For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ ശരിയായി എടുക്കാം, ഈ വഴികള്‍ അറിയൂ

|

സ്ത്രീയെ സംബന്ധിച്ച് ഏറ്റവും സുന്ദരമായ നിമിഷമാണ് സ്വന്തം കുഞ്ഞിന്റെ മുഖം ആദ്യമായി കാണുക എന്നത്. ഗര്‍ഭിണിയായി ഒന്‍പതു മാസത്തെ കാത്തിരിപ്പിനപ്പുറം കുഞ്ഞിനെ പ്രസവിക്കുന്നതുവരെ അതീവ ശ്രദ്ധാലുക്കളായിരിക്കും ഇവര്‍. എന്നാല്‍ അതിനപ്പുറം ശ്രദ്ധ പ്രസവത്തിനു ശേഷവും തുടരേണ്ടതായുണ്ട് എന്നതാണ് വാസ്തവം. കുഞ്ഞിനെ എടുക്കുന്നതു മുതല്‍ അങ്ങോട്ട് ഓരോ കാര്യവും കൃത്യതയോടെ ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഈ ആദ്യപാഠം തന്നെ മിക്ക അമ്മമാര്‍ക്കും അറിവില്ലാത്ത കാര്യമാണ്. ശിശുപരിപാലനം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ചെറിയൊരു അശ്രദ്ധ നമ്മുടെ കുഞ്ഞിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കാം.

Most read: പാമ്പുകടിയേറ്റാല്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്Most read: പാമ്പുകടിയേറ്റാല്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്

കുഞ്ഞിനെ എടുക്കേണ്ട രീതി മനസ്സിലാക്കി വരാന്‍ മിക്കവര്‍ക്കും അല്‍പം സമയമെടുക്കും. ഇരുവര്‍ക്കും ഒരുപോലെ സുഖം തരുന്നതരത്തിലായിരിക്കണം അമ്മ കുഞ്ഞിനെ എടുക്കേണ്ടത്. കുഞ്ഞിനെ എടുത്ത് ഇതാണ് സുഖകരമായ രീതി എന്നു തോന്നിയാലും ചിലപ്പോള്‍ അതായിരിക്കില്ല ശരി. സത്യത്തില്‍ ഒരു കുഞ്ഞിനെ വളര്‍ത്തി രണ്ടാമത് അമ്മയായാല്‍ പോലും പല സ്ത്രീകള്‍ക്കും ധാരണയായിട്ടുണ്ടാവില്ല കുഞ്ഞുങ്ങളെ എടുക്കേണ്ട രീതിയെപ്പറ്റി. നവജാത ശിശുക്കളെ കൈകൊണ്ട് സ്പര്‍ശിക്കുന്നതു പോലും ശ്രദ്ധിച്ചു വേണം. ചെറിയൊരു മര്‍ദ്ദം പോലും കുഞ്ഞില്‍ പ്രയാസം സൃഷ്ടിക്കും.

വളര്‍ച്ചയിലെ മാറ്റത്തിനനുസരിച്ച് രീതിയും മാറും

വളര്‍ച്ചയിലെ മാറ്റത്തിനനുസരിച്ച് രീതിയും മാറും

കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് അവരെ എടുക്കേണ്ട രീതിയിലും ഓരോ അമ്മയും മാറ്റം വരുത്തേണ്ടതായുണ്ട്. നവജാതശിശുവിനെ എടുക്കും പോലെയല്ല ആറുമാസം പ്രായമായ ഒരു കുഞ്ഞിനെ എടുക്കേണ്ടത്. കുഞ്ഞുങ്ങളെ എടുക്കുന്നയാള്‍ തലയ്ക്കു മുകളില്‍ പൊക്കുന്നതും വായുവിലേക്ക് ഉയര്‍ത്തുന്നതും അപകടമാണ്. കുഞ്ഞിനെ എടുക്കുമ്പോള്‍ തലയ്ക്കു പിന്നില്‍ കൈകൊണ്ടു താങ്ങു കൊടുക്കണം. കുഞ്ഞിനെ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ അങ്ങനെ പലവിധ കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ സുഖവും സുരക്ഷയുമാണ് ഇതിന്റെ അടിസ്ഥാനം. കുഞ്ഞിനെ എടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

