Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
കുഞ്ഞുവാവയുടെ ചര്‍മ്മത്തിന് വേണം വളരെയേറെ കരുതല്‍; ഉത്തമം ഈ പ്രകൃതിദത്ത എണ്ണകള്‍
കുഞ്ഞുങ്ങളുടെ ചർമ സംരക്ഷണം മാതാപിതാക്കളെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. ഇതിനുള്ള പ്രധാനകാരണം, ഏറെ സെൻസിറ്റിവ് ആയ കുഞ്ഞു ചർമത്തിന് സംരക്ഷണം നൽകാൻ എന്ത് എണ്ണ തെരഞ്ഞെടുക്കണം എന്ന ചിന്തയാണ്. ബഹുഭൂരിപക്ഷം വരുന്ന മാതാപിതാക്കളും വിവിധ വിറ്റാമിനുകളും മിനറലുകളും ഉണ്ടെന്നു പറയപ്പെടുന്ന ബേബി ഓയിലുകളാണ് കുഞ്ഞുങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്.
ഇതോടൊപ്പം വിവിധങ്ങളായ മോയിസ്ചറൈസറുകൾ, ലോഷനുകൾ എന്നിവയും കുഞ്ഞുങ്ങൾക്ക് പുരട്ടുന്നു. എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് കുഞ്ഞു ശരീരത്തിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുക, പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന വിവിധ പ്രകൃതിദത്ത എണ്ണകളാണെന്നാണ്. കുഞ്ഞിൻ്റെ ചർമ്മത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്ന ഏറ്റവും മികച്ച ആറ് പ്രകൃതിദത്ത എണ്ണകൾ ഇതാ.

1. വെളിച്ചെണ്ണ
കാലങ്ങളായി കുഞ്ഞുങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വെളിച്ചെണ്ണ എളുപ്പത്തിൽ ലഭ്യമാകും എന്നതാണ് കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. വെളിച്ചെണ്ണയിൽ ലോറിക് ആസിഡിന്റെ ഗുണങ്ങളുണ്ട്. ഇത് ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ശരീരത്തിന് നൽകുന്നു. ശരീരത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മത്തെ മൃദുവുംആരോഗ്യമുള്ളതുമാക്കി മാറ്റാനും വെളിച്ചെണ്ണ സഹായിക്കും. കുളിക്കുന്നതിനു മുൻപായി ശരീരത്തിൽ എണ്ണ തേക്കുന്നതിനേക്കാൾ ഗുണം ചെയ്യുക, കുളിക്ക് ശേഷം കുഞ്ഞിൻ്റെ ചർമ്മത്തിൽ പുരട്ടുന്നതാണ്.ഡെർമറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, വെളിച്ചെണ്ണ എക്‌സിമ, സോറിയാസിസ്, ക്രാഡിൽ ക്യാപ്, ഡയപ്പർ റാഷുകൾ പോലുള്ള സെൻസിറ്റീവ് ചർമ്മ രോഗങ്ങൾക്ക് പോലും അനുയോജ്യമാണ്.
