For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ തിണര്‍പ്പ് നിസ്സാരമാക്കരുത്: ഗുരുതര രോഗത്തിന്റെ ലക്ഷണമാവാം

|

കുഞ്ഞുങ്ങളില്‍ പലപ്പോഴും കാണുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പും ചുവന്ന പാടുകളും. എന്നാല്‍ ഇത് നിസ്സാരമായി കാണാവുന്ന ഒന്നല്ല എന്നുള്ളതാണ് സത്യം. പിന്നീട് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചെറിയ കുട്ടികളിലും ഇത്തരത്തിലുള്ള തിണര്‍പ്പ് സാധാരണമാണ്. ഇത് കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ കുറക്കുകയാണ് ചെയ്യുന്നത്.

Common Viral Rashes in Babies

ചില കുട്ടികളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പിന്നില്‍ ഇത്തരത്തിലുള്ള തിണര്‍പ്പ് സാധാരണമാണ് എന്നതാണ്. മിക്ക കേസുകളിലും ഇത് പലപ്പോഴും ചിക്കന്‍പോക്‌സ്, അഞ്ചാംപനി എന്നീ അവസ്ഥകള്‍ക്കും എത്തുന്നുണ്ട്. കുട്ടികളില്‍ പുറം, നെഞ്ച്, മുഖം എന്നീ ഭാഗങ്ങളിലാണ് ഇത്തരം തിണര്‍പ്പുകള്‍ കാണപ്പെടുന്നത്. ചിലരില്‍ രക്തസ്രാവവും പനിയും ഉണ്ടാവുന്നുണ്ട്. കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന വൈറല്‍ അണുബാധയും അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് വൈറല്‍ തിണര്‍പ്പ്?

എന്താണ് വൈറല്‍ തിണര്‍പ്പ്?

നിങ്ങളുടെ ശരീരത്തില്‍ തിണര്‍പ്പ് സാധാരണമാണ്. എന്നാല്‍ അത് കുട്ടികളില്‍ ഉണ്ടാവുന്നത് അല്‍പം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതാണ്. സാധാരണ തിണര്‍പ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഉണ്ടാവുന്ന ചില തിണര്‍പ്പുകള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് സാധാരണ തിണര്‍പ്പിന് വിപരീതമായി ശരീരത്തിന്റെ രണ്ട് വശത്തുമായാണ് കാണപ്പെടുന്നത്. ഇത് പലപ്പോഴും വൈറല്‍ അണുബാധ മൂലം സംഭവിക്കുന്നതാണ്. ഇത് ചുവന്ന നിറത്തിലോ അല്ലെങ്കില്‍ പിങ്ക് നിറത്തിലോ ആയിരിക്കും. ഇത്തരത്തിലുള്ള അണുബാധകള്‍ പ്രധാനമായും കാണുന്നത് പുറംഭാഗത്തും നെഞ്ചിലും ആയിരിക്കും. മൂക്കൊലിപ്പ്, പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിനൊടൊപ്പം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നത് നല്ലതാണ്. ഇതിന് വേണ്ടി ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

വിവിധ തരത്തിലുള്ള അണുബാധയും തിണര്‍പ്പും

വിവിധ തരത്തിലുള്ള അണുബാധയും തിണര്‍പ്പും

വിവിധ തരത്തിലുള്ള അണുബാധയും തിണര്‍പ്പും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ കുഞ്ഞില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുണ്ടാവുന്ന അണുബാധകള്‍ക്ക് പല വിധത്തിലുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് പലപ്പോഴും ഇത്തരം അണുബാധകളെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ചില വൈറല്‍ അണുബാധകളും തിണര്‍പ്പും ഏതൊക്കെയെന്ന് നോക്കാം.

റോസോള

റോസോള

കുട്ടികളില്‍ കാണുന്ന ഇത്തരം അവസ്ഥകള്‍ വൈറല്‍ അണുബാധയുടെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് കൂടാതെ ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ കാണപ്പെടുന്നത് വയറ്റില്‍ കാണപ്പെടുന്ന ചെറിയ ചുവന്ന നിറത്തിലുള്ള കുത്തുകളാണ്. ഇതിന്റെ ലക്ഷണങ്ങളോടെ ആദ്യം പ്രകടമാവുന്നത് പലപ്പോഴും പനിയാണ്. 3-5 ദിവസം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന പനിയാണ് ആദ്യ ലക്ഷണം. ഇതിന് പിന്നാലെയാണ് ശരീരത്തില്‍ ചുവന്ന നിറത്തിലുള്ള തിണര്‍പ്പുകള്‍ കാണപ്പെടുന്നത്. എന്നാല്‍ ഇതിന് ചികിത്സ ആവശ്യമില്ല എന്നതാണ്. ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു തരം വൈറല്‍ അണുബാധയാണ് ഇത്. 6 മാസം മുതല്‍ 2 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഇത്തരം അണുബാധകള്‍ കൂടുതലായി കാണപ്പെടുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

