For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞ് സൂക്ഷിക്കണം ഈ രോഗത്തെ അപകടം തൊട്ടരികേ

|

കുഞ്ഞിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാത്ത ഒരു കുഞ്ഞ് പെട്ടെന്ന് അസുഖബാധിതനാവുകയോ അല്ലെങ്കില്‍ മരണപ്പെട്ട രീതിയിലോ കാണുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഇതിനെ മറ്റൊരു രീതിയില്‍ ആണ് പറയുന്നത്. ഇത്തരത്തില്‍ നിരവധി സംഭവം നമുക്ക് ചുറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് നമുക്ക് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പിന്നീടാണ് മനസ്സിലാവുന്നത് സിഡ്‌സ് എന്ന അസ്വസ്ഥതയാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണം. എന്താണ് സിഡ്‌സ്, സഡന്‍ ഡെത്ത് ഇന്‍ഫാന്റ് സിന്‍ഡ്രോം എന്ന് നമുക്ക് അറിയുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെ മറ്റൊരു അവസ്ഥയില്‍ ക്രിബ് ഡെത്ത് എന്നും പറയുന്നുണ്ട്. കുഞ്ഞിന് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതെ പെട്ടെന്ന് മരണപ്പെടുന്ന അവസ്ഥയെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മരണ കാരണം മനസ്സിലാക്കാന്‍ ഡോക്ടര്‍ പരാജയപ്പെടുമ്പോഴാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ മറ്റ് പല അസ്വസ്ഥതകളിലേക്കും എത്തുന്നത്. കുട്ടികളില്‍ പലപ്പോഴും ഉറക്കത്തിനിടക്കാണ് ജീവന്‍ നഷ്ടമാവുന്ന അവസ്ഥ ഉണ്ടാവുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്.

 ഉറക്കത്തിലുണ്ടാവുന്ന അപകടം

ഉറക്കത്തിലുണ്ടാവുന്ന അപകടം

ഉറക്കത്തിനിടക്കാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണം എന്ന് ഇത് വരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സാധാരണ അവസ്ഥയില്‍ നമ്മുടെ ശ്വസനത്തിനും ഉറക്കത്തില്‍ നിന്ന് ഉണരുന്നതിനും എല്ലാം തലച്ചോറിന്റെ ഒരു ഭാഗം നമ്മളെ സഹായിക്കുന്നുണ്ട്. എന്നാല്‍ ഈ ഭാഗത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിക്കുമ്പോഴാണ് അത് പലപ്പോഴും സിഡ്‌സ് എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളില്‍ ആണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. കുഞ്ഞ് എപ്പോഴും ഒരു ഭാഗത്തേക്ക് തന്നെ തിരിഞ്ഞ് കിടക്കുന്നതും അതി കഠിനമായ ചൂട് അനുഭവപ്പെട്ടാലും എല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

തലച്ചോറിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍

തലച്ചോറിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍

കുഞ്ഞിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍ കുഞ്ഞിന്റെ അനാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പലപ്പോഴും തലച്ചോറിലുണ്ടാവുന്ന വെല്ലുവിളികള്‍. ഗര്‍ഭപാത്രത്തില്‍ തന്നെ ഇതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതിലുപരി ഗര്‍ഭാവസ്ഥയില്‍ തന്നെ ഇത് കൂടുതല്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് കുഞ്ഞിന് ലഭിക്കേണ്ട കാല്‍സ്യവും പ്രോട്ടീനും അയേണും വിറ്റാമിനുകളും എല്ലാം വേണ്ടത്ര അളവില്‍ ലഭിച്ചില്ലെങ്കില്‍ അത് സിഡ്‌ന് വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിന്റെ തൂക്കക്കുറവ് ശ്രദ്ധിക്കണം

കുഞ്ഞിന്റെ തൂക്കക്കുറവ് ശ്രദ്ധിക്കണം

കുഞ്ഞിനുണ്ടാവുന്ന തൂക്കക്കുറവ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വെല്ലുവിളി തന്നെയാണ്. കാരണം തൂക്കക്കുറവുള്ള കുട്ടികളില്‍ പലപ്പോഴും സിഡ്‌സ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മാസം തികയാതെ ജനിച്ച കുഞ്ഞിന് തൂക്കം വളരെ കുറവായിരിക്കും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയേയും ആരോഗ്യത്തേയും സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കുട്ടികളില്‍ ശ്വാസതടസ്സത്തിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ ആവില്ല. ഇത് ഇടക്കിടക്ക് കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ജലദോഷവും ശ്വാസതടസ്സവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കുഞ്ഞ് ഉറങ്ങുന്ന വശം ശ്രദ്ധിക്കണം

കുഞ്ഞ് ഉറങ്ങുന്ന വശം ശ്രദ്ധിക്കണം

കുഞ്ഞ് ഉറങ്ങുന്ന വശവും ഏത് സൈഡിലേക്ക് ആണ് കിടന്ന് ഉറങ്ങുന്നത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പുറം തിരിഞ്ഞും ഒരു വശത്തേക്ക് തിരിഞ്ഞും ആണ് കുഞ്ഞ് ഉറങ്ങുന്നത് എന്നുണ്ടെങ്കില്‍ സിഡ്‌സ് വരുന്നതിനുള്ള സാധ്യത ഇരട്ടിയാണ്. ഇത് കൂടുതല്‍ അപകടത്തിലേക്കുംപ കുഞ്ഞിന്റെ ജീവന്‍ വരെ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കുഞ്ഞിന്റെ ഉറങ്ങുന്ന വശം പ്രധാനപ്പെട്ടതാണ്. മാത്രമല്ല കുഞ്ഞിനെ എപ്പോഴും സ്വസ്ഥമായി മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ ശീലിക്കണം. അതിന് തക്ക രീതിയില്‍ വേണം എപ്പോഴും കുഞ്ഞിനെ കിടത്തുന്നത്.

പുകവലിക്കുന്നതിലെ അപകടം

പുകവലിക്കുന്നതിലെ അപകടം

പുകവലിക്കുന്ന മാതാപിതാക്കള്‍ അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി സിഡ്‌സ് അല്ലെങ്കിലും ആണെങ്കിലും കുഞ്ഞിന് അടുത്ത് നിന്ന് പുകവലിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം അത് കുഞ്ഞിനുണ്ടാക്കുന്ന ദോഷം ചില്ലറയല്ല. പലപ്പോഴും ഇത്തരം അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധയും കരുതലും അമ്മമാര്‍ കുഞ്ഞിന് നല്‍കേണ്ടതാണ്. കുഞ്ഞിനടുത്ത് നിന്ന് പുകവലിക്കുകയും അല്ലെങ്കില്‍ പുകവലിക്കുന്നവരുടെ അടുത്ത് കുഞ്ഞിനെ കൊണ്ടു പോവുകയോ ചെയ്താല്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്കും കുഞ്ഞ് ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നു.

English summary

How to prevent Sudden infant death syndrome

SIDS (Sudden infant death syndrome) is the unexplained death of a baby, read more about this.
X
Desktop Bottom Promotion