For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതല്‍

|

കൃത്രിമ ബീജസങ്കലനം വഴി ജനിക്കുന്ന കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍. അമേരിക്കയിലെ മിന്‌സോട്ട യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇത്തരം ഒരു നിഗമനത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ എത്തിയത്. കുട്ടികളില്ലാത്തവരാണ് കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും. ഇത്തരത്തില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങളും പലപ്പോഴായി ഉണ്ടാവുന്നു. എന്നാല്‍ ഇവരില്‍ സാധാരണ കുഞ്ഞുങ്ങളേക്കാള്‍ പതിനേഴ് ശതമാനത്തോളം ക്യാന്‍സര്‍ സാധ്യത കൂടുതലാണ് എന്നതാണ് ശാസ്ത്രം പറയുന്നത്.

ഐവിഎഫ് മാര്‍ഗ്ഗത്തിലൂടെ ജനിച്ച പത്ത് ലക്ഷം കുട്ടികളില്‍ പതിനേഴ് ശതമാനം കുട്ടികളിലാണ് അര്‍ബുദ സാധ്യത എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് ഐവിഎഫ് കുട്ടികളില്‍. ഐവിഎഫ് വഴി ജനിച്ച് കുട്ടികളിലും സാധാരണ ജനിച്ച കുട്ടികളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ ശാസ്ത്രഞ്ജന്‍മാര്‍ എത്തിയത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ കൃത്രിമ ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുട്ടികളില്‍ വളരെ കൂടുതലാണ് എന്നതാണ് പഠനങ്ങള്‍ പറയുന്നത്.

<strong>Most read: ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം</strong>Most read: ഈ ഭക്ഷണങ്ങള്‍ വളര്‍ന്നു വരുന്ന കുഞ്ഞിന് വേണം

ഇവരില്‍ ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് ഇതിന്റെ കാരണങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

എന്നാല്‍ ഐ വി ഫ് വഴി പിറന്ന കുട്ടികളില്‍ എല്ലാവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ നേരിടേണ്ടതായി വരുന്നില്ല. ചിലരില്‍ അപൂര്‍വ്വമായ ക്യാന്‍സര്‍ ആണ് നേരിടേണ്ടി വരുന്നത്. ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടുതലാണെങ്കിലും അതിനെ എങ്ങനെ മറികടക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതില്‍ തളര്‍ന്നു പോവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൃത്യമായ രോഗ നിര്‍ണയം നടത്തി അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

 പാരമ്പര്യം

പാരമ്പര്യം

ചിലരില്‍ പാരമ്പര്യമാണ് ഇത്തരം അവസ്ഥകള്‍ക്ക് വഴി വെക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് തന്നെയാണ് ആദ്യം അറിയേണ്ടത്. പാരമ്പര്യം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകം തന്നെയാണ്. ഇത് ക്യാന്‍സര്‍ സാധ്യത ഇത്തരം കുട്ടികളില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുട്ടികളെ മരണത്തിലേക്ക് തള്ളി വിടുന്നതിന് തുല്യമാണ്. പ്രത്യേകിച്ച് ഐവിഎഫ് വഴി ജനിച്ച കുട്ടികളാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍

ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍

ഭ്രൂണം കൃത്രിമ ബീജ സങ്കലനത്തിന് ശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ ഇത് വളര്‍ച്ച പ്രാപിക്കുന്ന സമയത്ത് പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചാല്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പലപ്പോഴും ഗര്‍ഭപാത്രത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത് നേരത്തെ തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചില പ്രത്യേക തരത്തിലുള്ള അണുബാധ

ചില പ്രത്യേക തരത്തിലുള്ള അണുബാധ

ചില പ്രത്യേക തരത്തിലുള്ള അണുബാധ പലപ്പോഴും ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ വളരെയധികം ഭീതിയോടെ ശ്രദ്ധിക്കണം. ചില പ്രത്യേക തരത്തിലുള്ള അണുബാധകള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കുട്ടികളില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

കൂടുതല്‍ റേഡിയേഷന്‍

കൂടുതല്‍ റേഡിയേഷന്‍

കൂടുതല്‍ റേഡിയേഷന്‍ ഏല്‍ക്കുന്നതിന് കൂടുതല്‍ സാധ്യതയുള്ളവരില്‍ ഇത്തരത്തിലുള്ള ക്യാന്‍സര്‍ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഐവിഎഫ് കുട്ടികളില്‍ ഇത്തരത്തിലുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഉള്ള സാധ്യത നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ നിന്ന് ഇത്തരം അവസ്ഥകള്‍ക്ക് മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പല വിധത്തിലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളിലെ ക്യാന്‍സറിനെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയാല്‍ അത് കുട്ടികളെ രക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ എങ്ങനെ കൃത്യമായി മനസ്സിലാക്കാം എന്ന് നോക്കാം.

അനീമിയ

അനീമിയ

കുട്ടികളില്‍ അനീമിയ പോലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ? അമിത ക്ഷീണം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, കളിക്കുമ്പോള്‍ കാണുന്ന ക്ഷീണം എന്നിവ പോലുള്ള കാണപ്പെടുന്നുണ്ടെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. ഐവിഎഫ് കുട്ടികളില്‍ ഇത്തരത്തില്‍ വിളര്‍ച്ച പോലുള്ള അവസ്ഥകളിലേക്ക് എത്തുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

 പനി

പനി

കുട്ടികളില്‍ വിട്ടുമാറാത്ത പനി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം പനി ഒരിക്കലും ഒരു രോഗമല്ല ഒരു രോഗലക്ഷണമാണ്. അതുകൊണ്ട് കുട്ടികളില്‍ വിട്ടുമാറാത്ത പനി ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഡോക്ടറെ സമീപിക്കുന്നതിന് എല്ലാ അമ്മമാരും ശ്രദ്ധിക്കേണ്ടതാണ്.

സന്ധിവേദന

സന്ധിവേദന

കുട്ടികളില്‍ ഉണ്ടാവുന്ന സന്ധിവേദനയെ ഒരു കാരണവശാലും നിസ്സാരവത്ക്കരിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഇത് കുട്ടികളില്‍ അതികഠിനമായി കാണുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും കുട്ടികളിലെ ഇത്തരത്തിലുള്ള വേദനകള്‍ നിസ്സാരവത്ക്കരിക്കരുത്.

English summary

Babies born through IVF have higher cancer risk, Study

According to various studies, babies born through ivf may have higher cancer risk. Read on.
X
Desktop Bottom Promotion