For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് നെയ്യും പാലും കൊടുക്കുമ്പോള്‍

എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് പശുവിന്‍ പാല്‍ കുട്ടികളില്‍ ഉണ്ടാക്കുക എന്ന് നോക്കാം

|

കുഞ്ഞിന് പാലും നെയ്യും പല അമ്മമാരും കൊടുക്കാറുണ്ട്. എന്നാല്‍ ഇത് കൊടുക്കുന്നത് കുഞ്ഞിന് എത്രത്തോളം അനാരോഗ്യവും ആരോഗ്യവും നല്‍കും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടോ? എന്നാല്‍ ഇനി ഇത്തരത്തില്‍ കുഞ്ഞിന് നെയ്യും പാലും കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. പാല്‍ എന്നും ഒരു സമീകൃതാഹാരമാണ്. എന്നാല്‍ അധികമാവുമ്പോള്‍ അത് എങ്ങനെയെല്ലാം നിങ്ങളുടെ കുഞ്ഞിനെ ബാധിക്കും എന്ന് നോക്കാം. ജനിച്ച് ആറുമാസം വരെ കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. മുലപ്പാലിന് അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ നെയ്യും പശുവിന്‍ പാലും എല്ലാം കുട്ടികള്‍ക്ക് ഒരു പ്രായമാവുമ്പോള്‍ കൊടുക്കുന്നു.

ചെറിയ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ അമ്മമാര്‍ക്ക് പലപ്പോഴും ആശങ്കകള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരമെന്ന നിലക്കാണ് പലരും പലപ്പോഴും പല വിധത്തില്‍ പാലും നെയ്യും എല്ലാം നല്‍കുന്നത്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പലപ്പോഴും കാരണം നെയ്യും പാലും തന്നെയാണ്. ഇത് കൊടുക്കുന്നത് ഒരു പരിധു വരെ നല്ലതാണ്. എന്നാല്‍ അത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയായതിനാല്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലവിധത്തില്‍ കുട്ടികളില്‍ അനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

side effects of milk

കുഞ്ഞിന് വളരെ ചെറുപ്പം മുതല്‍ക്ക് തന്നെ പശുവിന്‍ പാല്‍ കൊടുത്ത് വളര്‍ത്തുന്നവരാണ് നമ്മളെല്ലാവരും. ഒരു വയസ്സിനു മുമ്പ് തന്നെ കുഞ്ഞിന് പശുവിന്‍ പാല്‍ കൊടുക്കുന്നവരും ചില്ലറയല്ല. പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അമ്മമാര്‍ ചിന്തിക്കുന്നില്ല എന്നതാണ് സത്യം. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. പാലും നെയ്യും നല്ലതാണെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങള്‍ നല്‍കുമ്പോള്‍ അത് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാത്രമല്ല പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും അമ്മമാര്‍ പാല്‍ കൊടുക്കുമ്പോള്‍ അവര്‍ക്ക് രണ്ടാമതെന്നുള്ള ഓപ്ഷന്‍ ആണ് പശുവിന്‍ പാലും നെയ്യും. നെയ്യിന്റേയും പാലിന്റേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. മാത്രമല്ല അനാരോഗ്യവും എന്തൊക്കെയെന്ന് നോക്കാം.

ബുദ്ധിശക്തിക്ക്

ബുദ്ധിശക്തിക്ക്

നെയ്യ് പാല്‍ എന്നിവ കുഞ്ഞിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇത് രാവിലെ വെറുംവയറ്റില്‍ കൊടുക്കുന്നത് നാഡീസംബന്ധമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ബുദ്ധിശക്തിയ്ക്കും ഓര്‍മശക്തിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്. മാത്രമല്ല പല വിധത്തില്‍ ഇത് ആരോഗ്യകരമായ പല പ്രശ്‌നങ്ങള്‍ക്കും കുട്ടികളില്‍ പരിഹാരം കാണുന്നു.

മലബന്ധം

മലബന്ധം

കുട്ടികളില്‍ പല വിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അമ്മമാര്‍ തേടുന്നുണ്ട്. പല കുട്ടികളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്. ഇത് രാത്രിയോ രാവിലെ വെറുംവയറ്റിലോ കൊടുക്കുന്നത് നല്ല ശോധന നല്‍കും. രാവിലെ കൊടുക്കുമ്പോള്‍ ഒരു ഗ്ലാസ് ചൂടുവെള്ളവും നല്‍കുന്നത് കൂടുതല്‍ നല്ലത്.

