For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഒരു കഷ്ണം കാരറ്റ് പോലും കൊടുക്കും മുന്‍പ്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ലത് കുഞ്ഞിന് നല്‍കാനാണ് ഏത് അമ്മമാരും ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു തരത്തിലും കുഞ്ഞിനെ ബാധിക്കുന്നില്ല എന്നത് ഉറപ്പ് വരുത്തേണ്ടത് അമ്മയുടെ ഉത്തരവാദിത്വമാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഏതൊരമ്മയും ഈ കാര്യത്തിലെല്ലാം വളരെയധികം ശ്രദ്ധാലുക്കളായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

<strong>Most read: ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍</strong>Most read: ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍

കുഞ്ഞിന് കാരറ്റ് നല്‍കുമ്പോള്‍ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല എന്ന കാര്യവും അറിഞ്ഞിരിക്കണം. കാരണം കുഞ്ഞിന് കാരറ്റ് കൊടുക്കുന്നത് പലപ്പോഴും പല വിധത്തിലുള്ള അലര്‍ജികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന അലര്‍ജികള്‍ എന്ന് തിരിച്ചറിയുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

എപ്പോഴും വെള്ളമൊലിക്കുന്ന ചുവന്ന കണ്ണുകള്‍

എപ്പോഴും വെള്ളമൊലിക്കുന്ന ചുവന്ന കണ്ണുകള്‍

കുഞ്ഞിന് കാരറ്റ് കൊടുത്തതിന് ശേഷം കുഞ്ഞിന്റെ കണ്ണുകള്‍ ചുവന്നതും എപ്പോഴും കണ്ണുനീര് വരുന്ന തരത്തിലും ചൊറിച്ചിലുള്ളത് പോലെയും തോന്നുന്നുവെങ്കില്‍ അത് കുഞ്ഞിന് എത്രത്തോളം കാരറ്റ് അലര്‍ജിയുണ്ടാക്കി എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും പലരും കാര്യമായി ശ്രദ്ധിക്കാത്തതാണ അപകടത്തിലേക്ക് എത്തിക്കുന്നത്. കുഞ്ഞിന്റെ മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകുകയാണ് ആകെയുള്ള പ്രതിവിധി. മാത്രമല്ല ഇത് അത്രക്ക് അപകടമല്ല എന്നതും അറിഞ്ഞിരിക്കണം. അല്‍പ സമയത്തിന് ശേഷം തനിയേ തന്നെ ഇത് മാറുന്നു.

തടിച്ച ചുണ്ടും മുഖവും നാവും

തടിച്ച ചുണ്ടും മുഖവും നാവും

കുഞ്ഞിന്റെ ചുണ്ടും മുഖവും നാവും എല്ലാം കാരറ്റ് കഴിച്ച ശേഷം തടിച്ചിരിക്കുന്ന അവസ്ഥയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് അല്‍പം ഗുരുതരമേറിയ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാരണം തടിച്ച ചുണ്ടും നാവും കാരണം പലപ്പോഴും കുഞ്ഞിന് ശ്വാസതടസ്സത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ ഒരു കാരണവശാലും തള്ളിക്കളയരുത്. ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

 ചര്‍മ്മം ചുവന്ന് തടിക്കുക

ചര്‍മ്മം ചുവന്ന് തടിക്കുക

കുഞ്ഞിന് കാരറ്റ് കഴിച്ചതിന് ശേഷം ചര്‍മ്മം ചുവന്ന് തടിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം പല കുഞ്ഞുങ്ങളിലും ഇത്തരത്തില്‍ ഒരു അവസ്ഥ കാരറ്റ് കഴിച്ചതിന് ശേഷം ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും അല്‍പം ഗൗരവത്തോടെ തന്നെ കാണേണ്ട ഒന്നാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം മുന്‍കരുതലുകള്‍ കുഞ്ഞിന് കാരറ്റ് കൊടുക്കുമ്പോള്‍ അത്യാവശ്യമാണ്.

മൂക്കൊലിപ്പ്

മൂക്കൊലിപ്പ്

ജലദോഷവും പനിയും വരുമ്പോള്‍ പലപ്പോഴും കുട്ടികളില്‍ മൂക്കൊലിപ്പ് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം പലപ്പോഴും മൂക്കൊലിപ്പ് ഉണ്ടാവുന്നത് ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് പലപ്പോഴും കാരറ്റ് കഴിച്ചതിന് ശേഷമാണെങ്കില്‍ അത് കാരറ്റ് അലര്‍ജിയാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാ അമ്മമാരും കുഞ്ഞിന് കാരറ്റ് കൊടുക്കും മുന്‍പ് അറിഞ്ഞിരിക്കണം.

