Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞിന്‍റെ വിശപ്പില്ലായ്മക്ക് പെട്ടെന്ന് പരിഹാരം
കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഓരോ അമ്മമാർക്ക് പല വിധത്തിലുള്ള ടെൻഷനാണ് ഉണ്ടാവുന്നത്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഉണ്ടാവുന്ന അസ്വസ്ഥതകൾ പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിനും മറ്റും നെട്ടോട്ടമോടുന്നവരാണ് പലരും. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പിന്നിലുള്ള പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്.
നിങ്ങളുടെ കുട്ടിക്ക് പ്രായത്തിന് അനുസരിച്ചുള്ള ശരീരഭാരവും ഉയരവും ഉണ്ടെങ്കിൽ അതിന് വിഷമിക്കേണ്ട ഒരു കാരണവും ഇല്ല. കാരണം ഇവരില്‍ പോഷകാഹാരക്കുറവ് ഇല്ല എന്നുള്ള കാര്യം ഉറപ്പാണ്. എന്നാൽ ചില കുട്ടികളിൽ തൂക്കക്കുറവ് ഉണ്ടാവുകയും കുഞ്ഞിന് പ്രായത്തിനനുസരിച്ചുള്ള ശരീരഭാരവും ഇല്ല എന്നുണ്ടെങ്കിൽ അതിന് അർത്ഥം കുഞ്ഞിന് വിശപ്പ് കുറവാണ് എന്നാണ്. ഇതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം ഓരോ അമ്മമാരും അറിയേണ്ടതാണ്.
നിങ്ങളുടെ കുഞ്ഞിന് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്നും അതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്നും പരിഹാരങ്ങൾ എന്തൊക്കെയെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും തൂക്കക്കുറവിനും വിശപ്പില്ലായ്മക്കും പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങൾ ഉണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തിന് ശ്രമിക്കുന്ന എല്ലാ അമ്മമാരും നിർബന്ധമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കുഞ്ഞുങ്ങളിലെ വളർച്ച
കുട്ടികളില്‍ ഓരോ പ്രായത്തിലും ഉണ്ടാവുന്ന വളർച്ചയിലെ മാറ്റങ്ങൾ കുട്ടികളിൽ വിശപ്പ് കുറയാൻ കാരണമാകും. ആദ്യ വർഷത്തിൽ കുട്ടികൾ അതിവേഗം വളരുന്നു. എന്നാൽ അതിനുശേഷം, വളർച്ച മന്ദഗതിയിലാകുന്നു. ഈ സമയത്ത് അവർ കുറച്ച് ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഈ കാലയളവിൽ, വിശപ്പ് കുറയുന്നത് തികച്ചും സാധാരണമാണ്. എന്നാൽ പിന്നീട് ഉണ്ടാവുന്ന വിശപ്പ് കുറവ് കുഞ്ഞുങ്ങളിലെ വളർച്ച പ്രതിസന്ധിയിൽ ആക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്ത രം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

രോഗങ്ങൾ
അസുഖം പലപ്പോഴും കുട്ടികളിൽ വിശപ്പ് കുറയ്ക്കാൻ കാരണമാകും. നിങ്ങളുടെ കുട്ടി തൊണ്ടവേദന, വയറുവേദന, വയറിളക്കം, തലവേദന, പനി, അല്ലെങ്കിൽ മറ്റ് ലക്ഷണങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവർ കഴിക്കുന്ന ഭക്ഷണം വളരെയധികം കുറവായിരിക്കും. ഇത് നിങ്ങളുടെ കുഞ്ഞിൽ വിശപ്പ് കുറയുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ പിന്നീട് കുട്ടികളിൽ അസുഖത്തിന് ശേഷം വിശപ്പ് സാധാരണ അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

കുട്ടികളിലെ മാനസിക സമ്മർദ്ദം
ചെറിയ കുട്ടികളിൽ വിശപ്പ് കുറയുന്നതിന് മാനസിക സമ്മർദ്ദം ഒരു കാരണമായിരിക്കും. ഈ അവസ്ഥയിൽ നിങ്ങളുടെ കുട്ടിക്ക് ഭക്ഷണം കഴിക്കാനുള്ള താൽപര്യം നഷ്ടപ്പെടുകയോ ഉറങ്ങാൻ പ്രയാസപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഈ അവസ്ഥയില്‍ കുഞ്ഞിന് വിശപ്പ് കുറയുന്നതിനും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ കുഞ്ഞിന്‍റെ സമ്മർദ്ദത്തിന്റെ കാരണം തിരിച്ചറിഞ്ഞ് അത് ലഘൂകരിക്കേണ്ടതുണ്ട്.

