For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലം കുഞ്ഞിനെ അപകടത്തിലാക്കും: അമ്മയറിയേണ്ടത് ഇതെല്ലാം

|

വേനല്‍ക്കാലം തുടങ്ങി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയ അവസ്ഥയിലാണ് ഇപ്പോഴത്തെ ചൂട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഓരോ ദിവസവും മുന്നോട്ട് പോവുന്തോറും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. വേനല്‍ക്കാലം നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ ഇത് കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വേനല്‍ക്കാലത്ത് നമ്മള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

കുഞ്ഞിന് തളര്‍ത്തുന്ന വേനല്‍ക്കാലത്തെ പ്രതിരോധിക്കാന്‍ മാതാപിതാക്കള്‍ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരേണ്ടതാണ്. കാരണം ചൂട് ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്കാണ് നമ്മുടെ പിഞ്ച് കുഞ്ഞുങ്ങളെ എത്തിക്കുക. കുഞ്ഞുങ്ങളിലുണ്ടാവുന്ന ചെറിയ മാറ്റം പോലും ശ്രദ്ധിക്കണം.

Health Care Tips For Babies During Summer In Malayalam

മുതിര്‍ന്നവരെന്ന നിലക്ക് നമുക്ക് എത്ര വേണമെങ്കിലും ചൂട് കുറക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാവുന്നതാണ്. നവജാത ശിശുക്കള്‍ ഉള്‍പ്പടെയുള്ള കുട്ടികളുടെ കാര്യത്തില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വേനല്‍ക്കാലം ഒരിക്കലും കുഞ്ഞുങ്ങളെ വെറുതേ വിടുന്നില്ല. ഇവരെ വളരെയധികം കഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സമയം കുഞ്ഞിന് വേണ്ടി എന്തൊക്കെയാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പാല്‍ നല്ലതുപോലെ കൊടുക്കാം

പാല്‍ നല്ലതുപോലെ കൊടുക്കാം

പാല്‍ നല്ലതു പോലെ കുഞ്ഞിന് നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം വേനല്‍ക്കാലം പലപ്പോഴും നിങ്ങളിലും കുഞ്ഞിലും നിര്‍ജ്ജീലീകരണം പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് കുഞ്ഞിന്റെ ശരീരത്തിലും വെള്ളം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ഉണ്ട്. 6 മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരിട്ട് വെള്ളം കുടിക്കാന്‍ കഴിയില്ല, അതിനാല്‍ അമ്മ മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ നേരവും കുഞ്ഞിനെ മുലയൂട്ടുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശത്തിന്റെ ആവശ്യകത 50% വര്‍ദ്ധിക്കുന്നുണ്ട്.

പാല്‍ നല്ലതുപോലെ കൊടുക്കാം

പാല്‍ നല്ലതുപോലെ കൊടുക്കാം

കുഞ്ഞിനെ മുലയൂട്ടുന്നതിന് വേണ്ടി അമ്മമാര്‍ ശ്രമിക്കുമ്പോള്‍ അമ്മയും നല്ലതുപോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി വേനല്‍ക്കാലത്ത് സാധാരണത്തേതിനേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നതിന് ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടതാണ്. സാധാരണ വെള്ളം കുടിക്കുന്നതിനേക്കാള്‍ നാരങ്ങ വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ കുഞ്ഞിനെ പുറത്തിറക്കരുത്

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ കുഞ്ഞിനെ പുറത്തിറക്കരുത്

കുഞ്ഞിന്റെ ആരോഗ്യത്തിനും നിര്‍ജ്ജലീകരണം തടയുന്നതിനും വേണ്ടി കുഞ്ഞിന് പുറത്തിറക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഉള്ള സൂര്യപ്രകാശം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യാവസ്ഥകള്‍ പ്രതിരോധത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന്റെ ചര്‍മ്മത്തില്‍ സൂര്യ രശ്മികള്‍ സൂര്യാഘാതം ഏല്‍പ്പിക്കുന്നുണ്ട്. കുഞ്ഞിന് വേണ്ടി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കുഞ്ഞിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ അത് SPF 15 പരിധിയില്‍ താഴെയാണെന്ന് ഉറപ്പാക്കേണ്ടതാണ്.