മോണപഴുപ്പ്

മോണപഴുപ്പ്

കുഞ്ഞുങ്ങളില്‍ ഏതെങ്കിലും ഭക്ഷണത്തിന്റെ അലര്‍ജി കാരണം കാണപ്പെടുന്ന പ്രധാന രോഗമാണ് മോണപഴുപ്പ്. അതിന് പരിഹാരം കാണുന്നതിന് മുന്‍പ് അതിന്റെ കാരണക്കാരായ ഭക്ഷണങ്ങളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കാരറ്റ് പോലുള്ള വസ്തുക്കള്‍ കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ വഷളായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങളും ഇത് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് എന്ന് കരുതി നമ്മള്‍ നല്‍കുമ്പോള്‍ അത് പലപ്പോഴും കുഞ്ഞിന്റെ അനാരോഗ്യത്തിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ദഹന സംബന്ധമായി കുട്ടികളില്‍ ഛര്‍ദ്ദി, ഡയറിയ. വയറു വേദന എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ചില്ലറയല്ല.

<strong>Most read: കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി</strong>Most read: കുട്ടികള്‍ക്ക് ഒരു തുള്ളി തേങ്ങാവെള്ളം മതി എനര്‍ജി

 അനഫിലാക്‌സിസ്

അനഫിലാക്‌സിസ്

അനഫിലാക്‌സിസ് ആണ് ഏറ്റവും ഭയക്കേണ്ട ഒരു കാരറ്റ് അലര്‍ജി. കാരണം ഇത് പലപ്പോഴും കുട്ടികളില്‍ ഷോക്ക് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇത് വളരെ കുറഞ്ഞ അവസ്ഥയില്‍ മാത്രമേ ഉണ്ടാവുന്നുള്ളൂ. അതുകൊണ്ട് തന്നെ അത്രയധികം പ്രശ്‌നമുണ്ടാക്കേണ്ടതില്ല. എങ്കിലും ഏതെങ്കിലും ഭക്ഷണത്തോട് അലര്‍ജി തോന്നിയാല്‍ അത് കുഞ്ഞിന് പിന്നീട് കൊടുക്കാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അലര്‍ജിയൊന്നും ഉണ്ടായില്ലെങ്കിലും കുഞ്ഞിന് കാരറ്റ് കൊടുക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് കുഞ്ഞിന് കാരറ്റ് കൊടുത്താല്‍ അത് കുഞ്ഞിന് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

തൊലി കളഞ്ഞ് കഴുകുക

തൊലി കളഞ്ഞ് കഴുകുക

കാരറ്റ് ഉപയോഗിക്കുന്നതിന് മുന്‍പ് തൊലി കളഞ്ഞ ശേഷം നല്ലതു പോലെ കഴുകാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ ഇത് കുഞ്ഞിന് ആരോഗ്യം നല്‍കുന്നതോടൊപ്പം അനാരോഗ്യത്തിലേക്ക് കൂടിയാണ് വഴി വെക്കുന്നത്. അതുകൊണ്ട് കുഞ്ഞിന് കൊടുക്കുന്നതിന് മുന്‍പ് നല്ലതു പോലെ കഴുകാന്‍ ശ്രദ്ധിക്കണം.

ചൂടുവെള്ളത്തില്‍ കഴുകുക

ചൂടുവെള്ളത്തില്‍ കഴുകുക

ചൂടു വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കണം. കാരണം കാരറ്റ് തൊലി കളഞ്ഞ ശേഷം അത് ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ കുഞ്ഞിന് നല്‍കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല അരിഞ്ഞ് വെച്ച കാരറ്റ് പിന്നീട് ഉപയോഗിക്കാന്‍ നില്‍ക്കരുത്. തോല്‍ കളഞ്ഞ ശേഷം അത് ഉടനേ തന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ ദോഷമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഉണ്ടാക്കുന്നത്.

English summary

Symptoms of Carrot Allergy in Infants

ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് പലപ്പോഴും കാരറ്റിന്റെ ഉപയോഗം. കാരറ്റ് അലര്‍ജി കുട്ടികളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.
Story first published: Wednesday, April 10, 2019, 10:49 [IST]
X
Desktop Bottom Promotion