For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയാല്‍ അമാന്തം അരുത്

|

ഇപ്പോള്‍ നാം നിരന്തരം കാണുന്നതും കേള്‍ക്കുന്നതുമായ ഒരു വാര്‍ത്തയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുന്നതും ദാരുണമായി കുഞ്ഞുങ്ങള്‍ നമ്മുടെ കൈ വിട്ടു പോവുന്നതും. എന്നാല്‍ കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ നമ്മള്‍ ആദ്യം ചെയ്യേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇത് തിരിച്ചറിയാത്തത് പലപ്പോഴും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്ന് വയസ്സുകാരന്‍ നാണയം വിഴുങ്ങി ജീവന്‍ വെടിഞ്ഞപ്പോഴും ഇന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞ് റംമ്പൂട്ടാന്‍ കുരു ശ്വാസകോശത്തില്‍ കുടുങ്ങി അത്ഭുതകരമായി രക്ഷപ്പെട്ടതും എല്ലാം നാം കണ്ടതാണ്.

ആര്‍ത്തവമില്ല, നെഗറ്റീവ് പ്രഗ്നന്‍സി ടെസ്റ്റുംആര്‍ത്തവമില്ല, നെഗറ്റീവ് പ്രഗ്നന്‍സി ടെസ്റ്റും

എന്നാല്‍ കുഞ്ഞുങ്ങള്‍ കളിക്കുമ്പോഴോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുമ്പോഴോ എന്തെങ്കിലും വിഴുങ്ങി തൊണ്ടയില്‍ കുടുങ്ങിയാല്‍ നിര്‍ബന്ധമായും നല്‍കേണ്ട ചില പ്രഥമ ശുശ്രൂഷകള്‍ ഉണ്ട്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയതായി സംശയം തോന്നിയാല്‍ ഒരിക്കലും അമാന്തം വിചാരിക്കരുത്. ഉടന്‍ തന്നെ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവരെ കൊണ്ട് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട നല്‍കേണ്ട പ്രഥമ ശുശ്രൂഷ എന്ന് നമുക്ക് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ലക്ഷണങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കടുത്ത ശ്വാസതടസ്സം, ശ്വാസമെടുക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട്, ശരീരം നീലനിറമാവുന്നത്, നിര്‍ത്താതെയുള്ള ചുമ, കുഞ്ഞ് പെട്ടെന്ന് തളര്‍ന്ന് പോവുന്നത്, ബോധക്ഷയം, നെഞ്ച് വേദന തുടങ്ങിയവയാണ് കുഞ്ഞിലുണ്ടാവുന്ന പ്രാഥമിക ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഇത്തരം സംശയങ്ങള്‍ തോന്നിയാല്‍ ഉടനേ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാവുന്ന തരത്തിലേക്കും കുഞ്ഞിന്റെ ജീവന്‍ അപഹരിക്കുന്ന തരത്തിലേക്കും എത്താതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ചെയ്യേണ്ട പ്രാഥമ ശുശ്രൂഷകള്‍ ഇതെല്ലാമാണ്.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണെങ്കില്‍ കുട്ടിയെ പുറം ഭാഗം നെഞ്ചോട് ചേരുന്ന തരത്തില്‍ ചേര്‍ത്ത് പിടിച്ച് വയറിന്റെ താഴെയുള്ള സ്ഥലത്ത് ശക്തിയായി അമര്‍ത്താന്‍ ശ്രദ്ധിക്കണം. ഒരു കൈയ്യുടെ മുഷ്ടി ചുരുട്ടിയ ശേഷം മറുകൈ മുകളില്‍ മൂടി വെച്ചാണ് അമര്‍ത്തേണ്ടത്. എന്നാല്‍ തീരെ ചെറിയ കുട്ടികളാണെങ്കില്‍ കൈമുട്ടിലോ കാല്‍മുട്ടിലോ കമ്‌ഴ്ത്തി കിടത്തി കൈയ്യിലെടുത്തതിന് ശേഷം തോളുകള്‍ക്കിടയിലുള്ള ഭാഗത്ത് 4-5 തവണ ശക്തിയായി തട്ടുന്നതിന് ശ്രദ്ധിക്കുക. ഈ സമയം വായ തള്ളവിരല്‍ കൊണ്ട് തുറന്ന് പിടിക്കാനും ശ്രദ്ധിക്കണം. ഇത്രയും ചെയ്തിട്ടും കുഞ്ഞ് വിഴുങ്ങിയ വസ്തു പുറത്തെത്തിയില്ലെങ്കില്‍ കുഞ്ഞിനെ മലര്‍ത്തികിടത്തി രണ്ട് വിരലുകള്‍ ഉപയോഗിച്ച് നെഞ്ചിന് നടുവില്‍ ശക്തിയായി അഞ്ച് തവണ അമര്‍ത്തുന്നതിന് ശ്രദ്ധിക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടുന്നതിന് ശ്രദ്ധിക്കണം. ഈ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള അമാന്തവും കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള അവസ്ഥകള്‍ ഒരിക്കലും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 വിഴുങ്ങിയ വസ്തു എങ്ങനെ തിരിച്ചറിയും?

