For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ പിടിച്ചു കുലുക്കുന്നത് അപകടം വരുത്തും

|

ഒരു കുഞ്ഞിനെ പരിപാലിച്ച് വളർത്തുന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു ജോലിയാണ്. വളരെയധികം ക്ഷമയും സ്വയം നിയന്ത്രണവും നിറയെ സ്നേഹവും കാരുണ്യവും ഒക്കെ ആവശ്യമുള്ള ഒരു ജോലി. ഇതിൽ ഏറ്റവും പ്രധാനം ക്ഷമയാണ്. മാതാപിതാക്കളുടെയോ അല്ലെങ്കിൽ കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന ഒരാളുടെയോ കാലുഷ്യം , ക്ഷമിക്കാനുള്ള കഴിവില്ലായ്മ ഒക്കെ ചിലപ്പോൾ കുഞ്ഞിനെ ഒരു അംഗവൈകല്യമുള്ള ഒരു വ്യക്തി ആക്കാം. അത്തരം ഒരു അവസ്ഥയെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

z


മാതാപിതാക്കളും ശിശുപരിപാലകരും സാധാരണയായി ചെയ്തു വരുന്ന കാര്യമാണ് കരയുന്ന കുഞ്ഞിനെ പിടിച്ചു കുലുക്കുക എന്നത്. കുഞ്ഞിന്റെ കരച്ചിൽ അടക്കാൻ വേണ്ടി ചെയ്യുന്നതാണെങ്കിലും ഇത് ഒരിക്കലും കുഞ്ഞിന്റെ കരച്ചിൽ ശമിപ്പിക്കില്ല. അതു മാത്രമല്ല കുഞ്ഞിന് വളരെ ഗുരുതരമായ പരിക്കുകൾ ഈ ഒരു കൃത്യം കൊണ്ടു ഉണ്ടാകാനും സാധ്യതയുണ്ട്.

ഷേയ്ക്കൺ ബേബി സിൻഡ്രോം

ഷേയ്ക്കൺ ബേബി സിൻഡ്രോം

കുഞ്ഞിനെ കയ്യിലൊ കാലിലൊ പിടിച്ച് കുടഞ്ഞ് തൽഫലമായി അതിനു തലക്ക് പരിക്ക് പറ്റുന്ന അവസ്ഥയാണ് എസ്ബിഎസ് അഥവാ ഷേയ്ക്കൺ ബേബി സിൻഡ്രോം. ഇങ്ങനെ പിടിച്ചു കുടയുമ്പോൾ കുഞ്ഞിന്റെ തല മുന്നോട്ടും പിന്നോട്ടും ശക്തിയിൽ ആടുന്നു. ഒരു ചാട്ട കൊണ്ടു അടിക്കുന്ന പോലെ ഇത് കുഞ്ഞിന്റെ തലച്ചോറിൽ അനുഭവപ്പെടുന്നു. അങ്ങനെ ഇത് തലച്ചോറിൽ പരിക്ക് ഏൽപ്പിക്കുന്നു.

എസ്ബിഎസ് അഥവാ ഷേയ്ക്കൺ ബേബി സിൻഡ്രോം പരിപൂർണ്ണമായും ഒരു ശിശു പീഡനമാണ്. കുഞ്ഞിന് ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കൾ കൃത്യമായി ശ്രദ്ധിക്കണം. സ്വയം നിയന്ത്രിക്കാൻ മാതാപിതാക്കൾ പഠിക്കണം. കുഞ്ഞിനെ നോക്കാൻ ഏൽപ്പിക്കുന്ന വ്യക്തി സ്വയം നിയന്ത്രിക്കാൻ കഴിവുള്ളയാളാണെന്നും കുഞ്ഞിന് പരിക്ക് പറ്റാതെ സംരക്ഷിക്കുമെന്നും ഉറപ്പ് വരുത്തണം.

