For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ ഉറക്കമില്ലായ്മയുടെ കാരണങ്ങൾ

|

ചിലപ്പോഴൊക്കെ പൂർണ്ണ ആരോഗ്യവാനായ കുഞ്ഞുങ്ങൾ വളർച്ചയുടെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവർക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്

f

ഉറക്കമില്ലായ്മ കാരണങ്ങൾ എന്തുതന്നെയായാലും, ഓരോ കുട്ടിക്കും അല്ലെങ്കിൽ ഓരോ കുടുംബത്തിനും നല്ല ഒരനുഭവം ആയിരിക്കില്ല ഇത് പകർന്നുനൽകുന്നത്

 ഉറക്കമില്ലാത്ത അവസ്ഥ

ഉറക്കമില്ലാത്ത അവസ്ഥ

ഓരോ കുട്ടികളും തങ്ങളുടെ ഒരോ ദിവസവും അവസാനിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവരെപ്പോഴും കളിച്ചുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്നു. തങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് പക്വതയില്ലാത്ത അവരുടെ മനസ്സിന് തിരിച്ചറിയാൻ കഴിയുന്നില്ല. ഇതവരുടെ നിദ്രയെ ചെറുത്തുകൊണ്ട് പല പ്രശ്നങ്ങളും വരുത്തിവയ്ക്കുന്നു, പലതരം അസുഖങ്ങൾ പിടിപെടാനും തുടർച്ചയായുള്ള ഉറക്കമില്ലായ്മയ്ക്കുമൊക്കെ ഇത് കാരണമായേക്കാം. മറ്റുള്ളവരുടെ മേലുള്ള അവരുടെ നിയന്ത്രണങ്ങളെ പരീക്ഷിച്ചുനോക്കാൻ ഇഷ്ടപ്പെടുന്നു

പരിഹാരം:

ആദ്യമേ തന്നെ, നിങ്ങളുടെ കുഞ്ഞുങ്ങളുടെ തെറ്റായ അഭ്യർത്ഥനകൾക്ക് വഴിപ്പെടാതിരിക്കുക. ഇതവർക്ക് പിൽക്കാലങ്ങളിൽ ശരിതെറ്റുകളെ തിരിച്ചറിയാനുള്ള കഴിവും അതിർവരമ്പുകളെ നിശ്ചയിക്കാനുള്ള പാഠവവും പകർന്നു നൽകും. അവർക്ക് ഇനിയും കളിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അവരെ അതിൽ നിന്ന് പിന്മാറ്റാൻ ശ്രമിക്കുക- (വേണമെങ്കിൽ ഇങ്ങനെയൊരു ഉടമ്പടിയിൽ എത്തിച്ചേരാം) - ഒരു പത്ത് മിനുട്ട് കളിക്കാം, അതിനു ശേഷം അവർ ഉറങ്ങാൻ തയ്യാറാകണമെന്ന് ആവശ്യപ്പെടണം. ആവശ്യമെങ്കിൽ, നിങ്ങളുടെ കുഞ്ഞിന്റെ മുറിയിൽ മൃദുലമായ സംഗീതം വെച്ചുകൊണ്ട് പാട്ടുകൾ പാടി അവരെ നിങ്ങളുടെ അടുത്ത് കിടത്തി ഉറക്കാം

 ഉറക്കത്തിനിടയിൽ ഉണരുന്നു :

ഉറക്കത്തിനിടയിൽ ഉണരുന്നു :

ചില ശിശുക്കൾ രാത്രിയിൽ ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നത് കാണാനാവും. ഉറക്ക കലചക്രത്തിന്റെ വേളകളിൽ അവർ ഇത്തരത്തിൽ ഉണർന്നെണീക്കുമ്പോൾ ചുറ്റും ആരെയും കാണാതെ വന്നാൽ അവർ തീർച്ചയായും ഭയപ്പെടുകയും കരയാനും തുടങ്ങും..