വസ്ത്രങ്ങള്‍ അധികം വേണ്ട

വസ്ത്രങ്ങള്‍ അധികം വേണ്ട

കുഞ്ഞിന് തണുപ്പ് കാലത്ത് വസ്ത്രങ്ങള്‍ ഇടുവിക്കുന്നത് നല്ലതാണ്. എന്നാല്‍ വേനല്‍ക്കാലത്ത് കുഞ്ഞിന് വസ്ത്രങ്ങള്‍ ധരിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. പലപ്പോഴും കുഞ്ഞിനെ മുഴുവന്‍ വസ്ത്രങ്ങള്‍ ഇട്ട് കൊടുക്കുന്നവരാവും പലരും. എന്നാല്‍ ഇത് നല്ല ശീലമല്ല. വേനല്‍ക്കാലത്ത് കുഞ്ഞിനെ കനം കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് വസ്ത്രം അസ്വസ്ഥത ഉണ്ടാക്കുന്നത് പോലെ തന്നെ കുഞ്ഞിനും ഇതേ അസ്വസ്ഥത വേനല്‍ക്കാലത്തും ഉണ്ടാവുന്നുണ്ട്.

ശരിയായ സ്ട്രോളറും തൊട്ടിലും വാങ്ങുക

ശരിയായ സ്ട്രോളറും തൊട്ടിലും വാങ്ങുക

നിങ്ങളുടെ കുഞ്ഞ് ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുന്ന സമയം അത് ശരിയായ സ്ഥലമാണെന്നും തണുപ്പ് ഉള്ള സ്ഥലമാണെന്നും ഉറപ്പ് വരുത്തേണ്ടതാണ്. കുഞ്ഞിനെ കിടത്തുന്ന സ്ഥലം എന്തുകൊണ്ടും മികച്ചതായിരിക്കണം. ഒരിക്കലും ശരിയായ വായുസഞ്ചാരം നല്‍കാത്ത സാറ്റിന്‍ ഷീറ്റുകളും കമ്പിളി കിടക്കകളും വളരെ വേഗത്തില്‍ ചൂടാവുകയും ഇത് നിങ്ങളുടെ കുഞ്ഞിന്റെ ഉറക്കത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ ഒരു സ്ട്രോളര്‍ വാങ്ങുമ്പോള്‍, അതും ഭാരം കുറഞ്ഞ തുണികൊണ്ടുള്ള ഒന്ന് തിരഞ്ഞെടുക്കേണ്ടതാണ്. ഇത് കൂടാതെ കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള ഒന്നും സ്‌ട്രോളറില്‍ വെക്കേണ്ടതില്ല. നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ കുഞ്ഞിനെ വേനല്‍ക്കാലത്ത് കാറില്‍ വെക്കരുത് എന്നതാണ്. കാരണം ഇത് അപകടകരമായ അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുന്നുണ്ട്.

കുഞ്ഞിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കുഞ്ഞിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ ചില കുഞ്ഞുങ്ങളില്‍ പലപ്പോഴും പൂര്‍ണമായി വികസിപ്പിച്ച വിയര്‍പ്പ് ഗ്രന്ഥികള്‍ ഉണ്ടാവണം എന്നില്ല. ഈ അവസ്ഥയില്‍ പക്ഷേ കുഞ്ഞിന് അസുഖകരമായ ചൂട് അനുഭവപ്പെടുന്നുണ്ട്. എങ്കിലും ഇത് പലപ്പോഴും പൂര്‍ണ ലക്ഷണങ്ങളോടെ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ്. പക്ഷേ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കുഞ്ഞിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കുഞ്ഞിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കുഞ്ഞിന്റെ സ്മാര്‍ട്‌നസ് നഷ്ടപ്പെടുന്നു, ഇത് അമ്മമാര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ കുഞ്ഞ് വളരെ അലസമായി കാര്യങ്ങള്‍ ചെയ്യുന്നു. അനാവശ്യമായ കരച്ചില്‍ കുഞ്ഞിന് ഉണ്ടാവുന്നു. കുഞ്ഞിന്റെ ചര്‍മ്മം സാധാരണയേക്കാള്‍ വരണ്ടതായി കാണപ്പെടുകയോ അല്ലെങ്കില്‍ വരണ്ടതായി തോന്നുകയോ ചെയ്യുന്നുവെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞ് പാല്‍ കുടിക്കാന്‍ വിസ്സമ്മതിക്കുന്നതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പ്രസവ ശേഷമുള്ള തലവേദന നിസ്സാരമാക്കരുത്: അപകടം തൊട്ടുപുറകേപ്രസവ ശേഷമുള്ള തലവേദന നിസ്സാരമാക്കരുത്: അപകടം തൊട്ടുപുറകേ

പ്രസവ ശേഷം മുടി കൊഴിച്ചില്‍ അകറ്റി പനങ്കുല പോലെ മുടി വരുംപ്രസവ ശേഷം മുടി കൊഴിച്ചില്‍ അകറ്റി പനങ്കുല പോലെ മുടി വരും

English summary

Health Care Tips For Babies During Summer In Malayalam

Here in this article we are sharing some health care tips for babies during summer in malayalam. Take a look.
X
Desktop Bottom Promotion