For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് തൂക്കം കൂട്ടാനും പുഷ്ടിക്കും ഏത്തക്കായ

|

കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണം ഓരോ അമ്മമാര്‍ക്കും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ വളരെയധികം പ്രതിസന്ധികള്‍ അമ്മമാര്‍ അനുഭവിക്കുന്നുണ്ട്. ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ കാര്യത്തില്‍ അമ്മമാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്ന്. എന്തൊക്കെ കൊടുക്കണം, എന്തൊക്കെ കൊടുക്കാന്‍ പാടില്ല എന്താണ് കുഞ്ഞിന് കൂടുതല്‍ ഇഷ്ടം എന്ത് ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്നുള്ളതെല്ലാം അമ്മമാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.

പ്രസവം ഇങ്ങനെയാണ്, പ്രധാനപ്പെട്ട 3 ഘട്ടങ്ങള്‍ ഇവപ്രസവം ഇങ്ങനെയാണ്, പ്രധാനപ്പെട്ട 3 ഘട്ടങ്ങള്‍ ഇവ

കാരണം കുഞ്ഞ് പലപ്പോഴും ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പരിഹാരമായി ചെയ്യേണ്ടത് എന്നുള്ളത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്ന അമ്മമാര്‍ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ എല്ലാ ആധിക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ടിന്‍ഭക്ഷണത്തേക്കാള്‍ കുഞ്ഞിന് നമുക്ക് നല്ല ഏത്തക്കായ പൊടി നല്‍കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുഞ്ഞിനും ധാരാളം ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന് തൂക്കം കൂട്ടാനും പുഷ്ടിക്കും വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ ഇത് എങ്ങനെ കുഞ്ഞിന് നല്‍കണം എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാല്‍ എങ്ങനെ കുഞ്ഞിന് ഇത് നല്‍കണം എന്നുള്ളതാണ് പല അമ്മമാര്‍ക്കും അറിയാത്ത കാര്യം. പ്രത്യേക രീതിയില്‍ ഏത്തക്കായ പൊടി ആക്കിയും ഏത്തക്കായ കുറുക്ക് തയ്യാറാക്കിയും അമ്മമാര്‍ ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. എങ്ങനെ ഇത് തയ്യാറാക്കാം എന്നും എങ്ങനെ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ കുഞ്ഞിന് എത്തിക്കാം എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത്

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത്

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് ആണ് ഇതിനായി തയ്യാറാക്കേണ്ടത്. പച്ചനേന്ത്രക്കായ വീട്ടില്‍ തന്നെ തയ്യാറാക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. പച്ച നേന്ത്രക്കായ ഉണക്കിപ്പൊടിച്ച് പാകമാക്കി വേണം ഉപയോഗിക്കേണ്ടത്. ഉണക്കി ഉപയോഗിക്കുമ്പോള്‍ ഇത് നല്ലതുപോലെ അരിപ്പയില്‍ ഇട്ട് അരിച്ച് വേണം എടുക്കുന്നതിന്. ഇതിനോടൊപ്പം പാല്‍ അല്‍പം ശര്‍ക്കര, അല്‍പം നെയ്യ് എന്നിവ ചേര്‍ത്ത് വേണം തയ്യാറാക്കുന്നതിന്. ഏത്തക്കപ്പൊടി എടുത്ത് അതില്‍ അല്‍പം പാല്‍ ഒഴിച്ച് ശര്‍ക്കര ഉരുക്കി ചേര്‍ക്കുക. ഇത് ഇളം തീയില്‍ വെച്ച് കുറുക്കിയെടുക്കുക. ഇതിനൊടൊപ്പം അല്‍പം നെയ്യും കൂടി ചേര്‍ക്കാവുന്നതാണ്. ദിവസവും ഇത് കുറുക്കാക്കി കുഞ്ഞിന് നല്‍കാവുന്നതാണ്.

കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ രക്തത്തിലെ ഹിമോഗ്ലോബിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇത് കുഞ്ഞിന് നല്ല പുഷ്ടിയും ആരോഗ്യവും നല്‍കുന്നുണ്ട്. ഏത്തക്കപ്പൊടിയില്‍ ചേര്‍ക്കുന്ന ഒരോ ഘടകങ്ങള്‍ക്കും പ്രത്യേകം ഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പാല്‍

പാല്‍

പാല്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളത് നമുക്കെല്ലാം അറിയാം. മുതിര്‍ന്നവരേക്കാള്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് പാല്‍. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയെല്ലാം പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് നല്‍കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പശുവിന്‍ പാലോ ആട്ടിന്‍ പാലോ കുഞ്ഞിന് നല്‍കാവുന്നതാണ്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ശര്‍ക്കര

ശര്‍ക്കര

ഏത്തക്കായ കുറുക്ക് തയ്യാറാക്കുമ്പോള്‍ മധുരത്തിന് വേണ്ടി നമുക്ക് ശര്‍ക്കര ഉപയോഗിക്കാവുന്നതാണ്. ഒരു കാരണവശാലും പഞ്ചസാര ഉപയോഗിക്കരുത്. ഇത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ശര്‍ക്കര കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഇത് നല്ല ദഹനത്തിനും നല്ല ശോധനക്കും സഹായിക്കുന്നുണ്ട്. ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു ഗുണം

നെയ്യ്

നെയ്യ്

നെയ്യ് കുഞ്ഞിന് കുറുക്കില്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടും ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ ശോധന എളുപ്പത്തില്‍ ആക്കുന്നുണ്ട്. നേന്ത്രക്കായ കുറുക്കുമ്പോള്‍ ഇത് വയറിന് പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതില്‍ നെയ്യ് ചേര്‍ക്കുമ്പോള്‍ അത് കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ദഹനം എളുപ്പമാക്കുന്നതിനും ശരീര പുഷ്ടിക്കും സഹായിക്കുന്നുണ്ട്. ദിവസവും ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ആറ് മാസത്തിന് ശേഷം

ആറ് മാസത്തിന് ശേഷം

ആറ് മാസത്തിന് ശേഷം പ്രായമുള്ള കുഞ്ഞിന് ഇത് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ശരീര പുഷ്ടിക്കും വയറിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും എല്ലാം സഹായിക്കുന്നുണ്ട്. ദിവസവും ഒന്നോ രണ്ടോ നേരം ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. ഇത് വിളര്‍ച്ചയെ ഇല്ലാതാക്കുന്നതിനും തൂക്കം വര്‍ദ്ധിക്കുന്നതിനും ശരീര പുഷ്ടിക്കും എല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് കുഞ്ഞിന് ഈ കുറുക്ക് നല്‍കാവുന്നതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് ആരോഗ്യം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Raw Banana Powder for Babies | How to Make Kerala Nendran Banana Powder for Babies

Here in this article we are discussing about the health benefits of kerala banana powder for babies and how to make. Read on.
X
Desktop Bottom Promotion