For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുഞ്ഞിന്റെ നിറം കൂട്ടാന്‍ ഈ വഴി

|

എന്തെല്ലാം ന്യായം പറഞ്ഞാലും വെളുത്ത ചര്‍മം ഇപ്പോഴും എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനായി പല വഴികളും നോക്കുന്നവരും ധാരാളമുണ്ട്.

ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ വയറ്റിലെ കുഞ്ഞിനു നിറമുണ്ടാകണം എന്ന ഉദ്ദേശത്തോടെ പലതും ചെയ്യുന്നു. കുങ്കുമപ്പൂവിട്ട പാലുള്‍പ്പെടെ പലരും. ഇതില്‍ നിന്നു തന്നെ അറിയാം, നിറത്തോട് പൊതുവേയുള്ള താല്‍പര്യം.

ജനിച്ച കുഞ്ഞിനു നിറം കുറവാണെങ്കിലും നിറം നല്‍കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതില്‍ ചിലതരം എണ്ണകള്‍ കൂടി പെടുന്നു. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ബദാം ഓയിലും പാലും

ബദാം ഓയിലും പാലും

കുഞ്ഞുങ്ങളുടെ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു കൂട്ടാണ് ബദാം ഓയിലും പാലും. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ പാലും ഇതില്‍ 1 ടീസ്പൂണ്‍ ബദാം ഓയിലും ചേര്‍ത്തിളക്കി കുഞ്ഞിന്റെ ദേഹത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. തിളപ്പിയ്ക്കാത്ത പാലോ തിളപ്പിച്ച പാലോ ഉപയോഗിയ്ക്കാം. ഇതു ദിവസവും ചെയ്യുന്നതു ഗുണം നല്‍കും.

കുങ്കുമാദി തൈലം

കുങ്കുമാദി തൈലം

കുങ്കുമാദി തൈലം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ആയുര്‍വേദത്തില്‍ പറയുന്ന ഒരു വഴിയാണ്. 10 മില്ലി കുങ്കുമാദി തൈല് 200 എംഎല്‍ എള്ളെണ്ണയുമായി ചേര്‍ത്തു കുട്ടികളുടെ ദേഹത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇതുപോലെ കുങ്കുമാദി തൈലം 10 മില്ലി 200 എംഎല്‍ ഏലാദി തൈലത്തില്‍ ചേര്‍ത്തു കുട്ടികള്‍ക്കു പുരട്ടുന്നതും നല്ലതാണ്.

ഏലാദി തൈലം, നാല്‍പാമരാദി തൈലം

ഏലാദി തൈലം, നാല്‍പാമരാദി തൈലം

ഏലാദി തൈലം, നാല്‍പാമരാദി തൈലം എന്നിവ തുല്യമായ അളവില്‍ എടുത്തു കുട്ടികളെ പുരട്ടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതും അടുപ്പിച്ചു ചെയ്യുന്നതു ഗുണകരമാണ്.

കസ്തൂരി മഞ്ഞള്‍ കലര്‍ത്തി

കസ്തൂരി മഞ്ഞള്‍ കലര്‍ത്തി

വെന്ത വെളിച്ചെണ്ണ അഥവാ വീട്ടില്‍ തന്നെ കാച്ചിയെടുത്ത വെളിച്ചെണ്ണയോ ഉരുക്കു വെളിച്ചെണ്ണയോ എടുക്കുക. ഇതില്‍ കസ്തൂരി മഞ്ഞള്‍ കലര്‍ത്തി കുട്ടികളെ പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും കുട്ടികള്‍ക്കു നിറം നല്‍കാന്‍ ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മസാജ് കുട്ടികള്‍ക്കു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതു പുരട്ടി മസാജ് ചെയ്യുമ്പോള്‍ കുട്ടികളിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് നിറം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

2 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക്

2 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക്

2 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഉരുക്കു വെളിച്ചെണ്ണയാണ് ഏറെ നല്ലത്. 2 മാസത്തിനു ശേഷം ആയുര്‍വേദ എണ്ണകള്‍ ഉപയോഗിയ്ക്കാം. ഇവയും വെളിച്ചെണ്ണയും കലര്‍ത്തി ഉപയോഗിയ്ക്കുകയും ആകാം. ഇവ പുരട്ടി സോപ്പിനു പകരം ചെറുപയര്‍ പൊടി പാലില്‍ ചാലിച്ചോ മറ്റോ കുട്ടികളെ തേച്ചു കുളിപ്പിയ്കുന്നത് ഏറെ നല്ലതാണ്. വെളുക്കാനുള്ള ക്രീമുകള്‍ യാതൊരു കാരണവശാലും കുട്ടികളില്‍ പരീക്ഷിയ്ക്കരുത്.

കുഞ്ഞിനു നിറം നല്‍കാന്‍ ഭക്ഷണങ്ങളും

കുഞ്ഞിനു നിറം നല്‍കാന്‍ ഭക്ഷണങ്ങളും

കുഞ്ഞിനു നിറം നല്‍കാന്‍ ഭക്ഷണങ്ങളും സഹായിക്കും. ആപ്പിള്‍ ജ്യൂസ്, ഓറഞ്ച ജ്യൂസ് എന്നിവ മൂന്നു നാലു മാസത്തിനു ശേഷം കൊടുത്തു തുടങ്ങാം. ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വേണം.

കുഞ്ഞിന്റെ ചര്‍മം

കുഞ്ഞിന്റെ ചര്‍മം

കുഞ്ഞിന്റെ ചര്‍മം വരണ്ടു പോകാതെ സംരക്ഷിയ്ക്കുക. ഇതുപോലെ കുളിപ്പിയ്ക്കുമ്പോള്‍ എപ്പോഴും ഓയില്‍ മസാജ് ചെയ്ത് കുളിപ്പിയ്ക്കുക. ചെറുതായി ചൂടാക്കിയ ഓയിലാണ് കൂടുതല്‍ നല്ലത.് ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും, രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് കുട്ടികളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്

Read more about: baby kid
English summary

Tips To Increase The Fairness Of Your Baby

Tips To Increase The Fairness Of Your Baby, Read more to know about,
Story first published: Monday, June 11, 2018, 20:17 [IST]
X
Desktop Bottom Promotion