For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത് എന്തുകൊണ്ട്, കാരണവും പരിഹാരവും

|

പലരും ശ്രദ്ധിച്ചിട്ടുണ്ടാവും നവജാത ശിശുക്കളില്‍ ചര്‍മ്മം ഇളകി വരുന്നത്. ഇത് പലപ്പോഴും ഡ്രൈ ആയതു പോലെയാണ് കാണപ്പെടുന്നത്. എന്നാല്‍ ഇത് സാധാരണമായ ഒരു പ്രക്രിയയാണ്. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്നതാണ് സത്യം. പലപ്പോഴും കുട്ടികളിലെ സെന്‍സിറ്റീവ് ചര്‍മ്മമായത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും ഇത് ചെറിയ ആശങ്ക അമ്മമാര്‍ക്ക് ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഇതില്‍ വളരെയധികം ആശങ്കപ്പെടേണ്ടതില്ല എന്നതാണ് സത്യം. അധിക പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് ഈ പ്രശ്‌നം. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

എന്നാല്‍ അടര്‍ന്ന് വീഴുന്ന തൊലി പറിച്ചെടുക്കാന്‍ ശ്രദ്ധിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ ചര്‍മ്മത്തിന്റെ തൊലി അതികഠിനമായി മാറുന്നുവെങ്കില്‍ അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്. എന്നാല്‍ മിക്ക കുട്ടികളിലും തൊലി പൊളിഞ്ഞ് പോരുന്നത് സാധാരണമാണ്. നവജാതശിശുക്കളുടെ അതിലോലമായ ചര്‍മ്മം വരള്‍ച്ചയ്ക്ക് ഇരയാകുന്നു, ഇത് ജനനത്തിനു ശേഷമുള്ള ആദ്യ ആഴ്ചകളില്‍ ഏറ്റവും മുകളിലെ പാളിയാണ് അടര്‍ന്നുപോകുന്നത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

വെര്‍നിക്‌സ് കേസോസ എന്ന അംമ്‌നിയോട്ടിക് ദ്രവം പ്രസവ ശേഷം കുട്ടികളില്‍ അടര്‍ന്ന് പോരുന്നു. കട്ടിയുള്ളതും മെഴുക് പോലെയുള്ളതുമായ ഈ കോട്ടിംഗ് ഗര്‍ഭപാത്രത്തിനുള്ളിലെ അമ്‌നിയോട്ടിക് ദ്രാവകത്തില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിച്ച് വരുന്ന ഒന്നാണ്. കുഞ്ഞ് ജനിച്ച് അല്‍പ ദിവസം കഴിയുന്തോറും ഈ ചര്‍മ്മം ഇളകി വരുന്നു.

 മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

കുട്ടികളില്‍ മാസം തികയാതെയുള്ള പ്രസവം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കുഞ്ഞിന് അപകടമുണ്ടാക്കുന്നതാണ്. ഈ സമയങ്ങളില്‍ നവജാതശിശുക്കളുടെ ചര്‍മ്മം ജനനസമയത്തിനനുസരിച്ച് മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ജനനത്തിനു ശേഷമുള്ള ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ചര്‍മ്മം ഇളകി വീഴുന്നു.

 എക്സിമ

എക്സിമ

എക്‌സിമ എന്നത് ഏത് സമയത്തും ആരിലും ഉണ്ടാവുന്നതാണ്. പ്രത്യേകിച്ച് മുഖത്തും കൈമുട്ടുകളിലും കാല്‍മുട്ടുകളിലും വരണ്ട ചുണങ്ങ് പോലെയാണ് ഇത് കാണപ്പെുന്നത്. അതികഠിനമായ ചൊറിച്ചിലാണ് പ്രധാന ലക്ഷണം. ഇത് പലപ്പോഴും ചര്‍മ്മത്തിന്റെ പുറംതൊലിയിലേക്ക് എത്തുന്നു. എന്നാല്‍ നവജാതശിശുക്കളില്‍ എക്‌സിമ വളരെ അപൂര്‍വമായി കാണപ്പെടുന്ന ഒന്നാണ്. എങ്കിലും ചെറിയ കുട്ടികളില്‍ ഇതേ അവസ്ഥയുണ്ടാവുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

ഇത് എപ്പോള്‍ നില്‍ക്കുന്നു?

