For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര്‍ന്നവരേക്കാള്‍ ഗുരുതരം കുഞ്ഞുങ്ങളിലെ മലബന്ധം

|

കുഞ്ഞുങ്ങളില്‍ മലബന്ധം ഉണ്ടാവുന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് അവരുടെ മാനസികാവസ്ഥ പുറമേ പറയാന്‍ സാധിക്കുമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അവരുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായി പറയാന്‍ സാധിക്കുകയില്ല. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ് എന്തുകൊണ്ടും മലബന്ധം ഒരു വലിയ വെല്ലുവിളി തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Constipation In Babies

കുഞ്ഞിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് പോവാന്‍ അധികം താമസമില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ കുഞ്ഞിലുണ്ടാവുന്ന ചെറിയ ആരോഗ്യമാറ്റം പോലും അവഗണിച്ച് വിടരുത്‌. ഒരു കുഞ്ഞിന് മലബന്ധം ഉണ്ടാകുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും മറ്റ് പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം, മലം പോകുമ്പോള്‍ വേദന, വയറുവേദന എന്നിവയെല്ലാം കുട്ടികളില്‍ ഉണ്ടാവുന്നുണ്ട്. ഒരു വയസ്സിന് താഴെയുള്ള മിക്ക ശിശുക്കളും മലമൂത്രവിസര്‍ജ്ജനം നടത്താതെ ദിവസങ്ങളോളം കഴിഞ്ഞേക്കാം. എന്നാല്‍ ഇത് മനസ്സിലാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഒരു കുഞ്ഞിന്റെ മലബന്ധത്തിന്റെ പ്രാഥമിക ലക്ഷണം കഠിനവും വരണ്ടതുമായ വിസര്‍ജ്യം ആണ്, ഇത് സാധാരണയായി ഡയപ്പറില്‍ വ്യക്തമായി കാണപ്പെടുന്നു. ഇത് കൂടാതെ കുഞ്ഞിന് താഴെ പറയുന്ന ലക്ഷണങ്ങളും ഉണ്ടാവുന്നുണ്ട്. വയറ്റില്‍ നിന്ന് പോവുമ്പോള്‍ ഉള്ള ബുദ്ധിമുട്ടാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഇത് പലപ്പോഴും കുഞ്ഞിന്റെ മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായി അമ്മമാര്‍ക്ക് മനസ്സിലാക്കുന്നതിന് കഴിയുന്നുണ്ട്. ഗ്യാസ് അടിഞ്ഞുകൂടുന്നത് കാരണം വയര്‍ വീര്‍ക്കുന്നു. ഇത് കൂടാതെ മലമൂത്ര വിസര്‍ജ്ജന സമയത്ത് ഗ്യാസ് പുറത്തുവരുന്നു. ഇത് കൂടാതെ ഇതിന്റെ ഫലമായി പലപ്പോഴും മറ്റ് ചില ലക്ഷണങ്ങളിലേക്കും ഇത് നയിച്ചേക്കാം.

കുട്ടി മലമൂത്ര വിസര്‍ജ്ജനം നടത്താത്തത്

കുട്ടി മലമൂത്ര വിസര്‍ജ്ജനം നടത്താത്തത്

കുട്ടിയില്‍ മലമൂത്രവിസര്‍ജ്ജനത്തിന്റെ ആവൃത്തി കുറയുന്നത് കുട്ടികളിലെ മലബന്ധത്തിന്റെ കൃത്യമായ സൂചകമായിരിക്കും. ഓരോ ശിശുവിനും വ്യത്യസ്ത മലമൂത്രവിസര്‍ജ്ജന പാറ്റേണുകള്‍ ഉണ്ട്. ഇതും ശ്രദ്ധിക്കുകയും അമ്മമാര്‍ മനസ്സിലാ്കകുകയും വേണം. കുഞ്ഞിന്റെ മലമൂത്ര വിസര്‍ജ്ജന ദിനചര്യയിലോ ഡയപ്പര്‍ മാറുന്നതിന് ഇടയിലോ നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ശിശുക്കളില്‍ മലബന്ധം ഉണ്ടാവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ ഇത് കൂടാതെ താഴെ പറയുന്ന അവസ്ഥകള്‍ കുഞ്ഞിന്റെ മലബന്ധത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ചൂടുള്ള കാലാവസ്ഥയില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും മലബന്ധത്തിന് കാരണമാകും. അനുയോജ്യമല്ലാത്ത ഫോര്‍മുല ഫീഡ് മലബന്ധത്തിന് കാരണമാകും. പുതിയ ഫോര്‍മുലകളിലേക്ക് പെട്ടെന്ന് മാറുന്നത് പോലും താല്‍ക്കാലിക മലബന്ധത്തിന് കാരണമാകും. അതുകൊണ്ട് കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

കാരണങ്ങള്‍

കാരണങ്ങള്‍

കുഞ്ഞിന് മുലകുടി മാറുകയാണെങ്കില്‍, ഖരഭക്ഷണത്തില്‍ നാരിന്റെ അഭാവം മലബന്ധത്തിന് കാരണമാകും അതും ശ്രദ്ധിക്കണം. മലദ്വാരത്തിനടുത്തുള്ള വിള്ളല്‍ കുഞ്ഞിന് പലപ്പോഴും വേദനാജനമായ അവസ്ഥയുണ്ടാക്കും. അതിനാല്‍, അവര്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുന്നു. ഇത് മലബന്ധത്തിലേക്ക് നയിച്ചേക്കാം. ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ഇതിന് പിന്നിലുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