ഡിപ്രഷൻ
ഒരു കുട്ടിയുടെ വിശപ്പ് കുറയാനുള്ള മറ്റൊരു കാരണം വിഷാദമാണ്. മിക്ക മാതാപിതാക്കളും വിഷാദത്തെ തെറ്റിദ്ധരിക്കുന്നു. എന്നാൽ സങ്കടവും വിഷാദവും ഒന്നല്ല. സങ്കടത്തിന്റെ ഓരോ സമയം കഴിയുന്തോറും മാറുന്നുണ്ട്. എന്നാൽ വിഷാദം കുട്ടികളിൽ പെട്ടെന്ന് മാറുന്നില്ല. വിഷാദത്തിന്‍റെ കാരണം എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാനാണ് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടത്. ഇത് കുഞ്ഞിന്‍റെ വിശപ്പ് കുറയുന്നതിന് കാരണമാകുന്നുണ്ട്.

വിളർച്ച
കുട്ടിയുടെ വിശപ്പ് കുറയാനുള്ള മറ്റൊരു കാരണം വിളർച്ചയാണ്. വിളർച്ചയുള്ള കുട്ടികൾ അലസരും ക്ഷീണിതരും ആയിരിക്കും പലപ്പോഴും ഇതിൻറെ ആദ്യ ലക്ഷണം. ചികിത്സ നൽകിയില്ലെങ്കിൽ, വിളർച്ച നിങ്ങളുടെ കുട്ടിയുടെ വികസനത്തിനും ബുദ്ധിശക്തിക്കും പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിയിൽ വിളർച്ച ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഉടനേ തന്നെ രക്തപരിശോധന നടത്തുക. ഇതെല്ലാം വിശപ്പിന്‍റെ കാരണം കുറക്കുന്നതിന് കാരണമാകുന്നുണ്ട്.

മലബന്ധം
കുട്ടികളിൽ ക്രമരഹിതമായ മലവിസർജ്ജനം പലപ്പോഴും മലബന്ധത്തിന് കാരണമാകും. കുട്ടികളിലെ വിശപ്പ് കുറയുന്നത് മലബന്ധത്തിന് കാരണമാകും. മേൽപ്പറഞ്ഞ കാരണങ്ങൾക്ക് പുറമേ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളിലെ ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ലക്ഷണം കണ്ടെത്തിയാൽ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എങ്ങനെ പരിഹാരം കാണാം?
എങ്ങനെ ഇത്തരം അവസ്ഥകൾക്ക് എല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഓരോ കുഞ്ഞിനും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ പരിഹാരമാർഗ്ഗങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങൾ എന്ന് നോക്കാം.

പരിഹാരമാര്‍ഗ്ഗങ്ങൾ
കുട്ടികൾ ലഘുഭക്ഷണം ഇഷ്ടപ്പെടുന്നു എന്നുണ്ടെങ്കിൽ അതിന് വേണ്ടി ശ്രദ്ധിക്കണം. എന്നാൽ ഈ ലഘുഭക്ഷണങ്ങൾ ഭക്ഷണം പോലെ മികച്ചതായിരിക്കണം. കുഞ്ഞിന് ഇഷ്ടപ്പെടുന്ന ഭക്ഷണ ചോയ്‌സുകൾ നടത്തുക. ഉദാഹരണത്തിന്, കുട്ടിക്ക് ചോറിന് പകരം സാൻഡ്വിച്ച് ആണ് ഇഷ്ടമെന്നുണ്ടെങ്കിൽ അതിൽ കൂടുതൽ വെജിറ്റബിൾസ് വെച്ച് നൽകേണ്ടതാണ്. വെജിറ്റബിൾ എന്നിവയോടൊപ്പം വറുത്ത നിലക്കടല കുട്ടിക്ക് നൽകുക. ഭക്ഷണത്തിനുള്ള സമയമാകുമ്പോൾ ലഘുഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്. ഇതെല്ലാം കുഞ്ഞിന്‍റെ വിശപ്പില്ലായ്മയെ പരിഹരിക്കുന്നുണ്ട്.

പരിഹാരമാര്‍ഗ്ഗങ്ങൾ
വിശപ്പ് വർദ്ധിപ്പിക്കുന്നതിനും പ്രോട്ടീൻ വളർത്തുന്നതിനും നിലക്കടല സഹായിച്ചേക്കാം, അതിനാൽ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തിൽ കൂടുതൽ നിലക്കടല ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടി പാൽ കുടിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, കോട്ടേജ് ചീസ്, തൈര്, ക്രീം, തൈര് എന്നിവയുടെ രൂപത്തിൽ കാൽസ്യം ഭക്ഷണത്തിൽ ചേർക്കുക. ഇതെല്ലാം കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി ഇതെല്ലാം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