ഇന്നത്തെ കാലത്തും ചിക്കന്‍പോക്‌സ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് ഇതിന് പിന്നിലുള്ളത്. ഇതില്‍ പലപ്പോഴും നെഞ്ചിലാണ് കൂടുതല്‍ തിണര്‍പ്പ് കാണപ്പെടുന്നത്. വാക്‌സിനേഷന്‍ എടുക്കാത്ത ചെറിയ കുട്ടികളിലും ഇത് സാധാരണമാണ് എന്നതാണ് സത്യം. കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കിയില്ലെങ്കില്‍ ഇത് വളരെ വേഗത്തില്‍ പടരുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് കുഞ്ഞിന് വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആദ്യം പ്രത്യക്ഷപ്പെടുന്നത് ദ്രാവകമായിട്ടാണ്. പിന്നീട് അത് കുമിളകള്‍ ആയി മാറുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അപ്രത്യക്ഷമായി മാറുകയും ചെയ്യുന്നുണ്ട്.

റുബെല്ല

റുബെല്ല

റുബെല്ല അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മൂക്കില്‍ നിന്നും വായില്‍ നിന്നും ഉള്ള ദ്രാവകങ്ങള്‍ വഴിയാണ് ഇത് പകരുന്നത്. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നത് പലപ്പോഴും മുഖത്താണ്. മുഖത്ത് ചെറിയ രീതിയിലുള്ള തിണര്‍പ്പ് കാണപ്പെടുന്നതാണ് എന്നതാണ് ആദ്യ ലക്ഷണം. നിങ്ങളുടെ കുഞ്ഞിന് MMR (മീസില്‍സ്, മുണ്ടിനീര്, റുബെല്ല) വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ രോഗം ബാധിക്കുന്നതിനുള്ള സാധ്യതയില്ല.റുബെല്ല ബാധിച്ച് കഴിഞ്ഞാല്‍ അത് പലപ്പോഴും രക്തപരിശോധന അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ കൃത്യമായ പരിശോധന നടത്തി രോഗം കൃത്യമായി മനസ്സിലാക്കി ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ.

എങ്ങനെ ഇത് കുട്ടികളിലേക്ക്?

എങ്ങനെ ഇത് കുട്ടികളിലേക്ക്?

റുബെല്ല ജര്‍മ്മന്‍ മീസില്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇത് പകര്‍ച്ചവ്യാധിയാണ് എന്നതാണ് സത്യം. ഗര്‍ഭസമയത്ത് ഇത് കുഞ്ഞിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ വൈറസ് ജനന വൈകല്യങ്ങളിലേക്കും അസാധാരണ പ്രശ്‌നങ്ങളിലേക്കും കുഞ്ഞിനെ എത്തിച്ചേക്കാം. രോഗം ബാധിച്ച് കഴിഞ്ഞാല്‍ കുട്ടികളില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്. പേശികളില്‍ വേദന അല്ലെങ്കില്‍ വേദന, നേരിയ പനി, കണ്ണുകളിലെ ചുവന്ന നിറം, തലവേദന, മുഖത്ത് പിങ്ക് അല്ലെങ്കില്‍ ചുവന്ന തിണര്‍പ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

അഞ്ചാംപനി

അഞ്ചാംപനി

അഞ്ചാം പനിയാണ് കുട്ടികളില്‍ അണുബാധ വര്‍ദ്ധിപ്പിക്കുന്ന മറ്റൊന്ന്. ഇത് ശ്വാസകോശപ്രശ്‌നമാണ്. അഞ്ചാംപനിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് ശ്രദ്ധിക്കണം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളില്‍ ആണ് ഇത് സംഭവിക്കുന്നത്. രോഗം ബാധിച്ച് രോഗം പുറത്തേക്ക് വരുന്നതിന് 10-14 വരെ ദിവസങ്ങള്‍ എടുക്കുന്നു. ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മൂന്നോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമാണ് തിണര്‍പ്പ് രൂപത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ വാക്‌സിന്‍ എടുക്കുന്നതിലൂടെ അത് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇവയില്‍ ആദ്യം അത് രോമത്തിന് മുകളില്‍ ചുവന്ന നിറത്തിലുള്ള കുത്തുകളായി കാണപ്പെടുന്നു. പിന്നീട് അത് ശരീരം മൊത്തം വ്യാപിക്കുന്ന തിണര്‍പ്പായി മാറുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ കുട്ടികളില്‍ കണ്ണുകളില്‍ വീക്കം, മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നിവയുണ്ടാവുന്നു.

