Latest Updates
-
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ
ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കളും ചൊറിച്ചിലുമകറ്റാം
ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പുകളാണ് ഡയപ്പര്‍ റാഷ്.
സ്വന്തം കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ഒരു അമ്മയ്ക്കും സഹിക്കാന്‍ കഴിയില്ല. ഡയപ്പറിന്റെ ഉപയോഗം മൂലം കുഞ്ഞുങ്ങളുടെ ശരീരം ചുവന്നുതടിക്കുന്നത് സാധാരണയാണ്. വിവിധ കാരണങ്ങളാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

ആഹാരത്തിലെ മാറ്റം, അമ്മ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, ലോഷനില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, ബേബി വൈപ്സ്, സോപ്പുകള്‍, ദീര്‍ഘനേരം ഡയപ്പര്‍ മാറ്റാതിരിക്കുന്നത് എന്നിവ അവയില്‍ ചിലതാണ്. ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയായി മാറാന്‍ സാധ്യതയേറെയാണ്. ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ കഴിയും. അതിനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

വിനാഗിരി
വിനാഗിരിക്ക് അമ്ലഗുണമുള്ളതിനാല്‍ അതിന് ബാക്ടീരികള്ക്ക് എതിരെ ഫലപ്രദമായി പ്രവര്‍ത്തിച്ച് കുരുക്കള്‍ കുറയ്ക്കാനാകും. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണി കൊണ്ടുള്ള ഡയപ്പറുകള്‍ കഴുകാനും വിനാഗിരി ഉപയോഗിക്കുക. അര ബക്കറ്റ് വെള്ളത്തില്‍ ഒന്നരക്കപ്പ് വിനാഗിരി ചേര്‍ത്ത് തുണി കഴുകുന്നതിനുള്ള ലായനി തയ്യാറാക്കുക.

വാസെലിന്‍
ഡയപ്പര്‍ മൂലം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്ക്കുളള ഉത്തമ പരിഹാരമാണ് വാസെലിന്‍. കുരുക്കള്‍ ഉള്ള ഭാഗത്ത് ഇത് പുരട്ടുക. വാസെലിന്‍ പുരട്ടുന്നതിന് മുമ്പ് കുരുക്കള്‍ ഉള്ളഭാഗം ചെറിയ ചൂടുവെള്ളത്തില്‍ കഴുകി തുടച്ച് ഈര്‍പ്പരഹിതമാക്കാന്‍ ശ്രദ്ധിക്കുക.

സോഡാപ്പൊടി
ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കള്‍ക്ക് എതിരെ ഫലപ്രദമായി സോഡാപ്പൊടി ഉപയോഗിക്കാന്‍ കഴിയും. 2-3 ടേബിള്‍ സ്പൂണ്‍ സോഡാപ്പൊടി 3-4 കപ്പ് വെള്ളത്തില്‍ കലക്കുക. അതില്‍ വൃത്തിയുള്ള തുണി മുക്കിപ്പിഴിഞ്ഞ് കുഞ്ഞിന്റെ ശരീരം തുടയ്ക്കുക. അതിനുശേഷം മറ്റൊരു തുണി കൊണ്ട് ഈര്‍പ്പം ഒപ്പിയെടുത്തതിന് ശേഷം ഡയപ്പര്‍ ധരിപ്പിക്കുക.

കോണ്‍സ്റ്റാര്‍ച്ച്
കുരുക്കളില്‍ കോണ്‍സ്റ്റാര്‍ച്ച് പുരട്ടുന്നത് തടിപ്പ് കുറയ്ക്കാനും ഇലാസ്റ്റിക് ശരീരത്തില്‍ ഉരയുന്നത് തടയാനും സഹായിക്കും. ബാത്ത്ടബ്ബില്‍ ചൂടുവെള്ളം നിറയ്ക്കുക. അതിലേക്ക് കോണ്‍സ്റ്റാര്‍ച്ച് ചേര്‍ത്തതിന് ശേഷം ആ വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിക്കുക. നല്ല ആശ്വാസം ലഭിക്കുക. പൊക്കിള്‍ക്കൊടി വീണിട്ടില്ലെങ്കില്‍ ഇത് ചെയ്യരുത്.

വെളിച്ചെണ്ണ
ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനും പൂപ്പലിനെ പ്രതിരോധിക്കാനും വെളിച്ചെണ്ണയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ഡയപ്പര്‍ ഉണ്ടാക്കുന്ന കുരുക്കള്‍ക്ക് ഔഷധമായി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഡയപ്പര്‍ മാറ്റുന്നതിന് മുമ്പ് കുഞ്ഞിന്റെ ദേഹത്ത് വെളിച്ചെണ്ണ പുരട്ടുക.

ഓട്ട്മീല്‍
വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഒരു പ്രതിവിധിയാണ് ഓട്ട്മീല്‍. പ്രോട്ടീനുകളാല്‍ സമ്പന്നമായ ഓട്ട്മീല്‍ കുഞ്ഞിന്റെ ചര്‍മ്മത്തിന് സുഖം പകരും. മുക്കാല്‍ കപ്പ് ഓട്ട്മീല്‍ പൊടിച്ചെടുക്കുക. ഇതില്‍ ഇളംചൂട് വെള്ളം ഒഴിച്ച് അതില്‍ 10-15 മിനിറ്റ് നേരം കുഞ്ഞിനെ നിര്‍ത്തുക.

മുലപ്പാല്‍
മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ മുലയൂട്ടുന്നത് കഴിയുന്നത് വരെ തുടരുക.

കൈ കഴുകുക
ഡയപ്പര്‍ മൂലമുണ്ടാകുന്ന കുരുക്കളും തടിപ്പും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് തടയുന്നതിനായി ഒരോ തവണ ഡയപ്പര്‍ മാറ്റുന്നതിന് മുമ്പും നിങ്ങളുടെ കൈകള്‍ കഴുകി വൃത്തിയാക്കുക. ബാക്ടീരിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാന്‍ ഇത് സഹായിക്കും.

ക്രാന്‍ബെറി ജ്യൂസ്
കുരുക്കുകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ക്രാന്‍ബെറി ജ്യൂസ് ഉത്തമമാണ്. ദിവസവും കുഞ്ഞിന് 2-3 ഔണ്‍സ് ജ്യൂസ് കൊടുക്കുക. ജ്യൂസ് കുടിക്കാന്‍ പ്രായമായ കുഞ്ഞുങ്ങള്‍ക്ക് മാത്രം ഇത് നല്‍കുക.

മുട്ടയുടെ വെള്ള
ഡയപ്പര്‍ ഉണ്ടാക്കുന്ന കുരുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് മുട്ടയുടെ വെള്ള. 3-4 മുട്ട പൊട്ടിച്ച് അതിന്റെ വെള്ള എടുത്ത് കുരുക്കളുള്ള ഭാഗത്ത് പുരട്ടുക. ദിവസങ്ങള്‍ക്കുള്ളില്‍ കുരുക്കളും തടിപ്പും അപ്രത്യക്ഷമാകും.

ഒലിവെണ്ണ
ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിവുള്ളതിനാല്‍ ഒലിവെണ്ണയും കുരുക്കള്‍ക്ക് എതിരെ ഉപയോഗിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ 1-2 ടീസ്പൂണ്‍ ഒലിവെണ്ണ ചേര്‍ത്താണ് കുരുക്കളുള്ള ഭാഗത്ത് പുരട്ടേണ്ടത്.



Click it and Unblock the Notifications
