Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
കുഞ്ഞിന് ആദ്യത്തെ കട്ടിയാഹാരം റാഗി (പഞ്ഞപ്പുല്ല്)
കുഞ്ഞിന്റെ ആദ്യഭക്ഷണം റാഗി(പഞ്ഞപ്പുല്ല്, മുത്താറി)
നമ്മുടെ പൊന്നോമനയ്ക്കു നല്കുന്നതെന്തും സ്പെഷലാകണം എന്നു നാം കരുതും. മുലപ്പാലല്ലാത്ത ആദ്യ ഭക്ഷണവും ഇതില്‍ പെടും.
ആറു മാസം വരെ മുലപ്പാല്‍ തന്നെയാണ് കുഞ്ഞിന് ഏറ്റവും ഉത്തമമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനു ശേഷം അല്പം കട്ടി ഭക്ഷണം എന്നതു കൊടുക്കാറാകുമ്പോഴാണ് അമ്മമാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുക. എന്താണ് എന്റെ വാവയ്ക്ക ഏറ്റവും ചേര്‍ന്നത് എന്നത്.
കുഞ്ഞിന് സാധാരണ ഗതിയില്‍ നാട്ടില്‍ പുറത്തെ ഭക്ഷണങ്ങളാണ് കട്ടിയാഹാരമായി ആദ്യം പരീക്ഷിയ്ക്കാറ്. ഇതില്‍ കായപ്പൊടി, പ്രത്യേകിച്ചും കണ്ണന് കായ ഉണക്കിപ്പൊടിച്ചു കുറുക്കി നല്‍കുന്നത്, റാഗി എന്നിവയെല്ലാം പെടും. ടിന് ഫുഡുകള്‍ ഒഴിവാക്കുക തന്നെ വേണം. അമ്മയ്ക്കുണ്ടാക്കാന് എളുപ്പമെങ്കിലും കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ഇതില്‍ കുറവാകും.
കുഞ്ഞിനു നല്കാവുന്ന ആദ്യ ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ച ചിലതിന്റെ പേരെടുക്കുമ്പോള്‍ ഒന്നാം സ്ഥാനത്തു നില്ക്കാന് യോഗ്യതയുളള ഒന്നാണ റാഗി. മുത്താറി എന്നും പഞ്ഞപ്പുല്ലെന്നും നാടന്‍ പേരുകളുള്ള ഇത് കുട്ടിയ്ക്കു നല്കാവുന്ന നല്ലൊന്നാന്തരം ആദ്യ കട്ടി ഭക്ഷണം, ആദ്യത്തെ കുറുക്ക് എന്നു തന്നെ പറയാം.
മുത്താറി അഥവാ റാഗി അഥവാ പഞ്ഞപ്പുല്ല് കുഞ്ഞിന്റെ ആദ്യ ഭക്ഷണമായി നല്‍കണം, നല്‍കാം എന്നു പറയുന്നതിന് അടിസ്ഥാനമായി കാര്യങ്ങള്‍ പലതുണ്ട്. ഇതെക്കുറിച്ചറിയൂ,

കുഞ്ഞരിപ്പല്ലുകള്ക്കും എല്ലിനും
കുഞ്ഞുങ്ങളുടെ കുഞ്ഞരിപ്പല്ലുകള്ക്കും എല്ലിനും അത്യാവശ്യമാണ് കാല്‍സ്യം. പഞ്ഞപ്പുല്ലില് കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഗോതമ്പിനേക്കാളും അരിയേക്കാളും ഒന്‍പതു മടങ്ങു കൂടുതല്‍ കാല്‍സ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ എല്ലിനും പല്ലിനും ഒരു പോലെ സഹായകമാകുന്നു.

അയേണ്‍
ധാരാളം അയേണ്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. കുട്ടികളില്‍ ഹീമോഗ്ലോബിന്‍ ഉല്പാദനത്തിനു ഗുണകരമാണെന്നു മാത്രമല്ല, തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യം കൂടിയാണ്. മറ്റേതിനേക്കാളും ഏഴിരട്ടി കൂടുതല്‍ അയേണ്‍ ഇതിലുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച 2 വയസാകുമ്പോഴേയ്ക്കും 80 ശതമാനമാകുമെന്നാണ് പറയുന്നത്. ഈ സമയത്ത് തലച്ചോറിലെ കോശങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് അയേണ്‍ അത്യാവശ്യമാണ്. ഓര്മ, ബുദ്ധി, കാര്യങ്ങള്‍ ഗ്രഹിയ്ക്കുക തുടങ്ങിയ കുഞ്ഞിന്റെ കഴിവുകള്‍ക്ക് റാഗി സഹായിക്കുന്നു.

