For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയുടെ കോപം കുറയ്ക്കാം

By Lekshmi S
|

നിങ്ങളുടെ കുട്ടിക്ക് വളരെ പെട്ടെന്ന് ദേഷ്യം വരാറുണ്ടോ? കോപം ശമിപ്പിക്കാനുള്ള നിങ്ങളുടെ പരിശ്രമം പരാജയപ്പെടുന്നത് പതിവാണോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള നിങ്ങളുടെ ഉത്തരം, അതെ, എന്നാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം. കുട്ടികളിലെ ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാന്‍ ഇതിലൂടെ നിങ്ങള്‍ക്ക് കഴിയും.

j

ദേഷ്യം മനുഷ്യന്റെ സ്വാഭാവിക പ്രതികരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ നിങ്ങളുടെ കുട്ടിക്ക് ദേഷ്യം വന്നാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക പ്രയാസമാകാറുണ്ടെങ്കില്‍, നമ്മള്‍ കുറച്ച് ശ്രദ്ധിച്ചേ മതിയാകൂ. ദേഷ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ആദ്യപാഠങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വൈകാരിക പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്ന് മാത്രമല്ല മുതിരുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജീവിത വിജയം നേടാനുള്ള ശേഷിയും അവര്‍ക്ക് ലഭിക്കും.

 കുട്ടികള്‍ ദേഷ്യപ്പെടുന്നത് എന്തുകൊണ്ട്?

കുട്ടികള്‍ ദേഷ്യപ്പെടുന്നത് എന്തുകൊണ്ട്?

കുട്ടികള്‍ക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് അവന്റെ/ അവളുടെ ചുറ്റുപാടുകള്‍ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. ഇതിന്റെ ഭാഗമായി അവര്‍ ശരിയും തെറ്റും മനസ്സിലാക്കുന്നു. ഇഷ്ടപ്പെടാത്ത എന്തെങ്കിലും സംഭവിക്കുമ്പോഴായിരിക്കും അവര്‍ ദേഷ്യപ്പെടുക. ഇത് ഒരു സ്വാഭാവിക പ്രതികരണമായി നമ്മള്‍ മനസ്സിലാക്കണം.

ദേഷ്യം വരാത്തവരില്ല. പക്ഷെ ദേഷ്യപ്പെട്ട് നില്‍ക്കുന്ന ആളെ സമാധാനിപ്പിക്കാന്‍ കുറച്ച് കൗശലം ആവശ്യമാണ്. പ്രത്യേകിച്ച് കോപിച്ച് നില്‍ക്കുന്നത് കുട്ടികളാകുമ്പോള്‍. ആ സമയത്ത് നമുക്ക് കൂടി ദേഷ്യം വന്നാലത്തെ കാര്യം പറയേണ്ടതില്ലല്ലോ? കുട്ടി കൂടുതല്‍ അക്രമാസക്തനാകാം. മുന്നില്‍ കാണുന്നതൊക്കെ നശിപ്പിക്കാം. ദേഷ്യം തീരുന്നത് വരെ എന്തൊക്കെ കാണിച്ചുകൂട്ടുമെന്ന് പ്രവചിക്കാന്‍ പോലും കഴിയുകയില്ല. ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ഭാവിയില്‍ വലിയ ദോഷം ചെയ്യും.

 കുട്ടികളിലെ ദേഷ്യത്തിന്റെ ലക്ഷണങ്ങള്‍

കുട്ടികളിലെ ദേഷ്യത്തിന്റെ ലക്ഷണങ്ങള്‍

ദേഷ്യത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടികളിലും വ്യത്യസ്തമായിരിക്കും. രക്ഷകര്‍ത്താവ് എന്ന നിലയില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. അപ്രീതിയുണ്ടാകുമ്പോള്‍ എങ്ങനെയാണ് നിങ്ങളുടെ കുട്ടി പെരുമാറുന്നതെന്ന് കൃത്യമായി മനസ്സിലാക്കണം. ഒരു പൊട്ടിത്തെറി ഒഴിവാക്കാന്‍ ഇത് സഹായിക്കും. സാഹചര്യത്തിനും കോപത്തിന്റെ തീവ്രതയ്ക്കും അനുസരിച്ച് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

മുഷ്ടി ചുരുട്ടുക

ദേഷ്യത്തിന് കാരണമായ വസ്തുവില്‍/ വ്യക്തിയില്‍ തുറിച്ചുനോക്കുക

പെട്ടെന്ന് വ്യക്തതയില്ലാതെ വേഗത്തില്‍ സംസാരിക്കുക

ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ച് പ്രത്യക്ഷപ്പെടുക

പെട്ടെന്ന് എന്തിലെങ്കിലും ചവിട്ടുക, ഇടിക്കുക, കടിക്കുക

സ്വന്തം കൈയില്‍ അടിക്കുകയോ കടിക്കുകയോ ചെയ്യുക

 ദേഷ്യം ശമിപ്പിക്കുന്നത് എങ്ങനെ?

ദേഷ്യം ശമിപ്പിക്കുന്നത് എങ്ങനെ?

1. കുട്ടികളിലെ ഭാവവ്യത്യാസങ്ങള്‍ നിരീക്ഷിക്കുക. ദേഷ്യം ആരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. നിയന്ത്രണം വിടുന്നതിന് മുമ്പ് കുട്ടികളെ സമാധാനിപ്പിക്കുക.

2. കുട്ടികള്‍ക്ക് അടുത്തിരുന്ന് അവരോട് സ്‌നേഹത്തില്‍ സംസാരിക്കുക

3. അവനെ/ അവളെ ചേര്‍ത്തുപിടിക്കുക. ചില കുട്ടികള്‍ ഇതിന് സമ്മതിച്ചെന്ന് വരുകയില്ല. നിര്‍ബന്ധപൂര്‍വ്വം കെട്ടിപ്പിടിക്കാന്‍ ശ്രമിക്കരുത്. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.

4. കുട്ടികള്‍ക്ക് അടുത്തിരുന്ന് അവരുടെ മുതുകില്‍ തടവുക. തലയിലും ദേഹത്തും തലോടുക.

5. കണ്ണില്‍ നോക്കി സ്‌നേഹത്തോടെ സംസാരിക്കുക

6. അവന്‍/ അവള്‍ പറയുന്നത് ശരിയാണെന്നും നിങ്ങള്‍ക്ക് അവനോട്/ അവളോട് സ്‌നേഹമുണ്ടെന്നും പറയുക. ഇക്കാര്യങ്ങള്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുക.

7. ദേഷ്യത്തിന്റെ കാരണം തിരക്കുക. 'എന്ത് പറ്റി? എന്താണ് വേണ്ടത്?' തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുക. ഇത് കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കും. ദേഷ്യത്തിന്റെ കാരണം കൃത്യമായി അറിയാനും കഴിയും.

8. അവന്/ അവള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും സാധനങ്ങള്‍ കാണിച്ചോ കാര്യങ്ങള്‍ പറഞ്ഞോ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക

9. കുട്ടി തറയില്‍ കിടക്കുകയാണെങ്കില്‍ അവന്റെ/ അവളുടെ ദേഹത്തും തലയിലും സ്‌നേഹത്തോടെ തലോടുക.

Read more about: kids care കുഞ്ഞ്
English summary

-ways-of-dealing-with-your-toddler-s-anger

The symptoms of anger are different from each child. As a parent, you have to pay attention to these,
Story first published: Wednesday, August 8, 2018, 23:32 [IST]
X
Desktop Bottom Promotion