For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌

കുഞ്ഞു പല്ലുകള്‍ സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

കുഞ്ഞുപല്ലുകൾ തേച്ചു തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

brush

കുഞ്ഞുങ്ങളുടെ പല്ലുകൾ നാം അറിയാതെ തന്നെ വളരെ പെട്ടെന്ന് വളർന്നു തുടങ്ങുന്നു .നാം ഒരു മരം നടുകയാണെങ്കിൽ അതിന്റെ വേരുകൾക്ക് ഉറപ്പു നൽകാനായി നല്ല മണ്ണുകൾ അതിനു ചുവട്ടിൽ ഇട്ടുകൊടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ പിഞ്ചോമനകൾക്ക് ഭാവിയിൽ ആരോഗ്യമുള്ളതും ഉറച്ചതുമായ പല്ലുകൾ ലഭിക്കാനായി അവർക്ക് ആദ്യ പല്ലുകൾ മുളയ്ക്കുന്നതിനു മുൻപ് കുഞ്ഞിന്റെ മോണകൾ എപ്പോഴും കൃത്യമായി ശുചീകരിക്കേണ്ടതുണ്ട്. താത്കാലികമായ അല്ലെങ്കിൽ അൽപായുസുളള ഈ പല്ലുകളെ വളരെ ശുചിത്വ പൂർണ്ണമായും ആരോഗ്യ പൂർണ്ണമായും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരേ വലുതാണ്. കാരണം അവയാണ് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വരാനിരിക്കുന്ന നിത്യമായ പല്ലുകളുടെ അടിസ്ഥാന ഹേതു . അത് നിങ്ങളുടെ കുഞ്ഞുങ്ങളെ ചവയ്ക്കാനും സംസാരിക്കാനുമൊക്കെ പഠിപ്പിക്കുന്നു. ഒരു നവജാത ശിശുവിനെ ഊട്ടിയ ശേഷം നിങ്ങൾക്ക് നിങ്ങളുടെ വിരലുകൾ കൊണ്ട് തന്നെ അവന്റെ മോണകളെ വൃത്തിയാക്കാവുന്നതാണ്. അതല്ലെങ്കിൽ വളരെ ലോലമായ ഒരു തുണിക്കഷണം എടുത്ത് മൃദുവായി നനച്ചശേഷം കുഞ്ഞു മോണകളെ തുടക്കാം. ഇത് നിങ്ങളുടെ കുഞ്ഞിന്റെ വായിലെ രോഗാണുക്കളെ അകറ്റി നിർത്താൻ സഹായകമാകുന്നു. അതുപോലെതന്നെ വളരെ മൃദുലമായി കുഞ്ഞിന്റെ നാക്കും ശുദ്ധമാക്കുക. ഇത് ചെയ്യാനുള്ള ഉചിതമായ വേളകൾ കുഞ്ഞിന് ആഹാരശേഷമോ അല്ലെങ്കിൽ ഉറങ്ങുന്നതിനു മുൻപോ ആണ്.

baby


കുഞ്ഞു പല്ലുകളെ തേയ്പ്പിന്നതിനെക്കുറിച്ച്

നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യകാല ദിനങ്ങളിൽ തന്നെ പല്ലു തേയ്പ്പിന്റെ ആദ്യപാഠങ്ങൾ പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളുടെ കുഞ്ഞിന് 20 മാസം പ്രായമാകുമ്പോൾ തന്നെ പല്ല് തേക്കാൻ ആരംഭിക്കാം. ശരിക്കും പറഞ്ഞാൽ ഒരു പക്ഷേ നിങ്ങൾ അവനെ ശരിയായ രീതിയിൽ പല്ലുതേയ്ക്കാൻ പരിശീലിപ്പിക്കുകയോ പല്ലുതേയ്ക്കാൻ സഹായിക്കുകയോ ചെയ്യണമെന്നില്ല. ഇത് അവന്റെ സ്വന്തം കളിയാണ്.! അത് അവന് തന്നെ വിട്ടുകൊടുക്കാം.! ടൂത്ത് ബ്രഷുകൾ കൊണ്ടും വെള്ളം കൊണ്ടും അവൻ ആ സമയത്ത് കളിക്കട്ടെ.! അങ്ങനെയത് അവന്റെ ആദ്യ കളി സമയങ്ങളിൽ ഒന്നായി മാറും.! വരുംകാലങ്ങളിൽ അതിന്റെ പ്രാധാന്യത്തെ മനസിലാക്കി കൊടുത്തുകൊണ്ട് അവന്റെ ചിന്താഗതികളെ മാറ്റിയെടുക്കുകയും ആരോഗ്യ പൂർണ്ണമായ പല്ലു തേയ്പ്പിനെ കാണിച്ചു കൊടുക്കുകയുമാവാം. ഇനി അഥവാ കുഞ്ഞുങ്ങളേ നിങ്ങൾ പല്ല് തേപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നിർമലവും ലോലവുമായ ബ്രഷുകൾ ഉപയോഗിച്ചുകൊണ്ട് വളരെ പതിയെ പല്ലു തേയ്പ്പിക്കാം

