Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
കുഞ്ഞിന്റെ കണ്ണിലെ അണുബാധയും നിറംമാറ്റവും ശ്രദ്ധിക്കാം
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ നിമിഷവും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം പെട്ടെന്ന് രോഗം പിടിപെടുന്നതിനുള്ള സാധ്യത ഇവരില്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യത്തിലും വളരെയധികം ശ്രദ്ധിക്കണം. കണ്ണിലുണ്ടാവുന്ന അണുബാധ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കുഞ്ഞിലുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാം അല്പം കരുതലോടെ പെരുമാറണം.

ചെറിയ കുട്ടികളിലും ചെങ്കണ്ണ് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ഇത്തരത്തിലുള്ള അണുബാധയെ എങ്ങനെ പ്രതിരോധിക്കണം, അതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. കുഞ്ഞിന് രോഗം ബാധിച്ചാല്‍ കണ്ണിന് ചുറ്റും വീക്കം ഉണ്ടാവുന്നു. അത് മാത്രമല്ല വീക്കം വരുമ്പോള്‍, രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും, ഇത് കണ്ണിന് പിങ്ക് നിറമോ കണ്‍ജങ്ക്റ്റിവിറ്റിസിന്റെ ചുവപ്പോ നല്‍കുകയും ചെയ്യുന്നു.

കാരണങ്ങള്‍
എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞിന് കണ്ണില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിന് പിന്നില്‍ വൈറല്‍ അണുബാധ, കണ്ണുനീര് നാളങ്ങള്‍ അടഞ്ഞത് കണ്‍ജങ്ക്റ്റിവിറ്റിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു. കൂടാതെ മറ്റെന്തെങ്കിലും തരത്തിലുള്ള അണുബാധയും കുഞ്ഞിന് ഈ പ്രശ്നത്തിന് കാരണമാകുന്നുണ്ട്.

ലക്ഷണങ്ങള്‍
കണ്ണിന്റെ വെള്ള പിങ്ക് അല്ലെങ്കില്‍ ചെറുതായി ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നതാണ് ആദ്യ ലക്ഷണം. ഇത് കൂടാതെ കുഞ്ഞിന്റെ കണ്ണ് എപ്പോഴും നിറഞ്ഞിരിക്കുന്നു. ഇത് കൂടാതെ കൂടാതെ കണ്ണിന്റെ പോളകള്‍ ചുവന്ന നിറത്തിലായി മാറുന്നു. സാധാരണ ചുവപ്പിനേക്കാള്‍ കൂടുതലാണ് ഇത്തരം അവസ്ഥയില്‍ ഉണ്ടാവുന്ന കണ്ണിലെ നിറം. എന്തൊക്കെ വീട്ടുവൈദ്യങ്ങള്‍ ആണ് ഇതിന് പരിഹാരം കാണുന്നത് എന്ന് നോക്കാം.

മുലപ്പാല്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ടത്
മുലപ്പാല്‍ കുഞ്ഞിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊളസ്ട്രം മൈക്രോ ന്യൂട്രിയന്റുകളാല്‍ സമ്പുഷ്ടമായതാണ്. കുഞ്ഞിനുണ്ടാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി മുലപ്പാലിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് കുഞ്ഞിന്റെ രണ്ട് കണ്‍പോളകളിലും, ദിവസവും 2 മുതല്‍ 3 തവണ വരെ തുള്ളികള്‍ ഒഴിക്കാവുന്നതാണ്. ഇത് രണ്ട് കണ്ണിലും പുരട്ടാവുന്നതാണ്.

ശുദ്ധമായ വെള്ളം
കുഞ്ഞിന് എപ്പോഴും കണ്ണില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കണ്ണ് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതിന് വേണ്ടി ഒരു മൃദുവായ കോട്ടണ്‍ തുണി എടുത്ത് അത് വെള്ളത്തില്‍ മുക്കി കണ്ണിന് മുകളില്‍ തുടച്ച് കൊടുക്കുക. ഇത് കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിനും സുഖം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

ടീ ബാഗ്
ടീ ബാഗ് നിങ്ങളുടെ കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ തന്നെയാണ് അണുബാധയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് കണ്ണിലെ അണുബാധക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ടീ ബാഗ് ചെറുചൂടുവെള്ളത്തില്‍ മുക്കി ഇത് തണുപ്പിച്ച് കണ്ണിന് മുകളില്‍ ചെറുതായി വെച്ച് കൊടുക്കുക. ഈ ടീ ബാഗ് ഓരോ കണ്ണിലും മാറി മാറി വെക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കണ്ണിന്റെ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുല്ലപ്പൂവ്
മുല്ലപ്പൂവ് എങ്ങനെ കുഞ്ഞിന്റെ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇത് പ്രകൃതിദത്ത കൂളന്റുകളില് പ്രധാനിയാണ്. മുല്ലപ്പൂവിട്ട വെള്ളത്തില്‍ കുഞ്ഞിന്റെ മുഖം കഴുകിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കുഞ്ഞിന്റെ കണ്ണിലെ അണുബാധക്ക് പരിഹാരം നല്‍കുകയും കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ കുഞ്ഞിന്റെ കണ്ണിലെ അണുബാധയെ പ്രതിരോധിക്കാന്‍ മുല്ലപ്പൂവ് ഉപയോഗിക്കാം.



Click it and Unblock the Notifications