തൂക്കം

തൂക്കം

കുട്ടികള്‍ക്ക് തൂക്കം കുറവുള്ള പലപ്പോഴും ആരോഗ്യത്തെ ബാധിയ്ക്കുന്ന പ്രധാന പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് നെയ്യും പാലും. ഇത് ദിവസവും കഴിയ്ക്കുന്നത് കുട്ടികളില്‍ ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ദ്ധിപ്പിയക്കും. മറ്റു കൃത്രിമ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി നെയ്യും പാലും ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ദ്ധിയ്ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി കുറഞ്ഞ വിഭാഗക്കാരാണ് കുട്ടികള്‍. ഓരോ ദിവസവും ഇവര്‍ വളരുന്നത് തന്നെയാണ് കാരണം. ദിവസവും ഒരു സ്പൂണ്‍ നെയ്യും രാവിലെ പാലും നല്‍കുന്നത് കുട്ടികളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. മാത്രമല്ല ഇവരെ വലക്കുന്ന പല അസുഖങ്ങള്‍ തടയുന്നതിനും സഹായിക്കും.

പനി ചുമ

പനി ചുമ

ചുമ, പനി എന്നിവ കുട്ടികളെ ബാധിയ്ക്കുന്ന പതിവു പ്രശ്നങ്ങളാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെയ്യ്. നെയ്യില്‍ വെളുത്തുള്ളി മൂപ്പിച്ചു നല്‍കുന്നത് ജലദോഷം മാറാന്‍ ഏറെ നല്ലതാണ്. നെയ്യില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ നെഞ്ചില്‍ നെയ്യുപയോഗിച്ചു മസാജ് ചെയ്യുന്നത് കഫക്കെട്ടു നീക്കാന്‍ നല്ലതാണ്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നെയ്യും പാലും നല്ലതാണ്.

ദഹനത്തിന്

ദഹനത്തിന്

ദഹനപ്രശ്നങ്ങള്‍ക്കു പരിഹാരമായ, പെട്ടെന്നു ദഹിയ്ക്കുന്ന ഒരു നല്ല ഭക്ഷണവസ്തുവാണ് നെയ്യ്. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാണ്. കുട്ടികളില്‍ ഉണ്ടാവുന്ന ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ നെയ്യും പാലും എല്ലാ വിധത്തിലുള്ള ദഹന പ്രശ്‌നങ്ങളും പരിഹരിക്കരുത്.

ചര്‍മ്മത്തിന്

ചര്‍മ്മത്തിന്

കുട്ടികളുടെ ചര്‍മത്തില്‍ നെയ്യുപയോഗിച്ചു മസാജ് ചെയ്യുന്നതു നല്ലതാണ്. ഇത് ചര്‍മത്തിലെ ചൊറിച്ചില്‍, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റും. എക്സീമ പോലുള്ള ചര്‍മരോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെയ്യ്. പാലും ഇത്തരത്തില്‍ ചര്‍മസംരക്ഷണത്തിന് നല്ലതാണ്. എല്ലാ വിധത്തിലും ഇത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

എല്ലുകളുടെ വളര്‍ച്ചയ്ക്ക്

എല്ലുകളുടെ വളര്‍ച്ചയ്ക്ക്

കുട്ടികളുടെ എല്ലിനും പല്ലിനുമെല്ലാം ബലം നല്‍കുന്ന ഒന്നാണ് നെയ്യും പാലും. ഇത് കുട്ടികളിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള കാല്‍ വേദന കൈ വേദഎല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ് ദിവസവും നെയ്യുകഴിയ്ക്കുന്നത്.

ബലവും ശക്തിയും

ബലവും ശക്തിയും

നെയ്യും പാലും കുട്ടികള്‍ക്ക് നല്‍കുന്നത് കുട്ടികളുടെ ബലവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. ഇത് ദിവസവും പല വിധത്തിലുള്ള ഗുണങ്ങളാണ് കുട്ടിയുടെ ആരോഗ്യത്തില്‍ നല്‍കുന്നത്. ദിവസവും നെയ്യു കഴിയ്ക്കുന്നത് കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നു. മസിലുകള്‍ക്ക് കരുത്താകുന്നു.

