For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ വയറുവേദന

|

കുഞ്ഞുങ്ങളിൽ വളരെ സാധാരണമായി കണ്ടു വരുന്ന ഒരു രോഗമാണ് വയറുവേദന. മാതാപിതാക്കൾ എത്രയേറെ ശ്രദ്ധിച്ചാലും പലപ്പോഴും കുഞ്ഞുങ്ങൾക്ക് വയറുവേദന പിടിപ്പെടാറുണ്ട്.

tf

കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന ഈ വയറുവേദനക്ക് പല കാരണങ്ങളുണ്ട്. ഈ ലേഖനത്തിൽ അവ എന്തെല്ലാമെന്നു നോക്കാം.

വയറിലോ കുടലിലോ ഉണ്ടാവുന്ന അണുബാധ

വയറിലോ കുടലിലോ ഉണ്ടാവുന്ന അണുബാധ

വയറിൽ അണുബാധയുണ്ടാക്കുന്ന ഒരു കൂട്ടം ബാക്ടീരിയകളും വൈറസുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്നു നോക്കാം.

റോട്ടാവൈറസ്- കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന അണുബാധയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം റോട്ടാവൈറസ് ആണ്. കടുത്ത വയറുവേദനയും ഒപ്പം ഛർദ്ദിയും വയറിളക്കവും ഉണ്ടാകും. കടുത്ത നിർജ്ജലീകരണം ഉണ്ടായേക്കാം. കുഞ്ഞിനു കടുത്ത ക്ഷീണമുണ്ടാവും. ആറുമാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അണുബാധയുണ്ടാകുന്നത് മലിനമായ ഭക്ഷണത്തിൽ നിന്നാണ്. മുലപ്പാൽ കുടിക്കുന്ന കുഞ്ഞിന് മലിനമായ വസ്തുവുമായുള്ള സമ്പർക്കത്തിൽ നിന്നും അണുബാധയുണ്ടാകാം. ഇതു പിറന്നു വീണ കുഞ്ഞിനെപ്പോലും ബാധിച്ചേക്കാം.

ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ പ്രധാനകാരണം റോട്ടാവൈറസ് ആണ്. പ്രതിരോധ കുത്തിവെയ്പ്പു മൂലം ഈ അണുബാധവിജയകരമായി തടയാം.

സാൽമൊണെല്ലാ- സാൽമൊണെല്ലാ വർഗ്ഗത്തിൽപ്പെട്ട ബാക്ടീരിയകളാണ് ഇവ. വയറിലും കുടലിലും ഇവ അണുബാധയുണ്ടാക്കുന്നു. അങ്ങനെ കുഞ്ഞുങ്ങൾക്ക് വയറുവേദനയുണ്ടാകുന്നു. ഇത് പ്രധാനമായും പകരുന്നത് മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. മലിനമായ സ്ഥലങ്ങളുമായി കുഞ്ഞിന് സമ്പർക്കമുണ്ടായാലും ഈ ബാക്ടീരിയ പിടിപെടാം. ശുചിത്വം പാലിക്കുന്നതാണ് ഈ അണുബാധ തടയാനുള്ള വഴി.

സ്ട്രെപ്റ്റൊകോക്കസ്-സ്ട്രെപ്പ് ബാക്ടീരിയ സാധാരണയായി തൊണ്ടയിലാണ് പിടിപെടാറുള്ളത്. പക്ഷെ ഒരു ചുരുങ്ങിയ ശതമാനം വയറിനെയും ബാധിക്കാറുണ്ട്. ഈ അണുബാധയുള്ള വ്യക്തിയുമായുള്ള അടുത്ത സമ്പർക്കമാണ് രോഗത്തിന് കാരണമാവുന്നത്. തൊണ്ട വേദനയുണ്ടെങ്കിൽ കുഞ്ഞിൽ നിന്നും അകന്നു നിൽക്കുക. മാസ്ക് ധരിചുമാത്രം ഇടപഴകുക.

 അഡിനൊ വൈറസ്

അഡിനൊ വൈറസ്

അഡിനൊ വൈറസ്- അഡിനൊ വൈറസ് വയറിന്റെ പാളികളെയാണ് ബാധിക്കുന്നത്. അങ്ങനെ കടുത്ത വയറുവേദനയുണ്ടാക്കുന്നു. മലിനമായ ഭക്ഷണത്തിൽ കൂടി ഇത് പകരുന്നു. അല്ലെങ്കിൽ കുഞ്ഞുങ്ങൾ മലിനമായ വസ്തു വെറുതെ വായിൽ വെച്ചാലും അണുബാധയുണ്ടാകും. ഇത് കുഞ്ഞുങ്ങൾ സ്ഥിരമായി ചെയ്യുന്നത് കൊണ്ട് മാതാപിതാക്കൾക്ക് നല്ല ശ്രദ്ധ വേണം.