പരിഹാരം:

നിങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം ഉറങ്ങാൻ അനുവദിക്കുക.. ഉറക്കത്തിലുമവർ പൂർണ്ണ സുരക്ഷിതരാണെന്ന് ആവരെ ബോധ്യപ്പെടുത്തുക. അങ്ങനെയെങ്കിൽ പെട്ടെന്നവർ ഞെട്ടിയുണർന്നെണീക്കുമ്പോൾ വീണ്ടും നിദ്രയിലേക്ക് എളുപ്പത്തിൽ വഴുതിവീണുകൊള്ളും. അവരെ ശരീരത്തിൽ തട്ടി ഉറക്കുന്നതും വളരെയധികം ഫലം ചെയ്യും. മൃദുലമായ കളിപ്പാട്ടങ്ങൾ കൊടുക്കുന്നതും വളരെയധികം സഹായകമാണ്..

വളരെ നേരത്തെത്തന്നെ ഉണരുക:

വളരെ നേരത്തെത്തന്നെ ഉണരുക:

സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ നിങ്ങളുടെ കുഞ്ഞുങ്ങൾ ഉണർന്നെണീക്കുന്നുണ്ടോ...? അതിനർത്ഥം അവർക്ക് ഉറക്കവും വളർച്ചയും കുറവാണെന്നു മാത്രമല്ല.. കാരണം ഒരുപക്ഷേ അവരുടെ വിശപ്പോ അല്ലെങ്കിൽ ഏതെങ്കിലും രോഗാവസ്ഥയോ പ്രാണികളുടെ കടിയേറ്റതോ എന്തെങ്കിലും പ്രശ്നങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ മുറിയിലെ അമിതമായ വെളിച്ചവും ശബ്ദവും നൽകുന്ന ശല്യപ്പെടുത്തലുകളും ആയേക്കാം

പരിഹാരം:

നിങ്ങളുടെ കുഞ്ഞുങ്ങൾ കൂടുതൽ സമയം സമയം ഉറങ്ങി കിടക്കാനാണ് നിങ്ങൾ ആഗ്രഹിക്കുക. അങ്ങനെയെങ്കിൽ നിങ്ങൾക്ക് കുഞ്ഞ് ഉറങ്ങുമ്പോൾ നിങ്ങളുടെ ദൈനംദിന ജോലികളെ പൂർത്തീകരിക്കാൻ കഴിയും! ഇങ്ങനെ നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങൾ ആവശ്യമായ മണിക്കൂറുകൾ ഉറങ്ങുന്നുണ്ടോ എന്ന് ആദ്യമേ പരിശോധിക്കുക. അത് ശരിയാണെങ്കിൽ രാത്രിയിൽ ഉറക്കസമയം കുറച്ചൊന്ന് മാറ്റാൻ ശ്രമിക്കുക. രാത്രിയിൽ 1-2 മണിക്കൂറുകൾ ഉറങ്ങാൻ വൈകുന്നതുകൊണ്ട് രാവിലെ അവർ ഉണരാനും വൈകുന്നത് നിങ്ങൾക്ക് കാണാനാവും.

ഉച്ചമയക്കം ഇഷ്ടപ്പെടാതെ വരുമ്പോൾ

ഉച്ചമയക്കം ഇഷ്ടപ്പെടാതെ വരുമ്പോൾ

സമയമേറിയ ഒരു ഉച്ചമയക്കം നിങ്ങളുടെ കുഞ്ഞിനെ മുഴുവൻ ദിവസവും പൂർണ്ണ ഉന്മേഷവാനായി നിലനിർത്താൻ സഹായിക്കുന്നു . ഒരു അമ്മയെന്ന നിലയിൽ, നിങ്ങൾക്കത് വളരെ എളുപ്പത്തിൽ മനസിലാവും. എന്നാൽ കുഞ്ഞുങ്ങൾക്ക് അവരുടെ ഉച്ച നേരത്തുള്ള ഒരു വിശ്രമത്തിനുശേഷം അവർക്ക് ഇരട്ടോർജ്ജം ലഭിക്കുമെന്ന് വർക്ക് ഒരുപക്ഷേ മനസ്സിലാക്കാൻ കഴിയില്ല

പരിഹാരം:

ഈ സാഹചര്യത്തിൽ, നിങ്ങളുടെ കുട്ടിയെ നിർബന്ധിച്ചുകൊണ്ട് ഉറങ്ങാൻ പ്രേരിപ്പിക്കുന്നത് ഒരുപക്ഷേ വിഫലമായേക്കാം. അതിനുപകരമായി അവരെ രാവിലെ മുഴുവൻ ഉന്മേഷവാനായിരിക്കുവാൻ അനുവദിക്കുക. അവരെ ഒരു പാർക്കിലേക്കോ പ്ലേഗ്ഗ്രൂപ്പിലേക്കോ കൊണ്ടുപോയി ഇതിന് പ്രേരിപ്പിക്കുക. ഇത് അവരെ ക്ഷീണിപ്പിക്കുകയും (ഒരു നല്ല വഴിയിൽ) ഉച്ചയ്ക്ക് കുറച്ച് റസ്റ്റ് എടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും

ഇരുട്ട് ഭയപ്പെടുന്നു

ഇരുട്ട് ഭയപ്പെടുന്നു

നിങ്ങളുടെ കുട്ടി പ്രകാശമില്ലാത്ത ഒരു മുറിയിൽ തനിച്ചായിരിക്കുന്നതിനെ ഭയപ്പെടുന്നു. ഇരുട്ട് കൂടുതൽ അപരിചിതവും വിചിത്രവുമായ കാര്യങ്ങളെ അവർക്ക് കട്ടു കേൾക്കാൻ സാധ്യതയുണ്ട്... അവർ ഒരുപക്ഷേ ഭീതിയുണർത്തുന്ന എന്തെങ്കിലും ഇരുട്ടിൽ പെട്ടെന്ന് കണ്ടെത്തുന്നുണ്ടാകാം. കാരണം ചെറുപ്രായത്തിലവർ ഭൂതപ്രേതാതികളെ പറ്റി ചിന്തിച്ച് പേടിക്കുന്നു. ഇത്തരം ഭയങ്ങൾ കുട്ടികളുടെ ഭാവനയുടെ ഫലമായി ഉണ്ടായേകാം.!

പരിഹാരം:

ചെറുപ്രായത്തിൽ ദുസ്വപ്നങ്ങൾ പതിവാണ്. സ്നേഹം പറഞ്ഞിട്ട് എഴുന്നേൽക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാനും ശാന്തമാക്കാനും ശ്രമിക്കുക. അവരുടെ ഉറക്കം സമയങ്ങൾ മികച്ചതാക്കാനായി ആർക്ക് സന്തോഷകരമായ കഥകൾ പറഞ്ഞു കൊടുക്കാം. പേടിപ്പെടുത്തുന്ന കഥകൾ ഒഴിവാക്കാൻ ശ്രമിക്കാം. കിടപ്പുമുറി മുഴുവൻ കാണിച്ചു കൊടുത്തുകൊണ്ട് ഒട്ടും വിഷമിക്കേണ്ട കാര്യമില്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. ഇത്തരം ഭാവനകളും ഉറപ്പുകളും മൃതദേഹം നല്ലരീതിയിൽ തന്നെ സഹായിക്കും

ഉറങ്ങാൻ വളരെ സമയമെടുക്കുന്നത് :

ഉറങ്ങാൻ വളരെ സമയമെടുക്കുന്നത് :

നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങുന്നതിനു മുൻപ് നിങ്ങൾ ഉറങ്ങിപോകുകയാണെങ്കിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ നിങ്ങൾ കട്ടിലിൽ കിടന്ന് 15-20 മിനിറ്റിനുള്ളിൽ തന്നെ കുട്ടി ഉറങ്ങേണ്ടതാണ്. ഉറങ്ങാൻ വൈകുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചാഗതി പൊതുവേ പ്രശ്നമേറിയതായിരിക്കും

പരിഹാരം:

ആദ്യമേ തന്നെ രാത്രിയിൽ നിങ്ങളുടെ കുട്ടികളുടെ ഉറക്ക സമയം പതിവായി മാറുന്നുണ്ടോ എന്ന് പരിശോധിച്ചുറപ്പാക്കുക. അങ്ങനെ കാണുന്നുണ്ടെങ്കിൽ, സമയങ്ങൾ മാറ്റാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടിയെ ഉറക്കാനായി ഒരു സമയക്രമം പിന്തുടരുന്നതാണ് വളരെ നന്നായിരിക്കും. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുമ്പോൾ അവർ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണോളും. നിങ്ങളുടെ കുഞ്ഞിന്റെ മുറിയിലെ അസ്വസ്ഥതയുണർത്തുന്ന ശബ്ദങ്ങളെയും വെളിച്ചത്തെയും കുറയ്ക്കാൻ ശ്രമിക്കുക. ഇരുണ്ട നിറത്തിലുള്ള കർട്ടനുകൾ ഉപയോഗിച്ചു നോക്കുക

 രോഗങ്ങൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന ഉറക്കമില്ലായ്മ:

രോഗങ്ങൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന ഉറക്കമില്ലായ്മ:

എല്ലാ കുട്ടികളുടേയും സഹിഷ്ണുതാ നില വ്യത്യസ്തമായിരിക്കും.. പല്ല് പൊട്ടുന്ന വേളകളിലും പലതരം വല്ലായ്മകൾ കടന്നുവരുമ്പോഴുമൊക്കെ ചില കുട്ടികൾക്ക് അത് ഒട്ടും തന്നെ താങ്ങാൻ കഴിഞ്ഞില്ലെന്ന് വരും. അനേകം കുട്ടികൾക്ക് അസുഖങ്ങൾ പിടിപെടുമ്പോൾ വേദനയും അസ്വസ്ഥതകളും മൂലം ഉറക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഉറക്കക്കുറവ് മറ്റ് പ്രശ്നങ്ങളിലേക്ക് വഴിതെളിക്കാനും രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടികളുടെ മുഖം വാടിയിരിക്കുമ്പോഴോ ആവർ സാധാരണയിൽ നിന്നും വ്യത്യസ്തമായി പെരുമാറുമ്പോഴോ നിങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.

പരിഹാരം:

മേൽപ്പറഞ്ഞ രോഗകാരണങ്ങൾ മൂലം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് തോന്നിയാൽ തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ കുട്ടിയുടെ അവസ്ഥകൾ മനസ്സിലാക്കി വേദന ഒഴിവാക്കാനുള്ള മരുന്നുകൾ നൽകും. അതോടൊപ്പം, അവർക്ക് പല്ലു പൊട്ടുന്ന വേളയിൽ, അവർക്ക് "ടീത്തേഴ്സ്" വാങ്ങി കൊടുക്കാൻ ശ്രമിക്കുക. ഇത് രസകരമായതും വ്യത്യസ്തവുമായ രൂപത്തിലും സുഗന്ധങ്ങളിലും ലഭ്യമാകുന്നതിനാൽ അവരെ സന്തോഷിപ്പിച്ചുകൊണ്ട് അവരുടെ മോണകളിൽ വേദനകളെ ലഘൂകരിക്കുന്നുവെന്ന തോന്നൽ അവർക്ക് നൽകുകയും ചെയ്യുന്നു..

Read more about: kids care കുഞ്ഞ്
English summary

ways to make your kid sleep well

here are some causes pf sleeping problems in kids
X
Desktop Bottom Promotion