ഫിഫ്ത്ത് ഡിസീസ്

ഫിഫ്ത്ത് ഡിസീസ്

അഞ്ചാം രോഗം അഥവാ ഫിഫ്ത്ത് ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളില്‍ സാധാരണയായി ഉണ്ടാകുന്ന ഒരു വൈറല്‍ അണുബാധയാണ് ഇത്. ഇതിനെ 'സ്ലാപ്പ്ഡ് ചീക്ക് ഡിസീസ്' എന്നും വിളിക്കുന്നുണ്ട്. ഇത്തരം രോഗം കുട്ടികളില്‍ ഉണ്ടാവുന്നതിന് പിന്നില്‍ പാര്‍വോവൈറസ് ബി 19 ആണ്. ഇത് ഒരു വൈറല്‍ രോഗമാണ് എന്ന് നമുക്കറിയാം. കുഞ്ഞിന്റെ കൈകള്‍, കാലുകള്‍, കവില്‍ എന്നീ ഭാഗങ്ങളില്‍ ചുവന്ന നിറത്തില്‍ തിണര്‍പ്പ് പോലെ കാണപ്പെടുന്നു. ഇത് കൂടാതെ ഇത് കവിളില്‍ അടി കിട്ടിയതു പോലുള്ള പാടുകളും ഉണ്ടാക്കുന്നുണ്ട്. ഇത് പിന്നീട് കൈകാലുകളിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് പറയുന്നത് പനി, മൂക്കടപ്പ്, ചര്‍മ്മത്തിലെ പാടുകള്‍, കണ്ണുകളുടെ ചുവന്ന നിറം, വയറിളക്കം എന്നിവയാണ്.

കൈ, കാല്‍, വായ എന്നിവിടങ്ങളില്‍ തിണര്‍പ്പ്

കൈ, കാല്‍, വായ എന്നിവിടങ്ങളില്‍ തിണര്‍പ്പ്

കുട്ടികളില്‍ ഇത്തരത്തിലുള്ള തിണര്‍പ്പുകള്‍ നാം പലപ്പോഴായി കണ്ടിട്ടുണ്ട്. എന്നാല്‍ ഈ അണുബാധ കുഞ്ഞിനെ മാത്രമല്ല മുതിര്‍ന്നവരേയും ബാധിക്കുന്നുണ്ട്. എങ്കിലും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി ഇത് കണ്ട് വരുന്നത്. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗം ഭേദമാവുന്നു. കോക്സാക്കി വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറല്‍ അണുബാധയാണ ഇതിന് കാരണം. ഈ പകര്‍ച്ചവ്യാധിയുടെ ആദ്യ ലക്ഷണം എന്ന് പറയുന്നത് കുമിളകളോ വായിലുണ്ടാവുന്ന വ്രണമോ ആണ്. പിന്നീട് ഇത് കുഞ്ഞിന്റെ കൈകളിലേക്കും കാലുകളിലേക്കും വ്യാപിച്ചേക്കാം.

വൈറല്‍ തിണര്‍പ്പ് പകര്‍ച്ചവ്യാധിയാണോ?

വൈറല്‍ തിണര്‍പ്പ് പകര്‍ച്ചവ്യാധിയാണോ?

കുട്ടികളില്‍ കാണപ്പെടുന്ന എല്ലാ വിധത്തിലുള്ള തിണര്‍പ്പും പകര്‍ച്ച വ്യാധിയല്ല. എന്നാല്‍ നമ്മള്‍ നിസ്സാരമാക്കി വിടുന്ന ചില വൈറല്‍ തിണര്‍പ്പുകള്‍ അതിഭയങ്കരമായ പകര്‍ച്ചവ്യാധിയാണ് എന്നുള്ളതാണ് സത്യം. പല കാരണങ്ങള്‍ കൊണ്ട് ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. പലതും വായുവിലൂടെയാണ് പകരുന്നത്. സ്ഥിരമായി ജലദോഷവും പനിയും ഉണ്ടാവുന്ന കുട്ടികള്‍ക്ക് ഇത്തരം അണുബാധകള്‍ കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ മുകളില്‍ പറഞ്ഞ അണുബാധകള്‍ക്ക് എതിരേയുള്ള വാക്‌സിന്‍ എടുക്കാത്ത കുട്ടികളിലും അപകടാവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്.

ഗര്‍ഭത്തില്‍ അപകടമുണ്ടെങ്കില്‍ ആദ്യദിനം തന്നെ അറിയാംഗര്‍ഭത്തില്‍ അപകടമുണ്ടെങ്കില്‍ ആദ്യദിനം തന്നെ അറിയാം

most read:30-കളിലെ ഗര്‍ഭധാരണത്തിന് മുന്‍പ് ഈ ടെസ്റ്റുകള്‍ നിര്‍ബന്ധം

English summary

Common Viral Rashes in Babies : Types, Symptoms And Treatment In Malayalam

Here in this article we are discussing about the types, symptoms and treatment in malayalam. Take a look.
X
Desktop Bottom Promotion