തലയ്ക്ക് താങ്ങു വേണം

തലയ്ക്ക് താങ്ങു വേണം

കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ പലരും പ്രധാനമായും തെറ്റുവരുത്തുന്ന കാര്യമാണ് തലയ്ക്ക് താങ്ങ് കൊടുക്കാതിരിക്കുന്നത്. കുഞ്ഞാണ്, അവന്റെ ശരീരഭാഗങ്ങളും മസിലുകളും ഉറയ്ക്കാന്‍ അല്‍പം സമയമെടുക്കും എന്ന് ഓര്‍ത്താല്‍ നന്ന്. കഴുത്തിന്റെ മസിലുകള്‍ കുഞ്ഞുങ്ങളില്‍ വളരെ ലോലമായിരിക്കും. ശ്രദ്ധയോടെ രണ്ടു കൈകളും ഉപയോഗിച്ച് തലയ്ക്ക് താങ്ങ് നല്‍കി ബാക്കി ശരീരഭാഗം കൈത്തണ്ടയില്‍ വരുന്ന രീതിയില്‍ വേണം കുഞ്ഞുങ്ങളെ എടുക്കാന്‍. നിങ്ങള്‍ക്കു വശമുള്ള കൈയുപയോഗിച്ചു വേണം കുഞ്ഞിന്റെ തലയില്‍ പിടിക്കാന്‍. തലയുടെ ഒരുവശം മാത്രം താങ്ങുന്നതിനു പകരം ഇടയ്ക്കിടെ കൈ മാറ്റിപ്പിടിക്കുന്നതാവും നല്ലത്.

ശരീരവും തലയും നേരെയാക്കുക

ശരീരവും തലയും നേരെയാക്കുക

കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തലയുടെ കാര്യം പോലെ തന്നെ പ്രധാനമാണ് മറ്റു ശരീരഭാഗങ്ങളും. തല കൃത്യമാണോ എന്നു നോക്കുന്നതിനൊപ്പം ശരീരഭാഗങ്ങളെക്കൂടി പരിഗണിക്കുക. തലയ്ക്ക് അനുസൃതമായി ശരീരഭാഗങ്ങളും നില്‍ക്കണം. തല ഒരു ദിശയിലേക്കു നോക്കി ഉടല്‍ മറ്റൊരു ദിശയിലേക്കാണെങ്കില്‍ കുഞ്ഞുങ്ങളുടെ കഴുത്തിനും വയറിനും പുറത്തുമൊക്കെ ആയാസം നല്‍കുന്നതായിരിക്കും. അതൊക്കെ അറിഞ്ഞ് കരയാനല്ലാതെ പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയില്ലല്ലോ. അതുകൊണ്ട് ഈ കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുക.

ഇടുപ്പിനു താങ്ങ്

ഇടുപ്പിനു താങ്ങ്

മറ്റു മസിലുകളെയും എല്ലുകളെയും പോലെതന്നെ കുഞ്ഞുങ്ങളിലെ ഇടുപ്പും അധികം ബലമില്ലാത്തതായിരിക്കും. കൃത്യമായ കരുതല്‍ നല്‍കിയില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടേക്കാം. നന്നേ ചെറുപ്പത്തില്‍ തന്നെ ഇടുപ്പ് ഉളുക്കുന്നത് ഭാവിയില്‍ പല പല അസുഖങ്ങള്‍ക്കും കാരണമായേക്കാം.

മുഖം മറയ്ക്കരുത്

മുഖം മറയ്ക്കരുത്

കുഞ്ഞുങ്ങളെ തുണിയില്‍ കൂട്ടിപ്പിടിച്ച് എടുക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടുണ്ട്. തുണി ഉപയോഗിച്ച് കുഞ്ഞിനെ എടുക്കുമ്പോള്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അവര്‍ പ്രകടിപ്പിച്ചേക്കാം. മുഖം മറക്കുന്ന രീതിയില്‍ ഒരിക്കലും കുഞ്ഞിനെ എടുക്കരുത്. യാത്രക്കിടയിലും ചടങ്ങുകള്‍ക്കിടയിലും മറ്റും നമ്മുടെ ശ്രദ്ധ കുഞ്ഞില്‍ നിന്ന് കുറച്ചെങ്കിലും മാറാന്‍ സാധ്യതയുണ്ട്. കങ്കാരു റാപ്പിങ് രീതിയില്‍ കുഞ്ഞിനെ എടുക്കുമ്പോള്‍ ഇത്തരത്തില്‍ തുണിയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. അമ്മയ്ക്കു കുഞ്ഞിനെ മാറോടു ചേര്‍ത്ത് തുണിയില്‍ എടുത്തുകൊണ്ടു രണ്ടു കൈകളും ഉപയോഗിച്ചു സ്വതന്ത്രമായി ജോലി ചെയ്യാന്‍ സഹായിക്കുന്ന രീതിയാണ് കങ്കാരു റാപ്പിങ്. തോളിലിടുമ്പോള്‍ കുഞ്ഞിന്റെ കൈകള്‍ രണ്ടും അമ്മയുടെ കഴുത്തിനു പിന്നില്‍ വീഴുന്ന രീതിയില്‍ ഉയര്‍ത്തി എടുക്കണം. ഒരു കൈ കൊണ്ടു കുഞ്ഞിന്റെ തലയും പിന്‍ഭാഗവും താങ്ങുകയും മറുകൈ കുഞ്ഞിന്റെ വയറിനെ താങ്ങുകയും വേണം. കൈകളില്‍ തൂക്കി എടുക്കുന്നതു കഴിയുന്നതും ഒഴിവാക്കുകയാവും നല്ലത്.