ഇത് നല്ല ശക്തിയുള്ള വൈറസ് ആണ്. ഇതിനെ കുറെനാൾ അതിജീവിക്കാനാവും. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ഉമിനീരിൽ കൂടിയും ഇവ പകരാറുണ്ട്. അതു കൊണ്ട് കുഞ്ഞുങ്ങൾ കൂട്ടമായി കഴിയുന്ന ഡേ കെയർ സെന്ററുകളിൽ ഈ അണുബാധ സാധാരണമാണ്. കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. പരിസരം ഏറ്റവും വൃത്തിയായി സൂക്ഷിക്കണം. മാതാപിതാക്കളും ഡേ കെയർ സെന്ററിലെ ജീവനക്കാരും വ്യക്തിശുചിത്വം പാലിക്കുകയും കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുകയും വേണം.

ബോട്ടുലിസം ക്ലോസ്ട്രിയം-ബോട്ടുലിസം എന്ന ബാക്ടീരിയയാണ് ഈ അണുബാധയുണ്ടാക്കുന്നത്. മലിനമായ ഭക്ഷണത്തിലൂടെയാണ് ഇത് പകരുന്നത്. ഇത് കുഞ്ഞിന്റെ വയറിലെ പാളികളെ ബാധിക്കുന്നു. ഈ അണുബാധ കഠിനമായ വയറുവേദനയുണ്ടാക്കും. ആന്റിടോക്സിൻ ഇൻഞ്ചെക്ഷനാണ് ഇതിനുള്ള പ്രതിവിധി.

പാരസൈറ്റ് കൊണ്ടുള്ള അണുബാധ-ഖര രൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങിയ കുഞ്ഞുങ്ങൾക്കാണ് ഈ അണുബാധ സാധാരണയായുണ്ടാവുന്നത്. അന്നനാളത്തിനെയാണ് ഈ പാരസൈറ്റ് ബാധിക്കുന്നത്. ഇവ ഒറ്റ കോശങ്ങളുള്ളവയോ അനേകം കോശങ്ങളുള്ളവയോ ആകാം. കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രധാന ഒരു പാരസൈറ്റ് ജിയാർഡിയ ലാംബിയ ആണ്. ഇത് മലിന ജലത്തിലൂടെ ഭക്ഷണത്തിലൂടെയും പകരുന്നു.

ഈ എല്ലാ അണുബാധകളും മുതിർന്നവർക്കും ഉണ്ടാകാം. അവരിൽ നിന്നും കുഞ്ഞുങ്ങൾക്ക് പ്രതിരോധശക്തി കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക. കുഞ്ഞുങ്ങൾക്ക് യഥാസമയം പ്രതിരോധ കുത്തുവെപ്പുകളെടുക്കുക എന്നിവയാണ് പോം വഴി.

കോളിക്

കോളിക്

വയറിൽ ഗ്യാസ് നിറഞ്ഞതു കൊണ്ട് കുഞ്ഞുങ്ങൾക്ക് വയറുവേദന വരാം. വയറിൽ ഗ്യാസ് നിറഞ്ഞത് മൂലമുള്ള അസ്വസ്ഥത നിമിത്തം കുഞ്ഞ് കരഞ്ഞു തുടങ്ങും.

കരച്ചിൽ ശക്തിയാകുമ്പോൾ ഡയഫ്രം സങ്കോചിക്കുന്നു. അങ്ങനെ കുടലിലേക്ക് ശക്തിയായ സമ്മർദ്ദം വരികയും കുഞ്ഞിന് വയറു വേദനയുണ്ടാവുകയും ചെയ്യുന്നു. കുഞ്ഞിനെ ആശ്വസിപ്പിച്ച് കരച്ചിൽ നിർത്തുകയാണ് പോംവഴി.

ഭക്ഷണത്തിനോടുള്ള അലർജി

ഭക്ഷണത്തിനോടുള്ള അലർജി

ഏതെങ്കിലും ഭക്ഷണം ദഹിപ്പിക്കാൻ ദഹനേന്ദ്രിയങ്ങൾക്ക് കഴിയാതെ വരുമ്പോഴാണ് അലർജിയുണ്ടാകുന്നത്. ഇത് വയറുവേദനയുണ്ടാക്കുന്നു. മുലകുടി നിർത്തുന്ന കുഞ്ഞുങ്ങൾക്കാണ് ഇത് സാധാരണ കാണുന്നത്. അവർ പുതിയ ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങുകയും അതിൽ നിന്ന് അലർജിയുണ്ടാവുകയും ചെയ്യുന്നു. മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കും ഇതുണ്ടാവാം. മുലപ്പാൽ അല്ലാതെയുള്ള പാൽ കൊടുക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക.