ഇത് എപ്പോള്‍ നില്‍ക്കുന്നു?

ചര്‍മ്മത്തിന്റെ പുറം തൊലി കുഞ്ഞുങ്ങളില്‍ നിന്ന് ഇളകി വീഴുന്നത് എപ്പോഴാണ് നില്‍ക്കുന്നത് എന്ന് നോക്കാം. ഇതിന് കൃത്യമായ സമയ പരിധിയില്ല. എങ്കിലും ഇതൊരു രോഗാവസ്ഥയല്ലാത്തതുകൊണ്ട് തന്നെ ഈ അവസ്ഥ തുടങ്ങി രണ്ടാഴ്ചക്കുള്ളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ മാറുന്നുണ്ട്. എന്നാല്‍ ഇത് നീണ്ട് പോവുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് കുഞ്ഞിന്റെ ഈ പ്രശ്‌നത്തിന് പരിഹാരം എന്ന് നോക്കാം.

മോയ്‌സ്ചറൈസര്‍

മോയ്‌സ്ചറൈസര്‍

കുഞ്ഞിന് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ഇതില്‍ പക്ഷേ എല്ലാ വിധത്തിലുള്ള മോയ്‌സ്ചുറൈസറും ഉപയോഗിക്കരുത്. ഡോക്ടറെ കാണിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നമുക്ക് നല്ലൊരു മോയ്‌സ്ചുറൈസര്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. മോയ്‌സ്ചുറൈസറിന്റെ ഉപയോഗം ചര്‍മ്മത്തിന്റെ ഈര്‍പ്പം വീണ്ടെടുക്കാന്‍ സഹായിക്കും. കുഞ്ഞിനെ കുളിപ്പിച്ച ശേഷം വേണം ഇത് ഉപയോഗിക്കേണ്ടത്.

കുഞ്ഞിനെ കുളിപ്പിക്കുന്ന സമയം

കുഞ്ഞിനെ കുളിപ്പിക്കുന്ന സമയം

കുഞ്ഞിനെ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോള്‍ അധിക സമയം എടുത്ത് കുളിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ വിടാതെ നില്‍ക്കുന്നുണ്ടെങ്കില്‍ കുഞ്ഞിനെ ദിവസവും കുളിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നവജാത ശിശുക്കളെ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം കുളിപ്പിച്ചാല്‍ മതിയാകും. ചൂടുവെള്ളം ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മം കൂടുതല്‍ വരള്‍ച്ചയിലേക്ക് നിങ്ങളുടെ കുഞ്ഞിനെ എത്തിക്കുന്നു.

 സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക

സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നരെങ്കില്‍ സോപ്പിന്റെ ഉപയോഗം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ചര്‍മ്മം വരണ്ടതാക്കി മാറ്റുന്നുണ്ട്. അതോടൊപ്പം തന്നെ ബേബി സോപ്പുകളും ബോഡി വാഷുകളും മൃദുവാണെങ്കിലും ദിവസവും ഉപയോഗിക്കരുത്. കൂടാതെ മുറിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

കുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാംകുട്ടികളിലെ എക്‌സിമക്ക് വീട്ടുവൈദ്യം ഇതെല്ലാം

most read:കുട്ടികള്‍ക്ക് വിറ്റാമിന്‍ സി അത്യാവശ്യം: കാരണങ്ങളിങ്ങനെ

English summary

What Are The Causes Of Newborn Skin Peeling In Malayalam

Here in this article we are sharing some causes of newborn skin peeling in malayalam. Take a look.
Story first published: Saturday, May 7, 2022, 18:40 [IST]
X
Desktop Bottom Promotion