അപായ അനോറെക്റ്റല്‍ തകരാറുകള്‍ (മലദ്വാരത്തിലോ മലാശയത്തിലോ ഉള്ള വൈകല്യങ്ങള്‍), ഡയബറ്റിസ് ഇന്‍സിപിഡസ് (ശരീരം അധികമൂത്രം ഉത്പാദിപ്പിക്കുന്ന ഒരു രോഗം), ഹൈപ്പോതൈറോയിഡിസം (തൈറോയ്ഡ് ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നില്ല), സുഷുമ്‌നാ നാഡിയിലെ അസാധാരണതകള്‍, ഹിര്‍ഷ്‌സ്പ്രംഗ്‌സ് രോഗം (വന്‍കുടലിലെ നാഡീകോശങ്ങളുടെ അഭാവം) എന്നിവയെല്ലാം ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകാം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

 ശിശുക്കളില്‍ മലബന്ധം മനസ്സിലാക്കാം?

ശിശുക്കളില്‍ മലബന്ധം മനസ്സിലാക്കാം?

താഴെപ്പറയുന്ന പരിശോധനകളിലൂടെ ഒരു ശിശുരോഗവിദഗ്ദ്ധന് സാധാരണയായി ഒരു കുഞ്ഞിന്റെ മലബന്ധത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇതിന്റെ ഫലമായി കുഞ്ഞിന്റെ മെഡിക്കല്‍ ചരിത്രം, ഭക്ഷണ രീതികള്‍ അല്ലെങ്കില്‍ മുന്‍കാല രോഗങ്ങള്‍ എന്നിവയും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ നല്‍കുന്ന ഫോര്‍മുല അല്ലെങ്കില്‍ സോളിഡ് ഡയറ്റിനെക്കുറിച്ച് ഡോക്ടര്‍ ചോദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

ശാരീരിക പരിശോധന

ശാരീരിക പരിശോധന

എന്തെങ്കിലും കാഠിന്യം, വീക്കം, പിണ്ഡങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ഡോക്ടര്‍ വയറില്‍ പതുക്കെ സ്പര്‍ശിച്ചേക്കാം. കുഞ്ഞിന്റെ വയറിലെ ശബ്ദം കേള്‍ക്കാന്‍ ഡോക്ടര്‍ക്ക് സ്റ്റെതസ്‌കോപ്പ് ഉപയോഗിക്കാം. ഈ നടപടിക്രമങ്ങളിലൂടെ മിക്ക കുഞ്ഞുങ്ങള്‍ക്കും മലബന്ധം കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് കുഞ്ഞിന്റെ മലബന്ധത്തിനുള്ള ചികിത്സ എന്നും നമുക്ക് നോക്കാവുന്നതാണ്.

മലബന്ധത്തിനുള്ള ചികിത്സ എന്താണ്?

മലബന്ധത്തിനുള്ള ചികിത്സ എന്താണ്?

താഴെ പറയുന്ന ജീവിതശൈലി മാറ്റങ്ങള്‍ ശിശുക്കളിലെ മലബന്ധം ചികിത്സിക്കാന്‍ സഹായിച്ചേക്കാവുന്നതാണ്. അവയില്‍ പെടുന്നതാണ് എന്തുകൊണ്ടും കുഞ്ഞിനെ കുളിപ്പിക്കുക എന്നത്. ഇളം ചൂടുവെള്ളത്തിലെ കുളി വയറിലെ പേശികളെ വിശ്രമിക്കാനും വയറ്റിലെ കാഠിന്യം ഇല്ലാതാക്കാനും സഹായിക്കും. കുഞ്ഞിനെ ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക. നിങ്ങള്‍ക്ക് ചെറിയ കുഞ്ഞുങ്ങളെ അവരുടെ പുറകില്‍ ഇരുത്തി അവരുടെ കാലുകള്‍ സൌമ്യമായി സൈക്കിള്‍ ചവിട്ടി വ്യായാമം ചെയ്യാവുന്നതാണ്.

പരിഹാരം കാണാന്‍

പരിഹാരം കാണാന്‍

കുഞ്ഞിന്റെ ആരോഗ്യത്തിനും മലബന്ധത്തിനും വേണ്ടി നമുക്ക് കുഞ്ഞിന് എന്തൊക്കെ നല്‍കണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കുഞ്ഞിന് മികച്ച നാരുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അത്യാവശ്യം ഭക്ഷണം കഴിക്കാന്‍ ആയ കുഞ്ഞിന് ഗോതമ്പ്, ബാര്‍ലി, ഓട്സ് എന്നിവ നല്‍കാവുന്നതാണ്. ബീന്‍സ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും ആപ്പിള്‍ പോലുള്ള പഴങ്ങളും കുഞ്ഞിന് നല്‍കാവുന്നതാണ്. മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്ക് നന്നായി അരിഞ്ഞ ഉയര്‍ന്ന നാരുകളുള്ള പഴങ്ങള്‍ അടങ്ങിയ ധാന്യ കഞ്ഞികള്‍ നല്‍കാവുന്നതാണ്.

കുട്ടികളിലെ ഛര്‍ദ്ദിക്ക് ഫലപ്രദമായ വീട്ടുപരിഹാരങ്ങള്‍കുട്ടികളിലെ ഛര്‍ദ്ദിക്ക് ഫലപ്രദമായ വീട്ടുപരിഹാരങ്ങള്‍

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

English summary

Constipation In Babies: Symptoms, Causes And Home Remedies In Malayalam

Here in this article we are discussing about the causes, symptoms and home remedies in malayalam. Take a look.
X
Desktop Bottom Promotion