For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊന്നോമനക്ക് നല്‍കാം റാഗികുറുക്ക് മിടുക്കനാവാന്‍

|

കുഞ്ഞിന്റെ ആരോഗ്യവും വളര്‍ച്ചയും അമ്മമാരുടെ എല്ലാ കാലത്തേയും ആധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ശിശുരോഗവിദഗ്ധന്റെ അടുത്തേക്ക് ഓടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ കുഞ്ഞിന് ആറ് മാസം വരെ വെറും മുലപ്പാല്‍ മാത്രമേ നല്‍കാവൂ. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചക്ക് മുലപ്പാല്‍ നല്‍കുന്ന ഗുണം ചില്ലറയല്ല. ആറുമാസത്തിന് ശേഷം മാത്രമേ കുഞ്ഞിന് കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്ത് തുടങ്ങാവൂ.

<strong>Most read: ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖം</strong>Most read: ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖം

ആറ് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് റാഗി കുറുക്ക് കൊടുത്ത് തുടങ്ങാവുന്നതാണ്. എന്നാല്‍ ഇത് എങ്ങനെ തയ്യാറാക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണം ആകുമ്പോള്‍ അത് വളരെയധികം ശ്രദ്ധയോടെ വേണം തയ്യാറാക്കേണ്ടത്. എങ്ങനെ ഇത് തയ്യാറാക്കണം എന്ന് നോക്കാവുന്നതാണ്.

പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് ചില കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമ്മള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയേ പറ്റൂ. അല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ആറ് മാസത്തിന് ശേഷം കുഞ്ഞിന് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കുറുക്ക് എങ്ങനെ തയ്യാറാക്കണം എന്ന് പല അമ്മമാര്‍ക്കും അറിയുകയില്ല.

എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ക്ക് കുഞ്ഞിന് നല്‍കാന്‍ പറ്റിയ ഒന്നാന്തരം ഭക്ഷണമാണ് ഈ കുറുക്ക്.കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ റാഗി കുറുക്ക് എങ്ങനെ കുഞ്ഞിന് നല്‍കണം എന്നും തയ്യാറാക്കണം എന്നും നോക്കാവുന്നതാണ്. ഇതോടൊപ്പം കുഞ്ഞിന് മുലപ്പാല്‍ കൂടി നല്‍കേണ്ടതുണ്ട്. എങ്ങനെ തയ്യാറാക്കാമെന്നും ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

റാഗികുറുക്ക്

റാഗികുറുക്ക്

റാഗികുറുക്ക് തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി രണ്ട് ടേബിള്‍ സ്പൂണ്‍ റാഗി, ഒരു കഷ്ണം കല്‍ക്കണ്ടം, അല്‍പം നെയ്യ്, അല്‍പം പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ആദ്യം ഒരു പാനില്‍ റാഗി എടുക്കുക. ഇതിലേക്ക് പാല്‍ ചേര്‍ക്കുക. പാല്‍ വേണ്ടെങ്കില്‍ വെള്ളവും ചേര്‍ക്കാവുന്നതാണ്.

റാഗികുറുക്ക്

റാഗികുറുക്ക്

ഇത് വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്‍പം കല്‍ക്കണ്ടം ചേര്‍ക്കുക. ഇത്രയും ചെയ്ത ശേഷം നെയ്യൊഴിച്ച് കുറുക്കി എടുക്കാവുന്നതാണ്. റാഗിക്ക് പകരം ഏത്തക്കപ്പൊടിയും ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് കുഞ്ഞിന്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

 പെട്ടെന്ന് ദഹിക്കുന്നു

പെട്ടെന്ന് ദഹിക്കുന്നു

കുഞ്ഞിന് പെട്ടെന്ന് ദഹന പ്രശ്‌നങ്ങള്‍ പിടികൂടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പെട്ടെന്നാണ് കുഞ്ഞിന്റെ ആരോഗ്യത്തിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരംകാണുന്നതിനും നല്ല ദഹനത്തിനും സഹായിക്കുന്നുണ്ട് റാഗി കുറുക്ക്. ഇത് കുഞ്ഞിന് ഒരു നേരം ദിവസവും കൊടുക്കുക. മാത്രമല്ല ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 ന്യൂട്രീഷന്‍ കലവറ

ന്യൂട്രീഷന്‍ കലവറ

റാഗിപ്പൊടിയില്‍ ഉയര്‍ന്ന അളവില്‍ ന്യൂട്രീഷണല്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിലുണ്ടാവുന്ന വളര്‍ച്ചാക്കുറവിനെ പരിഹരിക്കുന്നതിനും കുഞ്ഞിന് നല്ല എനര്‍ജിക്കും സഹായിക്കുന്നുണ്ട്. അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റാഗികുറുക്ക് കുഞ്ഞിന് നല്‍കുന്ന ഗുണം എന്ന് പറയുന്നത് ചില്ലറയല്ല.

<strong>Most read: കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ നവധാന്യക്കുറുക്ക്</strong>Most read: കുഞ്ഞിനെ സ്മാര്‍ട്ടാക്കാന്‍ നവധാന്യക്കുറുക്ക്

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു

വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു

കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല എന്നതായിരിക്കും എല്ലാ അച്ഛനമ്മമാരുടേയും പ്രശ്‌നം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികളും പലപ്പോഴും കുഞ്ഞിനെ വലക്കുന്നത് ഇത്തരത്തില്‍ ഭക്ഷണം കഴിക്കാത്തത് കൊണ്ടായിരിക്കും. എന്നാല്‍ കുഞ്ഞിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഭക്ഷണം നല്‍കുമ്പോള്‍ റാഗി കുറുക്ക് നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

 കാല്‍സ്യവും അയേണും

കാല്‍സ്യവും അയേണും

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അയേണും കാല്‍സ്യവും വഹിക്കുന്ന പങ്ക് ചില്ലറയല്ല. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് റാഗി. കാരണം ഇതില്‍ ധാരാളം കാല്‍സ്യവും അയേണും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഓപ്ഷനാണ് റാഗികുറുക്ക്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് റാഗികുറുക്ക്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന് ആറ് മാസത്തിന് ശേഷം സ്ഥിരമായി നല്‍കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്താണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത്രയും ആരോഗ്യഗുണങ്ങളാണ് ഇത് നല്‍കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് റാഗി കുറുക്ക്.

കുഞ്ഞിന്റെ ബുദ്ധി ശക്തിക്ക്

കുഞ്ഞിന്റെ ബുദ്ധി ശക്തിക്ക്

കുഞ്ഞിന്റെ ബുദ്ധിശക്തിക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ കുറുക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കുഞ്ഞിന് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തിക്കും സഹായിക്കുന്നുണ്ട് ഈ കുറുക്ക്. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന് ധൈര്യമായി കൊടുക്കാവുന്നതാണ്.

കുഞ്ഞിന്റെ വളര്‍ച്ചക്ക്

കുഞ്ഞിന്റെ വളര്‍ച്ചക്ക്

കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായകമാവുന്ന ഒന്നാണ് റാഗികുറുക്ക്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെ മികച്ചതാണ്. ഇതിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നു. ഓരോ പ്രായത്തിലും കുഞ്ഞിന് ഉണ്ടാവേണ്ട വളര്‍ച്ചക്ക് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അമ്മമാരിലെ ടെന്‍ഷന്‍ ഒഴിവാക്കുന്ന ഒന്നാണ് ഈ റാഗികുറുക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

steps to prepare ragi porridge for baby

In this article we explain simple steps to prepare ragi porridge for baby. Take a look.
X
Desktop Bottom Promotion