For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിലെ ദഹന പ്രശ്‌നം നിസ്സാരമല്ല: പരിഹാരം ഉടന്‍ കണ്ടെത്തണം

|

കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും മാതാപിതാക്കളുടെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് പരിഹാരം കാണുന്നതിന് ഒരിക്കലും അവഗണിക്കരുത് എന്നുള്ളതാണ് സത്യം. എന്നാല്‍ കുഞ്ഞുങ്ങളിലെ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

How To Improve Digestion

അതിലുപരി ആരോഗ്യത്തിന് എങ്ങനെയാണ് ഇത് പ്രതിസന്ധി ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. കുഞ്ഞുങ്ങളിലെ ദഹന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് മുന്‍പ് ഇതിന്റെ കാരണങ്ങള്‍ എന്താണെന്നും അപകടം എന്താണെന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നും നമുക്ക് നോക്കാം. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് ദഹനപ്രക്രിയയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞുങ്ങളില്‍ ആസിഡ് റിഫ്‌ലക്‌സിനും കാരണമാകുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്നും പരിഹാരം എന്നും നമുക്ക് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് കുഞ്ഞുങ്ങളിലെ ദഹന പ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് വൈറല്‍ അണുബാധ. ഇത്തരത്തിലുള്ള ബാക്ടീരിയല്‍ അണുബാധക്ക് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആദ്യ മാസങ്ങളില്‍ കുഞ്ഞിന് പലപ്പോഴും വായുസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഗ്യാസ് പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നു. എന്നാല്‍ വളരുന്നതിന് അനുസരിച്ച് ഇതിന് മാറ്റം വരുന്നുണ്ട്. കുഞ്ഞുങ്ങള്‍ കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്ക് മലബന്ധം ഉണ്ടാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

ലാക്ടോസ് അസഹിഷ്ണുത

ലാക്ടോസ് അസഹിഷ്ണുത

കുട്ടികളില്‍ ലാക്ടോസ് അസഹിഷ്ണുത ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം ദഹനമാണ് ഇതിന്റെ പ്രധാന കാരണം. പലപ്പോഴും ഇത് തന്നെയാണ് ലാക്ടോസ് പ്രശ്‌നത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും വൈകിക്കരുത് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ലാക്ടോസ് അസഹിഷ്ണുത പോലുള്ളവ കുഞ്ഞിന് വയറു വേദന പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്തൊക്കെയാണ് കുഞ്ഞിലുണ്ടാവുന്ന സാധാരണ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍ എന്തെല്ലാം?

ലക്ഷണങ്ങള്‍ എന്തെല്ലാം?

ശിശുക്കളിലെ മോശം ദഹനവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ചില ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അസാധാരണമായ വിധം പനി, ഛര്‍ദ്ദി, വയറിളക്കം, വയറു വേദന, മലബന്ധം, വയര്‍ വീര്‍ക്കുന്ന അവസ്ഥ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം അവസ്ഥകള്‍ മാതാപിതാക്കളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദഹന പ്രശ്‌നങ്ങള്‍ ഉള്ള കുട്ടികളില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണമായി മാറുന്നതാണ്. അതുകൊണ്ട് ഏേതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

എപ്പോള്‍ ഡോക്ടറെ സമീപിക്കണം?

എപ്പോള്‍ ഡോക്ടറെ സമീപിക്കണം?

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞിന് ഇതുപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നതിന് വൈകേണ്ടതില്ല. കടുത്ത പനി, അതികഠിനമായ വയറിളക്കം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, അല്ലെങ്കില്‍ പതുക്കെ ശരീരഭാരം കൂടുന്നത്, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഛര്‍ദ്ദി, രക്തം തുപ്പുന്നത്, നിര്‍ജ്ജലീകരണം, അമിത ക്ഷീണം, മലത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കുഞ്ഞില്‍ ആണെങ്കില്‍ ഒരിക്കലും അത് നിസ്സാരവത്കരിക്കരുത് എന്നതാണ് സത്യം. കുഞ്ഞുങ്ങളിലെ ദഹനം മെച്ചപ്പെടുത്താന്‍ ഉള്ള വീട്ടുവൈദ്യങ്ങള്‍ എന്തൊക്കയെന്ന് നോക്കാം.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

കുട്ടികളില്‍ മസ്സാജ് ചെയ്യുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങളുടെ കുഞ്ഞിന് മസാജ് ചെയ്യുന്നത് പല ദഹനപ്രശ്‌നങ്ങളും ലഘൂകരിക്കാന്‍ സഹായിക്കുന്നതാണ്. പൊക്കിളിന് ചുറ്റും മസാജ് ചെയ്ത് കൈകള്‍ ക്ലോക്ക് വൈസ് ആയി മസ്സാജ് ചെയ്യുക. ഒരു വിരലില്‍ നിന്ന് മുഴുവന്‍ കൈപ്പത്തിയുപയോഗിച്ചും മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ദഹന പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ചൂടുവെള്ളം പിടിക്കേണ്ടത്

ചൂടുവെള്ളം പിടിക്കേണ്ടത്

ഒരു പാത്രം ചൂടുവെള്ളം, വൃത്തിയുള്ള ഒരു തുണി എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍. അതിന് വേണ്ടി ഒരു പാത്രത്തില്‍ ഇളം ചൂടുവെള്ളത്തില്‍ വൃത്തിയുള്ള തുണി മുക്കിവെച്ച് അത് വയറ്റില്‍ വെക്കാവുന്നതാണ്. ഒരു മിനിറ്റ് നേരം ഇത് കുഞ്ഞിന്റെ വയറ്റില്‍ വെക്കണം. ഇത് രണ്ട് മൂന്ന് പ്രാവശ്യം ചെയ്യേണ്ടതാണ്. ദിവസത്തില്‍ 2 തവണ ഇത് ചെയ്യാവുന്നതാണ്. ഇത് കുഞ്ഞിന് അസിഡിറ്റി പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ഗ്യാസ്, വയറിളക്കം എന്നിവയ്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മുലപ്പാല്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മുലപ്പാല്‍ നല്‍കുമ്പോള്‍ അമ്മമാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി അമ്മമാര്‍ ശ്രദ്ധിക്കേണ്ടതാണ്. പാല്‍ വയറ്റില്‍ നിന്നും തിരികെ വരാതിരിക്കുന്നതിന് വേണ്ടി ഭക്ഷണം നല്‍കുമ്പോള്‍ കുഞ്ഞിനെ നിവര്‍ത്തി നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരു ഫീഡിന് ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും ബ്രേക്ക് എടുക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെകുഞ്ഞുങ്ങളെ വലക്കും ആ വയറുവേദന നിസ്സാരമല്ല: കാരണങ്ങള്‍ ഇങ്ങനെ

most read:ഉറക്കക്കുറവ് കുട്ടികളില്‍ അപകടമാവുമ്പോള്‍ അറിയേണ്ട കാരണം

English summary

How To Improve Digestion in Toddlers In Malayalam

Here in this article we are sharing some tips to improve the digestion in toddlers in malayalam. Take a look.
Story first published: Saturday, April 9, 2022, 13:57 [IST]
X
Desktop Bottom Promotion