Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
കുഞ്ഞിന് 2 വയസ്സോ, ഇനിയുള്ള ഭക്ഷണം ബുദ്ധിശക്തിക്ക്
കുഞ്ഞിന്‍റെ ആരോഗ്യത്തിന് വേണ്ടി വളരെയധികം ശ്രദ്ധിക്കുന്നവരാണ് അമ്മമാർ. ഗർഭിണിയാവുന്ന അന്നു മുതൽ തന്നെ കുഞ്ഞിന്‍റെ ആരോഗ്യം ഓരോ അമ്മമാർക്കും വളരെയധികം വിലപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഗർഭകാലത്തുണ്ടാവുന്ന ഓരോ മാറ്റവും നിങ്ങൾ വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കുന്നതും. പ്രസവ ശേഷം ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടുകയുള്ളൂ. അതിന് ശേഷം കുഞ്ഞിന്‍റെ ദഹനത്തിനും ആരോഗ്യത്തിനും ഉതകുന്ന രീതിയിൽ ഉള്ള ഭക്ഷണങ്ങൾ അമ്മമാർ നൽകുന്നു. കുഞ്ഞിന് പ്രായം കൂടുന്നതിലൂടെ അമ്മമാരുടെ ആധിയും വർദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് പിന്നില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. എന്തൊക്കെയെന്ന് പലപ്പോഴും പലർക്കും അറിയില്ല. കുഞ്ഞിന് ഒരു വയസ്സ് തികഞ്ഞ് കഴിഞ്ഞാൽ എന്തൊക്കെ ഭക്ഷണം കൊടുക്കണം, രണ്ട് വയസ്സ് തികഞ്ഞാൽ അതിൽ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. കുഞ്ഞിന് നൽകുന്ന ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്ന് നമുക്ക് നോക്കാം.

കലോറി
രണ്ട് വയസ്സുള്ള കുഞ്ഞിന് ഈ പ്രായത്തിൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഊർജ്ജം തന്നെയാണ്. 14 മാസം പ്രായമുള്ള കുട്ടികൾക്ക് ഏറ്റവും വലിയ ആവശ്യകത ഊർജ്ജമാണ്. ആദ്യ മാസങ്ങളിൽ നിന്ന് 1000 കലോറി അവരുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ധാരാളമായിരുന്നു. എന്നാൽ പിന്നീട് ഇതിന്‍റെ ആവശ്യകത 1200-1300 കലോറി വരെ ആയി മാറുന്നുണ്ട്. അതുകൊണ്ട് കുഞ്ഞിന് കലോറി കൂടുതൽ ഉള്ള ഭക്ഷണം കൊടുക്കുന്നതിന് ശ്രദ്ധിക്കണം.

പ്രോട്ടീൻ
പ്രോട്ടീൻ കുഞ്ഞിന്‍റെ വളർച്ചക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ്. ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുഞ്ഞിന് നൽകാൻ ശ്രദ്ധിക്കണം. ദിവസവും കുഞ്ഞിന് 13-15 ഗ്രാം വരെയെങ്കിലും പ്രോട്ടീൻ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ കൂടുതൽ അടങ്ങിയ ഭക്ഷണം കുഞ്ഞിന് നൽകുന്നതിന് ശ്രദ്ധിക്കണം.

കാർബോഹൈഡ്രേറ്റ്
കുഞ്ഞിന്‍റെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചിലതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കാർബോഹൈഡ്രേറ്റ്. ഇത് കുഞ്ഞിന്‍റെ തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മുതിർന്ന ഒരാൾക്ക് വേണ്ട അതേ അളവിൽ തന്നെ കാർബോഹൈഡ്രേറ്റ് കുഞ്ഞിനും അത്യാവശ്യമായി വേണം. ഇത് കുഞ്ഞിന്‍റെ വളർച്ചക്ക് വളരെയധികം സഹായിക്കുന്നതാണ്.