അമിത മര്‍ദ്ദം പാടില്ല

അമിത മര്‍ദ്ദം പാടില്ല

കുട്ടികളെ എടുക്കുമ്പോള്‍ അമ്മമാര്‍ തലയ്ക്ക് അമിത പ്രാധാന്യം നല്‍കി ഇറുക്കി പിടിക്കുന്നതും പ്രശ്‌നമാണ്. ഇത്തരത്തില്‍ വരുന്ന അമിത മര്‍ദ്ദം താങ്ങാനുള്ള ശേഷി ഒരു നവജാത ശിശുവിനുണ്ടാവില്ല. തലയ്ക്കുള്ളിലെ സോഫ്റ്റ് സ്‌പോട്ടുകള്‍ക്ക് അമിത മര്‍ദ്ദം ആഘാതമേല്‍പിച്ചേക്കാം. കുഞ്ഞുങ്ങളില്‍ തലയോട്ടിയും തലയും ഒക്കെ കൃത്യമായി പുഷ്ടിപ്പെടാന്‍ ജനിച്ച് ഒരുവര്‍ഷമെങ്കിലും എടുക്കും.

അഭ്യാസം അരുത്

അഭ്യാസം അരുത്

തീരെ ചെറിയ കുഞ്ഞുങ്ങളെ കൈയില്‍ തൂക്കിപ്പിടിച്ച് കാലുകളില്‍ നടത്തിക്കുന്ന ചില അഭ്യാസങ്ങളൊക്കെ നാം കാണാറുണ്ട്. എന്നാല്‍ ഇത്തരം അഭ്യാസങ്ങളൊക്കെ സൂക്ഷിച്ചു വേണം. കുഞ്ഞുങ്ങള്‍ കുതറിയാല്‍ ചിലപ്പോള്‍ നമ്മുടെ കൈയില്‍ നിന്നെന്നു വരില്ല. നമ്മുടെ ഒരു കൈയുടെ പിടിത്തം വിട്ടുപോയാല്‍ കുഞ്ഞുങ്ങളുടെ ഒരു കൈയില്‍ മാത്രമേ പിടുത്തമുണ്ടാകൂ. ഈ കൈയില്‍ തൂങ്ങി മുഴുവന്‍ ശരീരവും പെട്ടെന്നു കറങ്ങുന്നത് തോളെല്ലിന് അപകടം സംഭവിക്കുന്നതില്‍ എത്തിച്ചേക്കാം. അതിനാല്‍ കുഞ്ഞുങ്ങളെ വച്ച് അഭ്യാസങ്ങള്‍ കാണിക്കുന്നത് ഒഴിവാക്കുക. ചെറിയൊരു അശ്രദ്ധ വന്‍ ആപത്തിലേക്ക് നയിച്ചേക്കാം.

ഒരു കൈ ഉപയോഗിച്ചാല്‍

ഒരു കൈ ഉപയോഗിച്ചാല്‍

ഒരു കൈയില്‍ തൂക്കി കുഞ്ഞിനെ നടത്തിക്കാന്‍ ശ്രമിക്കുന്നതും ഒരു കൈയില്‍ തൂക്കി ചെറിയ കുഞ്ഞുങ്ങളെ എടുക്കുന്നതും അപകടമാണ്. അവര്‍ക്ക് ആവശ്യത്തിനു വേണ്ട പിന്തുണ ഈ ഒരു കൈയില്‍ നിന്ന് ലഭിക്കണമെന്നില്ല. ഇടുപ്പില്‍ ഇരുത്തി കുഞ്ഞിനെ കൊണ്ടുനടക്കുമ്പോഴൊക്കെ ശ്രദ്ധിക്കേണ്ട കാര്യമാണിത്.