അലർജിക്ക് വ്യക്തമായ ഒരു ചികിൽസയില്ല. അലർജിയുണ്ടാക്കുന്ന ഭക്ഷണം കുഞ്ഞിന് കൊടുക്കാതിരിക്കലാണ് പോംവഴി. വളർന്നു തുടങ്ങുന്നതോടെ കുഞ്ഞിന് ചിലപ്പോൾ ഈ അലർജി തന്നത്താൻ മാറും. അതു വരെ ആ ഭക്ഷണം കൊടുക്കാതിരിക്കാതിരിക്കലെ മാർഗ്ഗമുള്ളൂ.

ഗ്യാസ്ട്രോ ഈസൊഫീഗൽ റിഫ്ളക്സ്

ഗ്യാസ്ട്രോ ഈസൊഫീഗൽ റിഫ്ളക്സ്

ഈയവസ്ഥയിൽ വയറിലുള്ള വസ്തുക്കൾ മുകളിലേക്ക് നീങ്ങുന്നു. ഈസൊഫാഗസിനെ വയറിനേയും വേർതിരിക്കുന്ന മസിലാണ് ഈസൊഫീഗൽ സ്ഫിൻക്റ്റർ. ഇതിലൂടെ പാതിദഹിച്ച ഭക്ഷണം ഈസൊഫാഗസിലെത്തുമ്പോൾ കുഞ്ഞിന് അസ്വസ്ഥതയുണ്ടാവുന്നു. അങ്ങനെ കുഞ്ഞ് ഛർദിക്കുന്നു. വയറുവേദനയും വരുന്നു.

കുഞ്ഞിന്റെ പ്രായവും രോഗത്തിന്റെ തീക്ഷ്ണതയും കണക്കിലെടുത്താണ് ചികിൽസിക്കാറുള്ളത്. പാൽ കൊടുത്തുകഴിഞ്ഞാൽ പുറത്ത് തട്ടി കുഞ്ഞിന് ഏമ്പക്കം വിടാൻ സഹായിക്കണം പിന്നീട് അരമണിക്കൂറോളം കുഞ്ഞിനെ കിടക്കാനനുവദിക്കാതെ എടുത്തു പിടിക്കുക. ഖര ഭക്ഷണം കഴിക്കുന്ന കുഞ്ഞുങ്ങൾക്ക് അരി കൊണ്ടുള്ള കുറുക്ക് കൊടുക്കുക. ഇത് ഭക്ഷണത്തിന്റെ മുകളിലേക്കുള്ള നീക്കം തടയും.

അപ്പൻഡിസൈറ്റിസ്

അപ്പൻഡിസൈറ്റിസ്

അപ്പൻഡിക്സിനു ബാധിക്കുന്ന രോഗമാണിത്. വൻകുടലിന്റെ താഴെ വലതു ഭാഗത്തായിട്ടാണ് അപ്പൻഡിക്സ് സ്ഥിതി ചെയ്യുന്നത്. ഇത് രണ്ടുഭാഗവും അടഞ്ഞ ഒരു ട്യൂബ് ആണ്. ഇതിൽ ഭക്ഷണം പ്രവേശിക്കുമ്പോൾ ഇത് വീർക്കുന്നു. അങ്ങനെ വയറിന്റെ വലതുഭാഗത്ത് വേദനയുണ്ടാകുന്നു. ഇത് കടുത്ത വേദനയായിരിക്കും. കുഞ്ഞ് വേദന സഹിക്കാതെ കരയാൻ തുടങ്ങും.

ഈയവസ്ഥക്ക് ഓപ്പറേഷൻ മാത്രമാണ് പരിഹാരം. അപ്പൻഡിക്സ് പൊട്ടുന്നതിന് മുൻപ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ഓപ്പറേഷൻ നടത്തുക.

പീഡിയാട്രിക് ഹെർണിയ

പീഡിയാട്രിക് ഹെർണിയ

ചെറുകുടലോ വൻകുടലോ വയറിൽ നിന്നും തെന്നി പുറത്തേക്കിറങ്ങുന്ന അവസ്ഥയാണ് ഹെർണിയ. ഇത് കടുത്ത അസ്വസ്ഥതയുണ്ടാക്കും. ചിലപ്പാൾ അണുബാധയുമുണ്ടാകാം.

English summary

symptoms-of-stomach-pain-in-babies

Rota virus is one of the most important causes of infection. There will be severe stomach pain and vomiting and diarrhea
Story first published: Wednesday, July 11, 2018, 11:47 [IST]
X
Desktop Bottom Promotion