For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞ്‌ ഉറങ്ങാത്തതിന് പിന്നിലൊരു കാരണമുണ്ട്

|

കുഞ്ഞിന്റെ ആരോഗ്യത്തിന് പിന്നില്‍ ഉറക്കം പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. കൃത്യമായ ഉറക്കമില്ലാത്തതും ഉറങ്ങാന്‍ സാധിക്കാത്തതും എല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് ഗൂഗിളില്‍ തിരയുന്നവരാണ് പല അമ്മമാരും. കുഞ്ഞിന്റെ ഉറക്കം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് വരെ അമ്മമാര്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍

കുഞ്ഞിന്റെ ഉറക്ക പ്രശ്നങ്ങളാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക. നിങ്ങളുടെ കുഞ്ഞിനെ ഉറക്കത്തിന്റെ കര്‍ശനമായ ദിനചര്യയിലേക്ക് കൊണ്ടുവരാന്‍ സാധാരണയായി ധാരാളം സമയം ആവശ്യമായി വരുന്നുണ്ട്. പലപ്പോഴും കുഞ്ഞുങ്ങള്‍ വൈകി ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നുണ്ട്. ഇത് മാതാപിതാക്കളുടെ ഉറക്കത്തെയും തടസ്സപ്പെടുത്തുന്നു. എന്നാല്‍ മിക്കപ്പോഴും മാതാപിതാക്കള്‍ക്ക് മനസ്സിലാകാത്ത ചില കാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. തല്‍ഫലമായി, അവര്‍ക്ക് പതിവായി ഉറങ്ങുന്ന പ്രശ്‌നങ്ങളുണ്ട്. ഇവയുടെ കാരണങ്ങള്‍ ഇതെല്ലാമാണ്.

അമിത ക്ഷീണം

അമിത ക്ഷീണം

കുഞ്ഞില്‍ എന്ത് അമിത ക്ഷീണം എന്ന് ചിന്തിക്കുന്നവരുണ്ടാവാം. എന്നാല്‍ കുഞ്ഞുങ്ങളിലും പലപ്പോഴും അമിത ക്ഷീണം ഉണ്ടാവുന്നുണ്ട്. അമിത ക്ഷീണമായാല്‍ കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുമെന്ന വലിയ തെറ്റിദ്ധാരണയാണിത്. അമിതവേഗം അവരെ അസ്വസ്ഥരാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ പതിവായി ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന പ്രവണത കാണിക്കുന്നു. ഇത് തടയുന്നതിന് കൃത്യമായ ഒരു ഉറക്ക ഷെഡ്യൂള്‍ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിാഹരം കാണുന്നതിന് കുഞ്ഞിന് ഷെഡ്യൂള്‍ ഉറക്കത്തിന് വേണ്ടി തീര്‍ക്കണം.

ഹൈപ്പര്‍ അലേര്‍ട്ട് ആവുമ്പോള്‍

ഹൈപ്പര്‍ അലേര്‍ട്ട് ആവുമ്പോള്‍

കുഞ്ഞുങ്ങളില്‍ ഹൈപ്പര്‍ അലേര്‍ട്ട് ആവുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. കുഞ്ഞിന്റെ ചുറ്റുപാടുകള്‍ ആവേശകരവും ഉത്തേജകവുമാകുമ്പോള്‍, അവര്‍ക്ക് ശാന്തമായിരിക്കാന്‍ കഴിയില്ല. അതിനാല്‍, അവര്‍ ഉറക്കത്തെ തടയുന്ന ഹൈപ്പര്‍ അലേര്‍ട്ടായി മാറുന്നു. ഇത് കുട്ടികളില്‍ ഉറക്കമില്ലാത്ത അവസ്ഥകള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം.