വിഴുങ്ങിയ വസ്തു എങ്ങനെ തിരിച്ചറിയും?

വിഴുങ്ങിയ വസ്തു എങ്ങനെ തിരിച്ചറിയും എന്നുള്ളത് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. വിഴുങ്ങിയത് എന്താണെന്നും അത് വിഴുങ്ങിയപ്പോള്‍ കുഞ്ഞിന് എന്തൊക്കെ ലക്ഷണങ്ങള്‍ ഉണ്ടെന്നും ആദ്യം മനസ്സിലാക്കേണ്ടതാണ്. ശാരീരിക പരിശോധനയില്‍ വായ, തൊണ്ട, ശ്വാസകോശം എന്നിവയിലാണ് ആദ്യം ശ്രദ്ധിക്കുക. ഡോക്ടര്‍ ഇനിപ്പറയുന്ന ഒന്നോ അതിലധികമോ പരിശോധനകള്‍ നടത്തിയേക്കാം. ഇതിലൂടെ കുഞ്ഞിന്റെ അസ്വസ്ഥതകള്‍ ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

എക്‌സ-റേ

എക്‌സ-റേ

നാണയങ്ങള്‍, ബാറ്ററികള്‍, മെറ്റല്‍ കളിപ്പാട്ടങ്ങള്‍, അസ്ഥികള്‍ എന്നിവ പോലെയുള്ള ഈ ഫോര്‍മാറ്റില്‍ ദൃശ്യമാകുന്ന ഏതെങ്കിലും വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതിന് കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവയുടെ എക്‌സ്-റേ നടത്താവുന്നതാണ്. സാധാരണ എക്‌സ്-റേയില്‍ കാണാത്ത കുടുങ്ങിയ വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുന്നതിന് ബാരിയം ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തിയ എക്‌സ്-റേ ഉപയോഗിക്കാനും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ പരിശോധനയിലൂടെ ഡോക്ടര്‍ക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു.

അതല്ലെങ്കില്‍ ചെയ്യേണ്ടത്

അതല്ലെങ്കില്‍ ചെയ്യേണ്ടത്

വോയ്സ് ബോക്സിന് മുകളിലുള്ള സ്ഥലത്ത് പ്രത്യേക ഫൈബര്‍ ഒപ്റ്റിക് ലൈറ്റ് ഉപയോഗിച്ച് ഡോക്ടര്‍ നേരിട്ട് പരിശോധന നടത്താം അല്ലെങ്കില്‍ ഡെന്റല്‍ മിറര്‍ ഉപയോഗിച്ച് പരോക്ഷ പരിശോധന നടത്താം. ഈ നടപടിക്രമങ്ങള്‍ക്ക് കുഞ്ഞും സഹകരിക്കേണ്ടത് അത്യാവശ്യമാണ്. അന്നനാളത്തിലെ വസ്തുക്കള്‍ കാണുന്നതിന് ഫൈബര്‍ ഒപ്റ്റിക് സ്‌കോപ്പ് (എന്‍ഡോസ്‌കോപ്പി) ഉള്ള നേരിട്ടുള്ള വിഷ്വലൈസേഷന്‍ ആവശ്യമായി വന്നേക്കാം. ഇത് സാധാരണയായി ഓപ്പറേറ്റിംഗ് റൂമിലോ ആണ് നടത്തുന്നത്. എന്തൊക്കെയെങ്കിലും കുഞ്ഞ് എന്തെങ്കിലും വിഴുങ്ങിയെന്ന് സംശയം തോന്നിയാല്‍ ഉടനേ തന്നെ വൈദ്യസഹായം തേടുക.

English summary

First Aid For A Baby Who Has Swallowed Something

Here in this article we are discussing about the first aid for a baby or child who has swallowed something dangerous. Read on.
X
Desktop Bottom Promotion