For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ ഉറക്കം കൂടിയാലും കുറഞ്ഞാലും ശ്രദ്ധിക്കണം

|

കുഞ്ഞ് ഉറങ്ങുന്നത് അധികമാണോ, അതോ കുഞ്ഞിന് ഉറക്കം തീരെയില്ലേ, എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ഉറക്കത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കണം. കാരണം കുഞ്ഞ് ഉറങ്ങിയാലും ഇല്ലെങ്കിലും അത് കുഞ്ഞിന് അപകടം ഉണ്ടാക്കുന്നതാണ്. കൂടുതല്‍ ഉറക്കവും കുറഞ്ഞ ഉറക്കവും എല്ലാം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പല നവജാതശിശുക്കളും അവരുടെ ഭൂരിഭാഗം സമയവും ഉറങ്ങാന്‍ ചെലവഴിക്കുന്നു, കാരണം ഗര്‍ഭാശയത്തിന് പുറത്തുള്ള ജീവിതം അവര്‍ക്ക് പുതിയതാണ്, അവര്‍ക്ക് അത് ശീലമാക്കാന്‍ കുറച്ച് സമയമെടുത്തേക്കാം.

അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....

ഒരു നവജാതശിശുവിന്റെ ഉറക്കചക്രം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം അവര്‍ അറിഞ്ഞുകഴിഞ്ഞാല്‍ അത് എളുപ്പമാകും എന്നിരുന്നാലും, ചിലപ്പോള്‍, അമിതമായ ഉറക്കവും അപര്യാപ്തമായ ഭക്ഷണവും അടിസ്ഥാന രോഗങ്ങളിലേക്ക് നയിച്ചേക്കാം. കുഞ്ഞുങ്ങള്‍ എത്രത്തോളം ഉറങ്ങണം, അവര്‍ കൂടുതല്‍ ഉറങ്ങുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കയ്ക്ക് ഡോക്ടറെ കാണേണ്ടതുണ്ടോ, കുഞ്ഞിന്റെ ഉറക്കം എങ്ങനെ ക്രമീകരിക്കാം എന്നിവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ എത്രമാത്രം ഉറങ്ങണം?

കുഞ്ഞുങ്ങള്‍ എത്രമാത്രം ഉറങ്ങണം?

സാധാരണഗതിയില്‍, ഒരു കുഞ്ഞിന് ആറുമാസം വരെ ദിവസവും 14 മുതല്‍ 17 മണിക്കൂര്‍ വരെയും ഒരു വയസ്സ് വരെ പത്ത് മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങണം. എന്നിരുന്നാലും, ഏഴ് മാസത്തില്‍ താഴെയുള്ള കുഞ്ഞിന് വിശ്രമത്തിന്റെ ആവശ്യകത അനുസരിച്ച് 19 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണ്. എന്നിരുന്നാലും, അവര്‍ക്ക് ചെറിയ വയറുകളുള്ളതിനാല്‍, ആദ്യത്തെ രണ്ട് ആഴ്ചകളില്‍ ഭക്ഷണം നല്‍കുന്നതിനായി അവര്‍ സാധാരണയായി രണ്ട് മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഉണരുന്ന അവസ്ഥയുണ്ടാവുന്നു.

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ ഇത്രയധികം ഉറങ്ങുന്നത്?

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ ഇത്രയധികം ഉറങ്ങുന്നത്?

ഉറക്കം മസ്തിഷ്‌ക വികസനം, നാഡീ ശൃംഖല നിര്‍മ്മാണം, പെരുമാറ്റ രൂപീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു, ശൈശവം ഗണ്യമായ വളര്‍ച്ചയുടെ കാലഘട്ടമായതിനാല്‍, കുഞ്ഞുങ്ങള്‍ കൂടുതല്‍ സമയവും ഉറങ്ങാന്‍ ചെലവഴിക്കുന്നു. എന്നിരുന്നാലും, ഇനിപ്പറയുന്ന ഘടകങ്ങളില്‍ ചിലത് നവജാതശിശുക്കള്‍ക്ക് ധാരാളം ഉറക്കം നല്‍കുന്നതി ഇടയാക്കുന്നു. വളരുന്ന പ്രായമാണ് ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഒരു ശിശുവിന്റെ മസ്തിഷ്‌കം ഉറങ്ങുമ്പോള്‍ ഹ്യൂമന്‍ ഗ്രോത്ത് ഹോര്‍മോണ്‍ (HGH) ഉത്പാദിപ്പിക്കുന്നു. അതിനാല്‍, കുഞ്ഞ് പകല്‍ ഇടയ്ക്കിടെ ഉറങ്ങുകയും രാത്രിയില്‍ കൂടുതല്‍ നേരം ഉറങ്ങുകയും ചെയ്താല്‍, കുട്ടിക്ക് വളര്‍ച്ച പെട്ടെന്നായേക്കാം.

അസുഖം

അസുഖം

തുടര്‍ച്ചയായി ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്, ദീര്‍ഘനേരം ഉറങ്ങിയതിനുശേഷവും മയക്കത്തിന്റെയോ ആലസ്യത്തിന്റെയോ ലക്ഷണങ്ങള്‍ കാണിക്കുകയും, ഭക്ഷണം കഴിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ചെറിയ ചില അസുഖങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കൂടുതല്‍ സമയം ഉറങ്ങുകയും ഊര്‍ജം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ലിസ്ലെസ് അല്ലെങ്കില്‍ അലസമായ കുട്ടികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ശ്രദ്ധിക്കണം.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തസമയത്ത് ഉയര്‍ന്ന ബിലിറൂബിന്‍ അളവ് കാരണം, കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ഉറക്കവും ക്ഷീണവും ഭക്ഷണത്തില്‍ താല്‍പ്പര്യം കുറയും. ഇത് കൂടുതല്‍ ഉറക്കത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള അണുബാധ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി കുറവാണ്, അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിന് പനിയോ ചുമയോ ചര്‍മ്മത്തിന്റെ നിറം മാറുകയോ അമിതമായി ഉറങ്ങുകയോ ഭക്ഷണം കുറച്ച് ഭക്ഷണം കഴിക്കുകയോ ചെയ്താല്‍ അവര്‍ക്ക് അണുബാധയുണ്ടായിരിക്കാം.

പാല്‍ കിട്ടാത്തത്

പാല്‍ കിട്ടാത്തത്

നിങ്ങളുടെ കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും കുഞ്ഞിന് ഉറക്കം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അവരെ ഒരു സമയം നാല് മണിക്കൂറിലധികം ഉറങ്ങുകയും അലസതയുണ്ടാക്കുകയും ചെയ്‌തേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ വാക്‌സിനേഷന്‍ എടുത്തതിലൂടെ കുഞ്ഞുങ്ങളില്‍ മയക്കവും അലസതയും ഉണ്ടാവുന്നതാണ്. ഇത് ഒന്നോ രണ്ടോ ദിവസം നീണ്ടുനില്‍ക്കും. ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം.

English summary

Baby Sleeping Too Much: Causes, And Ways To Manage In Malayalam

Here in this article we are discussing about how much sleep babies need, ways to manage baby sleeping too much. Take a look
X
Desktop Bottom Promotion