ഗുരുതരമായ അവസ്ഥ

ഗുരുതരമായ അവസ്ഥ

എസ്ബിഎസ് തികച്ചും ഗുരുതരമായ ഒരു അവസ്ഥയാണ്. ഇങ്ങനെ പരിക്ക് പറ്റുന്ന കുഞ്ഞുങ്ങളിൽ എൺപതു ശതമാനവും ആജീവനാന്ത വൈകല്യത്തിനുടമകളാകുന്നു. ഇരുപത്തഞ്ച് ശതമാനം കുഞ്ഞുങ്ങൾ ഈ പീഡനത്തെ അതിജീവിക്കുന്നില്ല. അതുകൊണ്ട് എത്രതന്നെ കോപിച്ചാലും കുഞ്ഞിനെ കയ്യിലും കാലിലും പിടിച്ചു കുടയാതിരിക്കുക. ഒരു ആജീവനാന്ത ദുര്യോഗം അതിനു വരുത്താതെ കാത്തു രക്ഷിക്കേണ്ട ചുമതല മാതാപിതാക്കൾക്കുണ്ട്.

എസ്ബിഎസ് അഥവാ ഷേയ്ക്കൺ ബേബി സിൻഡ്രോം ശിശുക്കളെ മാത്രമാണ് ബാധിക്കുന്നത്. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്. അതിലും ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കുഞ്ഞിന്റെ ഒരു കയ്യിലൊ കാലിലൊ പിടിച്ച് ശക്തിയായി കുടയുന്നത് മൂലമാണ് എസ്ബിഎസ് ഉണ്ടാകുന്നത്.

രക്തസ്രാവവും പരിക്കും

രക്തസ്രാവവും പരിക്കും

കുഞ്ഞുങ്ങളുടെ തലച്ചോറും തലയോട്ടിയും പൂർണ്ണ വളർച്ചയെത്തിയിട്ടില്ലാത്തതും വളരെ മൃദുലവുമാണ്. തലച്ചോറ് തലയോട്ടിയിലേക്ക് പൂർണ്ണമായി ഘടിപ്പിക്കപ്പെട്ടിട്ടില്ല. കഴുത്തിലെ പേശികളും ശക്തി പ്രാപിച്ചിട്ടില്ല. ഈയവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന ശക്തിയായ ഒരു ചലനത്തെ നേരിടാനുള്ള കരുത്ത് കുഞ്ഞുങ്ങൾക്ക് ഇല്ല. തല പെട്ടെന്ന് വല്ലാത്ത ശക്തിയിൽ ഇളക്കിയാൽ ഉറച്ചിട്ടില്ലാത്ത തലച്ചോറ് തലയോട്ടിയിലെ ഉൾഭിത്തിയിൽ വന്നിടിക്കുകയും ഇടിച്ച ഭാഗത്ത് തലച്ചോറിന് ക്ഷതം സംഭവിക്കുകയും ചെയ്യുന്നു.

തലച്ചോറിന് പുറത്തുള്ള രക്തക്കുഴലുകൾ പൊട്ടാനും ഇത് ഇടയാകും. അങ്ങനെ തലയോട്ടിക്കകത്ത് രക്തസ്രാവമുണ്ടാകുന്നു. രക്തസ്രാവവും പരിക്കും കൂടിയാവുമ്പോൾ തലച്ചോറിന് ശാശ്വതമായ ക്ഷതമുണ്ടാക്കുന്നു. ഏത് ഭാഗത്താണോ ക്ഷതമുണ്ടാകുന്നത് അവിടത്തെ തലച്ചോറിന്റെ പ്രവർത്തനങ്ങളാണ് തകരാറിലാവുക.

ചെറിയ ചലനങ്ങൾ പോലും കുഞ്ഞുങ്ങളുടെ തലച്ചോറിനെ കേടുവരുത്താം.

ചെറിയ ചലനങ്ങൾ പോലും കുഞ്ഞുങ്ങളുടെ തലച്ചോറിനെ കേടുവരുത്താം.

തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്കും എസ്ബിഎസ് ഉണ്ടാകാം. ഏതാനും സെക്കന്റുകൾ നീണ്ടു നിൽക്കുന്ന ചെറിയ ചലനങ്ങൾ പോലും കുഞ്ഞുങ്ങളുടെ തലച്ചോറിനെ കേടുവരുത്താം.

എന്നാൽ മാതാപിതാക്കൾ വല്ലാതെ പരിഭ്രാന്തരാകേണ്ട കാര്യമില്ല. താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്താൽ കുഞ്ഞുങ്ങൾക്ക് പരിക്ക് പറ്റില്ല. ഇവ ധൈര്യമായി ചെയ്യാം.