പ്രതിരോധ വ്യവസ്ഥ
മറ്റേതു ധാന്യങ്ങളേക്കാള്‍ മൂന്നു മടങ്ങ് കൂടുതല്‍ സിങ്ക് ഇതിലുണ്ട്. കോശങ്ങള്‍ക്ക് ബാക്ടീരിയ പോലുള്ള രോഗാണുക്കളോട് ചെറുത്തു നില്‍ക്കാനുള്ള കരുത്ത് ഇതു നല്കുന്നു. കുഞ്ഞിനു രോഗം വരാതെ കാക്കുന്നുവെന്നു മാത്രമല്ല, പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിന്റെ പ്രതിരോധ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഇതു സഹായിക്കുന്നു. കുഞ്ഞിനെ അണുബാധകളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ ഇത് ഏറെ സഹായകമാണ്.

ദഹിയ്ക്കുന്ന
പെട്ടെന്നു തന്നെ കുഞ്ഞിനു ദഹിയ്ക്കുന്ന ഒരു ഭക്ഷണം കൂടിയാണ് റാഗി. ഇതിലെ ഡയെറ്ററി ഫൈബറാണ് ഇതിനു സഹായിക്കുന്നത്. കുഞ്ഞുങ്ങളിലുണ്ടാകുന്ന മലബന്ധത്തിനുളള നല്ലൊന്നാന്തരം ഭക്ഷണം കൂടിയാണിത്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ റാഗി അഥവാ പഞ്ഞപ്പുല്ല് കുഞ്ഞിന്റെ മസില് വളര്‍ച്ചയില്‍ കാര്യമായ പങ്കു വഹിയ്ക്കുന്നുണ്ട്. മസില് രൂപപ്പെടുവാനും വളരുവാനുമെല്ലാം ഇതു സഹായിക്കുന്നു.

കുഞ്ഞിന്റെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം
കുഞ്ഞിന്റെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണ് മുത്താറി. ഇതിലെ അമിനോ ആസിഡുകളാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. കുഞ്ഞിന്റെ ചര്‍മത്തില്‍ ചുളിവുകള്‍ വരുന്നതൊഴിവാക്കാനും നല്ല ചര്‍മം നല്‍കാനുമെല്ലാം ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹ സാധ്യത
കുഞ്ഞുങ്ങളിലേ, കുട്ടികളിലെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇത്. പ്രത്യേകിച്ചും ജനിയ്ക്കുമ്പോള്‍ ഷുഗര്‍ ബേബിയായി ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്സ് ഏറെ കുറവാണ്. ഇതു കൊണ്ടു തന്നെ പ്രമേഹം പോലുളള അവസ്ഥകളില്‍ നിന്നും കുഞ്ഞിനു രക്ഷയാകുന്ന ഭക്ഷണമാണിത്.

വയറിന്, ശരീരത്തിന്
വയറിന്, ശരീരത്തിന് സ്വാഭാവിക തണുപ്പു നല്കുന്ന ഇതിന് കുഞ്ഞുങ്ങളിലെ ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കാനാകും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കുഞ്ഞിന് നല്ല ഉറക്കവും നല്കുന്നു. കുഞ്ഞിന് വിശപ്പു മാറുവാന്‍ സഹായിക്കുന്നതും നല്ല രീതിയില്‍ ഉറങ്ങാന്‍ കുഞ്ഞിനെ സഹായിക്കും. കുഞ്ഞുങ്ങളില്‍ ഉണ്ടാകാനിടയുള്ള പോഷകക്കുറവുകള്‍ പരിഹരിയ്ക്കുവാനും അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമമാണ് റാഗി ആദ്യ ഭക്ഷണമായി കുറുക്കി കൊടുക്കുന്നത്. ശര്‍ക്കരയും പാലും ഉപയോഗിച്ച് ഇതു കുറുക്കിയെടുക്കാം. മുലപ്പാലിനു ശേഷം കുഞ്ഞിന് നല്കാവുന്ന മികച്ച ആദ്യ ഭക്ഷണം തന്നെയാണ് റാഗി അഥവാ മുത്താറി അഥവാ പഞ്ഞപ്പുല്ല്.



Click it and Unblock the Notifications