For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിച്ച ഉടനേ കൊളസ്ട്രം കുഞ്ഞിന് നൽകുന്നത് ദീർഘായുസ്

|

ഒരു കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അമ്മയിൽ നിന്ന് കുഞ്ഞിന് നൽകുന്ന മുലപ്പാലാണ് കൊളസ്ട്രം എന്ന് പറയുന്നത്. ഒരു കുഞ്ഞിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആദ്യ പാൽ ആണ് കൊളസ്ട്രം. ഇത് കുഞ്ഞിന് വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അമ്മയുടെ ആദ്യ പാൽ ഒരു കാരണവശാലും കളയാതെ വേണം കുഞ്ഞിന് നൽകേണ്ടത്. കൊളസ്ട്രം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്തെന്നാൽ കുറച്ച് ദിവസങ്ങളിൽ സാധാരണ ലഭിക്കുന്ന മുലപ്പാലിനെ ഉൾക്കൊള്ളുന്നതിന് കുഞ്ഞിന്റെ ദഹന വ്യവസ്ഥയെ പ്രാപ്തമാക്കുന്നതിന് കൊളസ്ട്രം സഹായിക്കുന്നുണ്ട്.

<strong>Most read: അമ്മ ഒരുപിടികശുവണ്ടി കഴിച്ചാൽ കുഞ്ഞ് മിടുമിടുക്കൻ </strong>Most read: അമ്മ ഒരുപിടികശുവണ്ടി കഴിച്ചാൽ കുഞ്ഞ് മിടുമിടുക്കൻ

പ്രസവിക്കുന്നതിന് തൊട്ട് മുന്‍പ് തന്നെ എല്ലാ സ്ത്രീകളിലും കൊളസ്ട്രം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ ധാരാളം ആന്റി ബോഡികൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാംകുഞ്ഞിന്റെ ആരോഗ്യത്തിനെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇതിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവായിരിക്കും. ഇളം മഞ്ഞ നിറത്തിലുള്ള പാലാണ് കൊളസ്ട്രം എന്ന് പറയുന്നത്. എന്നാൽ മൃഗങ്ങളിൽ കൊളസ്ട്രത്തിന്റെ അളവിൽ കൊഴുപ്പാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്. കൊളസ്ട്രം കുഞ്ഞിന് നിർബന്ധമായും നൽകേണ്ടതാണ്. ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് അമ്മ നൽകുന്ന കൊളസ്ട്രം സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് . കുഞ്ഞുങ്ങളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് കൊളസ്ട്രം കഴിഞ്ഞേ മറ്റ് മുലപ്പാലിന് പ്രാധാന്യമുള്ളൂ. സാധാരണ മുലപ്പാലിനെക്കാൾ മഞ്ഞ നിറം കൂടുതലായിരിക്കും കൊളസ്ട്രത്തിന്. കുഞ്ഞുങ്ങളിൽ രോഗപ്രതിരോധ ശേഷി വളരെയധികം കുറവാണ്. എന്നാൽ ഇതിനെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് കുഞ്ഞിന് നിർബന്ധമായും നൽകേണ്ടതാണ് കൊളസ്ട്രം.

കുഞ്ഞിന്റെ ദഹന വ്യവസ്ഥകൾ

കുഞ്ഞിന്റെ ദഹന വ്യവസ്ഥകൾ

കുഞ്ഞിന്റെ ദഹന വ്യവസ്ഥകൾ ജനന സമയത്ത് വളരെയധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. നവജാത ശിശുക്കളിൽ എന്തുകൊണ്ടും വളർച്ചയെത്താത്തതും ദഹന വ്യവസ്ഥ കൃത്യമല്ലാത്തതും ആയ ദഹനവ്യവസ്ഥയാണ് ഉള്ളത്. എന്നാൽ ഇതിനെല്ലാം സഹായിക്കുന്നതിനും ദഹന വ്യവസ്ഥക്ക് കൃത്യമായി പ്രവർത്തിക്കുന്നതിനും സഹായിക്കുന്നുണ്ട് കൊളസ്ട്രം നൽകുന്നതിലൂടെ.

മഞ്ഞപ്പിത്തത്തെ തടയുന്നു

മഞ്ഞപ്പിത്തത്തെ തടയുന്നു

മഞ്ഞപ്പിത്തത്തെ തടയുന്നതിന് സഹായിക്കുന്നുണ്ട് കൊളസ്ട്രം. കൊളസ്ട്രം കുഞ്ഞിന്റെ ശരീരത്തിലെത്തുന്നതോടെ കുഞ്ഞിനുണ്ടാവുന്ന മഞ്ഞപ്പിത്തം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊളസ്ട്രം പിഴിഞ്ഞ് കളയരുത് ഒരു കാരണവശാലും. ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മഞ്ഞപ്പിത്തത്തിനെ പൂർണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കൊളസ്ട്രം. അതുകൊണ്ട് കുഞ്ഞിന് എന്തായാലും കൊളസ്ട്രം നൽകണം.

കുഞ്ഞിന്റെ വളർച്ചക്ക്

കുഞ്ഞിന്റെ വളർച്ചക്ക്

കുഞ്ഞിന്റെ വളർച്ചക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കൊളസ്ട്രം. ഇത് കുഞ്ഞിന്റെ വരും കാലങ്ങളിലെ വളർച്ചക്ക് ഏറ്റവും അടിസ്ഥാനമായി നൽകേണ്ട ഒന്നാണ് കൊളസ്ട്രം. നല്ലൊരു സമീകൃതാഹാരമാണ് മുലപ്പാൽ. അതുകൊണ്ട് തന്നെ കുഞ്ഞിന് എന്തുകൊണ്ടും നല്‍കേണ്ടതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആൽഫയുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇതെല്ലാം മുലപ്പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്‍റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നുണ്ട്.

<strong>Most read: ഗർഭത്തിന് മുന്‍പ് ഇത് ശ്രദ്ധിക്കണം,പെട്ടെന്ന് ഗർഭം</strong>Most read: ഗർഭത്തിന് മുന്‍പ് ഇത് ശ്രദ്ധിക്കണം,പെട്ടെന്ന് ഗർഭം

രോഗാണുക്കളിൽ നിന്ന് സംരക്ഷണം

രോഗാണുക്കളിൽ നിന്ന് സംരക്ഷണം

കുഞ്ഞിനെ ജനന ശേഷം പല വിധത്തിലുള്ള രോഗാണുക്കൾ ബാധിക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട് കൊളസ്ട്രം. ഇത് കുഞ്ഞിന് നൽകുന്നതിലൂടെ കൊളസ്ട്രത്തിലെ ഘടകങ്ങൾ രോഗാണുക്കൾക്കെതിരെ പൊരുതുന്നു. ഇത് കുഞ്ഞിനെ രോഗങ്ങളിൽ‌ നിന്ന് സംരക്ഷിക്കുന്നുണ്ട്. കുഞ്ഞിന്റെ മുന്നോട്ടുള്ള വളർച്ചയിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കൊളസ്ട്രം എന്ന് എല്ലാ അമ്മമാരും അറിയേണ്ടതാണ്. അതുകൊണ്ട് ഒരു കാരണവശാലും ഇത് പിഴിഞ്ഞ് കളയരുത്. പലരും പല വിധത്തിലുള്ള വിശ്വാസങ്ങൾ പലരുടേയും വാക്കു കേട്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യത്തെ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇത്.

English summary

breastfeeding week 2019 - Benefits of colostrum for infants

We have listed some of the health benefits of colostrum for infants. Take a look.
Story first published: Tuesday, August 6, 2019, 16:16 [IST]
X
Desktop Bottom Promotion