2. ജോജോബ ഓയിൽ
കുഞ്ഞിൻ്റെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും സ്നിഗ്ദതയോടെ സംരക്ഷിക്കാനുമുള്ള ജോജോബ ഓയിലിന്റെ കഴിവ് വളരെ വലുതാണ്.എളുപ്പത്തിൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കാൻ കഴിയുന്ന ഈ എണ്ണ വളരെ വേഗം ആഗിരണം ചെയ്യപ്പെടുന്നു.ജോജോബ ചെടിയുടെ വിത്തുകളിൽ നിന്നാണ് എണ്ണ നിർമിക്കുന്നത്. നല്ലൊരു മോയിസ്ചറൈസർ കൂടിയാണ് ഇത്. ജോജോബ ഓയിൽ ഹൈപ്പോഅലോർജെനിക് ആണ്. അലർജികൾ ചെറുക്കുന്നതിൽ മുന്നിലാണ് ഇതിന്റെ സ്ഥാനം.വിറ്റാമിൻ ഇ, ബി, സിങ്ക്, കോപ്പർ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
3. കലണ്ടുല ഓയിൽ
കലണ്ടുല ഓയിൽ നമ്മുടെനാട്ടിൽ അത്ര വ്യാപകമല്ല. എന്നിരുന്നാലും വിദേശരാജ്യങ്ങളിൽ നൂറ്റാണ്ടുകളായി കുട്ടികളുടെ ചര്മ സംരക്ഷണത്തിനായി ഇത് ഉപയോഗിക്കുന്നു. കലണ്ടുല ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എല്ലാവിധത്തിലുള്ള ചർമ രോഗങ്ങൾക്കും മികച്ച മരുന്നാണ്. മാത്രമല്ല, ശരീരത്തിൽ ഈർപ്പം നിലനിർത്താനും ചർമത്തെ ബാധിക്കുന്ന ബാക്റ്റീരിയൽ, ഫംഗൽ ഇൻഫെക്ഷനുകളെ ചെറുക്കാനും മികച്ചതാണ്. കുട്ടികൾ കളിക്കുമ്പോൾ വീണുണ്ടാകുന്ന ചെറിയ മുറിവുകൾ, ചതവുകൾ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഡയപ്പർ റാഷ് ഇല്ലാതാക്കാൻ കലണ്ടുല എണ്ണ ഫലപ്രദമായി ഉപയോഗിക്കുന്നു.
4. ചമോമൈൽ ഓയിൽ
നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ചമോമൈൽ. ഈജിപ്തുകാർ ചമോമൈൽ ചെടിയുടെ ഗുണങ്ങൾ പരിഗണിച്ചാണ് അതിൽ നിന്നും എണ്ണനിർമിക്കാൻ തുടങ്ങിയത്.ചമോമൈൽ എണ്ണ ദേവന്മാർക്കുള്ള വഴിപാടായി നൽകിയിരുന്നത് അതിന്റെ ഔഷധ മൂല്യം കൊണ്ടാണ്. എക്സിമ അല്ലെങ്കിൽ ഡയപ്പർ റാഷ് പോലുള്ള ചർമ്മ രോഗങ്ങളെ പൂർണമായും ഇല്ലാതാക്കാൻ ചമോമൈൽ ഓയിൽ നല്ലതാണ്. ചൊറിച്ചിൽ, ചൊരിഞ്ഞു പൊട്ടൽ എന്നിവയെ ഇത് ഇല്ലാതാക്കും . കുഞ്ഞുങ്ങളുടെ ശരീരത്തിൽ ഒരു മികച്ച മോയിസ്ചറൈസർ ആയി ചമോമൈൽ ഓയിൽ പ്രവർത്തിക്കും.
5. ലാവെൻഡർ ഓയിൽ
ലാവെൻഡർ ഓയിൽ നിങ്ങളുടെ കുഞ്ഞിൻ്റെ ചർമ്മത്തിന് വളരെ നല്ലതാണ്. കുട്ടികൾക്ക് ദീർഘനേരം ശാന്തമായ ഉറക്കം നൽകുന്ന, നല്ല ഗന്ധമുള്ള ഈ എണ്ണ, എക്സിമ, സോറിയാസിസ്, മറ്റ് ചർമ്മ രോഗങ്ങൾ എന്നിവക്കും മികച്ചതാണ്.ലാവെൻഡർ ഓയിൽ മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് കുഞ്ഞിൻ്റെ ചർമ്മത്തിൽ മസാജ് ചെയ്യുന്നതാണ് ഉത്തമം. എന്നാൽ നവജാത ശിശുക്കൾക്ക് ഈ എണ്ണ നല്ലതല്ല. മൂന്നു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് ലാവെൻഡർ ഓയിൽ മികച്ച ഫലം നൽകുന്നത്.
6. ഒലിവ് ഓയിൽ
കുഞ്ഞുവാവയുടെ ചർമ്മം മൃദുവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് പേര് കേട്ട ഒന്നാണ് ഒലിവ് ഓയിൽ. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പന്നമായ ഒലിവ് ഓയിൽ കുഞ്ഞിൻ്റെ അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാനും പോഷക സമ്പുഷ്ടമാക്കാനും സഹായിക്കും.



Click it and Unblock the Notifications
