For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ഈ മറുകുകള്‍ നിസ്സാരമല്ല: ശ്രദ്ധിക്കേണ്ട മറുകുകള്‍ ഇവയാണ്

|

മറുക് ശരീരത്തിന്റെ ഏത് ഭാഗത്തും പ്രത്യക്ഷപ്പെടാം. ചിലപ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ കാണാന്‍ പോലും സാധിക്കാത്ത അത്രയും ചെറുതായിരിക്കും, എന്നാല്‍ ചിലതാകട്ടെ വളരെ വലുതും ആയിരിക്കും. അതുകൊണ്ട് തന്നെ പലരും അത് മൈന്റ് ചെയ്യാറില്ല എന്നതാണ് സത്യം. എന്നാല്‍ ചില മറുകുകള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ മുതിര്‍ന്നവരിലും കുട്ടികളിലും ഉണ്ടാവുന്ന മറുകിന് അല്‍പം ശ്രദ്ധ ആവശ്യമാണ്. കാരണം കുട്ടികളില്‍ ജനനസമയത്തുണ്ടാവുന്ന മറുകുകള്‍ ഉണ്ട്. ഇത്തരത്തില്‍ ഉണ്ടാവുന്ന മറുകുകള്‍ കൂടാതെ കുഞ്ഞ് വളര്‍ന്ന് വരുമ്പോഴും ചില മറുകുകള്‍ ഉണ്ടാവുന്നുണ്ട്.

Moles In Babies

എന്നാല്‍ ഏത് തരത്തിലുള്ള മറുകാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ ഉണ്ടാവുന്ന മറുകുകളിലെ മാറ്റങ്ങളും മറ്റും അല്‍പം ശ്രദ്ധയോടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. നവജാത ശിശുക്കളില്‍ എല്ലാം നല്ലൊരു ശതമാനം മറുക് കാണപ്പെടുന്നുണ്ട്. കുട്ടികളില്‍ ഉണ്ടാവുന്ന ഈ മറുകുകള്‍ കൂടുതലും തവിട്ടുനിറമാണ്, എന്നാല്‍ ചിലത് ചുവപ്പ്, കറുപ്പ് അല്ലെങ്കില്‍ പിങ്ക് നിറമായിരിക്കും. ഇവക്ക് കാലക്രമേണ മാറ്റങ്ങള്‍ സംഭവിക്കാം. ഇത്തരത്തില്‍ ഉണ്ടാവുന്ന ചില മറുകുകള്‍ അവയുടെ ലക്ഷണങ്ങള്‍ കാരണങ്ങള്‍ എന്നിവയെക്കുറിച്ച് നമുക്ക് നോക്കാം.

ജന്മനായുള്ള മറുക്

ജന്മനായുള്ള മറുക്

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവനില്‍ ജന്മനാ ഉണ്ടാവുന്ന മറുകുകള്‍ നിസ്സാരമല്ല. ഇത്തരം മറുകുകള്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ഇത് ഒരിക്കലും പാരമ്പര്യമായി ലഭിക്കുന്നവയല്ല. ഇവയുടെ വലിപ്പം അനുസരിച്ച് അവയെ തരംതിരിക്കാവുന്നതാണ്. ഇവക്ക് ജനിക്കുമ്പോള്‍ തവിട്ട് നിറവും പിന്നീട് അത് കറുപ്പ നിറത്തിലേക്കും മാറുന്നു. ഇവക്ക് കൃത്യമായ ആകൃതിയുണ്ടായിരിക്കും. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളില്ലാതെയായിരിക്കും ഈ മറുകുകള്‍ കാണപ്പെടുന്നത്.

ആകൃതിയില്ലാത്ത മറുക്

ആകൃതിയില്ലാത്ത മറുക്

കുട്ടികള്‍ ജന്മനാ ഉണ്ടാവുന്ന മറുകാണെങ്കില്‍ പോലും ഇവക്ക് കൃത്യമായ ആകൃതിയില്ലാത്തത് അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ അവ പലപ്പോഴും അല്‍പം വലിപ്പമേറിയതായിരിക്കും. വലിപ്പത്തില്‍ കൃത്യതയില്ലാത്തതിനാല്‍ ക്രമരഹിതമായിട്ടായിരിക്കും ഇത് കാണപ്പെടുക. ഇവയുടെ നിറം തവിട്ട് നിറമായിരിക്കും. എന്ന് മാത്രമല്ല മൈക്രോസ്‌കോപ്പില്‍ പരിശോധിക്കുമ്പോള്‍ അവയ്ക്ക് വിഭിന്നമായ വളര്‍ച്ചാ രീതിയും ഉണ്ടായിരിക്കും. ഇത് കാലക്രമേണ ത്വക്ക് ക്യാന്‍സര്‍ പോലുള്ള സാധ്യതയെ കാണിക്കുന്നത്. ഇത്തരം മറുകുകള്‍ ജനിതകപരമായി ലഭിക്കുന്നതാണ്. ചിലരില്‍ ഇതിന്റെ എണ്ണം വളരെ കൂടുതലായിരിക്കാം.