നിങ്ങളുടെ പിഞ്ചോമനകളുടെ കുഞ്ഞു പല്ലുകളെ സംരക്ഷിക്കാം

img

വർണ്ണങ്ങളാൽ ഭംഗിയുള്ളതും പലവിധ ആകൃതിയിലുതും നീണ്ട പിടിയുള്ളവയുമായ ടൂത്ത് ബ്രഷുകൾ കുഞ്ഞുങ്ങൾക്ക് വാങ്ങിച്ചു കൊടുക്കാൻ ഓർമ്മ വെക്കുക. കുഞ്ഞു കുട്ടികളെ ആകർഷിക്കാനായി പലതരത്തിലുള്ള ടൂത്ത് ബ്രഷുകൾ മാർക്കറ്റിൽ ലഭ്യമാണ്
ആദ്യം തന്നെ ഒരു നോൺ ഫ്ലൂറിഡേറ്റസ് ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് തുടങ്ങാം. ഫ്ലൂറിൻ കലർന്ന ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങൾ വായ കഴുകാനും തുപ്പാനുമൊക്കെ പഠിച്ച ശേഷം മതി (പിച്ചവച്ച് നടക്കാൻ തുടങ്ങുന്ന കുഞ്ഞുങ്ങൾക്കുള്ള ഇത്തരം ടൂത്ത്പേസ്റ്റുകൾ മിക്ക മരുന്ന് ശാലകളിലും ലഭ്യമാണ്)

ബ്രഷിൽ വളരെ കുറച്ചു ടൂത്ത്പേസ്റ്റ് മാത്രമേ എടുക്കാൻ പാടുള്ളൂ (ഒരു പനിനീർ തുള്ളിയുടെ അത്രയും).

തിളപ്പിച്ചാറ്റിയ കുടിവെള്ളം മാത്രം കുഞ്ഞുങ്ങളുടെ പല്ലുതേപ്പിനായി ഉപയോഗിക്കുക. അങ്ങനെയെങ്കിൽ ഇനിയവൻ വെള്ളം തുപ്പി കളയാതെ ഉള്ളിലേക്കിറക്കി കഴിഞ്ഞാലും ഒരു പ്രശ്നവും ഉണ്ടാകില്ല

കുഞ്ഞുങ്ങളെ പല്ലുതേയ്ക്കാൻ പഠിപ്പിക്കാനായി ശ്രമിക്കുമ്പോൾ അവരെ മുന്നിൽ നിർത്തി എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് കാണിച്ചുകൊടുക്കണം. എന്നിട്ട് അവനോട് സ്വയം ചെയ്യാൻ പറയണം. ഏതാണ്ട് 4-5 വയസു പ്രായമാവുമ്പോഴേക്കും അവനത് സ്വയം ചെയ്യാൻ പ്രാപ്തനാകും. (എങ്കിലും ഒന്നുരണ്ടു വർഷം കൂടി നിങ്ങളുടെ തുറന്നുവച്ച കണ്ണുകള് അവന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണം)

ശിശുവിന്റെ പല്ല് നന്നായി പരിപാലിക്കാനായി കൂടുതൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

ആരോഗ്യമുള്ളതും സമീകൃതവുമായ ഭക്ഷണക്രമം കുഞ്ഞുങ്ങൾക്ക് ശക്തമായ അസ്ഥികളും പല്ലുകളും പടുത്തുയർത്തുന്നത് സഹായിക്കുന്നു

നിങ്ങളുടെ കുഞ്ഞിന് പല്ലുകൾ മുളച്ചു വരുമ്പോൾ തന്നെ ചവയ്ക്കാനുള്ള പ്രേരണ വളർന്നുവരാം , അതിനാൽ അവന്റെ ഭക്ഷണക്രമത്തിൽ പതിയെ പതിയെ പഴങ്ങളും പച്ചക്കറികളും കൂട്ടി ചേർക്കാം.

ഒട്ടിപ്പിടിടിക്കുന്ന ഭക്ഷണസാമഗ്രിയകളും മധുരപലഹാരങ്ങളുമൊക്കെ കുഞ്ഞുങ്ങൾക്ക്‌ കൂടുതലായി കൊടുക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. അതുപോലെതന്നെ പാൽകുപ്പി ചുണ്ടിൽ വച്ചുകൊണ്ടു കൊണ്ട് ഉറങ്ങുന്നത് പല്ലുകൾക്ക് നല്ലതല്ല. ഇത് പരുക്കേറ്റതും പെട്ടെന്ന് കേടാവുന്നതുമായ പല്ലുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് ക്യാവിറ്റീസിനും കാരണമാകുന്നു.

കുഞ്ഞിന് ഒരു വയസ്സാകുമ്പോൾ തന്നെ ഒരു ദന്തരോഗവിദഗ്ദ്ധനെ കാണിക്കാൻ നിർദ്ദേശിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ 3 വയസ്സ് പ്രായമാകുമ്പോൽ അദ്ദേഹത്തിന്റെ പരിചരണത്തിൽ മികച്ച കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നു

img


കുഞ്ഞുങ്ങളുടെ പല്ലു പരിപാലനത്തിനുള്ള 5 നുറുങ്ങുകൾ

നിങ്ങളുടെ കുട്ടിയുടെ വായിൽ പല്ല് വരുന്നതിനു മുമ്പ് തന്നെ മോണ വൃത്തിയാക്കാൻ തുടങ്ങുക

ഒരോതവണയും ഭക്ഷണശേഷം, ലോലമായ ചെറിയ നനച്ച തുണിക്കഷണം നിങ്ങളുടെ വിരലിൽ ചുറ്റിക്കൊണ്ട് കുഞ്ഞുങ്ങളുടെ വായയും മോണയും വൃത്തിയാക്കണം. അതല്ലെങ്കിൽ കുഞ്ഞുങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്ന ഒരു വിരലുറ നിങ്ങൾക്ക് മാർക്കറ്റിൽ നിന്നും വാങ്ങാൻ ലഭിക്കും.

കുഞ്ഞുങ്ങൾക്ക് പല്ലുകൾ മുളയ്ക്കുന്ന ആദ്യനാളുകളിൽ തന്നെ നമുക്ക് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തി മുന്നോട്ടു പോരാം

