Just In
Don't Miss
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Automobiles
ഗോള്‍ഡന്‍ ടയറും, പ്രീമിയം ലുക്കും; Activa പ്രീമിയം എഡിഷന്റെ പുതിയ ചിത്രങ്ങളുമായി Honda
- Movies
ഞങ്ങൾ പൊതുമുതൽ അല്ല; പാപ്പരാസികളോട് തപ്സി പന്നു
- Sports
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
- News
വരുന്നു 'കേരള സവാരി'... സര്‍ക്കാരിന്റെ ഓണ്‍ലൈൻ ടാക്സി സര്‍വീസ് നാളെ തുടങ്ങി
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
കുഞ്ഞുങ്ങളുടെ ഉറക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തമം ഈ ഭക്ഷണങ്ങള്‍
നാം കഴിക്കുന്ന ഏതൊരു ഭക്ഷണത്തിന്റെയും പോഷകങ്ങള്‍ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. ചില ഭക്ഷണങ്ങള്‍ നമ്മെ ഉണര്വുമുള്ളവരാക്കുമ്പോള് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ കുഞ്ഞിന് അത്താഴത്തിന് ശേഷം സുഖകരമായ ഉറക്കം നല്കുന്നു. നിങ്ങളുടെ കുഞ്ഞിന് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ.
Most
read:
മുലപ്പാല്‍
വര്‍ദ്ധിക്കും
ആരോഗ്യവും;
ഇതായിരിക്കണം
മുലയൂട്ടുന്ന
അമ്മമാരുടെ
ഭക്ഷണം

ഓട്സ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ്. ഇന്‍സുലിന്‍ ഉല്‍പ്പാദനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന മെലറ്റോണിന്റെ മികച്ച ഉറവിടം കൂടിയാണിത്. ഇന്‍സുലിന്‍ നിങ്ങളെ ഉറക്കം വരാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് വിവിധ രൂപങ്ങളില്‍ ഓട്സ് തയ്യാറാക്കാം, അതില്‍ ഏറ്റവും ലളിതമായത് ഓട്സ് കഞ്ഞിയാണ്. ഇത് കുഞ്ഞുങ്ങള്‍ക്ക് ദഹിപ്പിക്കാന്‍ എളുപ്പവുമാണ്. രുചിയും പോഷകഗുണവും മെച്ചപ്പെടുത്താന്‍ ഇത് ആപ്പിളുമായി കലര്‍ത്തി നല്‍കുക.

ചോറ്
ചോറ്, ഗ്ലൈസെമിക് ഇന്‍ഡക്സില്‍ ഉയര്‍ന്നതാണെന്ന് അറിയപ്പെടുന്നു. ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ച് ചോറ് കഴിക്കുന്നത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോറ് കഴിച്ചതിന് ശേഷം പലര്‍ക്കും ഉറക്കം വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലായില്ലേ? ചോറ് കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നു.
Most
read:40നു
ശേഷം
സ്ത്രീകളുടെ
രോഗപ്രതിരോധ
ശേഷിക്ക്

ചീര
ഇരുമ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ചീര. ആവശ്യമായ പോഷകങ്ങള്‍ നല്കുന്നതിനു പുറമേ, പ്രോട്ടീനുകളെ സമന്വയിപ്പിക്കാന്‍ നമ്മുടെ ശരീരം ഉപയോഗിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ 'ഉറക്ക ഹോര്‍മോണായ' മെലറ്റോണിന്റെ ഉല്പാദനത്തിനും ട്രിപ്റ്റോഫാന്‍ സഹായിക്കുന്നു. ചീരയ്ക്ക് മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, അതിലൊന്നു മാത്രമാണ് ഉറക്കം പ്രേരിപ്പിക്കുന്ന ഗുണം.