അനാരോഗ്യ പ്രശ്‌നങ്ങള്‍

അനാരോഗ്യ പ്രശ്‌നങ്ങള്‍

നെയ്യും പാലും അമിതമായാല്‍ അത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം അളവ് കൂടുതലായാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് പാലും നെയ്യും കൊടുക്കുമ്പോള്‍ അത് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നു

കുട്ടികളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപ്പോഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. ഇത്തരം ഭക്ഷണ രീതികള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിലൂടെയാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാവുന്നതും. പശുവിന്‍ പാല്‍ ചെറിയ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്.

ദഹനത്തെ ബാധിക്കുന്നു

ദഹനത്തെ ബാധിക്കുന്നു

കുട്ടികള്‍ക്ക് എപ്പോഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. എന്നാല്‍ പശുവിന്‍ പാല്‍ സ്ഥിരമായി കൊടുക്കുന്നത് ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍. അതുകൊണ്ട് തന്നെ പരമാവധി കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നെയ് കൊടുക്കുമ്പോള്‍

നെയ് കൊടുക്കുമ്പോള്‍

നെയ് കൊടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം അത് പലപ്പോഴും പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് കുഞ്ഞുങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു.

വിളര്‍ച്ച

വിളര്‍ച്ച

കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുക്കേണ്ട പ്രായത്തില്‍ ആവശ്യത്തിന് മുലപ്പാല്‍ കൊടുത്തില്ലെങ്കില്‍ അത് കുട്ടികളില്‍ അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. മുലപ്പാലിന് പകരമാണ് പശുവിന്‍ പാല്‍ എന്ന രീതിയില്‍ കൊടുത്താല്‍ അത് പലപ്പോഴും കുട്ടികളില്‍ വിളര്‍ച്ചക്കുള്ള സാധ്യത വളരെ കൂടുതലാക്കും.

കഫക്കെട്ട്

കഫക്കെട്ട്

നെയ് കൂടുതലായി കൊടുക്കുന്ന കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊഴുപ്പ് കൂടുതലുള്ള പശുവിന്‍ പാലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കുട്ടികള്‍ക്ക് ഏത് ഭക്ഷണവും കൊടുക്കുമ്പോള്‍ പല വിധത്തില്‍ ശ്രദ്ധിക്കണം.

ശ്വാസംമുട്ടല്‍

ശ്വാസംമുട്ടല്‍

ചെറിയ കുട്ടികളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നിലാണ് ശ്വാസം മുട്ടല്‍. നെയ്യും പാലും കുട്ടികളില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. ശ്വാസം മുട്ടല്‍ കുട്ടികളില്‍ ഒരു പ്രായത്തില്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതിന് വര്‍ദ്ധിപ്പിക്കുന്നതാണ് പലപ്പോഴും നെയ്യിന്റേയും പാലിന്റേയും ഉപയോഗം.

ചര്‍മ്മത്തില്‍ അലര്‍ജി

ചര്‍മ്മത്തില്‍ അലര്‍ജി

ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുട്ടികളില്‍ പല വിധത്തിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും. മാത്രമല്ല കുട്ടികളുടെ ചര്‍മ്മം എണ്ണമയമുള്ളതാവുന്നതിനും ഇത് കാരണമാകുന്നു. അതെല്ലാം ശ്രദ്ധിച്ച് വേണം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മുന്‍പ് നെയ്യും പാലും കൊടുക്കുന്നതിന്.

ചുമ

ചുമ

ചെറിയ കുട്ടികളില്‍ ചുമയും ജലദോഷവും വരാന്‍ അധികം കാലതാമസം വേണ്ട. അതുകൊണ്ട് തന്നെ പശുവിന്‍ പാല്‍ ഇതിന്റെ കാര്യത്തില്‍ അല്‍പം ആക്കം കൂട്ടുകയേ ഉള്ളൂ. ഇത് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളും ചുമയും തുമ്മലും ഉണ്ടാക്കുന്നു. ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത് പലപ്പോഴും അമിതോപയോഗമാണ്

English summary

Think twice before you feed your baby ghee and milk

Think twice before you feed your baby ghee and milk
Story first published: Monday, April 16, 2018, 12:29 [IST]
X
Desktop Bottom Promotion