For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കളും ചൊറിച്ചിലുമകറ്റാം

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പുകളാണ് ഡയപ്പര്‍ റാഷ്.

By Lekshmi S
|

സ്വന്തം കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ഒരു അമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല. ഡയപ്പറിന്റെ ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ ശരീരം ചുവന്നുതടിക്കുന്നത് സാധാരണയാണ്. വിവിധ കാരണങ്ങളാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

dpr

ആഹാരത്തിലെ മാറ്റം, അമ്മ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, ലോഷനില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, ബേബി വൈപ്‌സ്, സോപ്പുകള്‍, ദീര്‍ഘനേരം ഡയപ്പര്‍ മാറ്റാതിരിക്കുന്നത് എന്നിവ അവയില്‍ ചിലതാണ്. ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയായി മാറാന്‍ സാധ്യതയേറെയാണ്. ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ കഴിയും. അതിനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

dpr

വിനാഗിരി

വിനാഗിരിക്ക് അമ്ലഗുണമുള്ളതിനാല്‍ അതിന് ബാക്ടീരികള്‍ക്ക് എതിരെ ഫലപ്രദമായി പ്രവര്‍ത്തിച്ച് കുരുക്കള്‍ കുറയ്ക്കാനാകും. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണി കൊണ്ടുള്ള ഡയപ്പറുകള്‍ കഴുകാനും വിനാഗിരി ഉപയോഗിക്കുക. അര ബക്കറ്റ് വെള്ളത്തില്‍ ഒന്നരക്കപ്പ് വിനാഗിരി ചേര്‍ത്ത് തുണി കഴുകുന്നതിനുള്ള ലായനി തയ്യാറാക്കുക.

dpr

വാസെലിന്‍

ഡയപ്പര്‍ മൂലം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുളള ഉത്തമ പരിഹാരമാണ് വാസെലിന്‍. കുരുക്കള്‍ ഉള്ള ഭാഗത്ത് ഇത് പുരട്ടുക. വാസെലിന്‍ പുരട്ടുന്നതിന് മുമ്പ് കുരുക്കള്‍ ഉള്ളഭാഗം ചെറിയ ചൂടുവെള്ളത്തില്‍ കഴുകി തുടച്ച് ഈര്‍പ്പരഹിതമാക്കാന്‍ ശ്രദ്ധിക്കുക.

dpr

സോഡാപ്പൊടി

ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കള്‍ക്ക് എതിരെ ഫലപ്രദമായി സോഡാപ്പൊടി ഉപയോഗിക്കാന്‍ കഴിയും. 2-3 ടേബിള്‍ സ്പൂണ്‍ സോഡാപ്പൊടി 3-4 കപ്പ് വെള്ളത്തില്‍ കലക്കുക. അതില്‍ വൃത്തിയുള്ള തുണി മുക്കിപ്പിഴിഞ്ഞ് കുഞ്ഞിന്റെ ശരീരം തുടയ്ക്കുക. അതിനുശേഷം മറ്റൊരു തുണി കൊണ്ട് ഈര്‍പ്പം ഒപ്പിയെടുത്തതിന് ശേഷം ഡയപ്പര്‍ ധരിപ്പിക്കുക.

dpr

കോണ്‍സ്റ്റാര്‍ച്ച്

കുരുക്കളില്‍ കോണ്‍സ്റ്റാര്‍ച്ച് പുരട്ടുന്നത് തടിപ്പ് കുറയ്ക്കാനും ഇലാസ്റ്റിക് ശരീരത്തില്‍ ഉരയുന്നത് തടയാനും സഹായിക്കും. ബാത്ത്ടബ്ബില്‍ ചൂടുവെള്ളം നിറയ്ക്കുക. അതിലേക്ക് കോണ്‍സ്റ്റാര്‍ച്ച് ചേര്‍ത്തതിന് ശേഷം ആ വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിക്കുക. നല്ല ആശ്വാസം ലഭിക്കുക. പൊക്കിള്‍ക്കൊടി വീണിട്ടില്ലെങ്കില്‍ ഇത് ചെയ്യരുത്.

dpr

വെളിച്ചെണ്ണ

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും പൂപ്പലിനെ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ഡയപ്പര്‍ ഉണ്ടാക്കുന്ന കുരുക്കള്‍ക്ക് ഔഷധമായി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഡയപ്പര്‍ മാറ്റുന്നതിന് മുമ്പ് കുഞ്ഞിന്റെ ദേഹത്ത് വെളിച്ചെണ്ണ പുരട്ടുക.

dpr

ഓട്ട്മീല്‍

വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഒരു പ്രതിവിധിയാണ് ഓട്ട്മീല്‍. പ്രോട്ടീനുകളാല്‍ സമ്പന്നമായ ഓട്ട്മീല്‍ കുഞ്ഞിന്റെ ചര്‍മ്മത്തിന് സുഖം പകരും. മുക്കാല്‍ കപ്പ് ഓട്ട്മീല്‍ പൊടിച്ചെടുക്കുക. ഇതില്‍ ഇളംചൂട് വെള്ളം ഒഴിച്ച് അതില്‍ 10-15 മിനിറ്റ് നേരം കുഞ്ഞിനെ നിര്‍ത്തുക.

dpr

മുലപ്പാല്‍

മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ മുലയൂട്ടുന്നത് കഴിയുന്നത് വരെ തുടരുക.

dpr

കൈ കഴുകുക

ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കളും തടിപ്പും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തടയുന്നതിനായി ഒരോ തവണ ഡയപ്പര്‍ മാറ്റുന്നതിന് മുമ്പും നിങ്ങളുടെ കൈകള്‍ കഴുകി വൃത്തിയാക്കുക. ബാക്ടീരിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാന്‍ ഇത് സഹായിക്കും.

dpr

ക്രാന്‍ബെറി ജ്യൂസ്

കുരുക്കുകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ക്രാന്‍ബെറി ജ്യൂസ് ഉത്തമമാണ്. ദിവസവും കുഞ്ഞിന് 2-3 ഔണ്‍സ് ജ്യൂസ് കൊടുക്കുക. ജ്യൂസ് കുടിക്കാന്‍ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് മാത്രം ഇത് നല്‍കുക.

dpr

മുട്ടയുടെ വെള്ള

ഡയപ്പര്‍ ഉണ്ടാക്കുന്ന കുരുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് മുട്ടയുടെ വെള്ള. 3-4 മുട്ട പൊട്ടിച്ച് അതിന്റെ വെള്ള എടുത്ത് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക. ദിവസങ്ങള്‍ക്കുള്ളില്‍ കുരുക്കളും തടിപ്പും അപ്രത്യക്ഷമാകും.

dpr

ഒലിവെണ്ണ

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിവുള്ളതിനാല്‍ ഒലിവെണ്ണയും കുരുക്കള്‍ക്ക് എതിരെ ഉപയോഗിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ ഒലിവെണ്ണ ചേര്‍ത്താണ് കുരുക്കളുള്ള ഭാഗത്ത് പുരട്ടേണ്ടത്.

Read more about: കുഞ്ഞ് kid
English summary

Tips to Cure Diaper Rashes from Home

Diaper rash is often caused by irritation to the skin due to contact with urine, stool, and detergent. Sometimes it can be caused by yeast infections, bacterial infections, or even due to an allergy to diaper material. In general, most diaper rashes can be prevented by changing diapers when they are wet or soiled and allowing the diaper area to dry between changes.
Story first published: Tuesday, April 10, 2018, 12:26 [IST]
X
Desktop Bottom Promotion