Latest Updates
-
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
22 കിലോ കുറഞ്ഞു, ശർവാനന്ദിന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; ആ രഹസ്യം ഇതാണ്! -
ബുധൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ്! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? മെയ് 2-ലെ ഈ സമയം അത്ര നല്ലതല്ല, അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കൂ! -
ശനിദേവന്റെ അനുഗ്രഹം: മെയ് 2-ന് ഈ 5 രാശിക്കാർക്ക് ധനമഴയും പ്രണയഭാഗ്യവും, ജീവിതം മാറിമറിയും! -
ശനിയാഴ്ചത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
കുഞ്ഞിനെ മിടുക്കനാക്കാന്‍ ഈ ഡയറ്റ് ചാര്‍ട്ട്
നിങ്ങളുടെ കുഞ്ഞിന് ക്ഷീണവും തളർച്ചയുമുണ്ടോ? കൂടെക്കൂടെ പനി വരാറുണ്ടോ? അതേ എന്നാണ് ഉത്തരമെങ്കിൽ ഉറപ്പിക്കുക, നിങ്ങളുടെ കുട്ടിക്ക് പോഷകാഹാരക്കുറവ് ഉണ്ടാകും. തെറ്റായ ഭക്ഷണക്രമം ഇതിന് കാരണമാകാം. കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ട ശരിയായ ഭക്ഷണക്രമം എന്തൊക്കെയെന്ന് നമുക്ക് തുടർന്ന് വായിക്കാം. എന്താണ് കുഞ്ഞുങ്ങൾക്കുള്ള സമീകൃതാഹാരം?
സമീകൃതാഹാരക്രമം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും വളരെ ആവശ്യമാണ്. പ്രോട്ടീനുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം കുഞ്ഞിന് നിർബന്ധമായും ലഭിക്കേണ്ടതാണ്. നിങ്ങളുടെ കുഞ്ഞിന് കാർബോഹൈഡ്രേറ്റിൽ നിന്ന് 50% കലോറിയും, കൊഴുപ്പിൽ നിന്ന് 30% കലോറിയും, പ്രോട്ടീനിൽ നിന്ന് 20% കലോറിയും ലഭിക്കേണ്ടതാണ്.
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ അമ്മമാരും അല്‍പമെങ്കിലും ടെന്‍ഷനടിക്കാത്ത സമയം ഉണ്ടാവില്ല എന്ന് തന്നെ പറയാവുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ആദ്യം കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലാണ് മാറ്റം വരുത്തേണ്ടത്. അതുകൊണ്ട് തന്നെ ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി കുഞ്ഞിന് വേണ്ടി ഒരു ചാര്‍ട്ട് ഉണ്ടാക്കി ഭക്ഷണം കൊടുത്താല്‍ അത് നിങ്ങളുടെ കുഞ്ഞിനെ മിടുക്കനാക്കുന്നു.
ഇവിടെ കൊടുത്തിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ കുഞ്ഞിന് ലഭിക്കുന്നുണ്ട് എന്നത് ഒരു രക്ഷിതാവെന്ന നിലയ്ക്ക് നിങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ : കുട്ടികൾക്കുള്ള സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാർബോഹൈഡ്രേറ്റ്
കുട്ടിക്ക് ഉന്മേഷത്തിനായി വേണ്ട അളവിൽ കാർബോഹൈഡ്രേറ്റ് ആവശ്യമാണ്. അതിനായി, ബ്രെഡ്, ധാന്യങ്ങൾ, പാസ്ത എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

പ്രോട്ടീനുകൾ
കുട്ടികളുടെ വളർച്ചയ്ക്കും പേശികളുടെ വികാസത്തിനും അത്യാവശ്യമായ പോഷകമാണ് പ്രോട്ടീനുകൾ. കൊഴുപ്പുള്ള മീനുകൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ കുട്ടിക്ക് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കുന്നു.

കാൽസ്യം
എല്ലുകൾക്ക് ശക്തി പകരുവാൻ കാൽസ്യം അത്യാവശ്യമാണ്. വെണ്ണ, തൈര്, കോളിഫ്ലവർ, ബ്രൊക്കോളി, ചീര എന്നിവയൊക്കെ കാൽസ്യം സമ്പുഷ്ടമാണ് ഭക്ഷണപദാർത്ഥങ്ങളാണ്. ഇവ നിങ്ങളുടെ കുഞ്ഞിന്റെ എല്ലിന്റെ വളർച്ചയ്ക്കും ശക്തിക്കും ആവശ്യമായ കാൽസ്യം പ്രദാനം ചെയ്യുന്നു.

വിറ്റാമിനുകൾ
ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിനുകൾ. ഇവ നിങ്ങളുടെ കുട്ടിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കയും, വളർച്ചയ്ക്ക് സഹായകരമാകുകയും ചെയ്യുന്നു. ശരീരാവയവങ്ങളുടെ ശരിയായ പ്രവർത്തനതിനും ഇത് ശക്തി പകരുന്നു. കാഴ്ചയ്ക്ക് വിറ്റാമിൻ എ, പ്രതിരോധശേഷിക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും വിറ്റാമിൻ സി, കാൽസ്യം വലിച്ചെടുക്കുവാൻ വിറ്റാമിൻ ഡി എന്നിവ പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ, കുട്ടിയുടെ ആരോഗ്യത്തിനായി മതിയായ അളവിൽ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം നൽകുക.