ആരോഗ്യകരമായ ദിനചര്യയില്ലാത്തത്

ആരോഗ്യകരമായ ദിനചര്യയില്ലാത്തത്

നിങ്ങളുടെ കുഞ്ഞ് ആരോഗ്യകരമായ ഒരു ദിനചര്യയില്ലാത്ത അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത് എങ്കില്‍ കുഞ്ഞിന് ഉറക്കം ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഉറക്കത്തിന് മാത്രമല്ല, നിങ്ങളുടെ കുഞ്ഞിന് ഭക്ഷണം നല്‍കുന്നത് മുതല്‍ കുളിക്കുന്നത് വരെ കര്‍ശനമായ ഒരു പതിവ് പാലിക്കേണ്ടതുണ്ട്. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ ഉറക്കമില്ലായ്മയിലേക്ക് എത്തുന്നുണ്ട്. ഈ അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ദിനചര്യയില്ലാത്തത് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

കുഞ്ഞിനൊരു താങ്ങ്

കുഞ്ഞിനൊരു താങ്ങ്

കുഞ്ഞിനൊരു താങ്ങ് ഉറങ്ങാന്‍ എപ്പോഴും ആവശ്യമാണ്. ഇത് ഇല്ലാത്ത അവസ്ഥയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന് ഉറങ്ങാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അമ്മയാണെങ്കിലും അച്ഛനാണെങ്കിലും ആരാണ് കുഞ്ഞിനെ ഉറങ്ങാന്‍ സഹായിക്കുന്നത് എന്നുണ്ടെങ്കില്‍ അവരില്ലാതെ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. അതിനാല്‍, യാതൊരു പ്രോപ്പുമില്ലാതെ നിങ്ങള്‍ അവരെ ഉറങ്ങാന്‍ പ്രേരിപ്പിക്കണം. ഇത് കുഞ്ഞിന്റെ ഉറക്കത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാതെ ഉറങ്ങുന്നതിന് സഹായിക്കുന്നു.

ശാരീരിക അസ്വസ്ഥതകള്‍

ശാരീരിക അസ്വസ്ഥതകള്‍

നിങ്ങളുടെ കുഞ്ഞ് നേരത്തെ ശരിയായി ഉറങ്ങുകയും ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. കാരണം കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഉറക്കത്തിന് പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. അതെല്ലാം പലപ്പോഴും കുഞ്ഞിന്റെ ഉറക്കത്തിന് വെല്ലുവിളികള്‍ക്ക് കാരണമാകുന്നുണ്ട്.

ആവശ്യത്തിന് ഭക്ഷണം

ആവശ്യത്തിന് ഭക്ഷണം

നിങ്ങളുടെ കുഞ്ഞിന് അഞ്ച് മാസമോ അതില്‍ കൂടുതലോ പ്രായമുണ്ടെങ്കില്‍, കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം നല്‍കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവര്‍ ശരിയായി ഉറങ്ങുകയില്ല. കുഞ്ഞിന് വിശപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന്റെ ഉറക്കത്തെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന്റെ വിശപ്പ് കുറക്കണം എന്നുള്ളത് തന്നെയാണ് ഉറക്കാന്‍ പോവുന്നതിന് മുന്‍പ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യം.

അമിതചൂടും തണുപ്പും

അമിതചൂടും തണുപ്പും

അമിത ചൂടും തണുപ്പും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ ഉറക്കത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അവര്‍ വളരെയധികം വിയര്‍ക്കുന്നുണ്ടോ അല്ലെങ്കില്‍ വിറയ്ക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഫാന്‍ അല്ലെങ്കില്‍ എസി താപനില ക്രമീകരിക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി താപനില വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് അമിത ചൂടും തണുപ്പും വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന്റെ ഉറക്കത്തെ ബാധിക്കുന്ന അവസ്ഥകളെ പ്രതിരോധിച്ച് നല്ല ഉറക്കം കുഞ്ഞിന് പ്രദാനം ചെയ്യാം.

English summary

Unusual Reasons Why Your Baby Cannot Sleep

Here in this article we are discussing about some unusual reasons why baby cannot sleep. Take a look.
X
Desktop Bottom Promotion