For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ചെറുപയര്‍ നല്‍കാം; സ്മാര്‍ട്ടാവും ആക്റ്റീവ് ആവും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. എന്തൊക്കെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി നല്‍കേണ്ട ഭക്ഷണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ചെറുപയര്‍. ചെറുപയര്‍ കുഞ്ഞിന് നല്‍കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് സത്യം. എന്നാല്‍ ചെറുപയര്‍ കുഞ്ഞിന് ആരോഗ്യം നല്‍കുകയും കൂടി ചെയ്യുന്നതാണ് എന്നുള്ളതാണ് സത്യം.

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

ഏഴ് മാസമാകുമ്പോള്‍, നിങ്ങളുടെ കുഞ്ഞ് ജൈവശാസ്ത്രപരമായി ഖരഭക്ഷണം കഴിക്കാന്‍ തയ്യാറാണ്. ഈ ഘട്ടത്തില്‍, ചെറുപയര്‍ അല്‍പ്പാല്‍പ്പമായി കുഞ്ഞിന് നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അല്‍പം മാത്രമേ കുഞ്ഞിന് കൊടുക്കാന്‍ പാടുള്ളൂ എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് ചെറുപയര്‍ നല്‍കുന്നതിലൂടെ അത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് കൂടാതെ ചെറുപയറില്‍ എന്തൊക്കെ ന്യൂട്രീഷന്‍ അടങ്ങിയിട്ടുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.

പോഷകാഹാരം ചെറുപയറില്‍- 1 കപ്പ് (207 ഗ്രാം, അസംസ്‌കൃതം)

പോഷകാഹാരം ചെറുപയറില്‍- 1 കപ്പ് (207 ഗ്രാം, അസംസ്‌കൃതം)

കലോറി 718 കിലോ കലോറി

മൊത്തം കാര്‍ബോഹൈഡ്രേറ്റ് 130 ഗ്രാം

ഡയറ്ററി ഫൈബര്‍ 34 ഗ്രാം

ആകെ കൊഴുപ്പ് 2.4 ഗ്രാം

പ്രോട്ടീന്‍ 49 ഗ്രാം

വിറ്റാമിന്‍ എ 235.98 IU (ഇന്റര്‍നാഷണല്‍ യൂണിറ്റ്)

വിറ്റാമിന്‍ സി 9.9 മില്ലിഗ്രാം

സോഡിയം 31.05 മില്ലിഗ്രാം

കാല്‍സ്യം 273 മില്ലിഗ്രാം

ഇരുമ്പ് 14 മില്ലിഗ്രാം എന്നിവയാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

കുഞ്ഞിന്റെ വളര്‍ച്ചക്ക്

കുഞ്ഞിന്റെ വളര്‍ച്ചക്ക്

കുഞ്ഞിന്റെ വളര്‍ച്ചക്ക് മികച്ചതാണ് എന്തുകൊണ്ടും ചെറുപയര്‍. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്നുള്ളതാണ് സത്യം. കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്ക് വേണ്ടി നമുക്ക് കുഞ്ഞിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ചെറുപയര്‍ നല്‍കാവുന്നതാണ്. ഇത് ദിനവും നല്‍കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് സത്യം.

കുഞ്ഞ് സ്മാര്‍ട്ടാവുന്നു

കുഞ്ഞ് സ്മാര്‍ട്ടാവുന്നു

കുഞ്ഞിനെ സ്മാര്‍ട്ടാക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും ചെറുപയര്‍. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കുഞ്ഞ് സ്മാര്‍ട്ടാവുന്നതിനും മികച്ച ഓര്‍മ്മശക്തിക്കും എല്ലാം സഹായിക്കുന്നുണ്ട് ചെറുപയര്‍. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ കുഞ്ഞിന്റെ മികച്ച ഓര്‍മ്മശക്തിയും സ്മാര്‍ട്ട്‌നസും നമുക്ക് ഫലം നല്‍കുന്നുണ്ട്.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

