണ്

എപ്പോഴാണ് കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കുന്നത്?

എപ്പോഴാണ് കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കുന്നത്?

എന്നാല്‍ പ്രായവും കുഞ്ഞിന്റെ ചിരിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കുഞ്ഞിന്റെ വളര്‍ച്ച രണ്ട് മാസത്തിന് അപ്പുറം ആവുമ്പോഴേക്ക് കുഞ്ഞ് ചിരിക്കാന്‍ തുടങ്ങുന്നു. ഇത് പലപ്പോഴും അച്ഛനമ്മമാരുടെ ശബ്ദം തിരിച്ചറിഞ്ഞോ അല്ലെങ്കില്‍ അവരുടെ പുഞ്ചിരിക്ക് ബദലായോ ഉള്ള ചിരിയായിരിക്കാം. എന്നാല്‍ കുഞ്ഞ് നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുടെ സ്വാധീനത്താലും അവരോടുള്ള പ്രതികരണം എന്ന നിലക്കും ചിരിക്കാന്‍ തുടങ്ങുന്നു. നാല് മാസം പ്രായമുള്ള കുട്ടി ആശയവിനിമയത്തിനായി ചുറ്റുമുള്ള ആളുകളെ നോക്കി സ്വയമേവ പുഞ്ചിരിക്കുന്നത് സാധാരണമാണ്.

കുഞ്ഞിനെ ചിരിപ്പിക്കാന്‍

കുഞ്ഞിനെ ചിരിപ്പിക്കാന്‍

കുഞ്ഞ് ചിരിക്കാന്‍ വൈകുകയാണെന്ന പരാതി പല അച്ഛനമ്മമാരും പറയുന്നതാണ്. എന്നാല്‍ കുഞ്ഞിനെ ചിരിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഇനി അല്‍പം ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ കൂടുതല്‍ സമയവും കുഞ്ഞിനോടൊപ്പം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ചിലവാക്കുന്ന ഓരോ സമയവും കുഞ്ഞിനെ ചിരിപ്പിക്കാന്‍ ശ്രമിക്കുക. ഇതിന് വേണ്ടി കുഞ്ഞിന്റെ ഭാഷയില്‍ നിങ്ങള്‍ക്ക് അവരോട് സംസാരിക്കാവുന്നതാണ്. അവരെ നോക്കി പുഞ്ചിരിക്കുക. മൃഗങ്ങളുടെ ശബ്ദങ്ങള്‍ അനുകരിക്കുക, കുഞ്ഞുമായി ഐ കോണ്‍ടാക്റ്റ് നിലനിര്‍ത്തുക, കുഞ്ഞിനോടൊപ്പം ചിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ കുഞ്ഞിനെ എന്‍ഗേജ്ഡ് ആക്കുന്നു.

കുഞ്ഞിന്റെ വളര്‍ച്ചയും ചിരിയും

കുഞ്ഞിന്റെ വളര്‍ച്ചയും ചിരിയും

കുഞ്ഞിന്റെ വളര്‍ച്ചയും ചിരിയും വളരെ പ്രധാനപ്പെട്ടതാണ്. ഇത് അവരുടെ സാമൂഹികവും വൈകാരികവുമായ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമാണോ എന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. ചുറ്റുപാടും ആരും പുഞ്ചിരിച്ചില്ലെങ്കിലും, തമാശയായി അവര്‍ കാണുന്ന ചില പ്രവൃത്തികളോ സംഭവങ്ങളോ നിരീക്ഷിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ പുഞ്ചിരിച്ചേക്കാം എന്ന് ഗവേഷണത്തില്‍ പറയുന്നുണ്ട്. പുഞ്ചിരി ആരോഗ്യകരമായ ഒന്നാണ്. ഇത് കുഞ്ഞി്െന്റ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. കുഞ്ഞിന്റെ തലച്ചോറിന് നര്‍മ്മം കണ്ടെത്താനോ മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനോ സാധിക്കുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍.

മസ്തിഷ്‌ക വികസനം

മസ്തിഷ്‌ക വികസനം

മസ്തിഷ്‌ക വികസനത്തിന് സഹായിക്കുന്നുണ്ട് കുഞ്ഞിന്റെ പുഞ്ചിരി. കുഞ്ഞ് ചിരിക്കുന്നതിലൂടെ അത് ശരീരത്തിലെ ചില ഹോര്‍മോണുകള്‍ പുറത്ത് വിടുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മസ്തിഷ്‌ക വികാസത്തിനും മൊത്തത്തിലുള്ള വികാസത്തിനും സഹായിക്കുന്നു. പുഞ്ചിരിക്കുന്ന കുഞ്ഞിനോട് തിരിച്ചും പുഞ്ചിരിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കുഞ്ഞിനെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതും ഇത്തരം ചിരിയുടെ ഭാഗമായാണ്. ഇതെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

കുഞ്ഞ് പുഞ്ചിരിക്കുന്നില്ലെങ്കില്‍ എന്തുചെയ്യും?

കുഞ്ഞ് പുഞ്ചിരിക്കുന്നില്ലെങ്കില്‍ എന്തുചെയ്യും?

എന്നാല്‍ കുഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും പുഞ്ചിരിക്കുന്നില്ല എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നാല് മാസം വരെ ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കുഞ്ഞ് പുഞ്ചിരിക്കുകയോ അല്ലെങ്കില്‍ മുഖഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയോ ഇല്ലെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത്തരം പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ തോന്നിയാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

ഗര്‍ഭകാലം നടുവേദനയുടേതോ: പരിഹരിക്കാന്‍ അഞ്ച് യോഗപോസ് മാത്രംഗര്‍ഭകാലം നടുവേദനയുടേതോ: പരിഹരിക്കാന്‍ അഞ്ച് യോഗപോസ് മാത്രം

കുട്ടികളില്‍ പല്ലിന്റെ ആരോഗ്യം വേരോടെ നശിപ്പിക്കും ഭക്ഷണംകുട്ടികളില്‍ പല്ലിന്റെ ആരോഗ്യം വേരോടെ നശിപ്പിക്കും ഭക്ഷണം

English summary

When Do Babies Start Smiling In Malayalam

Here in this article we are discussing about when do babies start smiling in malayalam. Take a look.
Story first published: Tuesday, August 30, 2022, 16:09 [IST]
X
Desktop Bottom Promotion