For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഭക്ഷണത്തില്‍ ചിക്കന്‍; ശക്തിയും ആരോഗ്യവും

|

കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല എന്നത് എല്ലാ അമ്മമാരുടേയും പരാതിയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് വേണ്ടി നമ്മളില്‍ പല അമ്മമാരും തലകുത്തി കിടന്ന് കുഞ്ഞിന് ഇഷ്ടമുള്ളത് ഉണ്ടാക്കിക്കൊടുക്കാന്‍ മത്സരിക്കും. എന്നാല്‍ പലപ്പോഴും ഇതൊന്നും കുഞ്ഞിന് ഇഷ്ടമാവില്ല എന്നത് വേറൊരു തലവേദനയാണ്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാവുന്ന ഒന്നാണ് എപ്പോഴും ചിക്കന്‍. എന്നാല്‍ ഉണ്ടാക്കി കൊടുക്കുന്നത് അനുസരിച്ചാണ് കുട്ടികള്‍ ഏത് ഭക്ഷണവും ഇഷ്ടപ്പെടുന്നത്.

<strong>Most read: ആണിനാണ് പ്രശ്നമെങ്കിൽ നേരത്തേയറിയാം, ലക്ഷണങ്ങള്‍</strong>Most read: ആണിനാണ് പ്രശ്നമെങ്കിൽ നേരത്തേയറിയാം, ലക്ഷണങ്ങള്‍

ചിക്കന്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ്. എന്നാല്‍ അതെങ്ങനെ കുഞ്ഞിന് കൊടുക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അധികം മസാല പുരട്ടി നല്‍കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാരണം അത് പിന്നീട് കുഞ്ഞിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എങ്ങനെ ചെയ്യണം എന്നത് എല്ലാ അമ്മമാരും ശ്രദ്ധിക്കണം. ചിക്കന്‍ ദിവസവും കുഞ്ഞിന് കൊടുക്കേണ്ടതില്ല. എന്നാല്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുഞ്ഞിന് കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിലുണ്ടാക്കുന്ന ആരോഗ്യകരമായ മാറ്റം ചില്ലറയല്ല. കുഞ്ഞിന് ചിക്കന്‍ കൊടുക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

ചിക്കന്‍ കൊടുക്കേണ്ടത്

ചിക്കന്‍ കൊടുക്കേണ്ടത്

കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ നിര്‍ബന്ധമായും നല്‍കണം. എന്തൊക്കെ പ്രോട്ടീന്‍ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട് എന്നുണ്ടെങ്കിലും മുലപ്പാല്‍ ഒരു കാരണവശാലും നിര്‍ത്തരുത്. ആറ് മാസത്തിന് ശേഷം മറ്റ് ഭക്ഷണങ്ങള്‍ കൊടുത്ത് തുടങ്ങാം. എന്നാല്‍ ഒരു വയസ്സിനും ഒന്നര വയസ്സിനും ശേഷം കുഞ്ഞിന് ചിക്കന്‍ ചെറിയ അളവില്‍ കൊടുത്ത് തുടങ്ങാവുന്നതാണ്. എന്നാല്‍ കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ തോന്നുന്നുണ്ടെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചിക്കന്‍ കുഞ്ഞിന് കൊടുക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട് ചിക്കന്‍. നൂറ് ഗ്രാം ചിക്കനില്‍ 18.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പേശികളുടെ ആരോഗ്യവും കരുത്തും എല്ലാം നല്ല രീതിയില്‍ ആക്കുന്നതിനും നല്ല സ്‌ട്രോങ് ആകുന്നതിനും സഹായിക്കുന്നുണ്ട്. പെട്ടെന്ന് ദഹിക്കുന്ന രീതിയില്‍ വേണം ചിക്കന്‍ കൊടുക്കാന്‍ എന്നതാണ് അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

 എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

കുഞ്ഞുങ്ങള്‍ വീണ് കൈയ്യും കാലും പൊട്ടുന്നത് വളരെയധികം അമ്മമാര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. 100 ഗ്രാം ചിക്കനില്‍ 15 മില്ലി ഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിക്കന്‍ കുഞ്ഞിന് നല്‍കുന്നതിലൂടെ അത് എല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. ഇത് വീണ് എല്ല് പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലിനെ കരുത്തും ആരോഗ്യവും ഉള്ളതാക്കി മാറ്റുന്നതിന് മികച്ചതാണ് ചിക്കന്‍.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒന്നാണ്. എന്നാല്‍ ഇതിന് സഹായിക്കുന്നുണ്ട് ചിക്കന്‍. കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ചിക്കന്‍. ചിക്കനില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 12 എന്നിവയെല്ലാം ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഗര്‍ഭകാലത്ത് അമ്മമാര്‍ ആവശ്യത്തിന് ചിക്കന്‍ കഴിക്കുന്നതും കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്</strong>Most read: ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചിക്കന്‍ കുഞ്ഞിന് കൊടുക്കുന്നത് നല്ലതാണ്. ചിക്കനില്‍ സിങ്ക്, മഗ്നീഷ്യം, മൈക്രോന്യൂട്രിയന്‍സ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷിയും അണുബാധ പോലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇടക്കിടെയുണ്ടാവുന്ന പനി, ജലദോഷം എന്നിവക്കെല്ലാം പരിഹാരം കാണുന്നുണ്ട് ചിക്കന്‍ കഴിക്കുന്നത്.

 ചിക്കന്‍ വാങ്ങുമ്പോള്‍

ചിക്കന്‍ വാങ്ങുമ്പോള്‍

ചിക്കന്‍ വാങ്ങുമ്പോള്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ ഏറ്റവും ആരോഗ്യമുള്ളതും വൃത്തിയുള്ളതും ആയിരിക്കണം എന്നുള്ളത് അമ്മമാര്‍ക്ക് നിര്‍ബന്ധമുള്ളതാണ്. അതുകൊണ്ട് തന്നെ ചിക്കന്‍ വാങ്ങുമ്പോള്‍ വൃത്തിയുള്ള സ്ഥലത്ത് നിന്ന് വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ചിക്കന്‍ വാങ്ങുമ്പോള്‍ ഫ്രഷ് ആയിട്ടുള്ളത് മാത്രം വാങ്ങിക്കുവാന്‍ ശ്രദ്ധിക്കുക.

ഹിമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. കുട്ടികളില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ചിക്കന്‍ കുഞ്ഞിന് കൊടുക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കുന്നതോടൊപ്പം രക്തം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ചിക്കന്‍.

 ഊര്‍ജ്ജവും എനര്‍ജിയും

ഊര്‍ജ്ജവും എനര്‍ജിയും

ഊര്‍ജ്ജവും എനര്‍ജിയും വര്‍ദ്ധിപ്പിക്കുന്നതിലൂടെ അത് കുഞ്ഞിനെ എപ്പോഴും ആക്ടീവ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ചിക്കന്‍ മികച്ചതാണ്. അതോടൊപ്പം തന്നെ കുഞ്ഞിനെ എനര്‍ജറ്റിക്ക് ആക്കിയും ആക്ടീവ് ആക്കിയും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ചിക്കന്‍. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് കുഞ്ഞിന് കൊടുക്കാം. എന്നാല്‍ മസാലയും ഉപ്പും കുറച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

English summary

health benefits of chicken for your babies

We have listed some of the health benefits of chicken for your babies. Read on.
X
Desktop Bottom Promotion