നിങ്ങളുടെ കുഞ്ഞിന്റെ മുടി, ത്വക്ക്, നഖം, വളര്‍ച്ച എന്നിവയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ചെറുപയറിലെ ഉയര്‍ന്ന പ്രോട്ടീന്‍ സഹായിക്കുന്നു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് മികച്ചതാണ് എന്തുകൊണ്ടും ഇത്. മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുപയര്‍ മികച്ചതാണ്. ഇതിന് പ്രതിരോധശേഷിയുള്ള അന്നജം ഉണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രക്തചംക്രമണം വര്‍ധിപ്പിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

കുഞ്ഞിനുണ്ടാവുന്ന രക്തക്കുറവിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ചെറുപയര്‍. ഇതിലുള്ള ഫോളേറ്റ് മജ്ജയെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വര്‍ധിപ്പിക്കുന്നു. നിങ്ങളുടെ കുഞ്ഞിന് സോളിഡ് അല്ലെങ്കില്‍ അര്‍ദ്ധ ഖര രൂപത്തിലുള്ള ചെറുപയര്‍ പരിചയപ്പെടുത്തുന്നത് അല്‍പം പ്രയാസകരമായ ഒന്നാണ്. കാരണം നിങ്ങളുടെ കുഞ്ഞിന് രുചിയും ഘടനയും പുതിയതായിരിക്കും. അതുകൊണ്ട് കുഞ്ഞ് കഴിക്കുന്നതിന് അല്‍പം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക്

കുഞ്ഞുങ്ങള്‍ക്ക്

അതിന്റെ ഘടനയും പോഷകമൂല്യവും കാരണം കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കാവുന്നതാണ്. പലപ്പോഴും മുലപ്പാലിനേക്കാള്‍ മികച്ചതായി കണക്കാക്കപ്പെടുന്നതാണ് ഇത്. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ധാരാളം വെള്ളം ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്ലതുപോലെ വേവിക്കേണ്ടതാണ്. സൂപ്പ്, കഞ്ഞി, കിച്ചടി, ഹല്‍വ എന്നിവയോടൊപ്പം ചെറുപയര്‍ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം ഇത് തയ്യാറാക്കാം എന്ന് നമുക്കക് നോക്കാവുന്നതാണ്.

ചെറുപയര്‍ പായസം

ചേരുവകള്‍:

1 കപ്പ് ചെറുപയര്‍

2 കപ്പ് വെള്ളം

1 നുള്ള മഞ്ഞള്‍, ജീരകം എന്നിവ പൊടിച്ചത്

1 ടീസ്പൂണ്‍ ഉരുകിയ നെയ്യ്

ശര്‍ക്കര

തയ്യാറാക്കുന്ന രീതി:

തയ്യാറാക്കുന്ന രീതി:

തയ്യാറാക്കുന്ന രീതി:

ചെറുപയര്‍ അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം വറ്റിക്കുക.

2 കപ്പ് വെള്ളം, ശര്‍ക്കര, ജീരകപ്പൊടി, അര ടീസ്പൂണ്‍ നെയ്യ് എന്നിവ ചേര്‍ത്ത് 2 വിസില്‍ പ്രഷര്‍-കുക്ക് ചെയ്യുക. ഒരു തവി ഉപയോഗിച്ച് പയര്‍ പൊടിക്കുക. ഇത് നല്ലതുപോലെ പൊടിച്ചെടുത്ത ശേഷം നമുക്ക് ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. മധുരം ചേര്‍ക്കുന്നത് കുഞ്ഞിന് ഇഷ്ടമാവുന്നു.

English summary

Moong Dal For Babies: Nutrition Facts And Health Benefits In Malayalam

Here we are sharing the Nutrition facts and health benefits of moong dal for babies. Take a look.
X
Desktop Bottom Promotion