കുഞ്ഞിനെ കയ്യിൽ വെച്ച് മൃദുലമായി ആട്ടുന്നത്, കയ്യിലോ കാലിലോ വെച്ച് കുഞ്ഞിനെ മൃദുലമായി ഉയർത്തുന്നത്, കുഞ്ഞിനെ കയ്യിലെടുത്ത് ഒാടുന്നതോ വേഗത്തിൽ നടക്കുന്നതോ ഇതൊന്നും കുഞ്ഞിന് ഒരു ദോഷവും ചെയ്യില്ല. വീട്ടിലെ ചെറിയ ഉയരത്തിലുളള ഗൃഹോപകരണങ്ങളിൽ നിന്നു വീണാലും കുഞ്ഞിനു ഒന്നും പറ്റില്ല. കുഞ്ഞിനെ കാറിലിരുത്തി ഗട്ടർ നിറഞ്ഞ റോഡിലൂടെ വണ്ടിയോടിക്കുന്നത് കൊണ്ട് എസ്ബിഎസ് ഉണ്ടാകില്ല.

കുഞ്ഞിനെ ആകാശത്തേക്കെറിഞ്ഞ് പിടിക്കുന്നത് തീർച്ചയായും അപകടം നിറഞ്ഞ കാര്യമാണ്. ചെയ്യുന്ന ആൾക്ക് നല്ല ആത്മവിശ്വാസവും കായ്യക്ഷമതയും ശാരീരികക്ഷമതയും ഉണ്ടെങ്കിൽ മാത്രമെ ഇത്തരം അപകടകരമായ വിനോദത്തിനു മുതിരാവൂ. ചെറിയ ഒരു കൈപ്പിഴ കുഞ്ഞിന്റെ ജീവനെടുത്തേക്കുമെന്ന് ഒാർക്കണം.

പ്രതിരോധ കുത്തിവെപ്പുകൾ കൊണ്ട് കുഞ്ഞിന് എസ്ബിഎസ് ഉണ്ടാകില്ല. പ്രതിരോധ കുത്തിവെപ്പുകൾ തലക്ക് ക്ഷതമേൽപ്പിക്കുമെന്നത് വെറും മിഥ്യാധാരണയാണ്.

സാധാരണ തലക്ക് പരിക്ക് പറ്റുന്ന ഒരാളുടെ ലക്ഷണങ്ങളൊന്നും തന്നെ ഒരു കുഞ്ഞ് പ്രദർശിപ്പിക്കണമെന്നില്ല.എങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങൾ തീർച്ചയായും എസ്ബിഎസിനെ സൂചിപ്പിക്കുന്നു.

കുഞ്ഞിന്റെ ഭക്ഷണം കഴിക്കുന്ന രീതിയിൽ പെട്ടെന്നു മാറ്റം വരും. കുഞ്ഞ് അത്രയും നാൾ കഴിച്ചിരുന്ന പോലെ ഭക്ഷണം കഴിക്കില്ല. വിശപ്പില്ലായ്മ ഉണ്ടാവും. കണ്ണുകളിൽ തളർച്ചയുണ്ടാകും. കണ്ണിലെ സോക്കറ്റിലുണ്ടാവുന്ന ചലനം കൊണ്ടു കൃഷ്ണമണിക്ക് പരിക്ക് പറ്റുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ചിലപ്പോൾ കാഴ്ച തന്നെ നഷ്ടപ്പെടും.

സംസാരിച്ചു തുടങ്ങിയ കുഞ്ഞാണെങ്കിൽ സംസാരത്തിൽ മാറ്റം വരും. വിക്കലുണ്ടാവും. സ്വഭാവത്തിൽ ദേഷ്യം കൂടുതലായിരിക്കും. ക്ഷീണവും ഉന്മേഷക്കുറവും എപ്പോഴുമുണ്ടാകും.

തലയിൽ എപ്പോഴും സ്പർശിക്കുകയും കരയുകയും ചെയ്യും. വേദന കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കുറച്ച് കൂടി മുതിർന്ന കുട്ടികൾ തലയിലേക്ക് കൈ ചൂണ്ടി കരയും.

കേൾവിക്കുറവ് അനുഭവപ്പെടും. ചിലപ്പോൾ കേൾവി പൂർണ്ണമായി നഷ്ടപ്പെടാം.

 താഴെപ്പറയുന്ന ലക്ഷണങ്ങൾ കുഞ്ഞിനുണ്ടായാൽ ഉടൻ ഡോക്ടറുടെ അടുത്തെത്തിക്കണം.