ചെറി
നിങ്ങളുടെ കുഞ്ഞിന്റെ അത്താഴത്തിന് വേണ്ട മറ്റൊരു മികച്ച ഭക്ഷണമാണ് ചെറികള്‍. അവ ഉറക്ക ഹോര്‍മോണായ മെലറ്റോണിന്‍ കൊണ്ട് സമ്പുഷ്ടമാണ്. അവ വളരെ രുചികരവുമായതിനാല്‍ നിങ്ങളുടെ കുട്ടി അവ എളുപ്പത്തില്‍ കഴിക്കുകയും ചെയ്യും.
Most
read:പെണ്ണിന്
ഇതൊന്നും
ഇല്ലെങ്കില്‍
ആരോഗ്യവുമില്ല

പഴം
നേന്ത്രപ്പഴത്തിന് മൃദുവും മധുരവും ഉള്ളതിനാല്‍ പല കുഞ്ഞുങ്ങളും ഇത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവയില്‍ നല്ല അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ, ഇത് സ്വാഭാവിക മസില് റിലാക്സന്റാണ്. പേശികള്‍ വിശ്രമിപ്പിക്കാന്‍ ഇത് സഹായിക്കുന്നതിനാല്‍ നിങ്ങളുടെ കുഞ്ഞിന് നല്ല ഉറക്കം നല്കുന്നു. വാഴപ്പഴത്തില്‍ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മെലറ്റോണിന്‍, സെറോടോണിന്‍ എന്നിവയും നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്.

വാല്‍നട്ട്
വാല്‍നട്ട് ശരീരത്തെ സെറോടോണിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് തലച്ചോറിനെ ശാന്തമാക്കുകയും മാനസികാവസ്ഥയെ ബാധിക്കുകയും ചെയ്യുന്ന ഒരു രാസവസ്തുവാണ്. ഇത് അവരെ കൂടുതല്‍ നേരം നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു. വാല്‍നട്ടില്‍ മെലറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ കുഞ്ഞിന്റെ അത്താഴത്തില്‍ വാല്‍നട്ട് നല്‍കുക.
Most
read:പപ്പായ
ഇല
ജ്യൂസ്
കുടിച്ചാല്‍
ശരീരത്തിലെ
മാറ്റം
ഇത്

പയര്‍വര്‍ഗങ്ങള്‍
പയര്‍വര്‍ഗ്ഗങ്ങളില്‍ പൊതുവേ പ്രോട്ടീനും ട്രിപ്റ്റോഫാനും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് കഴിക്കുന്നത് കുട്ടികള്‍ക്ക് മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കുന്നു. ഇവയില്‍ ഉയര്‍ന്ന പ്രോട്ടീനും ഇരുമ്പ്, പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിനുകള്‍ കെ, സി, ബി -6 എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്ക് മികച്ചതും പോഷകപ്രദവുമായ അത്താഴ ഭക്ഷണമാക്കി മാറ്റുന്നു. കുട്ടികള്‍ക്ക് ചെറുപയര്‍ വേവിച്ച് കൊടുക്കുക.

പാല്
കിടക്കുന്നതിനു മുമ്പ് പാല് കുടിക്കുന്നത് ഒരു മികച്ച ആശയമാണ്. എന്നാല്‍ പാലിന് പുറമേ, ചീസ്, പനീര്‍ തുടങ്ങിയ മറ്റ് പാലുല്‍പ്പന്നങ്ങളും ട്രിപ്റ്റോഫാന്‍ കൊണ്ട് സമ്പുഷ്ടമാണ്. അതിനാല്‍, ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഒരു പാത്രത്തില്‍ വാഴപ്പഴം പാലില്‍ ചതച്ച് കൊടുക്കുക. ഇത് നിങ്ങളുടെ കുഞ്ഞിന് രാത്രി മുഴുവന്‍ സുഖമായി ഉറങ്ങാന്‍ സഹായിക്കും.
Most
read:രോഗപ്രതിരോധശേഷി
വേണോ?
ഈ
ജ്യൂസില്‍
പലതുണ്ട്
ഗുണം

പൈനാപ്പിള്‍
പൈനാപ്പിള്‍ വലിയ അളവില്‍ മെലറ്റോണിന്‍ വര്‍ദ്ധിപ്പിക്കുന്നു. പലര്‍ക്കും അറിയില്ലെങ്കിലും, ഓട്സിനേക്കാളും വാഴപ്പഴത്തേക്കാളും മെലറ്റോണിന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു.