Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
കുട്ടിയുടെ നിറം കൂട്ടും സ്പെഷല്‍ എണ്ണക്കൂട്ട്
കുട്ടിയുടെ നിറം കൂട്ടും സ്പെഷല്‍ എണ്ണക്കൂട്ട്
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുളളവരാണ് മാതാപിതാക്കള്‍ എന്നു വേണം, പറയാന്‍. ഇവര്‍ കഴിയ്ക്കുന്ന ഭക്ഷണവും ഇവരുടെ കാര്യങ്ങളും അടക്കം എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ ശ്രദ്ധ എത്തുകയും ചെയ്യും. തങ്ങളുടെ കുട്ടിയ്ക്ക് എല്ലാ അര്‍ത്ഥത്തിലും ഏറ്റവും ഗുണങ്ങള്‍ ലഭിയ്ക്കുവാന്‍ തങ്ങളാല്‍ മികച്ചതു നല്കാന് തയ്യാറാകുന്നവരാണ് മാതാപിതാക്കള്‍.
പല മാതാപിതാക്കളും കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ചര്‍മ കാര്യത്തിലും ഏറെ ശ്രദ്ധയുള്ളവരാണ്. കുട്ടിയ്ക്കു നിറം വേണം എന്ന കാര്യത്തില്‍ മിക്കവാറും മാതാപിതാക്കന്മാര്ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനും ഇടയില്ല. കാരണം ചര്‍മത്തിന്റെ നിറം ഇപ്പോഴും നമുക്കു പലര്‍ക്കും വലിയ കാര്യം തന്നെയാണ്.
കുട്ടിയുടെ ചര്‍മത്തിന്റെ നിറം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണം മുതല്‍ കുഞ്ഞിന്റെ ചര്‍മ സംരക്ഷണ രീതികളും പാരമ്പര്യവുമെല്ലാം പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്.
കുട്ടികള്‍ക്കു നല്ല നിറം ലഭിയ്ക്കുന്നതിനായി കൃത്രിമ വഴികളുടെ പുറകേ പോകാതിരിയ്ക്കുന്നതാണ് നല്ലത്. ഇത് ഏറെ ദോഷങ്ങള്‍ വരുത്തും. പലപ്പോഴും നിറം ലഭിയ്ക്കാനായി ചെയ്യുന്ന പലതും ദോഷ ഫലങ്ങളാകും, ഉണ്ടാക്കുക. ഇതിനുളള പ്രതിവിധി തികച്ചും സ്വാഭാവിക വഴികളാണ്. ഇത്തരം ഒരു വഴിയെക്കുറിച്ചറിയൂ,
കുട്ടികളെ സംബന്ധിച്ചിടത്തോളും ഓയില്‍ മസാജ് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞുങ്ങളുടെ ചര്‍മത്തിന് സൗന്ദര്യം നല്‍കാനും ആരോഗ്യം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതുമാണ്. കുട്ടികള്‍ക്കു സാധാരണയായി പലരും ബേബി ഓയിലും മററുമാണ് ഉപയോഗിയ്ക്കുക. ഇതിനു പകരം നാം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പ്രത്യേക എണ്ണ ഉപയോഗിച്ചാല്‍ കുട്ടിയുടെ ചര്‍മത്തിന് നിറം ലഭിയ്ക്കും. ഈ പ്രത്യേക എണ്ണ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

വെളിച്ചെണ്ണ
കരിഞ്ചീരകം, തവിട്ടു വെണ്‍പാല, തുളസി, ചെത്തിപ്പൂ എന്നിവയാണ് ഈ പ്രത്യേക എണ്ണ തയ്യാറാക്കാന്‍ വേണ്ടത്. ഇവയെല്ലാം ചേര്‍ത്തു വെളിച്ചെണ്ണയില്‍ കാച്ചിയാണ് ഈ എണ്ണയുണ്ടാക്കുക. നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഇതു തയ്യാറാക്കാന്‍. വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ അഥവാ ഉരുക്കു വെളിച്ചെണ്ണ ഗുണം ചെയ്യുന്ന ഒന്നാണ്. നല്ല വെളിച്ചെണ്ണയല്ലെങ്കില്‍ ഇതു കുട്ടികളുടെ ചര്‍മത്തിനു തന്നെ ദോഷം വരുത്തും. കാരണം പല വെളിച്ചെണ്ണകളും മായം കലര്‍ത്തിയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

കരിഞ്ചീരകം
കരിഞ്ചീരകം ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം ചര്‍മ ഗുണങ്ങളും ചേര്‍ന്ന ഒന്നാണ്. ചര്‍മത്തെ ബാധിയ്ക്കുന്ന രോഗങ്ങളായ ചൊറി, സോറിയാസാസി, അലര്‍ജി എന്നിവയ്ക്കെല്ലാമുള്ള നല്ലൊരു പരിഹാരമാണ് കരിഞ്ചീരകം. പലരും ഇതിട്ട് എണ്ണ കാച്ചാറുമുണ്ട്. ഇതില്‍ തന്നെ എണ്ണയുടെ അംശവുമുണ്ട്.

തവിട്ടു വെണ്‍പാല
തവിട്ടു വെണ്‍പാല ഒരിനം ആയുര്‍വേദ മരുന്നാണ്. വെമ്പറ പറ്റ എന്നും ചിലയിടങ്ങളില്‍ പറയാറുണ്ട് ഇത് ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. പല തരം ചര്‍മ പ്രശ്നങ്ങള്‍ക്ക് ഏറ്റവും നല്ലതുമാണ്. ഇത് ആയുര്‍വേദ കടകളില്‍ വാങ്ങാന്‍ ലഭിയ്ക്കും.