മറ്റ് പോഷകങ്ങൾ
കാർബോഹൈഡ്രേറ്റ്, കാൽസ്യം, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവ കൂടാതെ അയേൺ, അമിനോ ആസിഡ്, ഒമേഗ-3, ഒമേഗ-6 എന്നിവയും കുട്ടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്. ഇവ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കുട്ടിയുടെ ആഹാരാക്രമത്തിൽ ഉൾപ്പെടുത്തുക. അതുമൂലം പോഷകക്കുറവ് എളുപ്പത്തിൽ പരിഹരിക്കാം.

കുട്ടികൾക്കായുള്ള സമീകൃതാഹാരക്രമ പട്ടിക
കുട്ടികൾക്ക് ഓരോ ദിവസവും കൊടുക്കേണ്ട ഭക്ഷണക്രമത്തിന്റെ വിശദമായ പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്. രക്ഷിതാക്കൾ ഇതിലെ ഓരോ ഗ്രൂപ്പിൽ നിന്ന് ഒന്നോ രണ്ടോ ഭക്ഷണപദാർത്ഥം വീതം തിരഞ്ഞെടുത്ത് കുട്ടികളുടെ ആഹാരാക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.

ധാന്യങ്ങൾ
അരി
പാസ്ത/ബ്രെഡ്/ധാന്യങ്ങൾ ഗോതമ്പ് റോൾ/ ബിസ്ക്കറ്റ് നൂഡിൽസ്
1 കപ്പ്
½ - 1 കപ്പ് 1 or 2 കഷ്ണം ½ - 1 കപ്പ് ½ - 1 റോൾ 1½ കപ്പ്
കുട്ടികൾക്ക് 4 പ്രാവശ്യം വിളമ്പുക

പഴങ്ങൾ
കുരുവില്ലാത്ത പഴങ്ങൾ,
ആപ്രിക്കോട്ട്, ഈന്തപ്പഴം, ഓറഞ്ച്, മുന്തിരി, മാങ്ങ, പൈനാപ്പിൾ, ഏത്തപ്പഴം, തണ്ണിമത്തൻ
കാൽ കപ്പ് ഡ്രൈ ഫ്രൂട്ട്സ്, 6 ഔൺസ് ജ്യൂസ്, ½ കപ്പ് തണുപ്പിച്ച പഴങ്ങൾ
കുട്ടികൾക്ക് 2 പ്രാവശ്യം കൊടുക്കുക

പച്ചക്കറികൾ
പാകം ചെയ്ത പച്ചക്കറികൾ
കോളിഫ്ളവർ, ഇടത്തരം ഉരുളക്കിഴങ്ങ്, അരിഞ്ഞ കാരറ്റ്, ചീര, ബ്രൊക്കോളി, തക്കാളി സാലഡ്
½ കപ്പ് പാകം ചെയ്ത പച്ചക്കറികൾ, ഒരു കപ്പ് പാകം ചെയ്യാത്ത ഇലക്കറികൾ,
കുട്ടികൾക്ക് 2 പ്രാവശ്യം കൊടുക്കുക
ലീൻ പ്രോട്ടീനുകൾ

മത്സ്യം
മുട്ട, ഉണങ്ങിയ ബീൻസ്, പയർ, പീസ് പരിപ്പ് പീനട്ട് ബട്ടർ
1 മുള്ള് കളഞ്ഞ മീൻ,
പാകം ചെയ്ത ബീൻസ് ¾ കപ്പ്
പാകം ചെയ്ത പയർ ¾ കപ്പ്
പാകം ചെയ്ത പീസ് ¾ കപ്പ്
1 ടേബിൾസ്പൂൺ പീനട്ട് ബട്ടർ
കുട്ടികൾക്ക് പകുതി വിളമ്പുക

പാൽ ഉൽപ്പന്നങ്ങൾ
പാൽ
വെണ്ണ
കട്ടത്തൈര്
കസ്റ്റഡ്
250 മില്ലി
40 ഗ്രാം
200 ഗ്രാം
250 മില്ലി
കുട്ടികൾക്ക് ഒരുതവണ വിളമ്പുക

കുട്ടികൾക്ക് ഒരു തവണ വിളമ്പുക
ഇത്തരം പോഷകസമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ കുഞ്ഞിന്റെ ആഹാരക്രമം സന്തുലിതമാക്കുകയും പോഷകത്തിന്റെ കുറവ് കൊണ്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന് വേണ്ടിയുള്ള പ്രത്യേക ഡയറ്റിനായി നിങ്ങളുടെ കുഞ്ഞിന്റെ പീഡിയാട്രീഷ്യനുമായി ബന്ധപ്പെടുക. ഞങ്ങളുടെ ഈ സന്തുലിതാഹാരക്രമത്തിന്റെ ഡയറ്റ് ചാർട്ട് നിങ്ങളുടെ കുഞ്ഞിന് സഹായകരമാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും താഴെ രേഖപെടുത്താം.



Click it and Unblock the Notifications