ഫൈബർ
ഫൈബർ അടങ്ങിയ ഭക്ഷണം കുഞ്ഞിന്‍റെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിവസവും 19 ഗ്രാം ഫൈബർ എങ്കിലും കുഞ്ഞിന്‍റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. കാരണം ഇത് കുഞ്ഞിന്‍റെ ദഹന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും കുഞ്ഞിൻറെ ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിനും എല്ലാം വളരെയധികം സഹായിക്കുന്നുണ്ട്.

സോഡിയം
സോഡിയം ധാരാളം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മുതിർന്നവർക്കും കുഞ്ഞിനും എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് സോഡിയം. ദിവസവും 1 ഗ്രാം എങ്കിലും സോഡിയം നിങ്ങളുടെ കുഞ്ഞിന്‍റെ ഭക്ഷണത്തിന്‍റെ ശീലത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ വളർച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട്.

അയേൺ
അയേൺ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ദിവസവും 1mg എങ്കിലും അയേൺ കുഞ്ഞിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് കുഞ്ഞിൽ ഉണ്ടാവുന്ന അനീമിയ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വെള്ളം
ഒരിക്കലും കുഞ്ഞിന് വെള്ളം കൊടുക്കുന്നതിൽ പിശുക്ക് കാണിക്കരുത്. ഇത് കുഞ്ഞിന് വേണ്ടത്ര ലഭിച്ചില്ലെങ്കിൽ അത് പലപ്പോഴും നിർജ്ജലീകരണം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. ഇത് കുഞ്ഞിലുണ്ടാക്കുന്ന അപകടം ചില്ലറയല്ല. ദിവസവും ഒരു ലിറ്റർ വെള്ളമെങ്കിലും കുഞ്ഞിന് നൽകുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ അപകടത്തിലേക്ക് എത്തുന്നുണ്ട്. ഇത് കൂടാതെ കുഞ്ഞിന്‍റെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

മുലപ്പാല്‍
കുഞ്ഞ് പ്രായമായി എന്ന് കരുതി മുലപ്പാല്‍ നൽകാതിരിക്കരുത്. രണ്ട് വയസ്സ് പ്രായമായ കുഞ്ഞുങ്ങളിൽ മുലപ്പാല്‍ നൽകുന്നതിന്
ഒരു തരത്തിലും തടസ്സം വരുത്തേണ്ടതില്ല. ഇത് കുഞ്ഞിന് അണുബാധയുണ്ടാക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഇറച്ചി
അൽപം ഇറച്ചി കുഞ്ഞിന് കൊടുത്ത് ശീലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മത്സ്യവും ഇറച്ചിയും അൽപാൽപമായി കുഞ്ഞിന് നൽകുന്നതിന് ശ്രദ്ധിക്കണം. 30 ഗ്രാം എങ്കിലും ഇറച്ചി നൽകുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കുഞ്ഞിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ചീസ്
കുഞ്ഞിന് ചീസ് നൽകാവുന്നതാണ്. ഇത് കുഞ്ഞിന് ആവശ്യത്തിന് കാൽസ്യവും പ്രോട്ടീനും എല്ലാം ലഭിക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന്‍റെ കൃത്യമായ വളർച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട് ചീസ്. എല്ലിന്‍റേയും പല്ലിന്‍റേയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ചീസ്.

ബീന്‍സ്
ബീൻസ് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് കുഞ്ഞിനും വളരെയധികം സഹായിക്കുന്നുണ്ട്. അൽപം ബീൻസ് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് ബീൻസിൽ. ഇത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

മുട്ട
മുട്ട കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ കുഞ്ഞിന്‍റെ ആരോഗ്യവും നോക്കുന്നവർക്ക് മുട്ട നല്ലൊരു ഓപ്ഷനാണ്. ഇതിൽ വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്നങ്ങൾക്കും മികച്ച് നിൽക്കുന്നതാണ് മുട്ട.



Click it and Unblock the Notifications