തെച്ചിപ്പൂ
തുളസിയും തെച്ചിപ്പൂവുമെല്ലാം സൗന്ദര്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്ക്കുന്നവയാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഇവ ഏറെ ഉത്തമമാണ്. പല ചര്‍മ രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് തുളസി. അലര്‍ജി, ചൊറിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും മുഖക്കുരുവിനുമെല്ലാം തുളസി മരുന്നായി ഉപയോഗിയ്ക്കാറുണ്ട്. തെച്ചിപ്പൂവിനും ചര്‍മത്തിലെ പല പ്രശ്നങ്ങളും അകറ്റാന്‍ സാധിയ്ക്കും.

കാല് കിലോ വെളിച്ചെണ്ണ
കാല് കിലോ വെളിച്ചെണ്ണ അടുപ്പില്‍ വച്ചു തിളപ്പിയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തിലാണ് ഇതുണ്ടാക്കേണ്ടത്. പാത്രം നല്ലപോലെ ചൂടായ ശേഷം വേണം, വെളിച്ചെണ്ണ ഒഴിയ്ക്കാന്‍ പിന്നീട് ഇതു കുറഞ്ഞ തീയില്‍ വച്ചു വേണം, തിളപ്പിച്ചെടുക്കാന്‍.

കരിഞ്ചീരകം
ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ കരിഞ്ചീരകം പൊടിച്ചിടണം. ഇത് വല്ലാതെ പൊടിയ്ക്കുകയുമരുത്. ഇടത്തരം രീതിയില്‍ വേണം, പൊടിച്ചെടുക്കാന്‍. കരിഞ്ചീരകമിട്ടു തിളപ്പിച്ച വെളിച്ചെണ്ണ മുടി വളരാനും നല്ലതാണ്.

തുളസി
ഇതിലേയ്ക്ക് തവിട്ടു വെണ്‍പാല ഇടുക. ഇത് ഇടുമ്പോള്‍ തന്നെ തവിട്ടു നിറം പുറത്തു വരും. ഇത് രണ്ടു മൂന്നു കഷ്ണം ഇടാം. പിന്നീട് ഇതിലേയ്ക്ക് തെച്ചിപ്പൂവും തുളസിയും ചെറുതായി ചതച്ചോ മിക്സിയില്‍ ചെറുതായി ഒന്നു അടിച്ചെടുത്തോ ഇതിലേയ്ക്കു ചേര്‍ക്കാം.

ഈ ചേരുവകള്‍
ഈ ചേരുവകള്‍ എല്ലാം ചേര്‍ന്ന് ചെറു ചൂടില്‍ വേണം, തിളപ്പിച്ചെടുക്കാന്‍. തിളച്ചു പാകമാകുമ്പോള്‍ എണ്ണയ്ക്ക് ചുവന്ന നിറം വരും. ഇത് അപ്പോള്‍ വാങ്ങി വച്ച് ചൂടാറുമ്പോള്‍ അരിച്ചെടുത്ത് ഉപയോഗിയ്ക്കാം.

കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ദേഹത്ത്
കുട്ടികളുടേയും കുഞ്ഞുങ്ങളുടേയും ദേഹത്ത് ഈ എണ്ണ തേച്ചു പിടിപ്പിച്ച് നല്ലപോലെ മസാജ് ചെയ്ത് അര മുക്കാല്‍ മണിക്കൂര്‍ കഴിയുമ്പോ്ള് ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. കഴുകാനായി ചെറുപയര്‍ പൊടിയോ, കടലമാവോ ഉപയോഗിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. കുഞ്ഞിന്റെ ചര്‍മത്തിന് തിളക്കവും മിനുക്കവും നല്‍കാനും മൃദുവാക്കാനുമെല്ലാം ഇതാണ് കൂടുതല്‍ നല്ലത്.

ഈ എണ്ണ
ഈ എണ്ണ അടുപ്പിച്ച് അല്പകാലം കുഞ്ഞിനെ ഇതേ രീതിയില്‍ പുരട്ടി കുളിപ്പിച്ചാല്‍ കുഞ്ഞിന്റെ ചര്‍മത്തിന് സ്വാഭാവികമായ നിറം ലഭിയ്ക്കും. കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരു പോലെ ഇത് ഉപയോഗിയ്ക്കാം.

അലര്‍ജിയ്ക്കും
ഈ പ്രത്യേക എണ്ണ കുട്ടികളുടെ തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിയ്ക്കും ചൊറിച്ചിലിനും ചുവന്നു തടിയ്ക്കലിനുമെല്ലാം നല്ലൊരു പരിഹാരമാണ്. ഇതിലെ ഔഷധ ഗുണങ്ങളാണ് ഈ പ്രയോജനം നല്‍കുന്നത്.

കുട്ടികളുടെ ചര്‍മത്തിന്
കുട്ടികളുടെ ചര്‍മത്തിന് തിളക്കവും മൃദുത്വവും മിനുസവുമെല്ലാം നല്കാന് ഇൗ പ്രത്യേക എണ്ണ ഏറെ ഗുണം ചെയ്യുന്ന ഒന്നു കൂടിയാണ്. കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ സ്വാഭാവികത നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.



Click it and Unblock the Notifications