പിങ്ക് നിറത്തില്‍

പിങ്ക് നിറത്തില്‍

കുഞ്ഞിന്റെ ശരീരത്തില്‍ പിങ്ക് നിറത്തിലുള്ള മറുക് ഉണ്ടായിരിക്കാം. ഇതിന് താഴികക്കുടത്തിന്റെ ആകൃതിയുണ്ടാവുന്നു. കറുപ്പ്, ചുവപ്പ്, തവിട്ട് നിറങ്ങളിലും ഇത് കാണപ്പെടുന്നു. ഇത് അമര്‍ത്തുമ്പോള്‍ അതില്‍ നിന്ന് ദ്രാവകമോ അല്ലെങ്കില്‍ രക്തമോ പുറത്തേക്ക് വന്നേക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് സാധാരണമായ ഒന്നാണ് . എന്നാലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന് അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഉടനേ തന്നെ ശ്രദ്ധിക്കണം.

സാധാരണ മറുക്

സാധാരണ മറുക്

സാധാരണ മറുകുകള്‍ എല്ലാവരുടേയും ശരീരത്തില്‍ ഉണ്ടാവുന്നു. ഇത് ക്രമരഹിതമായി ഉണ്ടാവുന്നതാണ്. ഇത്തരം മറുകുകളെ കുറിച്ച് പറയുമ്പോള്‍ ഇവയുടെ എണ്ണം വളരെ കുറവായിരിക്കും. എന്നാല്‍ ഓരോ മറുകിനും അഞ്ച് മില്ലിമീറ്ററില്‍ താഴെയാണ് വ്യാസമുള്ളത്. ഇവയുടെ അരിക് അല്‍പം പ്രത്യേകത നിറഞ്ഞതായിരിക്കും. ഇത് കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ കാണപ്പെടുന്നു. ഇതിന്റെ നിറം പിങ്ക്, തവിട്ട് നിറമായിരിക്കും

മറുകിന്റെ കാരണങ്ങള്‍

മറുകിന്റെ കാരണങ്ങള്‍

എന്നാല്‍ എന്തുകൊണ്ടാണ് മറുകുകള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് അതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. എല്ലാ മറുകിലും മെലനോസൈറ്റുകള്‍ അടങ്ങിയിരിക്കുന്നു, അവ നമ്മുടെ ചര്‍മ്മത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന പിഗ്മെന്റിനെ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ്. ഇവ ഒരു കൂട്ടമായി മാറുമ്പോഴാണ് ഒരു മറുക് ഉണ്ടാവുന്നത്. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ മെലാനോസൈറ്റുകള്‍ കൂടുതല്‍ കാണപ്പെടുന്നു. അതാണ് കൂടുതല്‍ മറുകുണ്ടാവുന്നതിന് പിന്നിലെ കാരണം. പാരമ്പര്യം ഇതിന്റെ പ്രധാന ഘടകമാണ്. ഇത് കൂടാതെ കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന ജനിതക മാറ്റവും പ്രധാനപ്പെട്ടതാണ്.

ആശങ്കപ്പെടേണ്ടത് എപ്പോള്‍?

ആശങ്കപ്പെടേണ്ടത് എപ്പോള്‍?

എന്നാല്‍ ഇത്തരം മറുകുകളില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടത് എപ്പോഴാണെന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള വേദനയോ ചൊറിച്ചിലോ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ മറുകിന്റെ നിറത്തിലോ ആകൃതിയിലോ ഉണ്ടാവുന്ന മാറ്റം. ഇടക്കിടെ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്, പഴുപ്പ് പോലെ കാണപ്പെടുന്നത്, പെട്ടെന്ന പുതിയ മറുകുകള്‍ ഉണ്ടാവുന്നത്, മറുക് വലുതാവുന്നത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും അപകട സാധ്യത സൃഷ്ടിച്ചേക്കാം.

ആദ്യപ്രസവ ശേഷം പെട്ടെന്ന് അടുത്ത ഗര്‍ഭധാരണം ഒഴിവാക്കാന്‍ആദ്യപ്രസവ ശേഷം പെട്ടെന്ന് അടുത്ത ഗര്‍ഭധാരണം ഒഴിവാക്കാന്‍

ഐ വി എഫിന് ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ലക്ഷണങ്ങള്‍ ഇതാഐ വി എഫിന് ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ലക്ഷണങ്ങള്‍ ഇതാ

English summary

Moles In Babies: Types, Causes, Treatment, And Prevention In Malayalam

Here in this article we are sharing some types, causes, treatment an prevention of moles in babies in malayalam. Take a look.
Story first published: Thursday, July 14, 2022, 18:44 [IST]
X
Desktop Bottom Promotion