കുഞ്ഞുങ്ങൾക്ക് പല്ല് മുളയ്ക്കുന്നത് ഒരിക്കൽ ശ്രദ്ധയിൽപ്പെട്ടാൽ അപ്പോൾമുതൽ അവയെ കൃത്യമായി സംരക്ഷിക്കേണ്ട ചുമതല നിങ്ങളിൽ ആരംഭിക്കുകയായി. നമ്മളിൽ കൂടുതൽ അച്ഛനമ്മമാരുടേയും മിഥ്യാധാരണ ശിശുക്കളിൽ ആദ്യം വരുന്ന പല്ലുകൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ്. കാരണമാവ അടർന്നു പോയി പിന്നീട് ശാശ്വതമായ പല്ലുകൾ വരുമെന്നാണ് ഓരോരുത്തരോടും ചോദിച്ചാൽ പറയുക. എന്നാൽ കുട്ടികൾക്ക് ആദ്യം വരുന്ന കുഞ്ഞു പല്ലുകൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ വരാനിരിക്കുന്ന പല്ലുകൾക്ക് ദൃഡശക്തിയും കൃത്യമായ അകല വ്യത്യാസങ്ങളും പ്രതിനിധാനം ചെയ്യുമെന്ന കാര്യം ആരും അറിഞ്ഞിരിക്കാൻ വഴിയില്ല. എന്തിന് പറയുന്നു...! നമ്മുടെ കുഞ്ഞുവാവകൾ ചവയ്ക്കാനും സംസാരിക്കാനുമൊക്കെ പഠിക്കുന്നത് ഈ കുഞ്ഞു പല്ലുകൾ കൊണ്ടാണ്. അതുകൊണ്ട് അവയെ ഉചിതമായ രീതിയിൽ സംരക്ഷിച്ചു പോന്നില്ലെങ്കിൽ അതിന്റെ പരിണിതഫലം ഭാവിയിലെ കേടുള്ള പല്ലുകളിലേക്കും വായിലെ വിവിധ രോഗകാരണങ്ങളിലേക്കും അവരെ കൊണ്ടെത്തിക്കും. അതുകൊണ്ട് നമുക്ക് ആവരെ വളരെ സൂക്ഷ്മതയോടെ പരിപാലിച്ചുപോരാം

img

ക്യാവിറ്റിസിനെ മാറ്റിനിർത്താം

കുഞ്ഞുങ്ങളിൽ കാണുന്ന ക്യാവിറ്റിസിന്റെ ആദ്യ ലക്ഷണങ്ങൾ പല്ലിൽ കാണുന്ന ചെറിയ ചെറിയ പാടുകളും പല്ലിലെ മങ്ങിയ നിറവുമാണ് . കുഞ്ഞുങ്ങൾക്ക് തനിയെ കുടിക്കാൻ കുപ്പി പാലുകളും ജ്യൂസുകളും കൊടുത്തുകൊണ്ട് കിടക്കയിൽ കിടത്തുന്നത് ക്യാവിറ്റി ഉണ്ടാകാൻ കാരണമാകുന്നു . അതുകൊണ്ട് നിങ്ങളുടെ കുട്ടികൾ അധികനേരം പാൽക്കുപ്പി ചുണ്ടോടു ചേർത്ത് വച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവനത് കുടിക്കുകയല്ല മറിച്ചു അത് വെച്ച് കളിക്കുകയാണ് എന്ന് മനസ്സിലാക്കുക.

കുഞ്ഞിന് 2 വയസ്സ് പ്രായമാകുമ്പോൾ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യാം

കുട്ടിയുടെ പല്ലുകൾ ഒരുവിധം വളർന്നുകഴിഞ്ഞാൽ പിന്നെ പല്ലുതേയ്പ്പ് തുടങ്ങാൻ സമയമായി എന്ന് കരുതാം !

ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റുകൾ ഒരു നുള്ളോളം എടുത്തു (ഒരു അരിമണിയുടെ വലിപ്പത്തിൽ - അത്ര പോലും വേണ്ട ) ദിവസം രണ്ടു തവണ വീതം തേച്ചു തുടങ്ങാം

ഒരു ദന്ത പരിശോധന ആസൂത്രണം ചെയ്യുക

അമേരിക്കൻ ദന്തരോഗ കൂട്ടായ്മ യുടെ നിർദേശങ്ങൾ പ്രകാരം ഓരോ കുട്ടിയും അവന്റെ ആദ്യ ദന്ത രോഗ പരിശോദന ഒന്നാമത്തെ വയസ്സിൽ നടത്തിയിരിക്കണം. അതായത് അവന്റെ ആദ്യത്തെ പല്ല് കിളിർക്കുമ്പോൾ തന്നെ.

English summary

കുഞ്ഞുങ്ങളുടെ ആരോഗ്യമുള്ള പല്ലുകള്‍ക്ക്‌

For strong and healthy teeth for your babies you should follow some simple instructions. Try out these tips for healthier teeth for your baby.
Story first published: Friday, March 16, 2018, 18:09 [IST]
X
Desktop Bottom Promotion