താഴെപ്പറയുന്ന ലക്ഷണങ്ങൾ കുഞ്ഞിനുണ്ടായാൽ ഉടൻ ഡോക്ടറുടെ അടുത്തെത്തിക്കണം.

അപസ്മാരലക്ഷണങ്ങൾ ഉണ്ടായാൽ, മൂക്കിൽ കൂടിയോ കണ്ണിൽ കൂടിയോ രക്തം വന്നാൽ, നിരന്തരമായി ഛർദ്ദിച്ചാൽ, ബോധക്കുറവ് അല്ലെങ്കിൽ ഇടക്കിടെ അബോധാവസ്ഥയുണ്ടായാൽ, ഭക്ഷണം തീരെ കഴിക്കാതായാൽ, മുഖത്തും തലക്ക് ചുറ്റിലുമായി നീലനിറം വന്നാൽ, തലക്ക് മുകളിലെ മൃദുലമായ ഭാഗത്ത് നീരു വന്നാൽ, അന്നു വരെ ഉണ്ടായിരുന്ന പല കഴിവുകളും കുഞ്ഞിനു നഷ്ടപ്പെട്ടു എന്നു തോന്നിയാൽ -ഈ അവസ്ഥകളിൽ അടിയന്തിര വൈദ്യസഹായം കൂടിയേ കഴിയൂ.

എസ്ബിഎസ് കൊണ്ടു കുഞ്ഞിനു ബുദ്ധിപരവും ശാരീരികവുമായ പല കഴിവുകളും നഷ്ടപ്പെടാം. സെറിബ്രൽ പാൾസി പിടിപ്പെടാം.

എന്നാൽ ഇത്തരം ശാരീരിക ലക്ഷണങ്ങൾ മാത്രം വെച്ച് എസ്ബിഎസ് ഉറപ്പിക്കാനാവില്ല. ഡോക്ടർ എക്സ്റേ, സിടി സ്കാൻ അല്ലെങ്കിൽ എംആർെഎ സ്കാൻ എന്നിവയുടെ സഹായത്തോടെയായിരിക്കും രോഗനിർണ്ണയം നടത്തുന്നത്.

ചികിൽസ പൂർണ്ണമായും തലച്ചോറിലുണ്ടായ ക്ഷതത്തിന്റെ ആഘാതത്തിനനുസരിച്ചായിരിക്കും. തലച്ചോറിലെ കോശങ്ങളുടെ പുനരുജ്ജീവിക്കാനുള്ള കഴിവനുസരിച്ചായിരിക്കും ചികിൽസയുടെ വിജയം. പലപ്പോഴും എസ്ബിഎസ് സ്ഥിരമായ ഒരു വൈകല്യമുണ്ടാക്കും.

പുറമേക്ക്‌ മുറിവുകളുണ്ടെങ്കിൽ ഡോക്ടർ മുറിവ് വെച്ചു കെട്ടുകയും ആന്റിബയോട്ടിക്ക് നൽകുകയും ചെയ്യും. ചിലപ്പോൾ ഒാപ്പറേഷൻ ആവശ്യമായി വരാം. കുഞ്ഞിന് ബുദ്ധിപരവും ശാരീരികവുമായ കഴിവുകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ റീഹാബിലിറ്റേഷൻ തെറാപ്പി ആവശ്യമായി വന്നേക്കാം. ഇവിടെയും ഡോക്ടറുടെ നിർദ്ദേശത്തിനനുസരിച്ച് പ്രവർത്തിക്കണം.

എസ്ബിഎസ് കുഞ്ഞുങ്ങൾക്ക് ഒരിക്കലും ഉണ്ടാവാതെ സൂക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. കുഞ്ഞിന്റെ ചുമതലയുള്ളയാൾ സ്വയം നിയന്ത്രിക്കുകയും സ്വന്തം കടമയെപ്പറ്റി ബോധമുള്ളയാളായിരിക്കുകയും വേണം. അതുമാത്രമാണ് ഇതിനു പോംവഴി.

English summary

shaken-baby-syndrome-what-causes

Shaken Baby Syndrome, is a condition which is caused due to shaking baby to stop crying
Story first published: Thursday, July 19, 2018, 9:53 [IST]
X
Desktop Bottom Promotion