Latest Updates
-
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം
കുഞ്ഞിനെ കുളിപ്പിക്കാൻ തേങ്ങാപ്പാൽവെന്തവെളിച്ചെണ്ണ
കുഞ്ഞിന്റെ ആരോഗ്യത്തിന്റെയും ചർമസംരക്ഷണത്തിന്‍റേയും കാര്യത്തിൽ പല അമ്മമാരും വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാൽ പലപ്പോഴും ന്യൂജനറേഷന്‍ അമ്മമാർക്ക് കുഞ്ഞിനെ കുളിപ്പിക്കുന്നതും എണ്ണതേപ്പിക്കുന്നതും ഒന്നും പലപ്പോഴും അറിയുകയില്ല. എന്നാൽ ഇനി ഏത് അമ്മമാർക്കും കുഞ്ഞിന്‍റെ ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. കുഞ്ഞിന്റെ ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിക്കുമ്പോൾ ഇനി അൽപം തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ തേച്ച് കുളിപ്പിച്ച് നോക്കൂ.
ഇത് കുഞ്ഞിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കുഞ്ഞിന്റെ ചർമ്മത്തിൽ ഉണ്ടാവുന്ന പല അവസ്ഥകൾക്കും പ്രശ്നങ്ങൾക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ. കുഞ്ഞിന്റെ ചർമ്മം വളരെ സെൻസിറ്റീവ് ആയിരിക്കും. അതുകൊണ്ട് തന്നെ വിപണിയിൽ നിന്ന് ലഭ്യമാവുന്ന ഉത്പ്പന്നങ്ങൾ കുഞ്ഞിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രകൃതിദത്തമായത് തന്നെയാണ് ഉപയോഗിക്കേണ്ടത്.
സൗന്ദര്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പലപ്പോഴും വെളിച്ചെണ്ണ എന്ന് നമുക്കറിയാം. എന്നാൽ കുഞ്ഞിന്റെ ചർമ്മത്തിനും സഹായിക്കുന്നു തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ. ഇത് ചർമ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കുഞ്ഞിന് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ തേക്കുന്നതിലൂടെ അത് കുഞ്ഞിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നു എന്ന് നോക്കാം.

ചർമ്മത്തിന്റെ ആരോഗ്യം
പ്രസവിച്ച ശേഷം അഞ്ച് ദിവസത്തിന് ശേഷം തന്നെ കുഞ്ഞിനെ കുളിപ്പിച്ച് തുടങ്ങാവുന്നതാണ്. ഇതിന് വേണ്ടി തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കുഞ്ഞിന്റെ ചർമ്മത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ചർമ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങൽ പ്രദാനം ചെയ്യുന്നു.

ചർമ്മം സോഫ്റ്റാവാൻ
കുഞ്ഞിന്‍റെ ചർമ്മം വളരെയധികം സോഫ്റ്റ് ആയതായിരിക്കും. എന്നാൽ തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ കൂടി തേക്കുന്നതിലൂടെ കുഞ്ഞിന്റെ ചർമ്മം പട്ടു പോലെ മൃദുവായതാകുന്നു. അത്രക്കും പാർശ്വഫലങ്ങൾ ഇല്ലാത്തതാണ് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ. ദിവസവും കുഞ്ഞിനെ ഇതിട്ട് തേപ്പിച്ച് കുളിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നിറം ലഭിക്കാന്‍
സൗന്ദര്യം എന്നതിലുപരി കുഞ്ഞിന് ചർമ്മത്തിന്‍റെ നിറം വളരെയധികം പ്രാധാന്യം അർഹിക്കുന്നതാണ്. നിറം ലഭിക്കുന്നതിന് വേണ്ടി കുഞ്ഞിനെ നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഇട്ട് കുളിപ്പിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

അമിത രോമം കൊഴിഞ്ഞ് പോവാൻ
ചില കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ ശരീരത്തിൽ വളരെയധികം രോമങ്ങൾ ഉണ്ടാവുന്നു. ഇത് കൊഴിഞ്ഞ് പോവുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും അമ്മമാർ തേടാറുണ്ട്. എന്നാൽ ഇത്തരം രോമവളർച്ചക്ക് പരിഹാരം കാണുന്നതിന് നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നത് നല്ലതാണ്. ഇത് കുഞ്ഞിന്റെ രോമവളര്‍ച്ച കുറക്കുന്നതിന് സഹായിക്കുന്നു.

ചർമ്മത്തിലെ വരൾച്ച
കുഞ്ഞിന്റെ ചർമ്മത്തിൽ വരൾച്ച ഉണ്ടെങ്കിൽ ഒരു കാരണവശാലും മാർക്കറ്റിൽ നിന്ന് ലഭ്യമാവുന്ന ഉത്പ്പന്നങ്ങൾ തേയ്ക്കരുത്. കാരണം ഇത് കുഞ്ഞു ചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ പല വിധത്തിലുള്ള ഗുണങ്ങൾ നൽകി ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കുന്നു.

മുടിക്കും നല്ലത്
ചില കുട്ടികള്‍ക്ക് മുടി വളരെ കുറവായിരിക്കും. എന്നാല്‍ പ്രായമാവുന്നതോടെ ചിലരില്‍ മുടി വരുന്നു. പക്ഷേ കുഞ്ഞിന് ചെറുപ്പത്തിൽ തേച്ച് കുളിപ്പിക്കുമ്പോള്‍ തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കുഞ്ഞിന്റെ മുടി വളരുന്നതിന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു ഇത്.

ചർമ്മത്തിലെ അണുബാധകള്‍
കുഞ്ഞിന് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും അതുകൊണ്ട് തന്നെ രോഗങ്ങൾ പലപ്പോഴും ഇവരെ പെട്ടെന്ന് പിടികൂടുന്നു. ചർമ്മത്തിലെ അണുബാധ വളരെയധികം ബാധിക്കുന്നുണ്ട് കുഞ്ഞുങ്ങളെ. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ. ഇത് ചർമ്മത്തിലെ പല അസ്വസ്ഥതകളും കുഞ്ഞിൻറെ മാറ്റുന്നു. ചർമ്മം നല്ല ക്ലിയറാവുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