അവയവങ്ങള്‍ക്ക് സുരക്ഷ ഒരുപോലെ

അവയവങ്ങള്‍ക്ക് സുരക്ഷ ഒരുപോലെ

കൈയില്‍ പിടിച്ചുയര്‍ത്തി അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ എടുക്കരുത്. ഇത് അസ്ഥിയുടെ സ്ഥാനമാറ്റത്തിനു കാരണമാകാം. ഇതിന്റെ ഫലമായി കുഞ്ഞിനു കൈ ചലിപ്പിക്കാന്‍ പ്രയാസം അനുഭവപ്പെട്ടേക്കാം. കുഞ്ഞിന്റെ കക്ഷത്തില്‍ കൈവച്ച് എടുക്കുന്നതാണു നല്ലത്. അതുപോലെ കുഞ്ഞിനെ തലയ്ക്കു മുകളില്‍ എടുത്തുയര്‍ത്തുകയോ കുലുക്കി കളിപ്പിക്കുകയോ ചെയ്യരുത്.

അകലം പാടില്ല

അകലം പാടില്ല

കുഞ്ഞുങ്ങളെ കൃത്യമായ അകലം പാലിച്ച് എടുക്കാന്‍ ശ്രമിക്കുക. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനെ കൈയിലെടുക്കുമ്പോള്‍ അമ്മമാര്‍ വളരെ ശ്രദ്ധിക്കണം. അല്‍പം അകലെ നിന്ന് കൈ മുഴുവനായി എത്തിപ്പിടിച്ച് കുഞ്ഞിനെ എടുക്കുമ്പോള്‍ കൃത്യമായ പിടിത്തം കിട്ടണമെന്നില്ല. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ശാരീരിക ബുദ്ധിമുട്ട് സൃഷ്ടിക്കും.

ചുറ്റുപാട് മറക്കരുത്

ചുറ്റുപാട് മറക്കരുത്

കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ചുറ്റുപാടുകള്‍ കൂടി സൂക്ഷിച്ചാല്‍ നന്ന്. കുഞ്ഞിനെയുമെടുത്ത് അടുക്കളില്‍ പണിയെടുക്കുന്ന അമ്മമാരുണ്ടാവാം. വളരെ സൂക്ഷിച്ചു വേണം കുഞ്ഞിനെ എടുത്ത് പണിയെടുക്കാന്‍. കുഞ്ഞിനെ ഇടുപ്പില്‍ വച്ച് പാചകം ചെയ്യുകയോ ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുകയോ അരുത്. അടുക്കളയില്‍ നമ്മള്‍ എന്തെങ്കിലും ആവശ്യത്തിന് പെട്ടെന്ന് അശ്രദ്ധയോടെ തിരിയുകയോ മറിയുകയോ കുനിയുകയോ ചെയ്യുമ്പോള്‍ നമ്മുടെ കുഞ്ഞിന്റെ കാര്യം കൂടി ഓര്‍ക്കുക. മറന്നുപോയാല്‍ കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ പലയിടത്തും തട്ടി ആപത്തുണ്ടായേക്കാം. അടുക്കഴ പോലൊരു സ്ഥലത്ത് പല പല വസ്തുക്കളുമുണ്ടാകും. തീ, എണ്ണ, കുപ്പികള്‍, കത്തി.. അങ്ങനെ പലതും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

ഇരുചക്രവാഹനയാത്രയിലും വേണം ശ്രദ്ധ

ഇരുചക്രവാഹനയാത്രയിലും വേണം ശ്രദ്ധ

വളരെ ശ്രദ്ധിച്ചുവേണം കുഞ്ഞുമായി ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യാന്‍. വാഹനം വേഗത കുറച്ച് വേണം ഓടിക്കണം. ശരീരത്തോടു ചേര്‍ത്തു വേണം കുട്ടിയെ പിടിക്കാന്‍. പിന്നിലിരിക്കുന്നയാള്‍ ഇരുവശങ്ങളിലായി കാലിട്ട് ഇരിക്കുന്നതാകും ഉചിതം. ഇതാകും കുഞ്ഞിനെ പിടിക്കാന്‍ എളുപ്പവും. രണ്ടുപേരുടെയും ഇടയിലായി കുഞ്ഞിനെ സീറ്റില്‍ ഇരുത്തി പിടിക്കുക. ഇതാണ് ഏറെ സുരക്ഷിതം.

English summary

Mistakes Made By Mom While Holding a Baby

Here we are discussing about the casual mistakes made by mom while holding a baby. Take a look.
Story first published: Saturday, November 23, 2019, 15:40 [IST]
X
Desktop Bottom Promotion