Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കുഞ്ഞിന് തെളിഞ്ഞ നിറത്തിന് ചെറുപയർ പൊടി മാജിക്
കുഞ്ഞിന്‍റെ ചർമ്മ സംരക്ഷണം എന്നും അമ്മമാർക്ക് തലവേദന തന്നെയാണ്. പല വിധത്തിലുള്ള സോപ്പുകൾ മാറി മാറി കുഞ്ഞിന്‍റെ ചർമ്മത്തിൽ അമ്മമാർ ഉപയോഗിക്കാറുണ്ട്. ഏതെങ്കിലും നല്ല ഗുണം നൽകും എന്ന് വിചാരിച്ചാണ് അമ്മമാർ ഓരോ ബേബി സോപ്പും ഉപയോഗിക്കുന്നത്. എന്നാൽ സോപ്പ് ഉപയോഗിക്കുന്നത് കുഞ്ഞിന്‍റെ ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് നമുക്ക് ഇനി ചെറുപയർ പൊടി ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ചർമ്മത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
കുഞ്ഞിന്‍റെ ചർമ്മത്തിന്‍റെ കാര്യത്തില്‍ വെല്ലുവിളി ഉയർത്തുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് ചെറുപയർ പൊടി തേക്കാവുന്നതാണ്. എന്നാൽ ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ചർമസംരക്ഷണത്തിന്‍റെ കാര്യത്തിൽ പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തിൽ എങ്ങനെയെല്ലാം ചെറുപയർ പൊടി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ചെറുപയര്‍ പൊടിയിട്ട് കുഞ്ഞിനെ കുളിപ്പിക്കുന്നതിലൂടെ അത് കുഞ്ഞ് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
കുഞ്ഞിനെ കുളിപ്പിക്കുന്നതിന് വേണ്ടി എങ്ങനെ ചെറുപയർ പൊടി തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി അൽപം ചെറുപയർ, കാൽകപ്പ് അരിപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവയാണ് ആവശ്യമുള്ളത്. ഒരു കപ്പ് ചെറുപയർ മിക്സിയിൽ പൊടിച്ച് പൊടിയാക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്യണം. ഇതിലേക്ക് അൽപം അരിപ്പൊടി ചേർക്കാവുന്നതാണ്. കുഞ്ഞിനെ കുളിപ്പിക്കുന്നതിന് വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്.

കുഞ്ഞിന് നിറം
കുഞ്ഞിന് നല്ല നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒരു ഓപ്ഷനാണ് ചെറുപയർ പൊടി. ഇത് തേച്ച് ദിവസവും കുഞ്ഞിനെ കുളിപ്പിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ചർമ്മത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിലൂടെ അത് ചർമ്മത്തിലെ കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുൻപ് ഇത് പത്ത് മിനിട്ട് നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കുക.

ചർമ്മം സോഫ്റ്റ് ആക്കുന്നു
ചർമ്മം സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറുപയർ പൊടി. ഇത് ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന് ചർമ്മത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പെട്ടെന്ന് സഹായിക്കുന്ന ഒന്നാണ് ചെറുപയർ പൊടി. ഇത് തേച്ച് കുളിപ്പിക്കുന്നതിലൂടെ അത് കുഞ്ഞി ചർമ്മത്തെ സോഫ്റ്റ് ആക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ചർമ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വരണ്ട ചർമ്മം
കുഞ്ഞിന്റെ വരണ്ട ചർമ്മം എപ്പോഴും അമ്മമാർക്ക് തലവേദന ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെറുപയർ പൊടി തേച്ച് കുഞ്ഞിനെ കുളിപ്പിക്കുന്നതിന് ശ്രമിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ വരണ്ട ചർമ്മത്തിന് പരിഹാരം നൽകി ചർമ്മത്തിന്‍റെ അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ വരണ്ട ചർമ്മം എന്തുകൊണ്ടും ചർമ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കി ചർമ്മത്തിന് നല്ല സോഫ്റ്റ്നസ് നൽകുന്നതിന് ചെറുപയർ പൊടി ഇട്ട് കുഞ്ഞിനെ കുളിപ്പിക്കണം.

ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു
ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിന് വേണ്ടി കുഞ്ഞിനെ നമുക്ക് ചെറുപയർ പൊടിയിട്ട് കുളിപ്പിക്കാവുന്നതാണ്. ഇത് കുഞ്ഞിന്‍റെ ചർമ്മത്തിൽ നിന്ന് ജലാംശം നിലനിർത്തുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുൻപ് ഈ ചെറുപയർ പൊടിയിട്ട് കുളിപ്പിക്കാവുന്നതാണ്.

പിഗ്മെന്‍റെഷന്‍
കുഞ്ഞിനും പല വിധത്തിലുള്ള പിഗ്മെന്റേഷൻ ഉണ്ടാകുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിനും സൂര്യപ്രകാശത്തിൽ നിന്ന് രക്ഷിക്കുന്നതിനും നമുക്ക് കുഞ്ഞിനെ ചെറുപയർ പൊടിയിട്ട് കുളിപ്പിക്കാവുന്നതാണ്. ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇപ്പോൾ പറഞ്ഞത്. ഇതിൽ ശ്രദ്ധിക്കേണ്ടത് മഞ്ഞൾ അധികം ചേർക്കാൻ പാടില്ല എന്നുള്ളതാണ്. എന്നാൽ ഇത് കുഞ്ഞുങ്ങളില്‍ തേച്ച് പിടിപ്പിക്കുമ്പോൾ യാതൊരു വിധത്തിലുള്ള അലർജിയും ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.



Click it and Unblock the Notifications
